പരസ്യത്തിൽ കാണുന്നതുപോലെ വലിയവില കൊടുത്തു ഹിമാലയൻ പിങ്ക് സാൾട്ട് വാങ്ങി പുകച്ച് ആരോഗ്യം കളയല്ലേ

405

Umer Kutty

മനുഷ്യർക്ക് മുന്നോട്ടു കുതിക്കാനുള്ള ത്വരയ്ക്കു ഒപ്പം പിന്നാക്കം നടക്കാനുള്ള വാസനയും സഹജമാണോ ? എനിക്കങ്ങനെ തോന്നുന്നു.

ഞാൻ ഈ ചിത്രത്തിൽ കാണിച്ചത് ഹിമാലയൻ പിങ്ക് സാൾട്ട് ലാമ്പ് എന്ന സാധനമാണ്,  നിറം പിങ്ക് ആണെന്നാലും അത് കറിയുപ്പ് പോലെ തന്നെയാണ് മില്യൺ കാലങ്ങൾക്കുമപ്പുറം ഹിമാലയം സമുദ്രത്തിലായിരുന്നു എന്നതിന് തെളിവ് കൂടിയാണ് ആ ഉപ്പു പരലുകളുടെ അടരുകൾ അവിടെ കാണപ്പെടുന്നതിൽ നിന്ന് മനസ്സിലാക്കേണ്ടത്. നമ്മുടെ കറിയുപ്പും സമുദ്ര ജലത്തിൽ കിടക്കുന്നത് ഇങ്ങിനെ പലപല വസ്തുക്കളുമായി കൂടിച്ചേർന്നാണ് പിങ്കും ബ്രൗണും ഒക്കെയായിരിക്കും അതിന്റെ സ്വാഭാവിക നിറം. നാമത് കുറുക്കി ക്ളീൻ ചെയ്തു വെളുത്ത നിറമുള്ള ഉപ്പ് ആക്കി മാറ്റുന്നു. അതായത് നാം ഉപയോഗിക്കുന്ന സോഡിയം ക്ളോറൈഡ് എന്ന ഉപ്പു പൊതുവെ നിരുപദ്രവകാരിയായ ശുദ്ധ വസ്തുവാണ് . എന്നാൽ ഹിമാലയൻ സാൾട്ട് പ്രകൃതിയിൽ നിന്ന് നേരിട്ടെടുക്കുന്ന ശുദ്ധിചെയ്യാത്ത ഉപ്പാണ് അതിൽ അയേണും ബോക്സൈറ്റ് അംശങ്ങളും മറ്റു ധാതുക്കളുടെ കണങ്ങളും എല്ലാം അടങ്ങിയിരിക്കുന്നു. അതായതു ശുദ്ധമായ ഉപ്പല്ല എന്ന് സാരം.

Image result for himalayan pink salt"ഇതെന്താണിപ്പോൾ ഇതിവിടെ പറയാൻ കാരണം എന്നല്ലേ ? പാകിസ്ഥാനിലെ കെപ്ര സാൾട്ട് മൈനിൽ നിന്ന് ഇത് ഹിമാലയൻ പിങ്ക് സാൾട്ട് എന്ന പേരിൽ ശേഖരിച്ചു വരുന്നു, ഹീറ്റ് ചെയ്യാവുന്ന പോട്ടുകളിലും ബൾബുകളിലും നിറച്ചു മാർക്കറ്റ് ചെയ്യുകയാണ്. എന്തെല്ലമാണ് പ്രചാരണം എന്ന് കാണുക. ആയിരക്കണക്കിന് വർഷങ്ങളായി ഹാലോ തെറാപ്പി എന്ന രീതിയിൽ അവിടത്തെ ഗോത്രവർഗ്ഗങ്ങൾ ശ്വാസകോശ രോഗങ്ങൾഉള്ള ആളുകളെ ഇത്തരം ഉപ്പു കേവുകളിൽ താമസിപ്പിച്ചു ട്രീറ്റ്‌ നടത്തിയിരുന്നു .

ആസ്തമ അലർജ്ജി റെസ്പിരേറ്ററി പ്രോബ്ലംസ് എന്നിവ ഇത് കൊണ്ട് മാറും , അന്തരീക്ഷം ഇത് കത്തിച്ചാൽ ശുദ്ധമാകും നല്ല മൂഡ് ക്രിയേറ്റ് ചെയ്യാൻ ആകും അന്തരീക്ഷ ഈർപ്പവുമായി ഇത് പ്രവർത്തിച്ചു നെഗറ്റിവ് അയേണുകൾ ഉത്പാദിപ്പിക്കുക കൊണ്ട് വായു അയേൺ റിച് ആയി മാറും [ തെളിയിക്കപ്പെട്ടിട്ടില്ല എന്ന് ഇതോടൊപ്പം ഉള്ള കുറിപ്പിൽ കാണുന്നു , ഇനിയിപ്പോൾ അന്തരീക്ഷത്തിലെ പോസിറ്റിവ് അയേൺ കണങ്ങളുമായി ഈ നെഗറ്റീവ് അയേൺ ചേർന്ന് വല്ല പണിയും ഒപ്പിക്കയാണോ ഒപ്പിക്കുകയാണോ എന്തോ]

ഇതിപ്പോൾ ചില ചൈനീസ് ഇന്ത്യൻ കമ്പനികൾ വലിയ പരസ്യം നൽകി ഓൺലൈൻ വഴി മാർക്കറ്റിൽ എത്തിച്ചു വില്പന നടത്തുകയാണ് . വലിയ വില നൽകേണ്ടിവരും ഇതിനൊക്കെ എന്ന് തന്നെ പറയാം .

രോഗശമനം മുതൽ അന്തരീക്ഷ ശുദ്ധീകരണവും ഉറക്കവും മൂഡ് ക്രിയേഷനും ഒക്കെ വാഗ്ദ്ധാനം ചെയ്യപ്പെടുന്ന ഈ സാധനം എന്തെല്ലാം അപകടങ്ങൾ വരുത്തി വയ്ക്കും എന്ന് എനിക്ക് വലിയ പിടിയില്ല , പക്ഷെ ഒന്ന് പറയാം ഉപ്പു കത്തിച്ചു വച്ചാലും ചന്ദന തിരി കത്തിച്ചു വച്ചാലും കൊതുകു തിരി കത്തിച്ചു വച്ചാലും അന്തരീക്ഷം മലിനമാകുകയാണ് ചെയ്യുക. ചന്ദനത്തിരി മണമുണ്ടാക്കും ചിലപ്പോൾ നല്ല മണം നല്ല മൂഡ് ഉണ്ടാക്കിയെന്നും വരാം . പക്ഷെ അത് തള്ളുന്ന പുകയും കാർബണും ക്ഷാരാംശങ്ങളും ഒന്നും ശ്വാസകോശത്തിന് നല്ലതല്ല. ബീഡിപ്പുക ശ്വസിക്കുന്നത് പോലെത്തന്നെയാണ് . ചില ആളുകൾ പറയുന്നത് കേൾക്കാം ഒരു സിഗരറ്റു താ ഒന്ന് മൂഡ് ആവട്ടേയെന്ന് .. ഉപ്പു കല്ലുകൾ തീയ്യിലിട്ടാൽ അത് പൊട്ടിത്തെറിക്കും , ഈ സാധനം പുകഞ്ഞു കത്തുന്നത് അതിലെ മറ്റു മിനറലുകളുടെ സഹായം കൊണ്ടാകണം . എന്തെല്ലാം അപകടകാരിയായ സാധനങ്ങൾ അതിൽ അടങ്ങിയിട്ടുണ്ട് എന്ന് പറയാൻ ആകില്ല . ഏതായാലും ഈ പറയുന്ന ഗുണങ്ങൾ ഒന്നും ശാസ്ത്രീയമായി പഠിച്ചിട്ടില്ല ഇവർ ആരും തന്നെ .. പിന്നെയല്ലേ ദോഷപഠനം !!

എന്തെല്ലാം വിഡ്ഢിത്തങ്ങൾ ഉണ്ടെന്നാലും അതിന്റെ പിറകെ പോകുന്ന ഒരു സമുദായമായി ഇന്ത്യൻ ജനത മാറിയിരിക്കുന്നു ഹിമാലയൻ സാൾട്ട് ലാംബിന്റെ മികച്ച മാർക്കറ്റും ഇന്ത്യ തന്നെ .കേരളം അതിൽ ഒന്നമതായി മാറിയോ എന്തോ ? ഉപ്പു പുകച്ചു ആരോഗ്യം നേടാൻ കേരളം ഇതുവരെ മിനക്കെട്ടില്ലായെങ്കിൽ ദയവായി ഇതൊരു അറിയിപ്പായി എടുക്കുക വേഗം വേഗം ഓൺലൈനിൽ പണമടച്ചു വാങ്ങിച്ചു ആരോഗ്യം നേടുക, നിങ്ങൾക്കു ആയുരാരോഗ്യം ഉള്ള ഉപ്പ് ഭാവി നേരുന്നു.