Shanavas 

ഗീബൽസും ആശയ പ്രചാരണവും

വസ്തുതാപരമായി തെറ്റാണെങ്കിലും സമർത്ഥിക്കുന്നരീതിയാൽ വ്യക്തമായ സത്യത്തേക്കാൾ നന്നായി ഫലിപ്പിക്കാൻ നുണയ്ക്കുകഴിയും എന്ന പ്രൊപഗണ്ട രീതിയെയാണ് പെരും നുണ (Big lie) എന്നു പറയുന്നത്.അഡോൾഫ് ഹിറ്റ്‌ലർ തന്റെ ആത്മകഥയായ മെയി‌ൻ‌ കാംഫിൽ ഇതെപ്പറ്റി വിശദീകരിക്കുന്നു. നുണയാണെന്ന് അറിയാവുന്നകാര്യവും സത്യമാണെന്നരീതിയിൽ പലതവണ ആവർത്തിച്ചാൽ അതിനെ ചോദ്യം ചെയ്യുന്നതിലും എളുപ്പത്തിൽ, അതിനെ വിശ്വസിക്കാൻ ആൾക്കാർ തയ്യാറാവുമെന്നാണ് ഹിറ്റ്ലർ പറഞ്ഞത്.

ഹിറ്റ്‌ലറുടെ ഏറ്റവും വലിയ അനുയായിയായ ഗീബൽസ് ഹിറ്റ്‌ലറിന്റെ ആത്മകഥ ഇറങ്ങി 16 വർഷത്തിനുശേഷം പെരും നുണ എന്ന ആശയം സമർത്ഥമായി ഉപയോഗിച്ച ആളാണ്.
ജർമൻ ഭരണാധിപനും തികഞ്ഞ പ്രതിലോമകാരിയും സ്വച്ഛാധിപതിയു – സമായിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ പ്രചാരണമന്ത്രിയായിരുന്നു ഗീബൽസ് ജോസഫ് . അതിലുപരി ഹിറ്റ്ലൂടെ വലങ്കയും മനഃസാക്ഷി സൂക്ഷിപ്പുകാ രനും ഹിറ്റ്ലറുടെ ജൂതവിരോധം കുപ്രസിദ്ധമാണല്ലോ . ജൂതന്മാരെ ഉന്മൂലനം ചെയ്യുക , ലോകം കീഴടക്കുക ഇതായിരുന്നു ഹിറ്റലറുടെ ലക്ഷ്യം . അതൊന്നും നേരായ മാർഗത്തിൽ നടക്കില്ലെന്നറിയാവുന്നതുകൊണ്ട് പല കുത്രന്തങ്ങളും അവർ സ്വീകരിച്ചു . അതിൻറെ മുഖ്യ റോൾ വഹിച്ചിരുന്നത് ഗീബൽസായിരു ന്നു . ഹിറ്റ്ലർ ചെയ്യുന്ന കൊള്ളരുതായ്മകളെ വെള്ളപൂശാൻ വേണ്ടിയും ഹിറ്റ്ലറുടെ പ്രതിച്ഛായാ നിർമിതിക്കു വേണ്ടിയും സിനിമകൾ നിർമിച്ചു , മറഡിയോ പ്രോഗ്രാമുകൾ ഒരുക്കി , പുസ്തകങ്ങൾ രചിച്ചു . എല്ലാം അസത്യത്തിൽ അധി ഷ്ഠിതമായിരുന്നെന്നുമാത്രം .

അസത്യത്തെ സത്യമാണെന്ന് വരുത്തിത്തീർക്കു ന്നതിൽ പ്രത്യേക പാടവം തന്നെ ഗീബൽസിനുണ്ടായിരുന്നു . ഗീബൽസ് ആള് ചില്ലറക്കാരനല്ല . സാഹിത്യത്തിൽ ഡോക്ടറേറ്റ് എടുത്ത വിദ്യാസമ്പന്നനായി രുന്നു . പക്ഷേ , ഒരു സാഹിത്യകാരനായിത്തീരാനുള്ള അദ്ദേഹത്തിൻറെ ശ്രമം പരാജയപ്പെട്ടുപോയിരുന്നു . എഴുത്തിലെ ഈ പരാജയം അയാളെ വലതുപക്ഷ രാഷ്ട്രീയത്തിൽ പങ്കാളിയാക്കി . അതുപോലെ ഹിറ്റ്ലർ ചിത്രകാരൻ എന്ന നിലയിൽ പരാജയപ്പെട്ടവനെന്നത് മറ്റൊരു വൈരുധ്യം ! ഒരു നുണ നൂറുതവണ ആവർത്തിച്ചാൽ അതു സത്യമാണെന്ന് കേൾക്കു ന്നവൻ കരുതും എന്ന് ഗീബൽസ് വിശ്വസിച്ചിരുന്നു . അതിന് മനഃശാസ്ത്രപര മായ ചില വശങ്ങളുണ്ട് .

കുറേയൊക്കെ അതിൽ വിജയിക്കാനും ഗീബൽസി കഴിഞ്ഞിരുന്നു . ഹിറ്റ്ലറെ അനേകവർഷക്കാലം ലോകത്തെ വിറപ്പിച്ച് പ്രതി നായകനായി നിലനിർത്തിയത് മുഖ്യമായും ഗീബൽസിൻറ ഈ തന്ത്രങ്ങളാ യിരുന്നു . ഹിറ്റ്ലർ മരിച്ചു , ഗീൽബസും മരിച്ചു . ഇരുവരും ആത്മഹത്യചെയ്യുക യാണുണ്ടായത് ആ ഇരുണ്ടകാലം കഴിഞ്ഞുപോയി . പക്ഷേ , നുണ ആവർത്തിച്ച് സത്യമാക്കുന്ന ഗീബൽസിയൻ തന്ത്രം സമൂഹ ത്തിന്റെ വിവിധ മണ്ഡലങ്ങളിൽ പ്രത്യേകിച്ച് രാഷ്ട്രീയത്തിൽ ഇന്നും സജീവ മായി നിലനിൽക്കുന്നു . ജനങ്ങളെ അങ്ങനെ ചൂഷണം ചെയ്ത് വഞ്ചിക്കുന്നു . അതുകൊണ്ട് ഗീബൽസിയൻ തന്ത്രം ‘ എന്ന വാക്കിന് പ്രസക്തിയേറെ.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.