ജോസഫ് മാഷിനെ ഈ വിധത്തിലാക്കിയ പ്രതികൾ, ഇന്ന് ഉള്ളതെല്ലാം നഷ്ടപ്പെട്ടു തെരുവിൽ അലയുന്നു

22900

Sak Saker 

ജോസഫ് മാഷിനെ കേരളം മറന്നുതുടങ്ങിയിരിക്കുന്നു, മതതീവ്രവാദികൾ കടിച്ചുതുപ്പിയ മനുഷ്യൻ. ഇന്ന് സോഷ്യൽമീഡിയകളിലെ ഓരോ കമന്റുകളും പോസ്റ്റുകളും ഒക്കെ വച്ചുനോക്കുമ്പോൾ അദ്ദേഹത്തിൽ കുറ്റം ആരോപിക്കപ്പെട്ട മതത്തിനെതിരെ ഒരു തെറ്റും ചെയ്യാത്ത മനുഷ്യൻ എന്ന് ധൈര്യത്തോടെപറയാം. മതം മനുഷ്യനെ ഭ്രാന്തനാക്കുമെന്നതിനു ജീവിക്കുന്ന തെളിവാണ് ജോസഫ്മാഷ്. ഒരുമതപ്രവാചകനോടുള്ള സ്നേഹം കുറച്ചു വർഗീയഭ്രാന്തന്മാർ പ്രകടിപ്പിച്ചത് ഒരു നിസ്സഹായനായ മനുഷ്യന്റെ കയ്യും കാലും വെട്ടിയെറിഞ്ഞു കൊണ്ടായിരുന്നു. ഒടുവിൽ ജീവിതം വഴിമുട്ടിയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയും ജീവിതം അവസാനിപ്പിക്കേണ്ടി വന്നു. അങ്ങനെ ഒരുകുടുംബത്തെ തന്നെ ഇല്ലായ്മ ചെയ്തുകൊണ്ട് കുറച്ചു തീവ്രവാദികൾ മതസ്നേഹം പ്രകടിപ്പിച്ച നാടാണ് നമ്മുടേത്. എന്നിട്ട് ആ മതഭ്രാന്തന്മാർ എന്ത് നേടി എന്നുകൂടി അറിയുമ്പോഴേ ഇനിയും ഇത്തരം മതസ്നേഹം പ്രകടിപ്പിക്കാൻ വെമ്പൽകൊണ്ട് നില്കുന്നവർക് ഗുണപാഠം ആകൂ.

ആ പ്രതികളിൽ മിക്കവരും നല്ല സമ്പന്ന ജീവിതം നയിച്ചിരുന്നവരായിരുന്നു. ഒരാൾ കേരളം മുഴുവൻ സെയിൽ ഉള്ള ഒരു അരിപൊടി ബിസ്സിനെസ്സ് നടത്തിക്കൊണ്ടിരുന്ന ആളായിരുന്നു. ഇന്ന് ആ ബിസിനസ്സും പൂട്ടി കയറിക്കിടക്കാൻ ഒരു വീടുപോലുമില്ലാതെ തേരാ പാര നടക്കുന്നു. മറ്റുള്ളവരും സ്വന്തമായി വീടും സ്ഥലവും ബിസ്സിനസ്സ് സ്ഥാപനങ്ങളും ജോലിയും ഒക്കെ ഉള്ളവരായിരുന്നു. എന്നാൽ ഇന്ന് അവരുടെ കിടപ്പാടവും ബിസിനസ്സും സമ്പത്തും ഒക്കെ നഷ്ടപ്പെട്ടു, അയൽക്കാരുടെയും നാട്ടുകാരുടെയും തീവ്രവാദിവിളികളും കെട്ടു കുടുംബസഹിതം വാടകത്തിണ്ണകളിൽ അന്തിയുറങ്ങേണ്ട ഗതികേടിൽ എത്തിയിരിക്കുന്നു. കൂടാതെ ആഴ്ചയിൽ ഒന്നും രണ്ടും പ്രാവശ്യം അടുത്തുള്ള പോലീസ്സ്റ്റേഷനിൽ പോയി ഒപ്പിട്ടു കൊടുക്കുകയും വേണം ഇതെല്ലാം വർഷങ്ങൾ നീണ്ട കേസും വിചാരണയും ജയിൽശിക്ഷയും എല്ലാം കഴിഞ്ഞു ഇപ്പോഴുള്ള അവസ്ഥയാണെന്നോർക്കണം. അതുകൊണ്ട്ഈ മതഭ്രാന്തന്മാരുടെ ജീവിതം നമ്മുടെ നാട്ടിലെ മതഭ്രാന്ത് മൂത്ത യുവാക്കൾക്കു ഒരു പാഠമാകണം. ഈ ഭൂമിയിൽ കിട്ടിയിരിക്കുന്ന ജീവിതം ഇങ്ങനെ നശിപ്പിക്കാനുള്ളതല്ല എന്ന് അവർ മനസിലാക്കിയാൽ അവർക്ക് കൊള്ളാം.