എന്തുകൊണ്ടാണ് കേരളം മറ്റു സംസ്ഥാനങ്ങളേക്കാളും ദാരിദ്ര്യനിർമാജ്ജനം,വിദ്യാഭ്യാസം അടക്കമുള്ള ഒട്ട് മിക്കതിലും മുന്നിൽ നിൽക്കുന്നത് ?

242

Ranjith Ramachandran

കാപിറ്റലിസത്തിന്റെ അപദാനം പാടിവരുന്ന യുക്ത ഢൈബമടക്കമുള്ള വില്ലടിച്ചാപാട്ടുകാർക്കുള്ള മുഖമടച്ചുള്ള അടിയാണ് കേരള മോഡൽ ! കാപിറ്റലിസമാണ് ലോകത്താകമാനമുള്ള ദാരിദ്ര്യം കുറച്ചത് എന്നൊക്കെയുള്ള വാദം കൊണ്ടു വരുന്നവരെ കേരള മോഡൽ എടുത്ത് കാണിച്ചാൽ അടപടലം മൂഞ്ചും !

ദാരിദ്ര്യ നിർമാർജനം ഒരു കാപിറ്റലിസ്റ്റ് പ്രോജക്റ്റാണെന്കിൽ ദാരിദ്ര്യത്തിന്റെ കുറവ് ആ സിസ്റ്റമുള്ള ഒരു രാജ്യത്തിന്റെ എല്ലാ മേഖലയിലെന്കിലും ഒരു പോലെയാവണമല്ലോ ? എന്ത് കൊണ്ടാണ് കേരളം മറ്റു സംസ്ഥാനങ്ങളേക്കാളും ദാരിദ്ര്യനിർമാജ്ജനം,വിദ്യാഭ്യാസം അടക്കമുള്ള ഒട്ട് മിക്ക എല്ലാ Social indicators ൽ മുന്നിൽ നിൽക്കുന്നത് ? അപ്പോൾ പറയും ഗൾഫാണ് കാരണമെന്ന് ,ഗൾഫിലേക്കും മറ്റു വിദേശ രാജ്യങ്ങളിലേക്കുമുള്ള Access എല്ലാ സംസ്ഥാനങ്ങളിലുമുണ്ടല്ലോ ,പക്ഷെ മിനിമം പത്താം ക്ലാസ് പാസാവണം!കേരളത്തിൽ ഉന്നൽ കൊടുത്ത സാമൂഹ്യ വികസനം മുതൽ ,വിദ്യാഭ്യാസത്തിന്റേയും സാക്ഷരത യജ്ഞം പോലുള്ളവയുടെയൊക്കേ നേരിട്ടുള്ള ഇംപാക്റ്റ് ആണ് ഇ Remittance !

പറഞ്ഞ് വരുന്നത് ദാരിദ്ര്യം കുറച്ചത് കാപിറ്റലിസത്തിന്റെ സംഭാവനയല്ല ,ദാരിദ്ര്യനിർമാർജ്ജനത്തിന് പ്രധാനകാരണമാകുന്നത് സോഷ്യൽ Reforms -Women workforce ഉം Minimum wage മുതലായ സോഷ്യൽ Safety net ഒക്കെയാണ് ,അമേരിക്കയിലും (Great Depression protests) മറ്റ് വികസിത രാഷ്ട്രങ്ങളിലും സമരങ്ങളിലൂടെ തൊഴിലാളി സംഘടനകളോ ഗവർമേന്റോ( ജനങ്ങൾ )ഒക്കെ പിടിച്ച് വാങ്ങിയതാണ് അത്തരം Benefit കൾ .അല്ലാതെ കോർപറേറ്റുകളുടെ ഔദാര്യമല്ല .ഇന്ത്യയിലാണെന്കിൽ സംവരണം അടക്കമുള്ള സോഷ്യൽ Measures ആണ് ദാരിദ്ര്യം കുറക്കൂന്നത് (അതെ യുക്ത ഢൈബം പറയുന്ന അതേ “വിവേചനം” തന്നെ ).ദാരിദ്ര്യനിർമാർജനം ഒരു Corporate project ആണെന്കിൽ എന്ത് കൊണ്ടാണ് അമേരിക്കയിൽ പൊലും ഇപ്പോഴത്ത Median Real wage(inflation adjusted) 1980 ലെ Median wage തന്നേയാകുന്നത് എന്ന ചോദ്യം ബാക്കി നിൽക്കുന്നു?അതാണല്ലോ കോർപറേറ്റുകൾക്ക് സമൂഹത്തിൽ Direct Impact ഉണ്ടാക്കാവുന്ന ആദ്യത്തെ Measure.

രണ്ടാമത്തേ കാര്യം ഇ പൊക്കി പ്പിടിച്ച Proverty reduction data തന്നെ ഒരു “Make belief” നറേറ്റീവാണ് .ആളുകളുടെ Debt side കണക്കാക്കാതെ Income മാത്രമെടുത്താൽ ഒരാളുടേയോ സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥിതി അളക്കാൻ പറ്റുമോ ? ഒരോരുത്തരുടേയും Asset Liability യുടെ ബാലൻസ് ഷീറ്റെടുത്താൽ അടപടലം പൊളിഞ്ഞ് പോകുന്ന കണക്ക് .ലോകത്തിലെ ഒരോ ആളുകളേയും ലക്ഷങ്ങൾ
Indebted ആക്കിയിരിക്കുകയാണ് കൺസ്യൂമറിസം ,ഗവർമെന്റുകളുടെ Debt കൂടി വീതം വച്ചാൽ അത് മില്യനുകളാണ് ഒരോരുത്തർക്കും!

സാമൂഹ്യ വികസനം എന്നൊരു ലക്ഷ്യം കാപിറ്റലിസത്തിനുണ്ടായിരുന്നെന്കിൽ അത് പരിസ്ഥിതിയുടെ ശത്രുപക്ഷത്ത് നിൽക്കില്ലായിരുന്നൂ! കാപിറ്റലിസത്തെ എറ്റവും കൂടുതൽ പ്രമോട്ട് ചെയ്യുന്ന രാജ്യങ്ങളുടെ Per capita Carbon emission rate മറ്റു ദരിദ്ര്യ രാജ്യങ്ങളുടെ പതിൻ മടങ്ങാണ് (US -28 ,Africa -4).പ്രക്രിതിയിലെ എല്ലാ വിഭവങ്ങളും കവർന്നെടുത്ത് ചവർ മാത്രം തിരിച്ച് കൊടുക്കുന്ന ഇ വ്യവസ്ഥിതിയാണ് ലോകത്തിന്റെ നിലനിൽപ്പ് തന്നെ അപകടതതിലാക്കിയിരിക്കുന്നത് .
Capitalism Will Cut Down the Tree If It Cannot Sell Its Shadow – Karl Marx.

പറഞ്ഞത് കാപിറ്റലിസം കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല എന്നല്ല ,Innovation എന്നത് Liberal economy യുടെ ഒരു സംഭാവനയാണ് ,പക്ഷെ ലാഭേച്ഛ മാത്രം ഉന്നമായിട്ടുള്ള ഒരു വ്യവസ്ഥിതിക്ക് സമൂഹത്തിൽ വരുത്താൻ കഴിയുന്ന മാറ്റങ്ങൾക്ക് പരിമിതികളുണ്ട് .അത് കൊണ്ടു തന്നെ Systemic corrections ആവശ്യമാണ് എന്നാണ് .

അതായത് ഇ അപദാനം പാടിവരുന്നവരുണ്ടല്ലോ താനും തന്റെ കുടുംബവും ബന്ധുക്കളും രക്ഷപ്പെട്ടെന്ന യുക്തിയിൽ തീരുന്ന സാമ്പത്തിക ശാസ്ത്രംമുള്ളവർ ക്രെഢിറ്റ് കാർഢിന്റെ ബലത്തിൽ എടുത്ത് പിടിച്ചു നിൽക്കുന്ന സമ്പന്നത , അതിൽ കൂടുതൽ യുക്തിയൊന്നുമിതിലുമില്ല .