ഷെയിൻ വിഷയം തുറന്നിടുന്ന ചർച്ചകൾ !

140

Gokul Gangadharan 

ഷെയിൻ വിഷയം തുറന്നിടുന്ന ചർച്ചകൾ !

ശരിക്കും ഷെയിന്റെ ലേറ്റസ്റ്റ് അഭിമുഖം കണ്ടിട്ട് തോന്നിയത് toxic workspace പുള്ളിയെ വല്ലാണ്ട് irritate ചെയുന്നു എന്നാണ്. Extended working hours പ്രത്യേകിച്ച്.

തീർച്ചയായും violating the contract തന്നെയാണ് പുള്ളിയുടെ പല റിയാക്ഷൻസും, പക്ഷെ തീർത്തും Shane is unprofessional, shane is immature എന്ന രീതിക്ക് ചർച്ച ഒതുക്കിയാൽ മതിയോ എന്ന് സംശയമുണ്ട്. പുള്ളിയുടെ വേറെ പടങ്ങൾക്കൊന്നും പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും ഓർക്കണം. കാഷ്വൽ ആയി, സിനിമയോട് കമ്മിറ്റ്മെന്റ് ഉള്ള ആളാണെങ്കിൽ എന്ത് പ്രശ്നം ഉണ്ടായാലും പടം തീർക്കും എന്ന് പറയുമ്പോൾ അവിടെയുള്ള ആ പ്രശ്നം എന്താണെന്നു ചർച്ച ആവാതെ പോവുകയല്ലേ ചെയുന്നത്?

ടൊവിനോ ഒരു അഭിമുഖത്തിൽ പറയുന്ന കാര്യമുണ്ട്. ഞാൻ ഇടയ്ക്ക് പ്രിത്വിരാജിനോട് വിളിച്ചു ചോദിക്കും ഇത്രയും വർക്ക് എങ്ങനെ ഹാൻഡിൽ ചെയുന്നു എന്ന്, അപ്പോ പുള്ളി പറയാറ് “തല പൊട്ടിതെറിച്ചു ചത്തു പോകുമെന്നൊക്കെ തോന്നും, പക്ഷെ ചാവില്ല, ഇതാണ് നമ്മുടെ ഗതി we have to undergo this” എന്നാണ്.

ഒരുപാട് ആളുകൾ ഇങ്ങനെ ഒരു പരാതിയും പറയാതേ ഇതൊക്കെ ഇങ്ങനെതന്നെയേ പറ്റുള്ളൂ എന്ന് കരുതി ചൂഷണം സഹിച്ചു ജീവിച്ച കൊണ്ട് നമുക്ക് ok ആയി തോന്നുന്ന കാര്യമല്ലേ ഇത്?

സിനിമയല്ലെ. ഒരു ക്രീയേറ്റീവ് സ്പേസ് അല്ലെ. ഷെയിൻ പറയുന്ന പോലെ തുടർച്ചയായി പതിനാറും പതിനെട്ടും മണിക്കൂർ ജോലി ചെയ്താൽ ആളുകൾ മടുത്തു പോവില്ലേ, സിനിമയെന്ന കലയെ കൂടിയല്ലേ അവിടെ കോംപ്രമൈസ് ചെയുന്നത്? Efficiency കുറയുവല്ലേ ചെയുന്നത്? സിനിമ പോട്ടെ, ഐ ടി രംഗത്തും ആരോഗ്യമേഖലയിലുമുൾപ്പടെ അതിതീവ്രമായി ഉള്ള വിഷയമല്ലേ working hours കാരണമുള്ള mental trauma.

അന്താരാഷ്ട്ര തലത്തിൽ job hours per week കാര്യമായി തന്നെ ചർച്ച ആവുന്ന സമയത്ത് ഇതിനെ നമ്മൾ ഇത്തിരി ഗൗരവമായി സമീപിക്കണം എന്ന് തോന്നുന്നു. ഇതിനെതിരെ ആരേലും പ്രതികരിക്കുന്നുണ്ടെങ്കിൽ അവർക്ക് പ്രൊഫഷണലിസം കുറവാണെന്നു മാത്രം പറഞ്ഞു കാര്യം അവസാനിപ്പിക്കാൻ പറ്റുമോ? Toxic workspace കൂടി പരിഗണിക്കേണ്ടതല്ലേ നമ്മൾ? ലാലേട്ടൻ ഒരു വർഷം 30+ സിനിമകൾ ചെയ്തു, ഒരു ദിവസം 3 പടത്തിൽ അഭിനയിച്ചു എന്നത് glorify ചെയ്യണ്ട കാര്യമാണോ ശരിക്കും? ഇത് അവരെ പിഴിഞ്ഞ് പിഴിഞ്ഞ് എടുക്കുവല്ലേ ചെയുന്നത് ശരിക്കും? 🤔 ജഗതി ശ്രീകുമാർ, തിലകൻ, മോഹൻലാൽ, മമ്മൂട്ടി പോലുള്ളവരെ ഒക്കെ സമ്മതിച്ചേ തീരു, ഒന്ന് ഈ ഒരു സൈക്കിളിൽ ഒരുപാടൊരുപാട് നാൾ സർവൈവ് ചെയ്യുന്നതിന്, രണ്ടു പ്രൊഡക്ടിന്റെ ക്വാളിറ്റി കോംപ്രമൈസ് ആവാത്തതിനു ! Or is it? അവർക്കു ഇച്ചിരി കൂടി തയ്യാറെടുക്കാൻ സമയം ഉണ്ടായിരുന്നെങ്കിൽ ഇതിലും മികച്ച ഔട്ട്പുട്ട് അവരിൽ നിന്ന് കിട്ടില്ലായിരുന്നോ എന്നു സ്വാഭാവികമായി ചിന്തിച്ചുപോവാം.

ഷെയിൻ ദി ക്യൂ ഇന്റർവ്യൂവിൽ പറയുന്നത് “ഞാൻ മുഴുവൻ പറയുന്നില്ല, എന്നാലും ഞാൻ ഒരുപാട് പേർക് വേണ്ടിയാണു ഈ സംസാരിക്കുന്നത് എന്നാണ്. ഇടവേള ബാബു ചേട്ടനൊക്കെ എല്ലാം കേട്ടു ഒത്തിരി കൂടെ നിന്നതാണ്, ഇപ്പഴും കൂടെ നിൽകുമെന്നാണ് വിശ്വാസം, ലാലേട്ടനടക്കം ഒപ്പമുണ്ടാകും, കാരണം അവരൊക്കെ ജീവിതത്തിൽ ഒരു പോയിന്റിൽ ഇതിലൂടെ കടന്നു പോയി കാണില്ലേ എന്നതാണ്.”

ഇതിനൊരു മറുവാദം ഉയരുന്നത് ആവതില്ലാത്തത്രേം പ്രൊജക്ടുകൾ ഷെയിൻ പിന്നേ എന്തിനാണ് കമ്മിറ്റ് ചെയുന്നത് എന്നാണ്. ശരിക്കും ഓരോ ഷെഡ്യൂളും അത്രയും ഹെക്റ്റിക് ആയതു കൂടി കൊണ്ടല്ലേ ഒരു detox പോലെ കുറച്ചു ദിനങ്ങൾ വേണ്ടി വരുന്നത്? പലപ്പഴും ഷെഡ്യൂൾ extended ആവുന്നത് കാരണം രണ്ടു സിനിമയ്ക്കിടയിലെ അവധി കൂടിയാണ് കുറയുന്നത്, ഇത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് ടോവിനോ പറഞ്ഞു കേട്ടിട്ടുണ്ട്. ദിനങ്ങൾ കൂടി കഴിഞ്ഞാൽ പ്രൊഡക്ഷന്റെ കോസ്റ്റ് കൂടും എന്ന് പറഞ്ഞു സംവിധായകൻ അടക്കമുള്ള തൊഴിലാളികളെ പിഴിയുകയല്ലേ ശരിക്കും നിർമാതാക്കൾ ചെയുന്നത്? പലരും കടം മേടിചൊക്കെയാണ് സിനിമ ചെയ്യുന്നത്, ഇത്രയൊക്കെയേ പറ്റുള്ളൂ എന്ന വാദം നിലനിൽക്കുമോ, സിനിമയുടെ അത്രയും ലാഭകരമായ ബിസിനസ്‌ വേറെ ഏതുണ്ട് എന്ന മറുചോദ്യം ഉള്ളതിനാൽ? ശരികേടുമല്ലേ അത് സാറ്റ്ലൈറ്റും ഡിജിറ്റൽ റൈറ്റും ഉള്ള ഈ കാലത്ത്, ഇത്ര പൈസയെ ഒപ്പിക്കാൻ പറ്റു, പെട്ടെന്ന് തീർക്കണം, അതിനാൽ നിങ്ങൾ ഓവർടൈം പണിയെടുക്കണം എന്നത്? 🤔

സിനിമ മേഖലയിൽ തന്നെ ഉള്ള ആളുകൾ നടന്മാരും സംവിധായകരും ഒക്കെ പ്രൊഡ്യൂസ് ചെയുമ്പോൾ ഒത്തിരി നല്ലതാണെന്നു അണിയറക്കാർ സിനിമയ്ക്കു ശേഷം പറഞ്ഞു കേൾക്കാറില്ലെ, അതു നേരിട്ട് ഫീൽഡിൽ പ്രവർത്തിക്കുന്നവർക് ചൂഷണം ഇത്തിരി കൂടി വ്യക്തമാവും, അതിനാൽ അവർ പണം മുടക്കുമ്പോൾ ഇത്തിരി labour friendly ആയിരിക്കും കാര്യങ്ങൾ എന്നത് കൊണ്ട് കൂടിയല്ലേ !

പിന്നേ ഷെയിനെതിരെ കൃത്യമായി ഒരു defamation campaign നടക്കുന്നതായി തോന്നിയിട്ടുണ്ട്, കൃത്യമായ ഇടവേളകളിൽ അയാള് “കഞ്ചാവാണെ” എന്ന് ആളുകളെ കൊണ്ട് ചിന്തിപ്പിക്കും വിധമുള്ള വിഡിയോകൾ ഒക്കെ വാട്സ്ആപ്പ് വഴി planned ആയി പ്രചരിക്കുന്ന പോലെ, പത്രസമ്മേളനത്തിൽ vague ആയി “മാധ്യമങ്ങൾക്” ഇട്ടു കൊടുത്ത കാര്യങ്ങൾ, ശേഷം അത് മാധ്യമങ്ങൾ ചർച്ച ചെയ്ത വിധം ! Its as if someone dont want the public to hear what he has to say !

പുള്ളി കാണിച്ചത് unprofessionalism, കരാർ ലംഘനം തന്നെയാണ്, പല പ്രതികരണവും ജോബി ജോർജ് അയാളുടെ വീട്ടുകാരെ തെറി വിളിച്ചത്തിനും അയാൾക്ക് നേരെ വധഭീഷണി ഉയർത്തിയതിനും ശേഷമുള്ള പ്രതികരണമായാണ് തോന്നിയത്. ഷെയിനിനു പറയാനുള്ളത് പൂർണമായി പൊതുസമൂഹം ചർച്ച ചെയ്തോ എന്ന് സംശയമാണ്. മാധ്യമങ്ങളിൽ അമ്മയും പ്രൊഡ്യൂസഴ്സ് യൂണിയനും ചർച്ച ചെയ്തു പ്രശ്നങ്ങൾ പരിഹരിച്ചു എന്ന് മാത്രം അറിഞ്ഞതെ ഉള്ളു പുറംലോകം. With a contract clause that Shane shouldn’t go public again.

ഈ ഇന്റർവ്യൂവിൽ നിന്ന് വ്യക്തമാവുന്നത് there was some reason for him to feel frustrated specifically for this movie എന്നാണ്. വെയിലിന്റെ സെറ്റിൽ നിന്ന് ഇറങ്ങി വന്നതാണ് രണ്ടാമതും ഇഷ്യൂ ആയത്.

ഈ ഒരു കോണ്ടെസ്റ്റിൽ സിനിമ മേഖലയിലെ actors ഉൾപ്പടെയുള്ള തൊഴിലാളി ചൂഷണം കൂടി ചർച്ച ചെയ്യപ്പെടണം എന്ന് തോന്നുന്നു.

Thats why they are being paid so much, പറ്റില്ലേൽ കളഞ്ഞിട്ടു പോ വേറെ ആള് വരും എന്നത് ഇതിനൊരു പരിഹാരം ആവുമെന്ന് തോന്നുന്നില്ല. ഞങ്ങള് ഇങ്ങനൊക്കെയെ പണി എടുപ്പിക്കു, ഞങ്ങളുടെ ഡിമാൻഡിനനുസരിച്ചു പണി എടുക്കുന്നോര് വേറെ ഇഷ്ട്ടം പോലെ വന്നോളും, നിങ്ങള് മിണ്ടാണ്ട് നിങ്ങടെ പാട്ടിനു പൊക്കോ എന്ന് ! Working environment അഡ്രസ് ചെയ്യപ്പെടേണ്ടത് തന്നെയാണ്. കാരണം passive mechanical work അല്ല, മനസ്സ് അപ്ലൈ ചെയ്യെണ്ടൊരു തൊഴിലാണ് സിനിമ, അതൊരു കലയാണ് എന്നതുകൊണ്ട് തന്നെ.

Advertisements