ഇനിയവർ തേടി വരാൻ പോകുന്നത് നിങ്ങളെയാണ്…

0
351

Sreekanth M S

ഇനിയവർ തേടി വരാൻ പോകുന്നത് നിങ്ങളെയാണ്..

(വിചാരധാരയിലൂടെ..)

1966 വിചാരധാര ഹിന്ദു രാഷ്ട്രത്തിന്റെ വൈശിഷ്ട്യം ഭാഗം ഒന്നിൽ സെമിറ്റിക് വൈജാത്യം എന്ന ഭാഗത്ത് ജൂതമതത്തിന്റെ അസഹിഷ്ണുതയാണ് യേശുക്രിസ്തുവിനെ കുരിശിൽ തറച്ചതെന്നും അതിന്റെ സന്താനമായാണ് ക്രിസ്തുമതം ജനിച്ചതെന്നും രേഖപ്പെടുത്തുന്നു., അതോടൊപ്പം തന്നെ “ക്രിസ്തുമതവും ജൂതമതം പോലെ
അസഹിഷ്ണുത നിറഞ്ഞതായിരുന്നു”
ഗോൾവൽക്കർ നിരീക്ഷിക്കുന്നു..

ക്രിസ്തുമതം ഇന്ത്യയെ ക്രിസ്തുരാജ്യമായ് പരിവർത്തനം ചെയ്യാമെന്ന അതിമോഹത്താലാണ് രാജ്യത്തിനകത്ത് നിലനിൽക്കുന്നത് എന്നാണ് സംഘപരിവാറിന്റെ പക്ഷം. ക്രിസ്ത്യൻ സഭകൾക്ക് കീഴിലുള്ള ആശുപത്രികൾ, വിദ്യഭ്യാസ സ്ഥാപനങ്ങൾ തൊഴിലിടങ്ങളെല്ലാം മതപരിവർത്തനത്തിനായുള്ള മാർഗ്ഗങ്ങളായ് ആണ് ഉപയോഗിക്കുകയാണെന്നും., അവരുടെ സ്ഥാപനങ്ങളിലേക്ക് എത്തുന്നവരിലൂടെ ക്രിസ്തുവിന്റെ അനുയായികളുടെ എണ്ണം വർദ്ധിപ്പിക്കുകയാണെന്നും ഗോൾവൽക്കർ സംഘത്തോട് ഉപദേശിക്കുന്നു. ഹൈന്ദവരുടെ പരമ്പരാഗതമായ മതവും തത്ത്വജ്ഞാനവും സംസ്കാരവും ജീവിത രീതിയുമെല്ലാം തകർത്തു കളഞ്ഞ് അവരെയെല്ലാം ഒരു ലോക ക്രൈസ്തവഫെഡറേഷനിലേക്ക് വിലയിക്കണമെന്ന കൈസ്തവ സഭകളുടെ വ്യാമോഹത്തെ ആന്തരിക വിപത്തായ് ഗോൾവൽക്കർ പ്രഖ്യാപിക്കുന്നു..

1939ൽ ഹെഡ്ഗെവാറിനെ പിന്തുടർന്ന് RSS തലവനായ് ചുമതലയേറ്റ എം.എസ് ഗോൾവൽക്കർ സംഘപരിവാറിന്റെ ബൈബിൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന We, or Our Nationhood Defined ൽ ഇങ്ങനെ എഴുതി.,

” വംശത്തിന്റെയും സംസ്ക്കാരത്തിന്റെയും
ശുദ്ധത സൂക്ഷിക്കാൻ ജർമ്മനി സെമിറ്റിക്
വംശങ്ങളെ, അതായത് ജൂതന്മാരെ
നിർമ്മാർജ്ജനം ചെയ്ത് ലോകത്തെ
പിടിച്ചുകുലുക്കി. വംശാഭിമാനം അതിന്റെ
പരമോന്നത രൂപത്തിൽ അവിടെ പ്രകടമാക്കി.
ഹിന്ദുസ്ഥാനിലെ നമുക്ക് പഠിക്കാനും നേട്ടങ്ങൾ
സാധ്യമാക്കാനുമുള്ള നല്ല പാഠമാണിത് ”

ഹിന്ദു., തങ്ങളുടെ വംശാഭിമാനത്തെ അതിന്റെ പരമോന്നത രൂപത്തിൽ ഹിന്ദുസ്ഥാനിൽ പ്രകടമാക്കുവാൻ കാലങ്ങളായ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.,
രണ്ടാംലോക മഹായുദ്ധകാലത്ത് ഹിറ്റ്ലറും മുസോളിനിയുമായിരുന്നു സംഘപരിവാറിന്റെ ആത്മീയ രാഷ്ട്രീയ നേതാക്കൾ ഇന്നും അതേ നിലക്ക് തന്നെ തുടർന്ന് പോരുന്നു.

ബെനറ്റോ മുസോളിനിയുടെ സൈനിക ഘടനയിലും പ്രവർത്തന രീതിയിലും ആകൃഷ്ടനായിരുന്ന മൂൻജെ 1939ൽ ഇറ്റലി സന്ദർശിക്കുകയുണ്ടായി.
മുസോളിനിയിൽ നിന്നും നിർദ്ദേശങ്ങൾ ഉൾകൊണ്ട് RSS അർദ്ധസൈനീക സംഘത്തെ നിർമ്മിക്കുന്നതിനായുള്ള ഉപദേശങ്ങൾ ഹെഡ്ഗെവാറിന് നൽകി.

” ഇത് ഹിന്ദു രാജ്യമാണ് എന്ന് നാം പ്രഖ്യാപിച്ചാൽ
അത് ഹിന്ദു രാജ്യമാവുമെന്നും ഇത് മുസ്ലീം
രാജ്യമാണെന്ന് പ്രഖ്യാപിച്ചാൽ അതായി
തീരുമെന്നും ഇതൊരു ചരിത്ര വിഷയമല്ല
ഒരു ഭരണ വിഷയമാണ് ”
എന്ന മുസോളിനിയുടെ വേദവാക്യത്തിന്റെ പ്രാവർത്തീകമാക്കുകയാണ് RSS ന്റെ പ്രാഥമിക ലക്ഷ്യം., ഇന്ത്യയിലെ മുസ്ലീങ്ങൾ ജർമ്മിനിയിലെ ജൂതർക്ക് തുല്യരാണെന്നും ഗോൾവൽക്കർ പ്രഖ്യാപിക്കുന്നു.
മുസ്ലീങ്ങളിൽ മാത്രമൊതുങ്ങി നിൽക്കുന്ന സംഘഭീഷണിയല്ല ഇത്. അവർ നിങ്ങളിലേക്കാണ് അടുത്ത ചുവട് വയ്ക്കുന്നത്., ഒരുപക്ഷേ ന്യൂനപക്ഷ ജാതി-മത വിഭാഗങ്ങളെയെല്ലാം ഒരൊറ്റ ചുവടിൽ കാലിനടിയിലാക്കാമെന്ന് BJP ധരിക്കുന്നു…

ആസാമിൽ നാഗലാന്റിന്റെ സൃഷ്ടി തന്നെ പാതിരിസ്ഥാൻ വേണ്ടിയുള്ള ആസൂത്രമാണെന്നും നാഗലാന്റിലെ കലാപങ്ങൾ ആസൂത്രണം ചെയ്യ്തിരുന്നത് ക്രൈസ്തവ സഭകളായിരുന്നുവെന്നും വൈദേശിക ശക്തികളുമായ് ക്രൈസ്തവ സഭകൾ ബന്ധം പുലർത്തിയിരുന്നുവെന്നും നാഗാലാന്റിലേക്ക് അമേരിക്കൻ ആയുധങ്ങൾ പാകിസ്ഥാനിലേക്ക് എത്തിക്കുന്നതിനുള്ള ചാനലായും ക്രൈസ്തവ സഭകൾ പ്രവർവത്തിച്ചിരുന്നുവെന്നും ഗോൾവൽക്കർ ആരോപിക്കുന്നതിലൂടെ കൃത്യമായി ക്രൈസ്തവ സമൂഹത്തെ ഒറ്റപ്പെടുത്തുക എന്ന ഗൂഢലക്ഷ്യവും നിലനിൽക്കുന്നുണ്ട്.

RSS – BJP യെ സംബന്ധിച്ചിടത്തോളം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കടന്ന് കയറുവാനുള്ള ഏറ്റവും ശക്തമായ മാർഗ്ഗമായാണ് ദേശീയ പൗരത്വ രജിസ്റ്റർ NRC ഉപയോഗിക്കുന്നത്., തീവ്രമായ മുസ്ലീം, കുടിയേറ്റ വിരുദ്ധത പ്രചരിപ്പിച്ചാണ് ആസാം BJP പിടിച്ചെടുത്തത്. അതേ പ്രവർത്തനം തന്നെയാണ് ബംഗാൾ, ത്സാർഖണ്ഡ്, ബീഹാർ ഉൾപ്പടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അവർ പയറ്റി കൊണ്ടിരിക്കുന്നതും.
മുഹമ്മദീയരിൽ നിന്നും ക്രൈസ്തവരിലേക്ക് പടരാൻ ഒരുങ്ങുന്ന കാൻസറാണ് RSS എന്ന് ഇനിയെങ്കില്ലും നിങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഏതൊരു മനുഷ്യവിഭാഗവുമായ് ന്യൂനപക്ഷ ജാതി-മത വിഭാഗങ്ങൾ സംഘടിക്കുകയോ സാഹോദര്യം പുലർത്തുകയോ ഒരു സെക്യുലർ ഫ്ലാറ്റ്ഫോമിലേക്ക് എത്തിചേരുകയോ ചെയ്യരുതെന്ന സംഘപരിവാർ ശാഠ്യത്തിന്റെ പ്രതിഫലനങ്ങളാണ് ആസൂത്രിത കലാപങ്ങൾക്ക് വഴിയൊരുക്കുന്നത്., ആയതിന്റെ ഏറ്റവും വലിയ ഉദ്ദാഹരണങ്ങളാണ് ഗുജറാത്ത് കലാപങ്ങളും മറ്റും. വർഗ്ഗീയമായ ചേരിത്തിരിവിലൂടെ മാത്രാമാണ് ഹിന്ദുരാഷ്ട്രമെന്ന സങ്കൽപത്തെ പ്രാബല്യത്തിലേക്കെത്തിക്കുവാൻ സംഘപരിവാറിന് സാധിക്കുകയുള്ളുവെന്ന് ഗോൾവൽക്കർ സംഘത്തെ ബോധിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്.

” തങ്ങളുടെ സർവ്വസ്വവും ദരിദ്രർക്കും
അജ്ഞർക്കും മർദ്ദിതർക്കും നൽകുവാൻ
യേശു തന്റെ അനുയായികളോട്
ആഹ്വാനം ചെയ്തു.
എന്നാൽ അദ്ദേഹത്തിന്റെ അനുയായികൾ
പ്രയോഗത്തിൽ വരുത്തിയെതെന്താണ്
അവർ പോയേടത്തെല്ലാം ചോര
കൊടുക്കുന്നവയല്ല, ചോരകുടിയന്മാരായാണ്
പ്രത്യക്ഷപ്പെട്ടത് ”
എന്നിങ്ങനെയാണ് ആഗോളകുതന്ത്രത്തിന്റെ ദല്ലാളുകളായ് ഇന്ത്യയിലെ ക്രിസ്തുമതത്തെ വിചാരധാരയിലൂടെ ഗോൾവൽക്കർ നിർവചിക്കുന്നത്.
ഹിന്ദുജന വിഭാഗത്തിന്റെ സാമൂഹ്യവും മതപരവുമായ ഘടന തകർക്കുക മാത്രമല്ല വിവിധ കേന്ദ്രങ്ങളിലും കഴിയുമെങ്കിൽ നാട്ടിലാകമാനവും രാഷ്ട്രീയാധിപത്യം. സ്ഥാപിക്കുന്നതിനും ശ്രമിക്കുകയാണ് ക്രൈസ്തവരെന്ന് രേഖപ്പെടുത്തുകയും ചെയ്യുന്നു.

രാജ്യത്തിലെ ക്രൈസ്തവസഭകളും മുസ്ലീംലീഗും ഒന്നിച്ചുചേർന്ന് പഞ്ചാബ് മുതൽ മണിപ്പൂർവരേയും ഗംഗാ സമതലം മുഴുവനായും മുസ്ലീമുകൾക്കും അർദ്ധദ്വീപും ഹിമാലയ പ്രദേശവും ക്രൈസ്തസഭകൾക്കുമായും തമ്മിൽ പങ്കിട്ടെടുക്കുന്നതിനുള്ള കരാറുകളിലേർപ്പെട്ടിരിക്കുന്നുവെന്നും ഗോൾവൽക്കർ കൂട്ടിചേർക്കുന്നു..

തങ്ങളുടെ വൈരികളായ ക്രൈസ്തവർ ഉയർത്തുന്ന ആന്തരീക വിപത്തിനെ ഇപ്രകാരം നേരിടണമെന്ന് സംഘ-ഹിന്ദുപരിവാറിനോട് ഇപ്രകാരം ധരിപ്പിക്കുന്നുണ്ട് ഗോൾവൽക്കർ.
” ഇവിടുത്തെ ക്രിസ്ത്യാനികൾ ഇത്തരം
പ്രവർത്തനങ്ങളിലേർപ്പെടുകയും ക്രിസ്തുമത
പ്രചരണത്തിനായുള്ള അന്താരാഷ്ട്രീയ
പ്രസ്ഥാനത്തിന്റെ ഏജന്റുമാരാണ് തങ്ങളെന്ന്
സ്വയം കരുതുകയും, തങ്ങളുടെ
പൂർവ്വികന്മാരുടെ സംസ്കാരത്തിന്റെയും
പാരമ്പര്യത്തിന്റെയും യഥാർത്ഥ
പുത്രന്മാരെപ്പോലെ പെരുമാറുന്നതിനും
വിസമ്മതിക്കുകയും ചെയ്യുന്നിടത്തോളം കാലം
അവരിവിടെ വൈരികളായ് വർത്തിക്കും.
“അതനുസരിച്ച് അവരോട് പെരുമാറേണ്ടി വരും”

ഇനിയും മിണ്ടാതിരിക്കുവാനാണ് നിങ്ങളുടെ ഭാവമെങ്കിൽ തീർച്ചയായും അവർ നിങ്ങൾ ക്രിസ്ത്യാനികളെയും തേടിവരും.,
വിശ്വഹിന്ദുപരിഷത്ത് നേതാവ് ലക്ഷ്മണാനന്ദ സരസ്വതിയെയും നാല് അനുയായികളെയും അജ്ഞാതര്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന്
2008 ആഗസ്റ്റ് മാസം 25ന് ഒറീസയിലെ കണ്ഡാമാൽ ആരംഭിച്ച കലാപം നിങ്ങൾക്കോർമ്മയുണ്ടോ..??
100ൽ പരം ആദിവാസി ക്രിസ്ത്യാനികൾ സംഘപരിവാറുകാരാൽ കൊല ചെയ്യപ്പെട്ടു.,
40ൽ പരം സ്ത്രീകൾ ബലാത്സംഗത്തിനിരയായി.
300ലധികം പള്ളികൾ 6000ത്തിലധികം വീടുകൾ ആക്രമിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്യ്തു. പലായനം ചെയ്യപ്പെട്ട ക്രിസ്ത്യൻ കുംടുബങ്ങൾ ഇന്നും തിരികെയെത്താതെ ഭയന്ന് ജീവിക്കുന്നു. പള്ളികളിലേക്ക് അരിച്ചു കയറിയ സംഘപരിവാർ കന്യാസ്ത്രീകളെ മാനഭംഗപ്പെടുത്തിയതും പുരോഹിതന്മാരെ ക്രൂരമായാക്രമിച്ചതെല്ലാം തന്നെ ആക്രമക്കാരികളുടെ വിചാധാരയിൽ അവരുടെ പ്രതിയോഗികളോടും നിങ്ങളോടും അവർക്കുള്ള സമീപനവും അത്തരത്തിലായത് കൊണ്ട് തന്നെയാണ്..

ജർമ്മൻ നാസി വിരുദ്ധ പോരാളിയും പ്രൊട്ടസ്റ്റന്റ് പുരോഹിതനും കൂടിയായ ഫ്രെഡറിക് ഗുസ്താവ് എമിൽ മാർട്ടിൻ നീമൊളെർ ഇപ്രകാരം കുറിച്ചു.

” ആദ്യം അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു
ഞാൻ ഒന്നും മിണ്ടിയില്ല
കാരണം, ഞാനൊരു കമ്മ്യുണിസ്റ്റ് അല്ലായിരുന്നു

പിന്നീട് അവർ തൊഴിലാളികളെ തേടി വന്നു
അപ്പോഴും ഞാനൊന്നും മിണ്ടിയില്ല
കാരണം, ഞാനൊരു തൊഴിലാളി ആയിരുന്നില്ല

പിന്നീട് അവർ ജൂതരെ തേടി വന്നു
ഞാനൊന്നും മിണ്ടിയില്ല
കാരണം ഞാനൊരു ജൂതനായിരുന്നില്ല.

ഒടുവിൽ അവർ എന്നെ തേടി വന്നു
അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ
ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല…”

മുഹമ്മദീയരിൽ നിന്നും ക്രൈസ്തവരിലേക്ക് പടരാൻ ഒരുങ്ങുന്ന കാൻസറാണ് RSS എന്ന് ഇനിയെങ്കില്ലും നിങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.
അവർ നിങ്ങളേയും തേടി വന്നു കൊണ്ടിരിക്കുകയാണ് മൗനത്തിന്റെ രാഷ്ട്രീയം
നിങ്ങളുടെ ചോരയൂറ്റി കുടിക്കുന്നതിന് കാരണമാകും., അതിന് മുൻപെ ശബ്ദിച്ചു തുടങ്ങുക..

ശ്രീകാന്ത് എം.എസ്