സോംബി: നടക്കുന്ന ശവങ്ങൾ

602

Oskar Oskar എഴുതുന്നു

സോംബി:നടക്കുന്ന ശവങ്ങൾ

Oskar Oskar
Oskar Oskar

നടക്കുന്ന ജഡം ആത്മാവും മനസ്സും ഇല്ലാത്ത ശവക്കല്ലറയിൽ നിന്ന് ദുർമന്ത്രവാദത്തിലൂടെ ഉയർത്തെഴുന്നേൽപ്പ് പെട്ട ശരീരമാണ് ഇതിനെയാണ് ഹെയ്തിയിൽ സോംബി എന്ന് പറയുന്നത്
കരീബിയൻ കടലിലെ റിപ്പബ്ലിക്കാണ് ഹെയ്‌ത്തി ഈ ദ്വീപ് മലകളും കാടുകളും നിറഞ്ഞ പ്രദേശമാണ് ഭൂരിഭാഗവും ആഫ്രിക്കൻ നീഗ്രോ വംശജർ ഉള്ള ഇവിടെ സാക്ഷരത 20 ശതമാനം മാത്രമാണ് ഹെയ്‌ത്തി സോംബികളുടെ നാടാണ്. മരിച്ച മറവ് ചെയ്യപ്പെട്ട അല്പം കൊല്ലത്തിനുശേഷം ‘നടക്കുന്ന പ്രേതങ്ങളായി’ പുന: പ്രത്യക്ഷപ്പെട്ടവരുടെ കഥകൾ കൊണ്ട് ആ നാട് നിറഞ്ഞിരിക്കുന്നു.
സുന്ദരിയും പരിഷ്കൃതവുമായ മേരി 1909 മരിച്ചു അഞ്ചുവർഷത്തിനുശേഷം അവളെ പൂർവ്വ സഹപാഠിയും ഒരു വീടിന്റെ മുന്നിൽ വച്ച് കണ്ടത്രെ വീട് പരിശോധിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല ഈ വാർത്ത നാട്ടിൽ കോളിളക്കം സൃഷ്ടിച്ചു പൊതുജനങ്ങൾക്ക് തുറന്ന് പരിശോധിച്ചു മാത്രമേ കണ്ടെടുക്കാൻ കഴിഞ്ഞുള്ളൂ.
ശവക്കല്ലറ തുറന്ന് ഒരു ദുർമന്ത്രവാദി മേരിക്ക് ജീവൻ കൊടുത്ത സോംബി ആയി ഉപയോഗിച്ചെന്നാണ് ജനങ്ങൾ പറഞ്ഞത്. ദുർമന്ത്രവാദി മരിച്ചപ്പോൾ അയാളുടെ ഭാര്യ മേരിയെ കത്തോലിക്കാ പുരോഹിത ആക്കിയത്രേ പഴയ സഹപാഠികൾ മേരിയെ തിരിച്ചറിഞ്ഞപ്പോൾ അവളുടെ കുടുംബാംഗങ്ങൾ അവളെ ഫ്രാൻസിലെ ഒരു കോൺവെന്റിലേക്ക് അയച്ചുവെന്നും സഹോദരൻ അവളെ സന്ദർശിക്കാറുണ്ടായിരുന്നു പറയപ്പെടുന്നു.
മറ്റൊരു കമ്പിക്കഥ അമ്മയും മകനും മകളും അടങ്ങുന്ന ഒരു കുടുംബത്തിലെ മകൻ മരിച്ചു ശവസംസ്കാരത്തിന് ശേഷം ദുഃഖിതരായ അമ്മയോടും മകളോടുമൊപ്പം അന്ന് രാത്രി ബന്ധുമിത്രാദികൾ താമസിച്ചു പുറത്തുനിന്നും തൻറെ സഹോദരനെ അട്ടഹാസം കേൾക്കുന്നുണ്ട് എന്നുപറഞ്ഞ് മകൾ ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് ബഹളം വച്ചു ഉറക്കമുണർന്ന ബന്ധു മിത്രാധികൾ പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത് റോഡിൽകൂടി ഘനഗംഭീരമായ ശബ്ദത്തിൽ ഒരു ജാഥ പോകുന്നതാണ് ജാഥയുടെ മദ്യത്തിൽ ഒന്നു തങ്ങൾ മറവ് ചെയ്ത യുവാവ് കൊണ്ട് അവൻ എന്തൊക്കെയോ പറഞ്ഞു കരയും അട്ടഹസിക്കും ചെയ്യുന്നു ആർക്കും അടുത്തുചെന്ന് നോക്കാനുള്ള ധൈര്യം ഉണ്ടായില്ല ക്രമേണ കാഴ്ചയിൽ നിന്നും മറഞ്ഞു യുവാവിനെ സഹോദരി കാലക്രമേണ ഭ്രാന്തിയായി.
വില്യം സിബ്രൂക്ക് എന്നൊരു ഗ്രന്ഥകാരൻ 1936 എഴുതിയ ദി മാജിക് ഐലൻഡ് എന്ന പുസ്തകത്തിൽ ഒരു നവദമ്പതികളെ കുറിച്ച് അവയോടു ബന്ധപ്പെട്ട ഒരു ഭീകര കഥ പറയുന്നുണ്ട് ഒന്നാം വിവാഹ വാർഷികത്തിന്റെ അന്ന്‌ മാത്യു തൗസൽ തന്റെ ഭാര്യ കാമില്ലയെ അർദ്ധരാത്രിക്ക് ശേഷം ഒരു വിരുന്ന് കൊണ്ടുപോയി അയാളുടെ നിർബന്ധത്തിനു വഴങ്ങി അവൾ വിവാഹ വസ്ത്രമാണ് ധരിച്ചിരുന്നത്. വിരുന്ന് മുറിയിൽ പ്രവേശിച്ച ദമ്പതികൾ കണ്ടത് നിശാവസ്ത്രം അതിഥികളെയാണ്. പക്ഷേ അവരിൽ ആരും അവളെ അഭിവാദ്യം ചെയ്തില്ല. വിരുന്നിനു ശേഷം അവർ തങ്ങളോടൊപ്പം നൃത്തമാടും എന്ന് പറഞ്ഞു അയാൾ അവളെ സമാധാനിപ്പിച്ചു. അയാളുടെ ശബ്ദത്തിൽ ഇടർച്ചയും അസാധാരണത്വവും ഉണ്ടായിരുന്നു. അതിഥികളിൽ ഒരാൾ മേശപ്പുറത്ത് വച്ച ഒരു വൈൻ ഗ്ലാസ് പിടിച്ച് അനങ്ങാതിരിക്കുന്നത് അവളുടെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ അവൾ ഒരു മെഴുകുതിരി വെളിച്ചത്തിൽ അയാളുടെ മുഖം ശ്രദ്ധിച്ചു. കുത്തനെ ഇരുത്തപ്പെട്ട നാല് ശവങ്ങൾ ഒപ്പമാണ് താൻ വിരുന്ന് പങ്കുവയ്ക്കുന്ന എന്നറിഞ്ഞു അവൾ പരിഭ്രാന്തയായി സമനിലതെറ്റിയ അവൾ അവിടെനിന്നും ജീവനുംകൊണ്ടോടി.ആ ഭീകര അനുഭവത്തിൽ നിന്നും പിന്നീട് ഒരിക്കലും അവർക്ക് മുക്തി നേടാനായില്ല.
വിവരമറിഞ്ഞ് അന്ന്‌ രാത്രി തന്നെ അവിടെയെത്തിയ സുഹൃത്തുക്കൾ വിരുന്നുമുറി പരിശോധിച്ചപ്പോൾ ആ നാലു ശവങ്ങളെ കാണാൻ കഴിഞ്ഞില്ല. ബാക്കി കാര്യങ്ങൾ എല്ലാം കമില്ല വിവരിച്ചത് പോലെ തന്നെയായിരുന്നു. ഭർത്താവ് മാത്യു തൗസൽ ഹെയ്ത്തി ദ്വീപ് വിട്ട് ഓടിപോയിരുന്നു. ദുർ മന്ത്രവാദിയുടെ ക്രൂരമായ ഒരു ഇച്ഛ നിറവേറ്റാൻ വേണ്ടിയായിരുന്നു ഇത്തരത്തിൽ ഒരു രംഗം സൃഷ്ടിക്കപെട്ടത്.
ഒരു നാട്ടുപ്രമാണിയുടെ ആഗ്രഹത്തിന് വഴങ്ങാത്ത യുവതിയുടെ കഥയാണ് മറ്റൊന്ന്. അയാളുടെ മാനസിക പീഡനം മൂലം യുവതി രോഗിയും മരിച്ചു ചില കാരണങ്ങളാൽ അവളെ ഉൾക്കൊള്ളാൻ കഴിയാത്ത ചെറിയൊരു ശവപ്പെട്ടിയിൽ അടക്കം ചെയ്തത് പെട്ടിയിൽ പാകമാക്കാൻ കഴുത്തു വളയ്ക്കേണ്ടി വന്നു.ഇത് നടന്നുകൊണ്ടിരിക്കുമ്പോൾ ശവപ്പെട്ടി വെച്ചിരുന്ന വിളക്ക് മറിഞ്ഞു അവളുടെ കാലുകൾ പൊള്ളി
കുറച്ചു കൊല്ലങ്ങൾ കഴിഞ്ഞപ്പോൾ പെൺകുട്ടിയെ നേരിൽ കണ്ടതായി നാട്ടുകാർ അവകാശപ്പെട്ടു. വളഞ്ഞ കഴുത്തും പൊള്ളിയ കാലുകളും അടയാളമായി അവർ ചൂണ്ടിക്കാട്ടി. അസൂയാലുവായ നാട്ടുപ്രമാണിയാണ് അവളെ സോംബി ആക്കിമാറ്റിയത് ആണെന്നാണ് പറയപ്പെടുന്നത്. അയാൾ അവളെ വീട്ടിൽ വേലക്കാരിയായി വെച്ചു വത്രെ പിന്നീട് നാട്ടുകാരുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞപ്പോൾ അവളെ സ്വതന്ത്രയാക്കി വിട്ടു എന്നും പറയപ്പെടുന്നു. ഇവിടെ നാട്ടുപ്രമാണിയും ഇതിനു പ്രേരിപ്പിച്ചത് പ്രതികാരമാണ്. സോംബികൾ സൃഷ്ടിക്കപ്പെടുന്ന പ്രധാനകാരണം പ്രതികാരമാണത്രെ.പണം കൊടുക്കാതെയും പരാതിയില്ലാതെയും പണിയെടുപ്പിക്കുന്നതിനും സോംബികളെ ഉണ്ടാക്കുന്നുണ്ട്.
ഹെയ്‌ത്തിയിലെ പൂർവികരിൽ അധികംപേരും ആഫ്രിക്കൻ നീഗ്രോ അടിമകളാണ് അവർ പിന്നീട് റോമൻ കത്തോലിക്ക മതവിശ്വാസികളായി. അതേസമയം തങ്ങളുടെ പൂർവ മതവിശ്വാസ ചടങ്ങുകൾ ഉപേക്ഷിക്കാൻ അവർ തയ്യാറായില്ല. പ്രാകൃതമായ ആഫ്രിക്കൻ മതവിശ്വാസത്തിന്റെ വേരുകൾ ഇപ്പോഴും അവരിൽ കുടികൊള്ളുന്നുണ്ട്. അതിന്റെ ഭാഗമാണ് ആഭി ചാരവും സോംബി വിശ്വാസവുമൊക്കെ. ഇവരെ അടക്കി ഭരിച്ചിരുന്ന ഫ്രഞ്ച് ഗവൺമെൻറ് അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിരോധിച്ചെങ്കിലും. രഹസ്യമായി അവ ഇന്നും ശക്തിപ്രാപിച്ചു കൊണ്ടിരിക്കുകയാണ്. ഫ്രഞ്ച്കാർ സ്ഥലം വിടുകയും ചെയ്തതോടെ ഹെയ്ത്തി കാരുടെ പ്രാകൃത ആചാരങ്ങൾ ഒന്നുകൂടി ബലം കിട്ടി.
ഹെയ്‌ത്തിയിലെ മർദ്ദിത ജനവിഭാഗത്തിനും ഉണ്ടായ ഭയവും അന്ധവിശ്വാസമാണ് സോംബിയിൽ അവർക്ക് വിശ്വാസം വളർത്തിയത്. സോംബികഥകൾ സംശയത്തോടെയാണ് ആധുനിക ജനം വീക്ഷിക്കുന്നത്. മയക്കുമരുന്ന് കുത്തിവച്ച് മൃതപ്രായർ ആക്കപ്പെട്ട വരാം സോംബികൾ എന്നു ചിലർ പറയുന്നു. കാരണം ഹെയ്‌ത്തി കാരുടെ സങ്കല്പമനുസരിച്ച് സോംബികൾ സംസാരിക്കുകയില്ല ചിന്തിക്കാനുള്ള ശേഷി ഉണ്ടായിരിക്കില്ല അതേസമയം താൽക്കാലികമായി മാനസികനില തെറ്റിയവരാകാം സോംബികൾ എന്നും മറ്റു ചിലർ അഭിപ്രായപ്പെടുന്നു.
ഈയിടെയായി വിനോദസഞ്ചാരികളെ ചൂഷണം ചെയ്യുന്നതിനുള്ള ഒരു ഉപാധിയായി സോംബി ഇടപാട് വളർന്നിട്ടുണ്ട് ഫ്രാൻസിസ് ഹസ്‌കൽ എന്ന ഒരു പത്രപ്രവർത്തകൻ ഇതിനുദാഹരണമായി ഒരു മജിസ്ട്രേറ്റിനെ അനുഭവം ചൂണ്ടിക്കാണിക്കുന്നു. ഒരു ആഭിചാരവും ശവക്കല്ലറയിൽ നിന്നും ഒരു ജലമെടുത്ത് ജീവൻ ലഭിക്കുന്നതായി താൻ കണ്ടുവെന്ന് മജിസ്ട്രേറ്റ് അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ വിശ്വാസം വരാത്ത മജിസ്ട്രേറ്റ് ശവക്കല്ലറ രഹസ്യമായി പരിശോധിച്ചു. ശവക്കല്ലറയിൽ നിന്നും ശ്വസിക്കാനും ഒരു കുഴൽ ഭൂമിക്ക് മുകളിൽ പൂർണായും അദ്ദേഹം കണ്ടുപിടിച്ചു ശവക്കല്ലറയിലെ ജഡം ആഭിചാരം ആജ്ഞാനുവർത്തി മാത്രമാണെന്നും അയാൾ തന്നെ ഉയർത്തെഴുന്നേൽപ്പിനായി സൗകര്യപൂർവ്വം കാത്തു കിടക്കുകയായിരുന്നു മജിസ്ട്രേറ്റിനു മനസ്സിലായി.
ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ഹെയ്‌ത്തികാർക് അറിയാം .എങ്കിലും അവർക്ക് സോംബികളിൽ രൂഢമായ വിശ്വാസമുണ്ട്. അവരെ സംബന്ധിച്ചിടത്തോളം സോംമ്പികൾ യാഥാർത്ഥ്യമാണ്. നടക്കുന്ന പ്രേതങ്ങൾ ആണ് ഹെയ്‌ത്തിക്കാരുടെ സോംബികൾ ജിജ്ഞാസുക്കളിൽ ഇക്കാലത്തും ദുർഗ്രഹത സൃഷ്ടിക്കുന്നു.
By
Oskar Oskar