ലൈംഗികസാഹിത്യം ഭാരതത്തിൽ

758

Dasz Nikhil എഴുതുന്നു 

കണ്ണിനു പിടിച്ച പെണ്ണിനെ കണ്ടാൽ കൂടെ കിടത്തിയില്ലെങ്കിൽ ഉറക്കം വരാത്തവരാണ് മഹാഭൂരിപക്ഷം ആണുങ്ങളും.ഭാരതീയർ പണ്ടേ ഇതിൽ മിടുക്കന്മാരാണു താനും. വേദങ്ങൾക്കൊപ്പം തന്നെ, ഒരുപക്ഷേ അതിലുമുപരി കാമശാസ്ത്രത്തിൽ പഠനം നടത്തിയവരാണ് നമ്മുടെ ഋഷിമാരടങ്ങുന്ന പൂർവ്വികവംശം.

കാമസൂത്രത്തിലടക്കം നിരവധി ഗ്രന്ഥങ്ങളിൽ പരാമർശിച്ചിരിക്കുന്ന നായിക എന്ന പദത്തിന്

Dasz Nikhil

ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട അർത്ഥമാണ് നമ്മൾ കല്പിച്ചു കൊടുത്തിരിക്കുന്നത്,പ്രത്യേകിച്ച് യുവതലമുറയ്ക്ക് അത് തർക്കമറ്റതുമാണ്.
എന്നാൽ, നായിക എന്ന പ്രയോഗത്തിന് പ്രണയസമാനമായ വികാരങ്ങളിൽ അഭിനിവേശമുള്ളവൾ , ആസക്തി പ്രകടിപ്പിക്കുന്നവൾ എന്നാണർത്ഥം. പ്രണയവിജയത്തിലും പ്രണയപരാജയത്തിലും അങ്ങേയറ്റം സമർപ്പണവും നിഷ്ഠയുമുള്ള സ്ത്രീകളെയാണ് ഈ പ്രയോഗത്തിൽ പൊതുവെ ഉദ്ദേശിക്കാറുള്ളത്. സന്ദർഭോചിതമായ മാറ്റങ്ങൾ ഇതിന് വരാറുമുണ്ട്.രണ്ടായിരത്തിലധികം വർഷം മുൻപ് ജീവിച്ചിരുന്ന, നാട്യശാസ്ത്രവിശാരദനായ ഭരതമഹർഷിയാണ് ഈ പദം ആദ്യമായി പ്രയോഗിച്ചത്.

ഋഷിമാർ ധ്യാനത്തെ ജീവിതത്തിൽ നിന്നും വിഭിന്നമാക്കാറില്ല.അവരുടെ ജീവിതം തന്നെ ധ്യാനത്തിലായിരിക്കും.ചിലപ്പോഴൊക്കെ അവരതിന്റെ ആഴങ്ങളിലേക്ക് ഊളിയിടാറുണ്ടെന്ന് മാത്രം.
സമാനമാണ് ഒരു പുരുഷന് കാമവും.അവനിൽ നിന്നത് വേർപെടില്ല.നിശ്വാസത്തിനൊപ്പം, രക്തത്തിന് സമാന്തരമായി സിരകളിലൂടെ അതൊഴുകുന്നുണ്ട്.

Image result for kamasutraനിങ്ങൾ ഒന്നു ശ്രദ്ധിച്ചിട്ടുണ്ടോ.?
ഭൂമിയിൽ ഒട്ടുമിക്ക ജീവജാലങ്ങൾക്കും ഇണചേരാൻ ഒരു കാലമുണ്ട്, ഋതുവുണ്ട്.. മനുഷ്യനൊഴിച്ച്..!
അവൻ മാത്രം കാല,സമയ,ബന്ധഭേദ്യമന്യേ കിട്ടുന്ന അവസരങ്ങളും സന്ദർഭങ്ങളും ഒന്നുപോലും പാഴാക്കാതെ രതിയിലേർപ്പെടുന്നു. ഈ സ്വഭാവവിശേഷം ഇന്നും ഇന്നലെയും തുടങ്ങിയതല്ല, ഏത് സംസ്കാരത്തിലും ഇതിന് സൗകര്യമൊരുക്കിക്കൊടുക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. യൂറോപ്പിൽ കഴിഞ്ഞ നൂറ്റാണ്ടു വരെ നിലനിന്നിരുന്ന ഒരാചാരമായിരുന്നു “പ്രൈമാ നോക്റ്റിസ്”.(ആദ്യരാത്രിക്കുള്ള അവകാശം)
നാട്ടിലെ ഏത് അംഗം വിവാഹം കഴിച്ചാലും അവന്റെ പത്നിയായ പെൺകുട്ടിയ്ക്കൊപ്പം ആദ്യരാത്രി ആഘോഷിക്കാനുള്ള അവകാശം ആ പ്രവിശ്യയിലെ മാടമ്പിമാർക്കായിരുന്നു.

Image result for kamasutraഭാരതത്തിൽ, മറ്റേത് ശാസ്ത്രത്തേക്കാളും കാമശാസ്ത്രത്തിൽ അന്വേഷണങ്ങൾ നടന്നിട്ടുണ്ട്, അനവധി ഗ്രന്ഥങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്.ചേതൻ ഭഗത്തിന്റെയും മാധവിക്കുട്ടിയുടെയും ബെന്യാമിന്റെയും പുസ്തകങ്ങളിൽ ഹരിശ്രീ കുറിച്ചു പേരെടുത്ത വായനക്കാരായ ഇന്നത്തെ ന്യൂജൻ റീഡേഴ്‌സിന് ലൈംഗിക ഗ്രന്ഥമെന്നാൽ കാമസൂത്രമൊഴിച്ച് മറ്റു പുസ്തകങ്ങളൊന്നും അറിയില്ലെന്ന് മാത്രമാണ് ഒരു ന്യൂനത.

ഇത്തരം ഗ്രന്ഥങ്ങളിൽ പത്മിനി, ചിത്രിണി, ശംഖിനി, ഹസ്തിനി എന്നീ നാല് വിഭാഗങ്ങളിലൊതുങ്ങുന്നതല്ല നാരീവർണ്ണന.മനു മുതൽ ദത്തകനിലൂടെ മല്ലൻ വരെയുള്ളവർ ലക്ഷണം,വശീകരണം, സംഭോഗചര്യകളെന്നിവയടക്കം പെണ്ണിന് സുദീർഘ ഭാഷ്യം ചമച്ചിട്ടുണ്ട്.ഉദാഹരണമായി രണ്ടായിരത്തി ഇരുന്നൂറു വർഷത്തോളം പഴക്കമുള്ള ഒരു കൃതിയിൽ മറ്റൊരു രീതിയിലാണ് സ്ത്രീകളെ തരം തിരിച്ചിരിക്കുന്നത്.

Image result for kamasutra#ബാല : പതിനാറു വയസു വരെയുള്ള കന്യകമാരെയാണ് ബാലഗണത്തിൽ പെടുത്തിയിരിക്കുന്നത്.കൗമാരകാലത്തെ പ്രണയങ്ങളെല്ലാം ഈ ഗണത്തിൽ പെടുന്നു.ഏതൊരുവൻ ഈ ഗണത്തിൽ പെടുന്ന പെൺകുട്ടിയെ വശംവദയാക്കാൻ ആഗ്രഹിക്കുന്നുവോ, അവനുള്ള നിർദേശങ്ങളാണ് ഈ ഭാഗത്ത് പ്രതിപാദിക്കുന്നത്.ഈ ഗണത്തിൽ പെടുന്ന പെൺകുട്ടികളെ പ്രണയിക്കുന്നവർ സ്വാദിഷ്ഠമായ മധുരപലഹാരങ്ങളും സുഗന്ധസുരഭിലമായ പുഷ്പങ്ങളുമാണ് അവൾക്ക് പ്രണയോപഹാരമായി നൽകേണ്ടത്.ഈ പ്രായത്തിൽ ലജ്ജ അത്യധികം പെൺകുട്ടികൾക്ക് ഉളവാകയാലും അവൾ അതുമൂലം വിസമ്മതം പ്രകടിപ്പിക്കാൻ ഒരുപാട് സാധ്യതയുള്ളതിനാലും സംഭോഗം എപ്പോഴും രാത്രിയിൽ വേണമെന്ന് കർശനമായി നിഷ്കർഷിക്കപ്പെടുന്നുണ്ട്.

Image result for kamasutra#തരുണി : പതിനാറു മുതൽ മുപ്പത് വയസുവരെ പ്രായമുള്ള പെൺകുട്ടികളെ തരുണിയെന്ന ഗണത്തിൽപെടുത്തിയിരിക്കുന്നു.ഏതൊരുവനാണോ തരുണീഗണത്തിൽപ്പെടുന്ന ഒരു പെൺകുട്ടിയെ സ്വന്തമാക്കാനാഗ്രഹിക്കുന്നത് അവനുള്ള നിർദേശങ്ങൾ ഇപ്രകാരമാണ്.അവൻ അവളുമായി മധുരഭാഷണത്തിലേർപ്പെടുകയും മറ്റും ചെയ്യുമ്പോൾ ദൃഷ്ടി അവളുടെ കണ്ണുകളിലേക്ക് മാത്രം കേന്ദ്രീകരിക്കണം.പ്രണയോപഹാരങ്ങൾ നൽകണം, അവയിലധികവും പട്ടുവസ്ത്രങ്ങളും,ആഭരണങ്ങളുമായിരിക്കണം.അഥവാ,അവളുമായി രമിക്കുകയാണെങ്കിൽ അത് ആദ്യമാദ്യം രാത്രിയിൽ മാത്രവും, ക്രമേണ അവളുടെ ലജ്ജ വിട്ടൊഴിയുന്നതിനനുസരിച്ച് പകൽ സമയങ്ങളിലുമാകാം എന്നാണ് വിധി.

(ബാല, തരുണീഗണങ്ങളിൽപ്പെട്ട കന്യകമാരുമായുള്ള സംഭോഗം, ഉടനെ കൊന്ന ജീവിയുടെ മാംസം, ചൂടുള്ള പാനീയങ്ങൾ എന്നിവ പ്രാണശക്തിയെ അത്യധികം വർധിപ്പിക്കുന്നവയാണെന്ന് കാമശാസ്ത്രം പറയുന്നു)

#പ്രൗഢ : മുപ്പത് വയസു മുതൽ അൻപത്തിഅഞ്ച് വയസുവരെ പ്രായമുള്ള സ്ത്രീകളെ പ്രൗഢ എന്ന ഗണത്തിൽപ്പെടുത്തിയിരിക്കുന്നു.ഒരുവൻ ഈ ഗണത്തിൽ പെടുന്നൊരു യുവതിയിൽ ആകൃഷ്ടനായാൽ അവൻ പരിശ്രമിക്കേണ്ട രീതികൾ ബാല, തരുണീഗണതല്പരിൽ നിന്നും വ്യത്യസ്തമാണ്.മുമ്പത്തേതിൽ പോലെ ഇവർക്കും പ്രണയോപഹാരങ്ങൾ സമ്മാനിക്കേണ്ടതുണ്ട്.പക്ഷേ,അത് ആഭരണങ്ങളോ ദ്രവ്യങ്ങളോ അല്ല..
പ്രശംസിക്കുക, ഹൃദയം നിറഞ്ഞ് അവളെയും അവളുടെ ലാവണ്യത്തെയും പുകഴ്ത്തി സംസാരിക്കുക..

Image result for kamasutraഇവിടെയാണ് ഈ ഗ്രന്ഥങ്ങൾ എഴുതിയവരുടെ നിലവാരം നമുക്ക് വ്യക്തമാവുന്നത്.ഈസ്ട്രജന്റെ പ്രഭാവം കൗമാരദശകളിൽ പെൺകുട്ടികളുടെ സൗന്ദര്യത്തെ ഒരുപാട് സ്വാധീനിക്കും. അംഗലാവണ്യം ജ്വലിച്ചു നിൽക്കുന്ന ആ സമയത്താണല്ലോ എല്ലാ പെൺകുട്ടികളുടെയും വിവാഹവും കഴിയാറു പതിവ്.എന്നാൽ മുപ്പതുകളോടടുക്കുമ്പോൾ,പോരാത്തതിന് ഒരു കുഞ്ഞും ജനിച്ചു കഴിഞ്ഞാൽ ആ സൗന്ദര്യത്തിന് കോട്ടം സംഭവിച്ചു തുടങ്ങും.ഇനി എത്ര സൗന്ദര്യമുള്ളവളായാലും ആവർത്തന വിരസത മൂലം ഭർത്താക്കന്മാർക്ക് അവരിലുള്ള താല്പര്യം കുറയും.ഈ സമയത്ത് അവർക്കും അണിഞ്ഞൊരുങ്ങാനുള്ള ചിന്ത കുറയും.

സ്ത്രീകളുടെ സൗന്ദര്യത്തിലുള്ള ആത്മവിശ്വാസം പ്രശംസയിൽ അധിഷ്ഠിതമാണ്.എന്നാൽ,അത് ശ്രദ്ധിക്കാനുള്ള മാനസികാവസ്ഥ ഈ സമയം അവരുടെ ഭർത്താക്കന്മാർക്കുണ്ടാവില്ല. ഈയൊരു പരിതഃസ്ഥിതിയെ ഫലപ്രദമായി വിനിയോഗിക്കണമെന്നാണ് ആചാര്യഭാഷ്യം.ലൈംഗിക ക്രിയകളിലും മൈഥുന രീതികളിലും മുൻപരിചയമുള്ളവരായിരിക്കുമെന്നതിനാൽ ലജ്ജയുടെ ആനുകൂല്യം ഇവർക്ക് നൽകേണ്ടെന്നും ഇവരുമായുള്ള പ്രണയലീലകൾക്ക് രാപകൽ ഭേദം നോക്കേണ്ടെന്നുമവർ എടുത്തുപറഞ്ഞിട്ടുണ്ട്.

#വൃദ്ധഗണത്തിൽ പെടുന്ന,അൻപത്തിഅഞ്ചിന് ശേഷമുള്ളവർ മൈഥുനയോഗ്യരല്ലെന്നും പ്രായം കൊണ്ട് മുതിർന്നവരുമായുള്ള വേഴ്ച യുവാക്കളുടെ ഓജസ്സ് നഷ്ടപ്പെടുത്തുമെന്നാണ് ഗ്രന്ഥകർത്താക്കളുടെ അഭിപ്രായം.

Related imageവാജീകരണ പ്രക്രിയ, മനോരഞ്ജിനീ പുഷ്പത്തിന്റെ പ്രാധാന്യം, ഉദ്ധാരണ, സമയദൈർഘ്യ ഔഷധപ്രയോഗങ്ങൾ, വിരലുകൾ കൊണ്ടും കൈകൾ കൊണ്ടുമുള്ള സ്പർശനങ്ങൾ തമ്മിലുള്ള വൈവിദ്ധ്യം, എന്തിന്, ഓരോ തിഥികൾക്കനുസരിച്ചു പെൺകുട്ടികളുടെ ശരീരത്തിലൂടെയുള്ള കാമദേവന്റെ സഞ്ചാരപഥവും അതിനനുസരിച്ചു ബാഹ്യലീലകളായ ആലിംഗനചുംബനാദികൾ ഓരോ ഗണത്തിലും, ഓരോ വിഭാഗത്തിലും പെട്ട പെൺകുട്ടികളിലും ഏതേത് ശരീരഭാഗങ്ങളിൽ നിന്നും ആരംഭിക്കണമെന്ന് പോലും യുവതലമുറക്ക് അന്യവും ദുർഗ്രാഹ്യവുമായ
ഈ ഗ്രന്ഥങ്ങളിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.

“പരമശിവൻ ശക്തിയോടു ചേർന്നിരിക്കുന്നിടത്തോളം കാലം, ഗംഗാനദി ഭാരതത്തെ സമൃദ്ധമാക്കിക്കൊണ്ട് ഒഴുകുന്നിടത്തോളം കാലം ഈ ഗ്രന്ഥം ആണിനും പെണ്ണിനും പ്രിയപ്പെട്ടതായിരിക്കട്ടെ”
എന്നാണ് ഈ ഗണത്തിൽ പെടുത്താവുന്ന നിലവാരമുള്ളൊരു അവസാനഗ്രന്ഥം ഉപസംഹരിച്ചിരിക്കുന്നത്.

ഇവരുടെയൊന്നും ചെരുപ്പിന്റെ വാറഴിക്കാനുള്ള എഴുത്തുകാർ പോലും ഇന്നില്ല എന്നതാണ് സത്യം.

ഭാരതീയർക്ക് രതി ഒരു പ്രക്രിയയല്ല,കലയാണ്.
ഒരു താളമാണ്.ലോകത്തിൽ ഏറ്റവും സുന്ദരമായ നാദം മുഴക്കുന്ന സംഗീതോപകരണമാണ് സ്ത്രീ.എന്നാൽ, നിർഭാഗ്യവശാൽ, ആ ഉപകരണം മീട്ടാനറിയുന്ന പുരുഷന്മാർ വളരെ വളരെ ചുരുക്കമാണ്.

അവലംബം : കുറെ ഉണ്ട്.കൊന്നാലും പറയില്ല 🙄

ദാസ് !