അഷറഫ് മർവാൻ – മൊസാദ് (ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മികച്ച ചാരൻ )

478

Mobin Karackattu 

അഷറഫ് മർവാൻ – മൊസാദ്

ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മികച്ച ചാരൻ എന്ന് ഇദ്ദേഹത്തെ വിശേഷിക്കാം. ഈജിപ്ഷ്യൻ മുൻ പ്രസിഡൻറ്റ് ഗമാൽ അബ്ദുൽ നാസറിൻറെ മരുമകനായി, ഇസ്രയേലിലെ മൊസാദിൻറെ കണ്ണിലുണ്ണിയായി തീർന്ന മർവാൻ.

Image result for ashraf marwan1947 ൽ ഈജിപ്തിലാണ് മർവാൻടെ ജനനം. ഈജിപ്ഷ്യൻ പ്രസിഡൻറ്റ് ഗമാൽ അബ്ദുൽ നാസറുടെ മകൾ മോനയുമായി വിവാഹം ഇതാണ് മർവാൻറെ ജീവിതത്തിലെ വഴിത്തിരിവ്. മരുമകനായതോടെ ഭരണകാര്യങ്ങളിൽ നിർണായക ഇടപെടലുകൾ നടത്താനുള്ള സ്വാധീനം മർവനുണ്ടായിരുന്നു. ലണ്ടനിൽ രസതന്ത്രത്തിൽ ഉന്നതവിദ്യാഭ്യാസത്തിന് എത്തി മർവൻ. ഇസ്രയേലുമായി നടന്ന യുദ്ധത്തിൽ പരാജയപ്പെട്ട ഈജിപ്തിന് നഷ്ടപ്പെട്ട ഗോലാൻ കുന്നുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ എങ്ങനെയെങ്കിലും തിരികെ പിടിക്കാന്‍ പദ്ധതികൾ തയാറാക്കി കൊണ്ടിരുന്നു. ലണ്ടനിൽ സന്ദർശനം നടത്തിയ ഗമാൽ അബ്ദുൽ നാസർ ഇതിനെ പറ്റി ഈജിപ്ഷ്യൻ എംബസിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. ചർച്ചയിൽ ലണ്ടനിൽ പഠനം നടത്തുന്ന മർവനും ഉണ്ടായിരുന്നു. മർവൻ യുദ്ധത്തെ എതിർത്തു. ഒരു പരാജയം കൂടി താങ്ങില്ല ഈജിപ്‌ത്‌ എന്നു പറഞ്ഞു സംസാരിച്ചത് ഈജിപ്ഷ്യൻ പ്രസിഡന്റിന് ഇഷ്ടപെട്ടില്ല. മർവനെ എല്ലാവരുടെയും മുൻപിൽ വച്ച് അപമാനിച്ചു മകളോടും പറഞ്ഞു. അപമാനിതനായി അവിടുന്നു ഇറങ്ങിയ മർവൻ റോഡരികിലെ ടെലിഫോൺ ബൂത്ത് കണ്ടു അവിടെ കയറി ഇസ്രയേൽ എംബസിയിലേക്ക് വിളിച്ചു. തന്റെ പേര് അഷറഫ് മർവാൻ, തനിക്ക് അംബാസിഡറിനോട് പ്രധാനകാര്യം സംസാരിക്കണം എന്നറിയിച്ചു. എന്നാൽ കോളെടുത്ത ഓപ്പറേറ്റർ അംബാസിഡറില്ല എന്ന് മറുപടി കൊടുത്തു. ഫോൺ വച്ച് ഫ്ളാറ്റിലേക്കോടിയ മർവാൻടെ ജീവിതം ആ ഒരു ഫോൺ കോളിൽ മാറിമറിഞ്ഞു.

Related imageദിവസങ്ങൾക്കുശേഷം അദ്ദേഹത്തിന് വീട്ടിൽ ഒരു കോൾ ലഭിച്ചു. ഇസ്രയേൽ എംബസിയിൽ നിന്ന് വന്ന ഫോൺ എടുത്ത മർവാൻ കേട്ടത് താൻ ബൂത്തിൽ നിന്ന് വിളിച്ച സംഭാഷണം റെക്കോഡ് ചെയ്തതായിരുന്നു. സ്തബ്ധനായിപ്പോയ മർവന് ഒന്നും സംസാരിക്കാൻ പോലുമായില്ല കണ്ടുമുട്ടാനുള്ള സ്ഥലം പറഞ്ഞ് കോൾ കട്ടായി. ഇസ്രയേലിനു വേണ്ടി പ്രവർത്തിച്ചില്ലെങ്കിൽ ജീവതം ജയിലിലാകും എന്ന് മനസിലായി. അവിടെ മർവൻടെ തലവര മാറി. മൊസാദിൻറെ ഈജിപ്ഷ്യൻ പ്രസിഡൻറിൻടെ കൊട്ടാരത്തിലെ ഏജന്റായി മർവൻ മാറി. ഗമാൽ അബ്ദുൾ നാസറിൻടെ മരണത്തോടെ പുതിയ പ്രസിഡന്റായി അൻവർ സാദത്ത് എത്തി. അധികാര വടംവലിയിൽ സാദത്തിനൊപ്പം നിന്ന് ഗമാലിന്റെ അനുയായികളെ മുഴുവൻ ജയിലിലാക്കാൻ സാദത്തിനെ സഹായിച്ച മർവൻ, സാദത്തിന്റെ വിശ്വസ്തനായി. അതേ സമയം ഈജിപ്തിന്റെ എല്ലാ രഹസ്യങ്ങളും ഇസ്രയേലിനും കൈമാറ്റം നടത്തി.

ലിബിയിലെ ഗദ്ദാഫിയുമായും സൗദിയുമായും ബന്ധം സ്ഥാപിച്ചു മർവൻ. ഇരു രാജ്യങ്ങളും ഈജിപ്തിനു ആയുധങ്ങളും, പണവും നൽകി സഹായിക്കുന്നുണ്ടായിരുന്നു. ലിബിയയാകട്ടെ എയർക്രാഫ്ടുകൾ വരെ ഇസ്രയേലിനെ തകർക്കാൻ നൽകിയിരുന്നു.1973ൽ സർവ്വ സന്നാഹങ്ങളോടെ വീണ്ടും ഇസ്രയേലിനെ ആക്രമിക്കാൻ അൻവർ സാദത്ത് തീരുമാനിച്ചു. നേരം ഇരുളുന്ന സമയം ആക്രമം നടത്താൻ ആയിരുന്നു പദ്ധതി. ഷിഫ്റ്റുകൾ മാറുന്ന സമയത്തെ അക്രമം കൂടുതൽ മേൽക്കെ നൽകും എന്നു കരുതിയിരുന്നു.

ഇസ്രയേൽ അതിർത്തിയിലേക്ക് തുരങ്കങ്ങൾ ഈജിപ്‌ത്‌ നിർമിച്ചിരുന്നു. എല്ലാ വിവരങ്ങളും മർവൻ വഴി ലഭിച്ചിരുന്ന ഇസ്രയേലിനോട് യുദ്ധത്തിന് പോവുക എന്നത് ഈജിപ്‌ത്‌ ആത്മഹത്യ ചെയ്യുന്നതിന് തുല്യം ആയിരുന്നു. യുദ്ധം തുടങ്ങി രണ്ട് ദിവസത്തിനുള്ളിൽ സിറിയയും ലിബിയയും ഒപ്പം ചേരുമെന്ന് ഈജിപ്തിന് ഉറപ്പ് നൽകിയിരുന്നു. അലേർട്ടായി നിന്ന ഇസ്രയേലിന് മുന്നിലേക്ക് ചെന്ന് ചാടിയ ഈജിപ്തിന് കനത്ത പ്രഹരം നേരിട്ടതോടെ കൈ പൊള്ളുമെന്ന് മനസിലായ ലിബിയയും സിറിയയും നിലപാട് മാറ്റി. അതോടെ ഈജിപ്തിന് യുദ്ധം അവസാനിപ്പിക്കേണ്ടി വന്നു. വെടി നിർത്തൽ കരാറിൽ ഒപ്പ് വച്ചതോടെ മേഖലയിൽ സമാധാനമായി..

മൊസാദ് മർവനെ എയ്ഞ്ചൽ എന്നു വിശേഷിപ്പിച്ചു. 2007ൽ മർവൻ ലണ്ടനിലെ തന്റെ ആഡംബരവസതിയിലെ ബാൽക്കണിയിൽ നിന്ന് വീണു മരണപ്പെട്ടു. മരിക്കുംപോൾ കോടാനുകോടികളുടെ ഉടമസ്ഥനായിരുന്നു.