ഇന്ത്യൻ സമൂഹത്തിന്റെ/കുടുംബത്തിന്റെ പ്രധാന ന്യൂനത ആർത്തവം ആഘോഷമാക്കും പക്ഷെ ആൺകുട്ടികൾക്ക് ശുക്ള സ്ഖലനം തുടങ്ങുന്നത് അറിയുക പോലുമില്ല

0
377

Sunanda Jayakumar 

ഇന്ത്യൻ സമൂഹത്തിന്റെ/കുടുംബത്തിന്റെ പ്രധാന ന്യൂനത ആർത്തവം ആഘോഷമാക്കും പക്ഷെ ആൺകുട്ടികൾക്ക് പ്രായപൂർത്തി ആകുന്നത്, ശുക്ള സ്ഖലനം തുടങ്ങുന്നത് അറിയുക പോലുമില്ല!!

പെൺകുട്ടികൾക്ക് നിയന്ത്രണങ്ങൾ നല്ലനടപ്പ് ഉപദേശങ്ങൾ .. അടക്കം ഒതുക്കം ഇവ …..ഉപദേശം വീട്ടിലും സ്കൂളിലും ലൈംഗികാരോഗ്യ ശുചിത്വ ക്ലാസ്സ് അമ്മമാരുടെയും ടീച്ചർ മാരുടെയും .. ലേഡി ഡോക്ടർമാരുടെയും വക .പക്ഷെ കൗമാരത്തിലെത്തിയ ആൺകുട്ടിയെ ലൈംഗികതയെ മാന്യമായും ആരോഗ്യത്തോടും സമീപിക്കുന്നതിന് പിതാവിൽ നിന്നോ .. വിദ്യാലയങ്ങളിൽ അദ്ധ്യാപകരിൽ നിന്നോ ഡോക്ടർമാരിൽ നിന്നോ മാനസികാരോഗ്യ വിദഗ്ധരിൽ നിന്നോ കിട്ടുന്നില്ല.

അൽപജ്ഞാനികളായ കൂട്ടുകാരിൽ നിന്നും .മഞ്ഞ സാഹിത്യത്തിൽ നിന്നും .ബലാത്സംഗം കാണിക്കുന്ന നീല ചിത്രങ്ങളിൽ നിന്നും .ആഭാസൻമാരും വഷളൻ മാരുമായ മുതിർന്ന ചേട്ടൻമാരിൽ നിന്നും കിട്ടുന്ന അബദ്ധ മിഥ്യാ ധാരണകൾ toxic masculinity ഊട്ടി ഉറപ്പിക്കുന്നതിനുള്ള തെറ്റായ അറിവുകളായി ചെറു പ്രായത്തിലേ അവന്റെ മനസ്സിൽ ഊട്ടി ഉറപ്പിക്കപ്പെടുന്നു. അതോടൊപ്പം അമിതമായ സദാചാര നിയന്ത്രണങ്ങൾ, ലൈംഗിക ദാരിദ്ര്യം കൂടി ആകുമ്പോൾ രംഗം വഷളാകുന്നു.

പെൺകുട്ടി വൈകുന്നേരം വീട്ടിലെത്തണം എന്ന് ശഠിക്കുന്ന മാതാ പിതാക്കൾ … ആൺമക്കൾ രാത്രി വരെ ബൈക്കും കൂട്ടുകാരുമായി ഉള്ള കറക്കത്തിന് അയഞ്ഞ സമീപനം എടുക്കുന്നു!!
പെൺകുട്ടിയുടെ പ്രേമം boy friend ഒക്കെ കുടുംബത്തിന് അപമാനം എങ്കിൽ .ആൺകുട്ടിയുടെ പ്രേമം ..girl friends ഒക്കെ ഒരു തമാശ മാത്രം ! പ്രായപൂർത്തിയായ മകൻ എവിടെ പോകുന്നു എന്ത് ചെയ്യുന്നു … അവന്റെ കൂട്ട്കെട്ട് എന്ത് ഇതൊന്നും പല കുടുംബങ്ങൾക്കും ചിന്താ വിഷയം തന്നെയല്ല
പിന്നെ റോൾ മോഡൽ തന്നെയാകേണ്ട പിതാക്കൻമാർ തന്നെ മദ്യത്തിന് അടിമയായി വന്ന് അമ്മയെ അടിച്ചമർത്തിക്കണ്ട് വളർന്ന സാഹചര്യം മറ്റൊരു പ്രശ്നം!!

സിനിമയിലും പരസ്യത്തിലും Item dance ലും ഒക്കെ സ്ത്രീയെ ലൈംഗിക വസ്തു മാത്രമാക്കുന്ന സംസ്കാരം.. സിനിമാ നായകൻമാരുടെ സ്ത്രീ വിരുദ്ധമായ ഡയലോഗുകൾ…. മയക്ക് മരുന്ന്, ഊളത്തരം കാണിച്ച് നായകനെ നിലനിർത്തുന്ന ഫാൻ ക്ലബുകൾ കമന്റെടിച്ചാലും പെൺകുട്ടികളെ ശല്യം ചെയ്താലും .. കേസ് ഫയൽ ചെയ്ത മുന്നോട്ട് പോകാതെ ഒത്തുതീർപ്പാക്കുന്ന വ്യവസ്ഥ … ലൈംഗിക പീഡന കേസിൽ കൂറ് മാറുന്ന സാക്ഷികൾ .വിധി വരാനുള്ള താമസം.ഇങ്ങനെ അനേകം കാരണങ്ങൾ.

ശരിയായ ലൈംഗികാരോഗ്യ വിദ്യാഭ്യാസവും, ജെൻഡർ ബോധവൽക്കരണവും ആൺകുട്ടികൾക്ക് നല്കാനായാൽ, ആരോഗ്യകരമായ സ്‌ത്രീ പുരുഷ ട്രാൻസ് ബന്ധങ്ങൾ സമൂഹത്തിൽ സൃഷ്ഠിക്കാനായാൽ, എതിർലിംഗത്തോട് നല്ല രീതിയിൽ ഇടപഴകാനും അവരെ ശരിയായി മനസിലാക്കാൻ ഉള്ള സാഹചര്യം ഉണ്ടായാൽ, നിയമം കൂടുതൽ കർശനമാക്കിയാൽ പീഡനങ്ങൾ ഒരു പരിധി വരെ കുറയ്ക്കാനാകും എന്നതിൽ തർക്കമില്ല. എന്തുകൊണ്ടാണ് വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും നിയമ സംവിധാനവും ഒന്നും ഇത്തരത്തിൽ ചിന്തിക്കാത്തത്??