ദിൽ ഹൂം ഹൂം കരേ…ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ഗാനങ്ങളിൽ ഒന്ന്

Jyothilal George

ലോകത്ത് ഇന്ത്യൻ സിനിമക്ക് മാത്രം അവകാശപ്പെടാനാവുന്ന സ്വത്താണ് സമ്പന്നമായ അതിന്റെ ഗാനശാഖ . പടിഞ്ഞാറും കിഴക്കുമായി വ്യാപിച്ചു കിടക്കുന്ന ആഗോള സിനിമാ ഭൂപടത്തിന് ഇനിയുള്ള കാലം മുഴുവൻ ശ്രമിച്ചാലും എത്തി പിടിക്കാനാവാത്ത വിധമുള്ള ഒരു വലിയകലാ ശ്രേണിയായി അതിന്ന് മാറിയിട്ടുണ്ട് .മലയാളിയെ സംബന്ധിച്ച് മലയാളമല്ലാതെ ഏതെങ്കിലും ഒരു ഭാഷയിലെങ്കിലും മറ്റൊരു പ്രിയപ്പെട്ട ഗാനം നമുക്കുണ്ടാവും. അത്രയും മികച്ച ആസ്വാദന നിലവാരം നമുക്കുണ്ട്.

നമുക്ക് പ്രീയപ്പെട്ട ,നമ്മുടെ ജീവിതത്തെ അത്രമേൽ സ്വാധീനിച്ചതൊ മറക്കാൻ കഴിയാത്ത വിധം ബന്ധപ്പെട്ടുകിടക്കുന്നതോ ആയ ഗാനങ്ങൾ ഇത്തരത്തിൽ നിരവധിയാണ്.

രുദാലിയാണ് എന്റെ മനസ്സിലേക്ക് വരുന്ന ഒരു ക്ലാസിക് സോങ് ഉൾപ്പെടുന്ന ചിത്രം. ഭുപൻ ഹൻസാരിക എന്ന ഇതിഹാസം ഇന്ത്യൻ സിനിമക്ക് നൽകിയ സംഭാവനയായ ഈ ചിത്രത്തിലെ ദിൽ ഹൂം കരെ എന്ന പാട്ടാണ്, ഒരു എവർടൈം ക്ലാസിക്ക് എന്ന പട്ടികയിൽ ആദ്യമായി ചേർക്കാൻ തോന്നുന്നത്. വരികളിലും ആലാപനത്തിലും മാത്രമല്ല ചിത്രീകരണത്തിലും ഏറെ വ്യത്യസ്തവും തനത് വ്യക്തിത്വവും ഉള്ള ഒരു ഗാനമാണ് ഭൂപൻ ഹൻസാരികയും സംഘവും ഈ ചിത്രത്തിനു വേണ്ടി ഒരുക്കിയത്. അതിനോട് നൂറു ശതമാനം നീതി പുലർത്തി രുദാലി ടീം ക്യാമറയിലൂടെ ഒരുക്കിയത് ഇന്ത്യൻ സിനിമാ ഗാന ശാഖയിലെ തന്നെ ഒരു ക്ലാസിക് നമ്പറായിരുന്നു.

മഹാശ്വേതാദേവിയുടെ ചെറുകഥക്ക് കൽപ്പന ലജ്മി നൽകിയ ചലച്ചിത്രഭാഷ്യമാണ് രുദാലി .ഡിമ്പിൾ കപാഡിയ എന്ന നടി അനശ്വരമാക്കിയ അതിലെ കേന്ദ്രപാത്രം രാജസ്ഥാനിയായ ഒരു അധ:സ്ഥിത സ്ത്രീയായിരുന്നു. രാജ്യത്തിനകത്തും പുറത്തും ശ്രദ്ധ നേടിയ രുദാലി ഇന്ത്യയുടെ ആവർഷത്തെ ഔദ്യോഗിക ഓസ്കാർ എൻട്രി ആയി തിരഞ്ഞെടുക്കപ്പെട്ടു.. ചിത്രത്തിന് ക്യാമറ ചലിപ്പിച്ചവരിൽ നമ്മുടെ സന്തോഷ് ശിവനുമുണ്ട്. ചലച്ചിത്രമെന്നതിനുപരി ഒരിന്ത്യൻ വിലാപമാണ് രുദാലി എന്നു പറയേണ്ടി വരും. കരയാനറിയാത്ത വരേണ്യതക്ക് വേണ്ടി കരയാൻ വിധിക്കപ്പെട്ട കീഴാളത്വത്തിന്റെ പേരാണ് രുദാലി.
അർത്ഥം – [weeping woman]

ഒരു പ്രണയം അവൾക്ക് നേരെ നീണ്ടുചെന്നാൽ, എന്തു സംഭവിക്കും ? അതും വരേണ്യ വിഭാഗത്തിന്റെ അങ്ങേ തലക്കൽ നിന്ന് ,ഒരു ജമീന്ദാരിൽ നിന്ന് ,അതവളെ തേടി ചെന്നാൽ ജാതിസമൂഹം ഭൃഷ്ട് കൽപ്പിച്ച ഭീതി, അവളെ പോലൊരു പെണ്ണിനെ അതിൽ നിന്ന് പിന്നോട്ട് കൊണ്ടുപോവുകയല്ലാതെ മറ്റൊന്നും ഒരു യാഥാസ്ഥിക ഇന്ത്യൻ ഗ്രാമത്തിൽ സംഭവിക്കുകയില്ല. വളരെ ആഴമുള്ള ഇന്ത്യൻ വർഗ്ഗ സാമൂഹ്യ ബോധവും അതിന്റെ ഇരയാകുന്നവരുടെ നിസ്സഹായതയും, വെറും രണ്ട് കൈകളുടെ ചലനത്തിൽ കൂടി ഒരു പ്രണയവും അതിന്റെ നിരാകരണവുമെന്ന രീതിയിൽ ഈ ഗാനത്തിൽ കാണാം.ഒരു പക്ഷെ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ഗാനരംഗങ്ങളിൽ ഒന്നാണത്. നിഴലിനെ തേടി ചെന്ന് അതിൽ മാത്രം തൊടുവാൻ വിധിക്കപ്പെട്ടവൾ രുദാലി.

സിനിമയുടെ ആത്മാവ് തന്നെയായി ഈ ഗാനം ഇത്തരം രംഗങ്ങൾ കൊണ്ട് മാറുന്നുണ്ട്.

Dil hoom hoom kare, ghabraaye

My heart is gasping, it shivers in fear

Ghan dham dham kare, darr jaaye

The clouds are thundering, my heart becomes afraid

Ek boond kabhi paani ki mori ankhiyon se barsaaye

A drop of water sometimes flows from my eyes

Dil hoom hoom kare, ghabraaye

My heart is gasping, it shivers in fear

Teri jhori daaroon, sab sukhe paat jo aaye

When I spread (open) your bag, all the dry leaves come

Tera chhua laage, meri sukhi daar hariyaaye

When you touch me, my dry branch (body) becomes green

Dil hoom hoom kare, ghabraaye

My heart is gasping, it shivers in fear

Jis tan ko chhua tune, us tan ko chhupaaoon

The body that you touched, I am hiding that body

Jis man ko laage naina, voh kisko dikhaaoon

The mind that you saw with your eyes, who do I show that to?

O more chandrama, teri chaandni ang jalaaye

Oh my moon, your moonlight burns my body

Teri oonchi ataari maine pankh liye katwaaye

You are up on a high balcony; I have cut off my wings

Dil hoom hoom kare, ghabraaye

My heart is gasping, it shivers in fear

Ghan dham dham kare, darr jaaye

The clouds are thundering, my heart becomes afraid

Ek boond kabhi paani ki mori ankhiyon se barsaaye

A drop of water sometimes flows from my eyes

Dil hoom hoom kare, ghabraaye

My heart is gasping, it shivers in fear