പുകപരിശോധന കേന്ദ്രം പോലെ പമ്പയിൽ നവോത്ഥാന പോലീസിന്റെ ആർത്തവ പരിശോധനാ കേന്ദ്രം

0
392
Umer Kutty

പോലീസ് ആർത്തവ പരിശോധന തുടങ്ങി

ഇത് ആർജ്ജവത്തോടെയുള്ള എഴുത്താണ് ന്യൂസ് ഗിൽ എന്ന ഓൺ ലൈൻ വാർത്താ പോർട്ടലിൽ ഇങ്ങിനെയാണ്‌ വാർത്ത നൽകിയിരിക്കുന്നത് . തങ്ങൾക്കു ഒരു നിലപാടുണ്ട് അത് സ്ത്രീകളെ ശബരിമലയിൽ കയറ്റണം എന്നാണ് എന്ന് അർത്ഥശങ്കയ്ക്കു ഇടയില്ലാത്ത വിധം പറയുന്ന ആ പത്രം പോലീസ് ചെയ്യുന്നത് ആർത്തവ പരിശോധനയാണ് എന്ന് അതി ശക്തമായ കറുത്ത ഫലിതം ചേർത്തു പറയുന്നു .

ഇങ്ങനെ വേണം നട്ടെല്ലുള്ള പത്രങ്ങളുടെ നിലപാടുകൾ .

പുകപരിശോധന കേന്ദ്രം പോലെ പമ്പയിൽ നവോത്ഥാന പോലീസിന്റെ ആർത്തവ പരിശോധനാ കേന്ദ്രം.
കഴിഞ്ഞതവണ വത്സൻതില്ലങ്കേരിക്ക് ആർത്തവ പരിശോധനയ്ക്ക് പോലീസ് ക്വട്ടേഷൻ കൊടുത്തിരിക്കുകയായിരുന്നെങ്കിൽ ഇത്തവണ പമ്പയിൽ പോലീസ് നേരിട്ട് ആർത്തവ പരിശോധനാകേന്ദ്രം തുടങ്ങിയിട്ടുള്ളതായാണ് റിപ്പോർട്ട്. ഇന്ന് ശബരിമലയില്‍ സന്ദര്‍ശനത്തിനെത്തിയ പത്ത് യുവതികളെ ആർത്തവ പരിശോധനയ്ക്ക് ശേഷം പൊലീസ് മടക്കി അയച്ചു. ആന്ധ്രപ്രദേശില്‍ നിന്നെത്തിയ യുവതികളെയാണ് മടക്കിയത്. വിജയവാഡയില്‍ നിന്നും എത്തിയ സംഘത്തെയാണ് ആർത്തവ പരിശോധനയ്ക്ക് ശേഷം മടക്കി അയച്ചത്.

അതിനിടെ ശബരിമല സന്ദര്‍ശനത്തിനെത്തുന്ന മുഴുവൻ സ്ത്രീകളുടെയും ആർത്തവ പരിശോധന പൊലീസ് നടത്തും എന്നാണ് അറിയാൻ കഴിഞ്ഞത്. പമ്പയിലാണ് പൊലീസിന്റെആർത്തവ പരിശോധന നടക്കുന്നത്. സ്ത്രീകളുടെ ആർത്തവ പരിശോധനയ്ക്ക് ശേഷമാണ് കാനനപാതയിലേക്ക് പൊലീസ് കടത്തിവിടുന്നത്.