Sreedevi S Kartha

തിരുവനന്തപുരത്താണ് ജനിച്ചത് .എന്നാൽ 42വർഷമായി തലശ്ശേരിക്കാരുടെ ബാബു ഏട്ടനാണ് .മനുഷ്യർക്കാണ് ഇദ്ദേഹം ഏട്ടൻ .തെരുവിലെ മൃഗങ്ങൾക്കു ആഹാരവുമായി വര്ഷങ്ങളായി മുന്നിലെത്തുന്ന ദൈവം .ബാബു ഏട്ടൻ അസ്സൽ മേസ്തിരിയാണ് .കിട്ടുന്ന കൂലി പരിമിതമായ സ്വന്തം ആവശ്യത്തിന് മാറ്റി വച്ചു ബാക്കി തുക കൊണ്ട് റെയിൽ വേ പരിസരത്തും സമീപത്തുമുള്ള തെരുവ് ജീവികൾക്ക് ആഹാരം വാങ്ങും .

കൂടാതെ ഹോട്ടലുകളിൽ നിന്നു ബാക്കി വന്ന ഭക്ഷണവും ശേഖരിക്കും .ബാബു എന്ന് പേരുള്ള ദൈവത്തിനെ കാത്തു ഒരു പാട് വാലുള്ള സുന്ദരന്മാരും സുന്ദരികളും കാത്തിരിപ്പുണ്ടാകും .ഒരു ദിവസം പോലും അവർക്ക് നിരാശ ഉണ്ടാക്കിയിട്ടില്ല ഇദ്ദേഹം .എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ അവർ രാവും പകലും കാത്തിരുന്നു ..ബാബുവിന് വരാൻ കഴിഞ്ഞില്ല .കാരണം കഴിഞ്ഞ ആഴ്ച റെയിൽ വേ പരിസരത്ത് നായകൾക്ക് ഭക്ഷണം കൊടുത്തു കൊണ്ടിരിക്കവേ ഒരു റെയിൽ വേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥൻ “നായക്ക് ഭക്ഷണം കൊടുക്കുന്നോടാ “എന്ന് ചോദിച്ചു അദ്ദേഹത്തെ മാരകമായി മർദിച്ചു ..ശരീരത്തിനും ചെവിക്കുംശക്തമായി പരിക്ക് പറ്റിയ ബാബുവേട്ടൻ ഇപ്പോൾ ജില്ല ആശുപത്രിയിൽ ആണ് .

അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വേദനയോടെ റെയിൽ വേ പോലീസിനോട് ഒരു ചോദ്യം ചോദിക്കുന്നു .”നിങ്ങൾ ഈ മനുഷ്യനെ എങ്ങിനെ മറന്നു പോയി ?ട്രെയിൻ തട്ടി തകർന്ന് ചിതറി കിടന്നിരുന്ന എത്രയോ മൃത ശരീരങ്ങളെ ഇദ്ദേഹം നിങ്ങൾക്ക് വേണ്ടി ചുമലിൽ ഏറ്റിയിട്ടുണ്ട് ?കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് അരയ്ക്കു താഴെ മുറിഞ്ഞു പോയി റെയിൽ വേ ട്രാക്കിൽ കിടന്ന ബഷീർ എന്ന മനുഷ്യനെ ഉൾപ്പെടെ ?മനുഷ്യരുടെയും മൃഗങ്ങളുടെയും ദുരിതങ്ങൾക്ക് എതിരെ ഒരിക്കലും അടക്കാതിരുന്ന ചെവിയെയാണല്ലോ നിങ്ങൾ അടിച്ചു തകർത്തു കളഞ്ഞത് ”

ഇതിനൊപ്പം മൃഗാവകാശ സംഘടനകൾക്കു ഒരു കാര്യം കൂടി ഓർമ്മിപ്പിക്കാൻ ഉണ്ട്

High Court passed an order asking the police to provide protection to dogs and dog feeders and has made it a punishable offence in case anyone restricts ,prohibits,or cause inconvenience to any person feeding a street dog or resorts to removal or dislocation or killing a dog .

2. SECTION 503:- Indian Penal Code 1860, provides that intimidation is a criminal offence which is cognizable. anyone who threatens or intimidates any person taking care of dogs is liable for criminal intimidation under section 503of Indian Penal code and can be arrested without a warrant .

3. SECTION 506:-It is a crime to threaten ,abuse,or harass a person or a neighbour who is feeding strays .

4.Ministry of Public Grievances notification and a similar notification by Animal Welfare Board of India to provide immunity to animal feeders and restrict government employees or bodies such as Resident Welfare Associations ,societies from harrasing people who feed or help animals .

എന്ന് വച്ചാൽ മേല്പറഞ്ഞ കാര്യങ്ങൾ നിയമപരമായി നടപ്പിലാക്കേണ്ട പണിയുള്ളവരാണ് നിങ്ങൾ ..ലംഘിച്ചാൽ ശിക്ഷിക്കേണ്ടവർ ..ഓർമിപ്പിക്കേണ്ടി വരുന്നതിൽ ലജ്ജ തോന്നുന്നു സാറമ്മാരെ .നിങ്ങൾക്കും ആ വികാരം അല്പം ആവാം .ഒരു സാധു മനുഷ്യന്റെ ഇത്തിരി ചോറ് കാത്തിരിക്കുന്ന ജീവികളുടെ അന്നം മുടക്കിയതു ഡ്യൂട്ടി ആണെന്ന് തെറ്റിദ്ധരിച്ചുവെങ്കിൽ ..

+91 95623 51480 Babu phone number

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.