ഇന്ത്യയെ മതപരമായി ഭിന്നിക്കാൻ തുനിഞ്ഞിറങ്ങിയ ഒരു സർക്കാരിന് കൃത്യമായി ചില ജസ്റിസുമാരെയും കിട്ടുമ്പോൾ കരുതിയിരിക്കുക

344

Arun Das 

ഇന്ത്യയെ മതപരമായി ഭിന്നിക്കാൻ തുനിഞ്ഞിറങ്ങിയ ഒരു സർക്കാരിന് കൃത്യമായി ചില ജസ്റിസുമാരെയും കിട്ടുമ്പോൾ കരുതിയിരിക്കുക, ഭാരതം മോദിയ്ക്ക് മുൻപും പിൻപും എന്ന വ്യാഖ്യാനം അത്യന്താപേക്ഷിതം. ശബരിമലയിൽ സ്ത്രീകൾ കയറിയാലും ഇല്ലെങ്കിലും, അയോധ്യയിൽ പള്ളിയോ അമ്പലമോ എന്ത് പണിതാലും ഈയുള്ളവന് ഒരു ചുക്കുമില്ല. പക്ഷേ എന്താണ് ഇന്ത്യയുടെ അസ്തിത്വമെന്ന് തിരിച്ചറിയാതെ പോകുന്ന ഒരു സർക്കാരും അതിനൊത്ത ജുഡീഷ്യൽ പുഴുക്കുത്തുകളും ഇന്ത്യയെ മതപരമായി രക്തരൂക്ഷിതമാക്കി തീർത്താൽ എങ്ങനെ അത്ഭുതപ്പെടാനാകും.

ഇന്ത്യൻ ജുഡീഷ്യറിയെ മറ്റൊരു വഴിയിലേക്ക് കൃത്യമായി അവർ കൂട്ടിക്കൊണ്ടു പോവുകയാണ്. ഭരണഘടനാപരമായ തുല്യതയ്ക്കുത്തരം നൽകി എഴുതപ്പെട്ട ഭരണഘടനയുടെ അന്തസത്തയെ ഉയർത്തിപ്പിടിച്ച ശബരിമല മുൻ വിധി ഇന്നിതാ പുനഃപരിശോധനയ്ക്ക് വിടുമ്പോൾ തീർച്ചയായും ഇവർ ഉത്തരവിടുന്നത് ഭരണഘടനയുടെ പുനഃപരിശോധനയാണ്. അതും മതപരമായ രീതികൾക്ക് തടസ്സമില്ലെന്നും എന്നാൽ മതപരമോ ജാതി പരമോ ആയി മനുഷ്യനെ വിവേചനം അരുതെന്നുമുള്ള ഭരണഘടനയിലെ സുപ്രധാന വരികളെ പുനഃപരിശോധിക്കുകയല്ലേ ഇന്നത്തെ വിധിയിലൂടെ ഇക്കൂട്ടർ ചെയ്യുന്നത്…?

കൃത്യമായി ഭൂരിപക്ഷ പ്രീണനം നടത്തി അയോധ്യ വിധിയിൽ നാടകം കളിച്ചവർ ശബരിമലയിൽ മുസ്‌ലിം പ്രീണനം നടത്താൻ കൃത്യമായി ശ്രമിച്ചിട്ടുണ്ട്, ശബരിമലയും, മുസ്‌ലിം ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനവും ബന്ധമുള്ളതെന്ന് പറയുമ്പോൾ അത് സമ്മതിക്കാം, പക്ഷെ അതും ഇതുമായി ഒരേ സമയം കൂട്ടിക്കെട്ടുന്നത് വ്യക്തമായൊരു സൂചനയാണ്, ഞങ്ങൾക്കൊപ്പം നിങ്ങളും, നിങ്ങൾക്കൊപ്പം ഞങ്ങളും ഈ വിഷയത്തിൽ ഒരുമിക്കുന്നു, എന്തിന് സ്ത്രീ പ്രവേശനം ഒഴിവാക്കാൻ, എന്തിന് തുല്യതയുടെ ഭരണഘടനയെ അട്ടിമറിക്കാൻ. വീണ്ടും പറയുന്നു, ഇന്ത്യ എന്ന ഈ മഹാരാജ്യം മതാടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട് തുടങ്ങിയിരിക്കുന്നു…

ഇന്ത്യ കരയുകയാണ്, കാണാൻ ആളില്ലാതെ, കേൾക്കാൻ ആളില്ലാതെ…. M. സ്വരാജ് പറഞ്ഞത് ആവർത്തിക്കുന്നു, വർത്തമാന ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങൾ കരുതുന്നുണ്ടോ…? പക്ഷേ അപ്പോഴും ശക്തമായ വിയോജിപ്പുമായി വിധി പ്രസ്താവത്തിൽ തലയുയർത്തി ജസ്റ്റിസ് ചന്ദ്ര ചൂടും, നരിമാനും, പ്രതീക്ഷയുടെ തുരുത്ത് തന്നെ.ഒപ്പം ഒന്നു കൂടി പറയണമല്ലോ മുൻ വിധി സ്റ്റേ ചെയ്യാതെയുള്ള പരമമായ നാടകം ഒരു സർക്കാരിന് മേലുള്ള പ്രതിസന്ധി സൃഷ്ടിക്കൽ. ഗംഭീരം,കയ്യടിക്കടാ .

വാൽ : വിധി മാറിയിട്ടില്ല.. മാറാനും പോകുന്നില്ല. ഒരു 7 ചോദ്യങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അത്‌ എന്താണെന്നു 7 അംഗ ബെഞ്ച് തീരുമാനിക്കും. തിരിച്ചു വീണ്ടും 5 അംഗ ബെഞ്ചിലേക്ക് വരും.