“തലയോട്ടികൾ പറഞ്ഞ മഹായുദ്ധം “

0
137

Joyson Devasy

“തലയോട്ടികൾ പറഞ്ഞ മഹായുദ്ധം ”

1834 ലാണ് ജോർജ് നഗ്നന്റ് ഗ്രീൻവില്ലി എന്ന പുരാവസ്തു ഗവേഷകൻ തന്റെ കരിയറിലെ ആ സുപ്രധാന കണ്ടുപിടുത്തം നടത്തുന്നത്. ഗ്രീക്ക്, റോമൻ ചരിത്രങ്ങളിൽ തല്പരനായിരുന്ന അദേഹം, പ്രഥമ വിഷയവുമായി ബദ്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ നല്കിയിരുന്നു. അങ്ങനെയാണ് അദേഹം ഗ്രീക്കും പേർഷ്യൻ സാമ്രാജ്യവും തമ്മിൽ നടന്ന ഭയാനകവും ലോകപ്രസിദ്ധവുമായ മാരത്തൻ യുദ്ധത്തെപ്പറ്റി അറിയുന്നത്. ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹെറോഡോട്ടസ്സിന്റെ രചനയിൽ, ഈ യുദ്ധത്തെ ലോകത്തിൽ നടന്ന മഹാ യുദ്ധങ്ങളിൽ ഏറ്റവും മഹത്തരമായ ഒന്നായാണ് കാണിക്കുന്നത്.
ഇത്തരം ചരിത്രരേഖകൾ പരിശോധിച്ച ശേഷം ജോർജ് എന്ന പുരാവസ്തു ഗവേഷകൻ, ഇപ്പോഴത്തെ മാരത്തണിൽ ഒരു ശാസ്ത്രീയ ഖനനത്തിന് തുടക്കമിട്ടു. ഒന്നുരണ്ടു ദിവസത്തിനുശേഷം, തന്റെ സഹജീവനക്കാർ എന്തോ കണ്ട് അമ്പരന്ന് നില്ക്കുന്നത് കണ്ടിട്ടാവണം ജോർജ് അവരുടെ പിറ്റിലേക്ക് ഓടിച്ചെന്നു. അവിടെ കണ്ട കാഴ്ച്ച ആരെയും ഞെട്ടിക്കുന്ന അഥവാ ഭയപ്പെടുത്തുന്ന ഒന്നു തന്നെയാർന്നു. പണ്ടുകാലത്തെ ഗ്രീക്ക് റോമൻ പടയാളികൾ ഉപയോഗിക്കുന്ന ബ്രോൺസ് നിർമ്മിതമായ കൊരിന്തിരിയൻ ഘണത്തിലുള്ള ഒരുകൂട്ടം ശിരാ – കവചങ്ങളായിരുന്നു അവ. പക്ഷേ മറ്റുള്ളവരെ അദ്ഭുതപ്പെടുത്തിയത് എന്തെന്നാൽ, തങ്ങൾ കണ്ടെത്തിയ കവചങ്ങൾ അഥവാ ഹെൽമെറ്റുകൾ മാത്രമായിരുന്നില്ല, മറിച്ച് അതിനുള്ളിൽ നിന്നും അവർക്ക് ലഭിച്ച ഒരു കൂട്ടം തലയോട്ടികൾ ആയിരുന്നു. കടലുപോലെ തങ്ങളുടെ നാടിനെ ആക്രമിക്കാൻ പാഞ്ഞടുത്ത പേർഷ്യരെ നേരിട്ട190 അഥീനിയൻസ് വീരൻമാരുടെ തലയോട്ടികൾ ആയിരുന്നു അത്. ഒരു പക്ഷേ യുദ്ധത്തിൽ ശിരസ്ചേദം ചെയ്തതോ, അതോ പിന്നീട് യുദ്ധശേക്ഷം ഉപേക്ഷിക്കപ്പെട്ട മ്യതശരീരത്തിൽ നിന്നും വേറിട്ട തലയോട്ടികൾ ആയിരിക്കാം എന്നാണ് നിഗമനം.
ഹെറോഡോട്ടസിന്റെ വിവരണത്തിൽ മാരത്തൻ യുദ്ധം നടക്കുന്നത് 2400 വർഷങ്ങൾക്കു മുൻപ് ബി.സി.ഇ 490ൽ ഇന്നത്തെ ഗ്രീസിലാണ്. തങ്ങളുടെ പടയോട്ടത്തിൽ തകർന്ന ചെറുതും വലുതുമായ സാമ്രാജ്യങ്ങളെ തകർത്തു അടിമകളാക്കിയ, ഡാരിയസ് ഒന്നാമന്റെ പേർഷ്യൻ പട ഗ്രീക്ക് യൂണിയനുകൾക്കു നേരെ തിരിഞ്ഞു. ഒരു മഹാസഖ്യം കെട്ടിപ്പെടുക്കാൻ അഥീനിയൻസ് ശ്രമിച്ചെങ്കിലും എല്ലാം വിചാരിച്ചപ്പോലെ വിജയകരമായില്ല. സ്പാർട്ടൻ സൈന്യം സഹായത്തിനായി എത്തുമെന്ന് പറഞ്ഞെങ്കിലും ഇനിയും കാത്തുനില്ക്കുന്നത് ഉചിതമല്ലെന്ന് മനസ്സിലാക്കിയ അഥീനിയൻ വീരനേതാവ് ഡെമസ്തക്കൽസ് കൂടെവന്ന പ്ളേറ്റിയൻസിനെം കൂട്ടി തന്റെ 10000 സൈന്യത്തോടെ പേർഷ്യയുടെ 130000 സേനയെ എതിരിട്ടു. തുടർന്നുണ്ടായ ഘോരയുദ്ധത്തിൽ വീരൻമ്മാരായ ഗ്രീക്ക് യുണിയനുമുന്നിൽ പേർഷ്യർ പരാജയപ്പെട്ടു. എഴുതപ്പെട്ട പുരാരേഖകൾ പറയുന്നത് ഗ്രീക്ക്സഖ്യത്തിന് നഷ്ടപ്പെട്ടത് വെറും 203 സൈനീകർ ആണെങ്കിൽ, പേർഷ്യൻ സേനയുടെ നഷ്ടം 6400 ആയിരുന്നു എന്നാണ്.ഇതേ യുദ്ധത്തിന്റെ വിജയവാർത്ത ഏഥൻസിലെ കൊട്ടാരത്തിൽ അറിയിക്കാൻ മാരത്തണിൽ നിന്നും 42 കി.മി ഓടിയ ഒരു സൈനീകന്റെ ഓർമ്മക്കായാണ് പിന്നീട് മാരത്തൻ ഓട്ടം ഒളിബിക്സ് കായികവേളയിൽ തുടങ്ങിയത് എന്നും ചരിത്രം പറയുന്നു. ഓർക്കണം, ഏകദേശം 2400 വർഷങ്ങൾക്കു മുൻപേ നടന്ന മഹായുദ്ധത്തിലെ വീരനായകർ തങ്ങളുടെ മോചനത്തിനായി കുറേനാൾ മണ്ണിനടിയിൽ ഒരു ജോർജിന്റെ വരവിനായി കാത്തിരുന്നു എന്നത്. ഇതേപോലെ നമ്മുടെ കേരളത്തിലെ വിഴിഞ്ഞത്തും, പഴയങ്ങാടിയിലും ഏതേലും വീരൻമാർ കിടക്കുന്നുണ്ടാകും. നമ്മുടെയാരെങ്കിലും വരവും കാത്ത്.