പാമ്പുകടിയേക്കാൻ സാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ എന്തുകൊണ്ട് ആൻ്റിവെനമുള്ള ആശുപത്രികൾ ഇല്ല ?

234

Ashique Eaza Soophy 

കച്ചി കെട്ടാനുപയോഗിക്കുന്ന വള്ളിയുണ്ടാക്കുന്നത് കച്ചികൊണ്ടുതന്നെയാണ്…അതുപോലെ തന്നെയാണ് അദ്ധ്യാപകരും. സമൂഹത്തിലുള്ള അറിവില്ലായ്മ അവരിലുമുണ്ടാകുമെന്നത് സ്വാഭവികം,പാമ്പുകടിയേറ്റ് കൊച്ചുപെൺകുട്ടി മരിച്ചതുമൂലമുണ്ടാവുന്ന കോലാഹലങ്ങളും,മുറവിളികളും,അദ്ധ്യാപകർക്ക് നേരെയുള്ള കൊലവിളികളും അടുത്ത ഏതെങ്കിലും ബ്രേക്കിങ്ങ് ന്യൂസ് വരുന്നതുവരെ നമ്മൾ കൊണ്ടാടും.അതുവരെ ആ കൊച്ചുകുഞ്ഞ് നമ്മുടെ സോഷ്യൽ മീഡിയ സ്റ്റാറ്റസുകളിൽ നിറഞ്ഞ് നിൽക്കും;വാളയാറിൽ കൊല്ലപ്പെട്ട കുട്ടികളെപ്പോലെതന്നെ.

പാമ്പുകടിയേറ്റാൽ അത് എങ്ങനെ തിരിച്ചറിയാമെന്നും,വിഷം കൂടുതൽ വ്യാപിക്കാതിരിക്കാൻ എന്ത് ചെയ്യണമെന്നും ഈ മുറവിളികൂട്ടുന്ന നമുക്കെത്രപേർക്കറിയാം,ഒരു അപകടം സംഭവിച്ചാൽ ആശുപത്രിയിലേക്കെടുത്ത് ഒാടണമെന്നല്ലാതെ,പ്രഥമ ശുശ്രൂഷ എങ്ങനെ കൊടുക്കാം എന്ന് എത്ര പേർക്കറിയാം,ഹൃദയസ്തംഭനമുണ്ടാവുന്നയാളെ പ്രഥമ ശുശ്രൂഷ കൊടുക്കാതെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതാണ് മരണങ്ങൾക്ക് കാരണമെന്ന് എത്രപേർക്കറിയാം, സ്തഭിക്കുന്ന ഹൃദയത്തെ സംഭവസ്ഥലത്ത് വെച്ചുതന്നെ പ്രവർത്തനത്തിലേക്ക് കൊണ്ടുവരുന്ന FIRST AID സംവിധാനം എത്ര പേർക്കറിയാം…?

ആക്സിഡൻ്റുണ്ടാകുമ്പോൾ മാറിനിൽക്കാനും,അൽപം മനസാക്ഷിയുള്ളവർ പാനിക്കായി ആശുപത്രിയിലേക്കെടുത്തുകൊണ്ടോടാനുമല്ലാതെ മരണത്തിലേക്ക് നയിക്കാതെ തടയുവാനുള്ള ശാസ്ത്രീയ അവബോധം എത്രപേർക്കുണ്ട്,ആൻ്റിവെനം സൂക്ഷിച്ചിട്ടുള്ള ആശുപത്രികൾ ഏതൊക്കെയാണെന്ന് എത്രപേർക്കറിയാം,വിഷബാധയേറ്റാൽ ആൻ്റിവെനം മാത്രമാണ് പ്രതിവിധിയെന്നും വിഷവെെദ്യമെന്നാൽ തട്ടിപ്പാണെന്നും എത്രപേർക്കറിയാം,ചെറിയ തോതിലുള്ള വിഷത്തെ പ്രതിരോധിക്കാൻ മനുഷ്യശരീരത്തിന് കഴിയുമെന്നും,അങ്ങിനെ പ്രതിരോധിച്ച സംഭവങ്ങൾ മാത്രമെ വിഷവെെദ്യൻ്റെ കപടവെെദ്യം കൊണ്ട് രക്ഷപ്പെടുകയുള്ളൂവെന്നും എത്രപേർക്കറിയാം നമ്മളെല്ലാവരും നമ്മളോടു തന്നെ ചോദിക്കേണ്ട ചോദ്യമാണിതെല്ലാം.
പിന്നെ നാം അലമുറയിടേണ്ടത് ആരോഗ്യമേഖലയോടാണ്, പാമ്പുകടിയേക്കാൻ സാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ എന്തുകൊണ്ട് ആൻ്റിവെനമുള്ള ആശുപത്രികൾ ഇല്ല എന്ന്.സമൂഹത്തിൻ്റെ അവബോധമില്ലായ്മയുടെ ഇരയാണ് ഷഹല ഷെറിൻ എന്ന പാവം കുഞ്ഞ്.