സുകുമാർ സെന്നിനെ അറിയാമോ ? ഇന്ത്യൻ ജനാധിപത്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു

221

Sree Prakash

ഈ ചങ്ങായീനെ അറിയുമോ.? സുകുമാര്‍ സെന്‍ എന്നാണ് പേര്

ചരിത്രത്തില്‍ പൊതുവെ അങ്ങിനെ അധികം പേര് പറഞ്ഞു കേട്ടിട്ടില്ലാത്ത വ്യക്തിയാണിത്. ഇന്ത്യന്‍ ജനാധിപത്യം കെട്ടിപ്പടുത്തതില്‍ ഏറ്റവും പങ്കുള്ള ബ്യൂറോക്രാറ്റുകളില്‍ ഒരാള്‍. ഇന്ത്യാ ആഫ്റ്റര്‍ ഗാന്ധിയെന്ന പുസ്തകത്തില്‍ രാമചന്ദ്ര ഗുഹ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ തിരഞ്ഞെടുപ്പിനെ പറ്റി വിശദമായി പറയുന്നിടത്താണ് സുകുമാര്‍ സെന്നെന്ന ബംഗാളീ സിവില്‍ സര്‍വീസുകാരന്‍റെ പേര് ഞാന്‍ ആദ്യമായി കണ്ടത്. അക്കാലത്തെ ഇന്ത്യന്‍ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലം അകൂടി അറിഞ്ഞാലേ സെന്നിന്‍റെ വലിപ്പം മനസ്സിലാവൂ.

ചരിത്രത്തില്‍ ഒരിക്കലും ജനാധിപത്യം എന്താണെന്ന് അറിയാന്‍ പറ്റാത്ത ,പിറന്ന ശിശുവിനെ പോലെ ചിരിച്ചു നില്‍ക്കുന്ന ഇന്ത്യന്‍ ജനതയെ ജനാധിപത്യ അവകാശം ഉപയോഗിക്കുന്നത് പഠിപ്പിക്കാനും വോട്ട് ചെയ്യിക്കാനും നെഹ്റു ചുമതലപ്പെടുത്തിയത് ഈ മനുഷ്യനെയാണ്,ഇന്ത്യയുടെ ആദ്യത്തെ തഇലക്ഷന്‍ കമ്മീഷ്ണര്‍…!

ഇരുപത്തി ഒന്ന് വയസ്സിന് മുകളില്‍ പ്രായമുള്ള 176 മില്ല്യന്‍ ജനതയില്‍ 85% ത്തിനും എഴുതാനും വായിക്കാനും അറിയില്ല. എന്തിന് വോട്ട് എന്നാല്‍ എന്താണെന്ന് പോലും അവര്‍ക്ക് അറിയില്ല. ലോകത്തെ ഏറ്റവും വലിയ നിരക്ഷരരായൊരു കൂട്ടത്തെയാണ് ഇലക്ഷന്‍ പ്രോസസ് പഠിപ്പിക്കേണ്ടത്.,സെന്‍ കച്ച കെട്ടി ഇറങ്ങി. ലോകത്ത് ഇലക്ഷന്‍ നടക്കുന്ന എല്ലായിടത്തും അയാള്‍ കറങ്ങി നടന്ന് ഒരു കൊല്ലം പഠിച്ചു. ശേഷം രാജ്യം ഒട്ടാകെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വീഡിയോയും നാടകവും പ്രസംഗവുമായി ജനങ്ങളെ ഇലക്ഷന്‍ പ്രോസസ് പഠിപ്പിച്ചെടുത്തു. പത്ത് ലക്ഷത്തോളം വരുന്ന ബൂത്തുകളിലേക്ക് വേണ്ട തകര പെട്ടി മുതല്‍ മഷിയും സീലും മുതല്‍ സീല്‍ ചെയ്യുന്ന അരക്ക് വരെ അയാളും കൂട്ടരും കണക്ക് കൂട്ടി സംഘടിപ്പിച്ചു…. ഒടുവില്‍ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഇലക്ഷന്‍ മാമാങ്കം വന്‍ വിജയത്തോടെ തന്നെ നടത്തി കാണിച്ചു കൊടുത്തു സെന്‍.

ഇപ്പോഴത്തെ അവസ്ഥയില്‍ എല്ലാ മെഷീനും എക്യുപ്മെന്‍റും കൃത്യമായി ഓടുന്ന സിസ്സ്റ്റവും ഉണ്ടായിട്ട് കൂടി ഇലക്ഷന്‍ നടത്തിപ്പ് വന്‍ കലാ പരിപാടി ആണ്. അപ്പോള്‍ സ്വന്തം പേര് പോലും എഴുതാന്‍ കഴായാത്ത 85% ജനതയെ എല്ലാം ഒന്നില്‍ നിന്ന് തുടങ്ങി കൊണ്ട് വോട്ട് ചെയ്യിച്ച സെന്‍ എടുത്ത എഫേര്‍ട്ടും റിസ്ക്കും എത്രയാണെന്ന് ഊഹിച്ച് നോക്കൂ.

ഇന്ത്യന്‍ ജനാധിപത്യം ഈ മനുഷ്യനോടും കടപ്പെട്ടിരിക്കുന്നു.

Previous articleലാഭം കുതിച്ചതോ, രൂപാ കിതച്ചതോ!
Next article‘അനുജൻ മെൻസസ് എന്ന് കേട്ടിട്ടുണ്ടോ?’
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.