നമ്മുടെ രാജ്യത്ത് വാലോടുകൂടി ജനിച്ചാൽ …..പിന്നെന്റെ സാറേ

592

Augustus Morris എഴുതുന്നു 

വേണ്ടാവയവം

( 1 ) മനുഷ്യരിൽ സാധാരണ ” വാൽ ” ഉണ്ടാകാറില്ല . ഭ്രൂണാവസ്ഥയിൽ അഞ്ചാമത്തെയോ ആറാമത്തെയോ ആഴ്ച ചെറിയൊരു വാൽ രൂപപ്പെടും .എന്നാൽ ക്രമേണ അത് ലോപിച്ച് ഇല്ലാതാകും . എന്നാൽ അപ്രകാരം സംഭവിക്കുന്നില്ല എങ്കിൽ , അതായത് COCCYX എന്ന നട്ടെല്ലിന്റെ അവസാന കശേരുക്കളോട് അത് കൂടി ചേരുന്നില്ല എങ്കിൽ , വാലോടു കൂടിയ മനുഷ്യ ശിശു ജന്മം കൊള്ളുകയായി.

( 2 ) ഇങ്ങനെയുണ്ടാകുന്ന വാലിൽ — vestigial tail — എല്ലുകളില്ലെങ്കിലും മാംസ പേശികൾ ,നാഡികൾ , കൊഴുപ്പുകലകൾ , സംയോജക കലകൾ & രക്തം ആദിയായവ ഉണ്ടാകും . ഈ വാൽ അനക്കാൻ പറ്റും. എന്നാൽ മരക്കൊമ്പിൽ വാലുപയോഗിച്ച് കുരങ്ങച്ചാർ മുറുക്കിപ്പിടിക്കുന്നതു പോലെ , ഏതെങ്കിലും വസ്തുക്കളിൽ പിടി മുറുക്കാൻ ഈ വാലുകൊണ്ടാവില്ല .

NB — നമ്മുടെ രാജ്യത്ത് വാലോടുകൂടി ജനിച്ചാൽ …..പിന്നെന്റെ സാറേ .