ചോരച്ചാലിൽ കൂട്ടഭോഗം നടത്തി, അതിന് ശേഷം കരിച്ചു, ഇനി പ്രതികളുടെ സുഖവാസകാലമാണ് ..അത് അതിന്റെ വഴിക്ക് നടക്കട്ടെ

449

Thozhuthuparambil Ratheesh Trivis 

ഒരു പെൺകുട്ടിയുടെ കുളിസീൻ ക്യാമെറയിൽ പകർത്തുന്നു …

പകർത്തിയ ദൃശ്യങ്ങൾ കാണിച്ച് അവളുടെ ശരീരം ആസ്വദിക്കാൻ വില പേശുന്നു …

അവളുടെ അപേക്ഷ അവൻ അവഗണിക്കുമ്പോൾ അവളെ പെറ്റ അമ്മയും അവന്റെ മുന്നിൽ കൂപ്പുകൈയോടെ നിൽക്കുന്നു …പക്ഷെ ആ അമ്മയുടെ കണ്ണിൽ നിന്നും വീഴുന്ന കണ്ണുനീർ അവന്റെ മനസ്സിൽ കയറുന്നതിനു പകരം അവരുടെ ശരീരം ആണ് അവനിൽ ആഗ്രഹം ഉണ്ടാക്കിയത് …

ഒന്നുകിൽ മകൾ

അല്ലെങ്കിൽ മകൾക്ക് വേണ്ടി അമ്മ

രണ്ട് ഓപ്ഷൻ …

ആലോചന അധികം നീണ്ടില്ല ..

ഡിം ..

ഒറ്റ ഓപ്ഷൻ

ഇരുമ്പ് കമ്പി …തല പൊളിയുന്നു …

അടിച്ചത് അവൾ ആണെങ്കിലും അത് കണ്ട പ്രേക്ഷകർ മുഴുവനും അങ്ങനെ ഒരു അടി അടിക്കാൻ കാത്തിരുന്ന നിമിഷം …

മലയാളികളുടെ അഹങ്കാരമായ ദൃശ്യത്തിലെ ഒരു രംഗം ..

ചില സീനുകൾ അങ്ങനെ ആഗ്രഹിക്കുന്ന സീനുകൾ ആണ് ..അക്രമം ഒന്നിനും പകരമാവില്ല ..നീതിപീഠത്തിൽ വിശ്വസിക്കണം എന്നൊക്കെ എന്ത് ന്യായം കേട്ടാലും ചില കാര്യങ്ങളിൽ മനസ്സിനെ തൃപ്തിപ്പെടുത്താൻ നീതിക്ക് വേണ്ടി വാളെടുക്കുന്നവന് വേണ്ടി കയ്യടിക്കാൻ വെമ്പുന്ന മനസ്സ് തന്നെയാണ് ഓരോരുത്തരുടെയും ഉള്ളിൽ …..

ഇനിയും ഉണ്ട് …

ഗാന്ധിജയന്തി ദിവസം ഗാന്ധി ജനിച്ച നാട്ടിൽ ഒരു പെൺകുട്ടി കൊല്ലപ്പെടുന്നു …അതും നാല് പേർ പല ദിവസങ്ങളായി കെട്ടിയിട്ടു പീഡിപ്പിച്ചതിന് ശേഷം അവളുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കി രസിച്ചും അവൾ കരയുമ്പോൾ ആ കരച്ചിൽ വീഡിയോ എടുത്തും ക്രൂരത കാട്ടി രസിക്കുന്ന നാല് പേർ …

നാല് പേരും നല്ല സ്വാധീനമുള്ള പണച്ചാക്കിന്റെ അനിയന്മാർ …പക്ഷെ ഈ നാലുപേരെയും നിയമത്തിന്റെ മുന്നിൽ എത്തിച്ചു തൂക്കുകയർ വാങ്ങിക്കൊടുക്കാൻ ഒരു പോലീസ് ഓഫീസർ വരുന്നു ..

തെളിവുകൾ എല്ലാം അപ്രത്യക്ഷമായ കേസിൽ പോലീസ് ഓഫീസർ തന്നെ ഏറ്റവും വലിയ തെളിവാകുന്നു …ആ നാല് പേരുടെ കൂടെ താനും കൂടിയുണ്ടായിരുന്നു റേപ്പ് ചെയ്യാൻ എന്ന് പറയുന്നു ..ആ നാല് പേരുടെ കൂട്ടത്തിൽ അയാളെയും തൂക്കാൻ വിധിക്കുന്നു …

തൂക്കിലേറ്റുന്ന ദിവസം ….

പോലീസ് ഓഫീസറുടെ നിരപരാധിത്വം അറിയാവുന്ന ജയിൽ സൂപ്രണ്ട് ചോദിച്ചു …

അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന്

പത്തു മിനിറ്റ് എനിക്ക് തന്നാൽ മറ്റ് നാല് പേരെയും അടിച്ചു ഞാൻ കൊല്ലാം എന്ന് പറയുന്നു …അതാണ് എന്റെ ആഗ്രഹം എന്ന് പറയുന്നു …

മറ്റ് നാല് പേരെയും കയ്യുകളിലെ കെട്ടൊക്കെ അഴിച്ചു സ്വതന്ത്രർ ആക്കുന്നു …

അടിയോടടി …ഇഞ്ചി ചതക്കുന്ന പോലെ മൂന്ന് പേരെയും ചതച്ചു കൊല്ലുന്നു ..മൂന്നാമത്തെ ആളെ കൊല്ലുന്നതു കണ്ടു പേടിച്ച് നാലാമൻ ഇതിലും ബേധം തൂക്കുകയർ തന്നെ എന്ന് വിചാരിച്ച് സ്വയം കഴുവേറുന്നു ….

മുകളിൽ പറഞ്ഞത് ഒരു തെലുങ്ക് സിനിമയിലെ സീൻ

അൽപ്പം സാഹസികവും അവിശ്വസനീയം ആണെങ്കിലും കണ്ടിരുന്ന ഓരോ പ്രേക്ഷകനും ചെയ്യണം എന്ന് ആഗ്രഹിച്ച കാര്യങ്ങൾ …..

അനവധി ജസ്റ്റിസ് ഫോർ കൾ കണ്ടു മടുക്കുമ്പോൾ സിനിമയിൽ എങ്കിലും മനുഷ്യൻ ആഗ്രഹിക്കുന്ന നീതി കിട്ടുന്നുണ്ടല്ലോ എന്ന ഒരു സന്തോഷം ഉണ്ട് ….

ഇനിയും തുടരുന്ന വരിയിലെ അവസാനത്തെ ജസ്റ്റിസ് ഫോർ ന് ഇര …

പ്രിയങ്ക റെഡ്‌ഡി …

ചോരച്ചാലിൽ കൂട്ടഭോഗം നടത്തി ..അതിന് ശേഷം കരിച്ചു …

ഇനി പ്രതികളുടെ സുഖവാസകാലമാണ് ..അത് അതിന്റെ വഴിക്ക് നടക്കട്ടെ …

പറയാൻ പോകുന്നത് കരിഞ്ഞതിനു ശേഷം അവളുടെ കരച്ചിൽ തപ്പിയവരെ കുറിച്ചാണ് …പ്രിയങ്ക റെഡ്ഢിയെ കൂട്ടമായി ഭോഗിച്ച വീഡിയോ തപ്പിയവരെ പറ്റി …

അവളെ കൊന്നവരെയും കരിച്ചവരെയും കരിച്ച ദേഹം മണ്ണിലേക്കെത്തുന്നതിനു മുൻപ് അവൾ അനുഭവിച്ച പീഡനത്തിൽ ,,,കരച്ചിലിൽ കാമത്തിന്റെ കണികകൾ കണ്ടവരെയും നിയമം എന്താ ചെയ്യാ എന്നൊന്നും അറിയില്ല …

തത്കാലം ഒരു നാട്ടിൻപുറത്തുകാരൻ മൊബൈൽ കടക്കാരൻ പയ്യന്റെ കഥ ഇവിടെ പറയുന്നു ..ആദ്യം തന്നെ പറയുന്നു ..ഇത് ഒരു സിനിമയിൽ നിന്നല്ല ..ഒരു കഥ മാത്രം …

ജെഫ്രി യാത്ര തുടങ്ങിയിട്ട്‌ ഇന്നേക്ക് പതിനേഴു ദിവസം ..കേരളത്തിലെ ഒരു ഉൾഗ്രാമത്തിൽ നിന്നും ഹിമാലയൻ മലനിരകളിലൂടെയുള്ള ബൈക്ക് യാത്ര ..ആരോടും കൊട്ടിഘോഷിച്ചില്ല …മമ്മിയോട് മാത്രം പറഞ്ഞു ..ഇറങ്ങി ..യാത്ര തുടങ്ങുമ്പോൾ അത് ഹിമാലയം വരെ എത്തുമെന്ന് വരെ വിചാരിച്ചിരുന്നില്ല ..ഈ യാത്ര എന്ന് അവസാനിക്കും എന്നും ജെഫ്രിക്ക് അറിയില്ല ..ഒന്ന് മാത്രം അവൻ ആഗ്രഹിക്കുന്നു …

ഈ യാത്ര കഴിയുമ്പോൾ അവൻ പഴയ ആ ജെഫ്രി ആവണം ..

അഴകുള്ള പെണ്ണിനെ കണ്ണെറിയുന്ന

പ്രണയിക്കാൻ ആഗ്രഹിക്കുന്ന ,,

വടിവൊത്ത പെണ്ണിന്റെ ആകാരവടിവ് ഒളിമറഞ്ഞു നോക്കി വികാരം തുളുമ്പുമ്പോൾ ആത്മനിർവൃതിയണയാൻ സ്വയമെങ്കിലും സുഖിക്കാൻ ആഗ്രഹിക്കുന്ന ഒരു പച്ച മനുഷ്യൻ ആകണം …

മരവിപ്പ് ആണ് ഇപ്പോൾ ..അത് ഇവിടുത്തെ ഹിമക്കാറ്റും മഞ്ഞുമലകളും ഉണ്ടാക്കിയ മരവിപ്പ് അല്ല ..യാത്ര തുടങ്ങുന്നതിനും മുൻപേ തുടങ്ങിയ മരവിപ്പ് …

വികാരങ്ങളെ നഷ്ടമായ ആ പത്തു നാളുകൾ …

മമ്മിയും ജെഫ്രിയും മാത്രമായിരുന്നു ജെഫ്രിയുടെ കുടുംബം ..പപ്പ നേരത്തെ മരിച്ചതുകൊണ്ടു സ്കൂൾ ടീച്ചർ ആയിരുന്ന മമ്മി ജെഫ്രിയുടെ ജീവിതത്തിനു വേണ്ടി ബുദ്ദിമുട്ടി ..പഠിപ്പൊക്കെ കഴിഞ്ഞു ബിസിനസ് ആണ് താല്പര്യം എന്ന് പറഞ്ഞപ്പോൾ ഒരു മൊബൈൽ ഷോപ്പ് തുടങ്ങാൻ ആലോചനയായി ..

നാട്ടിലെ അത്യാവശ്യം കച്ചവടങ്ങളും റിപ്പയറിങ്ങും എല്ലാം വന്നു തുടങ്ങി ..പച്ച കാണാൻ തുടങ്ങിയ ഒരു സമയം ..നീല കാണാൻ ആഗ്രഹിച്ച ചില കൗമാരങ്ങൾ ജെഫ്രിയുടെ സ്ഥിരം കസ്റ്റമേഴ്സ് ആയി ..ആദ്യമൊക്കെ എവിടുന്നെങ്കിലും ഡൗൺലോഡ് ചെയ്തു ആവശ്യക്കാരന്റെ മെമ്മറി കാർഡിൽ നിറച്ചു കൊടുത്തു ..പുതിയത് പുതിയത് എന്ന് പറഞ്ഞ് ആവശ്യക്കാർ പെരുകി …

റിപ്പയറിങ്ങിനു വരുന്ന മൊബൈലിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന എന്തെങ്കിലും ഉണ്ടോ എന്ന് തപ്പാൻ തുടങ്ങി ..ചിലതൊക്കെ കിട്ടിത്തുടങ്ങി ..ചിലരൊക്കെ അവർ പോലും അറിയാതെ ഫേമസ് ആയി …നാണം കെട്ടവരൊന്നും പരാതി പറയാൻ വന്നില്ല ..അങ്ങനെയൊരു വശം ജെഫ്രി ചിന്തിച്ചതുമില്ല …

കാലങ്ങൾ കടന്ന് പോയി …ഒരു ദിവസം ..കട പൂട്ടി വീട്ടിലെത്തിയ ജെഫ്രി മമ്മിയെ വിളിച്ചു ..മമ്മി അവിടെയെങ്ങുമില്ല ..വാതിൽ തുറന്നിട്ടിരിക്കുന്നു ..ജെഫ്രി വീട് മുഴുവനും തിരഞ്ഞു ..മമ്മിയെ കണ്ടില്ല ..പരിഭ്രാന്തി ചെറുതായി ജെഫ്രിയിൽ കടന്നു …

ഉടനെ ഒരു കാൾ …ജെഫ്രി ഫോൺ അറ്റൻഡ് ചെയ്തു ..

ഹലോ ??

മമ്മിയെ തിരയാണോ ??

ജെഫ്രി ::നിങ്ങളാരാ ,,മമ്മി എവിടെ ??

ഞാൻ നിന്റെ ആരുമല്ല ,,പക്ഷെ നിന്റെ എല്ലാമായ മമ്മി ഇപ്പോൾ എന്റെടുത്ത്‌ ഉണ്ട് ..നിനക്ക് മമ്മിയോടുള്ള ഇഷ്ടം എത്രയുണ്ടെന്ന് ഞാനൊന്നു പരീക്ഷിക്കാൻ പോവാണ് ..

ജെഫ്രി :::നീയാരാടാ മൈ ……മര്യാദക്ക് മമ്മി എവ്ടെന്നു പറയടാ ..

പെടക്കാതെ നിക്കട ചെക്കാ ,,നിന്റെ ഒച്ച പൊന്തിയാൽ ഇവിടെ നിന്റെ മമ്മിയുടെ പല്ല് ഓരോന്നായി കൊഴിയും …

മറുതലക്കൽ നിന്ന് ജെഫ്രിയുടെ മമ്മിയുടെ കരച്ചിൽ ..അലറിയുള്ള കരച്ചിൽ കേട്ട ജെഫ്രി പേടിച്ചു ..കരഞ്ഞുകൊണ്ട് ചോദിച്ചു ..

ജെഫ്രി :::സർ നിങ്ങളാരാ ,,എന്തിനാ എന്റെ മമ്മിയെ ,,ഞങ്ങൾ എന്ത് തെറ്റാ നിങ്ങളോട് ചെയ്തത് ??

നിന്റെ എല്ലാ ചോദ്യത്തിനും ഉത്തരം കിട്ടും ..ഇപ്പോൾ അല്ല ..ഇപ്പോൾ ഞാൻ പറയുന്നത് നീ കേൾക്കണം ..ഇന്ന് മുതൽ ഒരു പത്തു നാൾ നീ ഞാൻ പറയുന്ന ഒരു സ്ഥലത്ത് താമസിക്കണം ..ഞാൻ പറഞ്ഞത് അത് പോലെ ചെയ്താൽ പതിനൊന്നാം നാൾ നിനക്ക് നിന്റെ വീട്ടിൽ പോകാം ..നിന്നെയും കാത്തു നിന്റെ മമ്മി നിന്റെ വീട്ടിൽ ഉണ്ടാകും …

ജെഫ്രി ഒരുപാട് കരഞ്ഞു ..എന്ത് ചെയ്യണം എന്ന് ഒരുപാട് ആലോചിച്ചു ..ഒടുവിൽ ഒന്നിനും ഉത്തരം കിട്ടാതെ വന്നപ്പോൾ അയാൾ പറഞ്ഞത് അനുസരിക്കാൻ നിർബന്ധിതനായി …

ജെഫ്രി അന്ന് രാത്രി തന്നെ അയാളുടെ നിർദ്ദേശം പ്രകാരം ഒറ്റയ്ക്ക് കാടിനോട് ചേർന്നുള്ള പഴയ ഒരു വീട്ടിലെത്തി ..വീടിന്റെ വാതിൽ തുറന്നിട്ടിരുന്നു ..ജെഫ്രി വീടിനുള്ളിലേക്ക് കയറി ..

ഫോൺ റിങ് ചെയ്യുന്നു ..

അയാൾ ആണ് ..അയാൾ പറഞ്ഞു ..

ആ വീട്ടിലെ മുറികളിലൊന്നിൽ നിന്നെയും കാത്ത് ഒരാൾ ഇരിപ്പുണ്ട് ..പെട്ടന്ന് ലൈറ്റ് ഒക്കെ തെളിച്ചു നോക്ക് ,,

ജെഫ്രി റൂമുകൾ ഓരോന്നായി തുറന്നു ..ഒരുപാട് നാളുകൾ ആയി പൂട്ടിക്കിടന്ന റൂമുകളിൽ ചിലതിൽ നിന്ന് കടവാവലുകൾ പറന്നു …ജെഫ്രി അവറ്റകളുടെ കൂട്ടമായുള്ള വരവ് കണ്ടു പേടിച്ചു മാറി ..പിന്നെയും നിരവധി റൂമുകൾ ..മാറാല കെട്ടിയതും എലികളും പാമ്പും വിഹരിക്കുന്നതും ആയ മുറികൾ ..ജെഫ്രിയുടെ മനസ്സ് നിറയെ മമ്മിയായിരുന്നു ..ഇനി ഏതെങ്കിലും റൂമിൽ മമ്മി ആണെങ്കിലോ …

ജെഫ്രി എല്ലായിടത്തും നോക്കി …അങ്ങനെ ജെഫ്രി ആ റൂമിന് മുന്നിലെത്തി ..

തള്ളിതുറന്നു ..ലൈറ്റ് ഇട്ടു ..ലൈറ്റ് തെളിഞ്ഞ വഴി റൂമിന്റെ ഒരു മൂലയിൽ നിന്നും ഒരു അലർച്ച കേട്ടു ..ജെഫ്രി ഞെട്ടി അൽപ്പം പിന്നോട്ട് മാറി ..അലർച്ച കേട്ട ഭാഗത്തേക്കു നോക്കി ..വല്ലാത്ത ഒരു മൂളലും ഞെരക്കവും ഉണ്ടാക്കി മുടിയൊക്കെ മുന്നിലേക്ക്‌ അഴിച്ചിട്ടു കൂനിക്കൂടി ഒരു സ്ത്രീ ഇരിക്കുന്നു ..ഏതാണ്ട് ഒരു നാല്പത് വയസ്സ് പ്രായം വരുന്ന ഒരാൾ ..

ജെഫ്രി അവരെ സൂക്ഷിച്ചു നോക്കി ..അല്ല ഇത് എന്റെ മമ്മി അല്ല ..

വീണ്ടും ഫോൺ റിങ് ചെയ്തു ..

ജെഫ്രി അറ്റൻഡ് ചെയ്തു ..

അത് നിന്റെ മമ്മി അല്ല അല്ലെ ,,സാരമില്ല ,,ഇന്ന് തൊട്ടു പത്തു ദിവസം അവർക്ക് വേണ്ടതെല്ലാം നീ ചെയ്തു കൊടുക്കണം ..

വിസർജ്ജിക്കേണ്ട സമയമോ സ്ഥലമോ പോലും അറിയാത്ത ആളാണ് അത് ..അതുകൊണ്ട് അവരുടെ പ്രാഥമിക ആവശ്യങ്ങൾ നീ സമയസമയത് നിറവേറ്റികൊടുക്കണം …അവരുടെ അടിവസ്ത്രങ്ങൾ ഉൾപ്പടെ എല്ലാം കഴുകി നീ വൃത്തിയാക്കണം ..സമയത്ത് ഭക്ഷണം പാകം ചെയ്തു കൊടുക്കണം ..ആവശ്യമായതൊക്കെ അവിടെയുണ്ട് …

പിന്നെ ഒരു പ്രധാനപ്പെട്ട കാര്യം ..അവർക്ക് പിരിയഡ്‌സ് ആണ് ..അവർക്കുള്ള പാഡ് അവിടെ ടേബിളിൽ ഇരിപ്പുണ്ട് ..സമയത്ത് അത് മാറ്റികൊടുക്കണം ..

അതും കൂടി കേട്ടപ്പോൾ ജെഫ്രിക്ക് നിയന്ത്രിക്കാൻ പറ്റാതായി ..അവൻ കരഞ്ഞുകൊണ്ട് ചോദിച്ചു ..

ഞാൻ എന്ത് തെറ്റാ നിങ്ങളോട് ചെയ്തത് ???

അയാൾ പറഞ്ഞു ..

ഞാൻ പറഞ്ഞില്ലേ ജെഫ്രി ,,ഇന്ന് തൊട്ടു പത്തു ദിവസം ഞാൻ പറഞ്ഞത് നീ ചെയ്യൂ ,,പതിനൊന്നാം നാൾ എല്ലാറ്റിനും ഉള്ള ഉത്തരം നിനക്ക് കിട്ടും ..

പത്തു നാളുകൾ …

ഓരോ ദിവസങ്ങളും ഓരോ യുഗം പോലെ അവന് തോന്നി ..

ചോര കലർന്ന പാഡ് മാറ്റുമ്പോഴും

അവരുടെ വിസർജ്യം കോരുമ്പോഴും

ദേഹമാസകലം വൃത്തിയാക്കുമ്പോഴും എല്ലാം ജെഫ്രി അവന്റെ അവസ്ഥയെ ശപിച്ചു …

മാനസിക നില തെറ്റിയ അവരുടെ ശരീരത്തിലെ ദൈനംദിനപ്രക്രിയകൾക്ക് എല്ലാം അവൻ അറപ്പോടെയും സങ്കടത്തോടെയും സാക്ഷിയായി ..

ദിവസങ്ങൾ കടന്നുപോയി ..ആദ്യം തോന്നിയ അറപ്പും വെറുപ്പും മാറിയിരിക്കുന്നു ..ഇപ്പോൾ മരവിപ്പ് മാത്രം ..

ഇന്ന് പത്താം നാൾ ..

അന്നും അവർക്ക് വേണ്ടതൊക്കെ ചെയ്തു കൊടുത്തു ..ഭക്ഷണം കൊടുത്തു ..ഉറക്കാൻ കിടത്തി ..ഒരു കൊച്ചുകുട്ടിയുടെ പോലെ അവർ എല്ലാത്തിനും നിന്ന് കൊടുത്തു ..

പതിനൊന്നാം നാൾ പ്രതീക്ഷിച്ച കാൾ അവനെ തേടിയെത്തി ..

ഇനി നിനക്ക് പോകാം …

ജെഫ്രി അന്ന് കാലത്തെ അവരുടെ പ്രഭാതകൃത്യങ്ങൾ എല്ലാം കഴിപ്പിച്ച ശേഷം അവർക്ക് ചായ ഉണ്ടാക്കി കൊടുത്തു ..അവരെ റൂമിലെ ഒരു കസേരയിൽ ഇരുത്തി അവിടെ നിന്നുമിറങ്ങി ..പോകാൻ നേരം ആ വീടിനുള്ളിലേക്ക് ഒന്നും കൂടി നോക്കി ..

ഞാൻ പോയാൽ പിന്നെ ഇവരുടെ കാര്യം ആരാണാവോ നോക്കുക ???

എന്തായാലും ആ ചിന്തകൾക്കൊന്നും ഇനിയും സ്ഥാനമില്ല ..എത്രയും വേഗം മമ്മിയുടെ അടുത്തെത്തണം …

ജെഫ്രി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു ……

ജെഫ്രിയുടെ ഓർമകൾക്ക് വിരാമമിട്ടുകൊണ്ട് അതാ റോഡിൽ ഒരു കൂറ്റൻ ഐസ് വീണിരിക്കുന്നു ..ജെഫ്രി ബ്രേക്ക്‌ ചെയ്തു ബൈക്ക് സൈഡിലേക്ക് നിർത്തി …

റോഡ് മുഴുവനും മൂടിയിരിക്കുന്നു ഐസ് വീണിട്ട് ..ചെറിയ ഗ്യാപ് ഉണ്ടാക്കിയിട്ടേ പോകാൻ പറ്റൂ ..അവൻ കൈകൾ രണ്ടും കൂട്ടിത്തിരുമ്മി ദൂരെ മലനിരകളിലേക്കു നോക്കി …

ദൂരെ മലകൾക്കപ്പുറം എന്റെ നാടുണ്ട് ..

മരവിപ്പുകൾ എല്ലാം മാറി ഞാൻ ചെല്ലാൻ ആഗ്രഹിക്കുന്ന എന്റെ നാട് …

പച്ച മനുഷ്യൻ ആയി ചെല്ലാൻ ആഗ്രഹിക്കുന്ന നാട്

പത്തു നാളിൽ ഒരു ആയുസ്സിന്റെ മരവിപ്പ് എനിക്ക് നേരെ നീട്ടിയ ആ മനുഷ്യന്റെ നാട് …

“എന്തിന് എന്നെ “എന്ന് പിന്നെ അവൻ ചോദിച്ചില്ല ..

ഞാൻ തന്നെ വേണമായിരുന്നു അതിന് എന്ന് ഞാൻ തിരിച്ചറിയുന്നു …

തിരിച്ചറിവിലേക്ക് ഞാൻ നടന്നു തുടങ്ങുമ്പോൾ അന്ന് മരവിച്ച എന്റെ വികാരങ്ങളും എന്റെ കൂടെ വരും എന്ന മനസ്സോടെ റോഡിൽ വീണ മഞ്ഞുകൂമ്പാരത്തിനടുത്തേക്കു ജെഫ്രി നടന്നു ……

അയാൾ ആരെന്നു ജെഫ്രിക്ക് ഇന്നും അറിയില്ല ..ഒന്ന് മാത്രം അറിയാം ..ആണാണ് എന്ന് കരുത്തോടെ പറയാൻ പറ്റാത്ത കുറച്ചു നാളുകൾ അവന് സമ്മാനിച്ച അയാൾ ഒരു വ്യത്യ്സ്തനായ ഒരു ന്യായാധിപൻ തന്നെ …..