മൈനറായ കുട്ടികളുമായി ബൈക്കിൽ യാത്ര ചെയ്യുന്നത് നിയമ വിരുദ്ധവും കൊലപാതക കുറ്റവും

596

Vaxerin Varghese Pereppadan 

മൈനറായ കുട്ടികളുമായി ബൈക്കിൽ യാത്ര ചെയ്യുന്നത് നിയമ വിരുദ്ധവും കൊലപാതക കുറ്റവും : എത്ര പേർക്ക് ഇത് അറിയാം ???*

രണ്ട് സീറ്റ് വാഹനത്തിൽ മൂന്നാമതൊരാൾ (അത് മൈനറായാലും മേജറായാലും) സഞ്ചരിച്ചാൽ അതിനുത്തരവാദി വാഹനമോടിക്കുന്നയാൾ എന്നാണ് ഒരു വാദം, മോട്ടോർ സൈക്കിളിന്റെ മുൻപിൽ / പിൻപിൽ ഇരുത്തിയോ / നിർത്തിയോ കുട്ടിയെ കൊണ്ട് പോകുന്നത് കുറ്റകരം മറ്റൊരു വാദം. മൈനറായ എല്ലാ കുട്ടികളും സർക്കാർ സംരക്ഷണയിലാണ് അതുകൊണ്ട് നിയമം തെറ്റിച്ച് മോട്ടോർ സൈക്കിളിൽ കുട്ടിയെ കൊണ്ട് പോകുന്നത് മാതാപിതാക്കളായാലും കുട്ടിയ്ക്ക് അപകടം സംഭവിച്ചാൽ ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം കൊലക്കേസ്സിൽ പ്രതിയാകും എന്നത് പോലീസിന്റെ വാദം.

എന്നാൽ, മോട്ടോർ വാഹന നിയമത്തിൽ ഇരുചക്രവാഹനത്തിൽ കുട്ടിയെ കൊണ്ട് പോകുന്നതിനെ കുറിച്ച് വ്യക്തതയില്ല, കൊണ്ട് പോകരുത് എന്നും പറഞ്ഞിട്ടില്ല.
കുട്ടിയെ മുൻപിൽ / പിൻപിൽ / ഇടയിൽ ഇരുത്തണം അങ്ങിനെയാതൊന്നും പറഞ്ഞിട്ടില്ല അതിനാൽ കുട്ടിയെ കൊണ്ട് പോകാമെന്ന് തൃശ്ശൂർ RTO ഓഫീസ് പറയുന്നു. ഹെൽമറ്റ് ഉപയോഗം മാത്രമെ പുതിയ നിയമത്തിൽ ഇരുചക്രവാഹനത്തെ കുറിച്ച് പ്രത്യേകം പറഞ്ഞിട്ടുള്ളൂ, അതിനാൽ പോലീസ് അങ്ങിനെ ഒരു കേസെടുത്താൽ അത് രാജ്യമൊട്ടുക്കും വൻ പ്രതിഷേധമുയരും, നിയമത്തിൽ വ്യക്തത ആവശ്യമാണ് എന്ന് ഇരിഞ്ഞാലക്കുട വെഹിക്കിൾ ഇൻസ്പെക്ടർ പറയുന്നു.

കുട്ടിയുമായി ബൈക്കിൽ സഞ്ചരിക്കുന്ന കുടുംബത്തെ മറ്റൊരു വാഹനം കൊണ്ട് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചാലും കേസ്സില്ല, പകരം ബൈക്ക് ഓടിച്ച മാതാവ് / പിതാവ് കൊല കേസ് പ്രതിയാകും എന്നതാണ് അവസ്ത്ഥ.

വലിയൊരു പെതുജന പ്രശ്നമാണിത് ….

ബൈക്ക് മാത്രമുള്ള 90% കുടുംബങ്ങളും കുട്ടിയുമായി / കുട്ടികളുമായി കുടുംബസമേത യാത്ര നടത്തുന്നു.
അത് നിയമവിരുദ്ധമെങ്കിൽ,
RTO & പോലീസ് ഉദ്യോഗസ്ത്ഥർ കുട്ടികളുമായി മാതാവും പിതാവും ഒരു ബൈക്കിൽ സഞ്ചരിക്കുന്നത് സർവ്വസാധാരണമായിട്ടും നടപടിയെടുക്കാത്തത് എന്താണ് ???

മിനിമം ബോധവത്കരണം പോലും നടത്താത്തത്!!! നിയമം ഉണ്ടെങ്കിൽ, ബോധവത്കരണം വേണ്ട വിധം നടത്താത്ത ഉദ്യോഗസ്ത്ഥരും കുറ്റക്കാരാണ് എന്ന യാഥാർത്ഥ്യവും നിലകൊള്ളുന്നു..

അത്കൊണ്ട് തന്നെ കുട്ടിയുമൊത്തുള്ള ബൈക്ക് യാത്ര അനുവദിക്കപ്പെടുന്നതാണ് എന്ന ബോധ്യമാണ് സാധാരണ ജനസമൂഹത്തിൽ നിലനിൽക്കുന്നത്.

കുട്ടി / കുട്ടികളുമൊത്തുള്ള ബൈക്ക് യാത്ര കുറ്റകരം എന്ന് അപകടം സംഭവിക്കുമ്പോൾ മാത്രം പറയുന്ന പോലീസ് രീതി, ഇൻഷുറൻസ് മായി മാത്രം ബന്ധപ്പെട്ടാണ് വാഹന നിയമങ്ങൾ പോലീസ് നടപ്പിലാക്കപ്പെടുന്നത്, എന്ന അപഹാസ്യമായ അവസ്ത്ഥയാണ് കാണിക്കുന്നത്… അധികാരമുള്ളവർ നിയമത്തെ സ്വന്തം ഇഷ്ടത്തിനായി വളച്ചൊടിക്കുന്നു..

ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷനിൽ കുട്ടിയുള്ള കുടുംബമായി ബൈക്ക് യാത്ര ചെയ്യവേ, കാർ ഇടിച്ച് കുട്ടിയുടെ കയ്യ് ഒടിഞ്ഞതിനെ തുടർന്ന് പരാതി നൽകാൻ ചെന്ന പിതാവിന്റെ പരാതിയ്ക്ക് രസീറ്റ് നൽകിയില്ല എന്ന് മാത്രമല്ല, ജെ.ജെ.ആക്ട് പ്രകാരം കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്യുമെന്നാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഭീഷിണി മുഴക്കിയിരിക്കുന്നത്. പിതാവ് കേരള മുഖ്യമന്ത്രിയ്ക്കും(E.ptn. 7206/2019),
സംസ്ത്ഥാന മനുഷ്യാവകാശ കമ്മീഷനും(19025/CR/2019) പരാതി നൽകി. ഹൈകോടതിയിൽ നിയമ വ്യക്തത ആവശ്യപ്പെട്ടുകൊണ്ട് പൊതുതാല്പര്യ ഹർജി ഫയൽ ചെയ്യുന്നു.

പൊതു ജനത്തെ ബാധിക്കുന്ന ഈ നിയമ കുരുക്കഴിക്കാൻ ഇത് ഹൈകോടതിയുടെ ഇടപെടൽ ഉണ്ടാകും വരെ പരമാവധി ഷെയർ ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

@ വാക്സറിൻ പെരെപ്പാടൻ