സകലതും വിഷമത്രെ, ഉടുപ്പുകൾ എല്ലാം ഉരിഞ്ഞു കളഞ്ഞു ഞാനിതാ ഹിമാലയത്തിന്റെ നെറുകയിലാണ്‌

569

Umer Kutty

കാപ്രോലാക്ടം

Caprolactam (CPL) is an organic compound with the formula (CH2)5C(O)NH. This colourless solid is a lactam (a cyclic amide) of caproic acid. Global demand for this compound is approximately five million tons per year, and the vast majority is used to make Nylon 6 filament, fiber, and plastics.

മനുഷ്യനിൽ കാൻസർ ഉണ്ടാക്കാത്ത ഒരു വസ്തു അന്വേഷിച്ചു പോയപ്പോൾ ലഭിച്ച ഉത്തരമാണിത് . ങേ !! മറ്റെല്ലാ വസ്തുക്കളും കാൻസർ ഉണ്ടാക്കുമോ ? പിന്നെ വെള്ളം പച്ചക്കറി പഴം വായു സൂര്യ പ്രകാശം വസ്ത്രം എല്ലാം കാൻസറീജനിയസ് പട്ടികയിൽ ഉണ്ടല്ലോ !!

അതിൽ ഒന്നാം നമ്പർ ആയി മൊബൈൽ ഫോണുകൾ ആണ് മാത്രമല്ല ടവറുകളും , മുരിങ്ങ മരത്തെ അത് നശിപ്പിച്ചു അണ്ണാനെ ഇല്ലാതെയാക്കി പപ്പായ മരം ചീഞ്ഞു പോകുന്നു . മിന്നാമിനുങ്ങുകൾ ഇല്ലാതെയായി [ കരയൂ കരഞ്ഞു കൊണ്ടിരിക്കൂ ] അണ്ണാന് മാങ്ങ അണ്ടി ശേഖരിച്ചു വയ്ക്കാൻ മേൽപ്പുരകൾ ഇല്ലാതായി മാവുകൾ ഇല്ലാതെയായി എന്നതൊന്നും കാരണമല്ല . മൊബൈൽ ടവർ ആണ് കാരണം .

അറുപതു ഡിഗ്രിക്കുമേൽ തിളപ്പിച്ച വെള്ളം കുടിക്കുന്നത് ,റോഡ് ഉണ്ടാക്കുന്നതിനു ഉപയോഗിക്കുന്ന ബിറ്റുമിൻ ചൂടാവുമ്പോൾ ഉള്ള വാതകങ്ങൾ അറക്കപ്പൊടികൾ ക്രഷറിൽ നിന്നുള്ള വെതേർഡ്‌ പാർട്ടിക്കിൾ പച്ചക്കറികളിൽ അടങ്ങിയ ചില ജൈവഘടകങ്ങൾ വിറകു കത്തിക്കുമ്പോൾ ഉള്ള കാർബൺ പാർട്ടിക്കുകൾ അലുമനിയം പാത്രങ്ങൾ ചൂടാക്കുമ്പോൾ വിഘടിക്കുന്ന വസ്തുക്കൾ മൈക്രോ വേവ് അവനിൽ ഉണ്ടാക്കുന്ന ഭക്ഷണം അടുപ്പിൽ കത്തിച്ചു എടുക്കുന്ന തീറ്റ സാധനങ്ങൾ കഷായങ്ങൾ കരിഞ്ഞു പോകുന്ന സാൻഡ് വിച്ചുകൾ തുടരെ ഉപയോഗിക്കപ്പെടുന്ന ഓയിലുകൾ ..

വയ്യെടോ കാൻസർ ഉണ്ടാക്കുന്ന സാധനങ്ങൾ തിരഞ്ഞു പോയപ്പോൾ ശുദ്ധിചെയ്ത് എടുക്കുന്ന ക്രയോൺ നാരുകളും ഹാർഡൻഡ് പ്ലൈവുഡ്‌ഡും ജീൻസ് നെയ്യാൻ എടുക്കുന്ന ഫൈബർ നാരുകളും … അയ്യയ്യോ എന്തിനധികം പറയുന്നു കോണ്ടം ഉണ്ടാക്കുന്ന ലാറ്റക്സ് വരെ കാൻസർ ഉണ്ടാക്കുന്ന ഘടകങ്ങൾ അടങ്ങിയ ഗ്രൂപ്പുകളിൽ വരുന്നു . കള്ളും ചാരായവും ബർഗറും ചിക്കനും മാങ്ങയും മോരും ഏലാം എല്ലാം അതിലുണ്ട് .

അതിങ്ങനെ ഗ്രൂപ്പ് വൺ ടു ത്രീ എന്നിങ്ങനെ തരം തിരിച്ചപ്പോൾ മനുഷ്യരുടെ ഉപയോഗത്തിനുള്ള മിക്ക വസ്തുക്കളും ഗ്രൂപ് രണ്ടിൽ ഉൾപ്പെട്ടിരിക്കുന്നു .അപ്പോൾ ഞാൻ എക്സ് റേ എടുക്കുന്നില്ല എന്ന് തീരുമാനിച്ചു ,ഗാമാ ബീറ്റാ രശ്മികൾ ഉള്ള ഇടങ്ങളിൽ പോകേണ്ട എന്ന് തീരുമാനിച്ചു ടാറിട്ട റോഡിൽ ഉച്ചയ്ക്ക് യാത്ര ചെയ്യേണ്ട എന്ന് വച്ചു റേഡിയേഷനുള്ള മൊബീൽ കളഞ്ഞു അലുമനിയം പാത്രങ്ങൾ കളഞ്ഞു മൺചട്ടിയിലും ഇൽമനെറ്റ് ബോക്സൈറ്റ് ഘടകങ്ങൾ ഉള്ളത്കൊണ്ടും അതും വിട്ടു ചണയും ഫൈബറും ചേരുന്ന ജീൻസും ഉടുപ്പുകളും ഉരിഞ്ഞു കളഞ്ഞു . എന്നിട്ടു ചായക്കടയിൽ നാടൻചായ കുടിക്കാൻ പോയി അവിടെ അറക്കപ്പൊടി നിറച്ച അടുപ്പിൽ സമോവർ ചായ ങ്ങേ !! ചായക്കടക്കാരന് ബോധമില്ല ഞാൻ ചായ കുടിക്കേണ്ട എന്ന് കരുതി മാത്രമോ അവിടെ ഇരുന്നു പിള്ളാര് മുഴുവനും മൊബീൽ കുത്തികളിക്കുന്നു ഓ ഓ വയ്യ റേഡിയോ മാഗ്നിഫൈ തരംഗങ്ങൾ നിറഞ്ഞിരിക്കുന്നു അവിടെ മുഴുവൻ …

ഞാൻ ആകാശത്തു നോക്കി ഇല്ല പറവകൾ അതുവഴി പറക്കുന്നില്ല ഇല്ല മേൽപ്പുരകളിൽ അണ്ണാനില്ല ഇല്ലാ പപ്പായ പഴുത്തു കിടപ്പില്ല ഇല്ലേയില്ല മുരിങ്ങാക്കോൽ ഇല്ല .ഞാൻ ഫേസ് ബുക്കിലെ എത്തിനിക് ഹെൽത് കോർട്ടിൽ പോയി നോക്കി , അതെ എല്ലാം വിഷമയം എല്ലാം റേഡിയോ ആക്റ്റിവിറ്റി മൂലം കേടായിരിക്കുന്നു കാൻസർ കാൻസർ എവിടെയും കാൻസർ .അപ്പോൾ പിന്നെ ഞാനെന്തു ചെയ്‌വൂ .അങ്ങിനെ തിന്നാവുന്ന കുടിക്കാവുന്ന ഒന്ന് അന്വേഷിച്ചു പോയി അപ്പോൾ കിട്ടിയ വസ്തുവാണ് കാപ്രോ ലാക്ടം അത് തിന്നാൻ വയ്യ കലക്കി കുടിക്കാൻ വയ്യ .

ഞാനിതാ ഇപ്പോൾ ഹിമാലയത്തിന്റെ നെറുകയിലാണ്‌ ഉടുപ്പുകൾ എല്ലാം ഉരിഞ്ഞു കളഞ്ഞു ഐസ് വാരിത്തിന്നു കൊണ്ട് മരിക്കുന്നെങ്കിൽ മരവിച്ചു മരിക്കട്ടെ എന്ന് കരുതി എന്നാലും കാൻസർ വന്നു മരിയ്‌ക്കേണ്ടല്ലോ. അപ്പോഴും ഉണ്ടെടോ പ്രശ്നം സൂര്യപ്രകാശം നേരിട്ട് അടിക്കുന്നു റേഡിയേഷൻ റേഡിയേഷൻ .