സ്‌കൂളിൽ പുതിയതായി പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്താൻ അവസരം കിട്ടിയാൽ, നിങ്ങൾ ഉൾപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്ന വിഷയങ്ങൾ 

39

✒️ Anoop Indira Mohan

എലാവരും ഇതെന്തായാലും വായിച്ചിരിക്കണം. And please do add your thoughts, ideas and opinion.

സ്‌കൂളിൽ പുതിയതായി പാഠ്യ പദ്ധതിയിൽ ഉൾപെടുത്താൻ അവസരം കിട്ടിയാൽ, നിങ്ങൾ ഉൾപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്ന വിഷയങ്ങൾ  ? ഞാൻ സ്‌കൂൾ പാഠ്യ പദ്ധതിയിൽ തന്നെ ഉൾപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്ന കുറച്ചു വിഷയങ്ങൾ പറയാം. ( മുൻപും ഞാൻ എഴുതിയതും പറഞ്ഞതുമായ കാര്യങ്ങൾ തന്നെ ആണ് )

1.) Critical Thinking : ഒരു കാര്യം പുതിയതായി പഠിക്കുമ്പോൾ അതിനെ വിമർശനാത്മകമായി എങ്ങനെ ചോദ്യം ചെയ്യണം എന്നും, True Knowledge അല്ലെങ്കിൽ Reliable knowledge നെ എങ്ങനെ കണ്ടെത്താം എന്നും കുട്ടികളെ പഠിപ്പിക്കണം. Epistemological Stance എന്ന് പറയും അതിനെ. എന്റെ Epistemological Stance സയൻസ് ആണ്. ഗൂഗിൾ ചെയ്തു കിട്ടുന്ന Random ലിങ്കുകളിൽ നിന്നും, വാട്സാപ്പ് ഫോർവേർഡുകളിൽ നിന്നും Reliable knowledge നെ സ്വീകരിക്കുന്ന ആളുകൾ ഉള്ള നമ്മുടെ നാട്ടിൽ How to differentiate Bad science and true knowledge കുട്ടികളെ പഠിപ്പിച്ചിരിക്കേണ്ടത് അത്യാവശ്യമാണ് എന്ന് തന്നെ പറയാം. നിങ്ങൾ ഏത് വിഷയത്തിൽ ഗൂഗിൾ ചെയ്താലും, നിങ്ങളുടെ വിശ്വാസത്തെ സംരക്ഷിക്കുന്ന പഠനങ്ങൾക്ക് ഒരു കുറവും ഉണ്ടാവില്ല. Why Organic farming is good എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്യുന്ന ഒരാൾക്കു Organic farming എന്ത് കൊണ്ട് നല്ലതാണ് എന്നതിന് നിരവധി തെളിവുകൾ ലഭിക്കും. അത് അല്ലെങ്കിൽ Is moon landing a hoax? എന്ന് ടൈപ്പ് ചെയ്‌താൽ മനുഷ്യൻ എന്ത് കൊണ്ട് ചന്ദ്രനിൽ കാല് കുത്തിയില്ല എന്നതിന് നിരവധി തെളിവുകൾ ലഭിക്കും. ഇതിൽ Credible Sources നെ Non Credible Sources ൽ നിന്ന് എങ്ങനെ വേർ തിരിച്ചറിയാം എന്ന് കുട്ടികളെ പഠിപ്പിക്കണം. ഏതൊരു പുതിയ കാര്യത്തെയും സ്വീകരിക്കുമ്പോൾ ഒരു ഫിൽറ്റർ വെക്കാനുള്ള പരിശീലനം സ്‌കൂൾ ലെവലിൽ തന്നെ കൊടുക്കണം. Extra ordinary claims requires Extra ordinary proofs എന്ന കാര്യം പഠിപ്പിച്ചു കൊടുക്കണം. പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണം എന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരു വിഷയം ഇതാണ്

2.) Financial Literacy : രണ്ടാമത്തെ വിഷയം Financial Literacy ആണ്. Asset എന്താണെന്നും, Liability എന്താണെന്നും വൃത്തിയായി പഠിപ്പിച്ചു കൊടുക്കണം. How to avoid debts? How to concentrate on your asset column ? ഇതൊക്കെ എല്ലാവരും പഠിച്ചിരിക്കേണ്ട ഒന്നാണ്. ഞാൻ അതൊക്കെ പഠിച്ചു തുടങ്ങുന്നത് ഇപ്പോഴാണ്. ഇപ്പോഴും ഈ വിഷയങ്ങളിൽ എന്റെ അറിവ് വളരെ പരിമിതമാണ് എന്ന് തന്നെ പറയാം. പക്ഷെ ഈ വിഷയം എല്ലാവരും പഠിച്ചിരിക്കേണ്ട ഒന്നാണ് എന്ന് ഞാൻ കരുതുന്നു. കുറച്ചു ബേസിക്ക് എക്കണോമിക്‌സും അക്കൗണ്ടൻസിയും മതിയാവും ഇത് പഠിപ്പിക്കാൻ.

3.) Sex Education : മൂന്നാമതെത്തും കൂട്ടത്തിൽ വളരെ അധികം പ്രാധാന്യമുള്ളതുമായി ഞാൻ കരുതുന്ന വിഷയം sex education ആണ്. How to face an abuser ? how to identify good touch and bad touch ? ഇതൊക്കെ ഒന്നുകിൽ പരെന്റ്സ് പഠിപ്പിച്ചു കൊടുക്കണം അല്ലെങ്കിൽ സ്‌കൂളിൽ പഠിപ്പിക്കണം. ഇന്നും നമ്മുടെ നാട്ടിലുള്ള കുട്ടികൾക്ക് അവരുടെ ശരീരത്തിൽ ഒരാൾ തൊട്ടാൽ എന്ത് ചെയ്യണമെന്നോ, എങ്ങനെ പ്രതികരിക്കണമെന്നോ അറിയില്ല. പേടി, കുറ്റബോധം ഇതൊക്കെ ആവും മിക്കവരുടെ മനസ്സിലും. എന്തിനേറെ സ്വന്തം ലൈംഗിക അവയവങ്ങൾക്ക് എന്ത് പേര് പറയണം എന്ന് പോലും കുട്ടികൾക്കറിയില്ല. ഇതൊക്കെ ആരാണ് അവരെ പഠിപ്പിക്കേണ്ടത് ?
Homosexuality എന്നത് പ്രകൃതി വിരുദ്ധമല്ല എന്നും, ഒരാളുടെ സെക്ഷ്വൽ പ്രീഫെറെൻസിന്റെ പേരിൽ അയാളെ ജഡ്ജ് ചെയ്യുന്നതാണ് തെറ്റ് എന്നും കുട്ടികളെ പഠിപ്പിക്കണം. Demisexuality യെ പറ്റിയും, bisexuaity യെ പറ്റിയും, Asexuality യെ പറ്റിയും കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം. ഇതൊക്കെ തീർത്തും സ്വാഭാവികമാണ് എന്നും. Consent നെ റെസ്പെക്റ്റ് ചെയ്യാൻ പഠിപ്പിക്കുന്നതിനൊപ്പം, Sexual Consent എക്സിസ്റ്റ് ചെയ്യുന്നത് അത് നൽകുന്ന മൊമെന്റ് ൽ മാത്രമാണ് എന്നും, അത് എപ്പോൾ വേണമെങ്കിലും റിവോക്ക് ചെയ്യാനുള്ള റൈറ്റ് ഉണ്ടെന്നും, അതിനെ ബഹുമാനിക്കാനും കുട്ടികളെ പഠിപ്പിക്കണം. ഹെൽത്തി ആയ റിലേഷൻഷിപ്പുകളെ പറ്റിയും അബ്യുസിവ് റിലേഷൻഷിപ്പുകളെ പറ്റിയും പഠിപ്പിക്കണം.

4.) Child Rights : ഒന്നേ ഉള്ളുവെങ്കിലും ഉലക്ക വച്ച് അടിച്ചു വളർത്തണം എന്നാണ് നമ്മുടെ നാട്ടിലെ ഒരു കാഴ്ചപ്പാട്. ടീച്ചറോട് കുട്ടികളെ അടി കൊടുത്ത് പഠിപ്പിക്കാൻ റിക്വസ്റ്റ് ചെയ്യുന്ന പരെന്റ്സ് നെയും കണ്ടിട്ടുണ്ട്. സത്യത്തിൽ കുട്ടികളെ അടിക്കാൻ ആദ്ധ്യാപകർക്കൊ, എന്തിന് പാരന്റ്സിനോ യാതൊരു അവകാശവുമില്ല. അടി മാത്രമല്ല, പല പ്രൈവറ്റ് സ്‌കൂളുകളിലും അതിലും ഭീകരമായ മെന്റൽ ടോർച്ചറിഗിന്‌ വിധേയരാവുന്ന കുട്ടികൾ ഉണ്ട്. ഇവിടെ കുട്ടികൾക്കോ, രക്ഷിതാക്കൾക്കോ ചൈൽഡ് റൈറ്സ്‌ നെ പറ്റി പലപ്പോഴും അവെയർനെസ്സ് ഇല്ല എന്നതാണ് യാഥാർത്ഥ്യം. എന്തിന് വല്ലപ്പോഴും രണ്ട് അടിയൊക്കെ കിട്ടി വളർന്നാലേ കുട്ടികൾ നന്നാവൂ എന്നാണ് പ്രോഗ്രസ്സിവ് ആയ ആളുകൾക്കിടയിൽ തന്നെ കുറെ പേരുടെ അഭിപ്രായം. കുട്ടികളെ അടി കൊടുക്കുന്നതും, മെന്റലി ടോർച്ചർ ചെയ്യുന്നതും ഒക്കെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ ആണ് ഇന്ന് പല രാജ്യങ്ങളിലും. ഇതിനെ പറ്റിയൊക്കെ പഠിക്കാനും, അറിയാനും, ചർച്ച ചെയ്യാനും സ്‌കൂളിൽ നിന്നേ കുട്ടികൾക്ക് അവസരമുണ്ടാകണം. കുട്ടികൾക്ക് അവരുടെ അവകാശങ്ങളെ പറ്റിയും, അടിസ്ഥാന നിയമങ്ങളെ പറ്റിയും ധാരണ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

5.) Basic Life Skills : ഇന്ന് ഇത് പഠിപ്പിക്കുന്ന പല സ്‌കൂളുകളും ഉണ്ട്. നീന്തൽ, സൈക്ലിംഗ് തുടങ്ങിയ ലൈഫ് സ്‌കിൽസ് പഠിപ്പിക്കുന്നതിനൊപ്പം, ഒരു എമെർജൻസിയെ എങ്ങനെ നേരിടണം എന്നൊക്കെ പഠിപ്പിക്കാം. പൊള്ളൽ ഏറ്റാൽ പേസ്റ്റ് എടുത്ത് വെക്കാൻ പോകുകയും, പാമ്പ് കടിയേറ്റാൽ കടിച്ച ഭാഗം ചെത്തി കളയണം എന്നുമൊക്കെയുള്ള തെറ്റായ ധാരണകൾ ഉള്ള മനുഷ്യർക്കിടയിൽ ആണ് നമ്മൾ ജീവിക്കുന്നത്. ഒരു പാമ്പ് കടിച്ചാൽ എന്താണ് ചെയ്യേണ്ടത് എന്ന അടിസ്ഥാന ധാരണ പോലും പലർക്കും ഇല്ല. പാമ്പ് കടിയേറ്റാൽ, കടിയേറ്റ ഭാഗം ചെത്തി കളയാനോ, അതിന്റെ മുകളിൽ ഒരു കെട്ടിട്ട് വരിഞ്ഞു മുറുക്കാനോ ഒന്നും പാടില്ല. വളരെ ശാന്തമായി മുറിവേറ്റ ഭാഗം ഒന്ന് കഴുകി, എത്രയും പെട്ടന്ന്, ആന്റി സ്നേക്ക് വെനം ഉണ്ടെന്ന് ലിസ്റ്റ് ചെയ്യപ്പെട്ട ഏറ്റവും അടുത്ത ആശുപത്രിയിൽ എത്തുകയാണ് വേണ്ടത്. ഈ കാര്യം അദ്ധ്യാപകർക്ക് എങ്കിലും അറിയുമായിരുന്നു എങ്കിൽ വയനാട്ടിൽ ഈ അടുത്ത് ഉണ്ടായ ഒരു കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നു. പാമ്പ് കടിയേറ്റ് നാട്ട് വൈദ്യന്റെ ചികിത്സ നേടി നഷ്ടപ്പെടുന്ന ജീവനുകൾ വേറെ. ഇത്തരം സാഹചര്യങ്ങളിൽ സമയം വളരെ പ്രധാനപെട്ടതാണ് എന്നുള്ളത് കൊണ്ട് ഇതൊക്കെ ബേസിക്ക് ലൈഫ് സ്കില്ലിൽ ചേർത്ത് പഠിപ്പിക്കണം. പൊള്ളൽ ഏറ്റാൽ പേസ്റ്റ് ഒന്നും തേക്കരുത്, Silver nitrate and Chlorohexidine Gluconate ന്റെയും ഒരു ക്രീം വാങ്ങാൻ കിട്ടും. വളരെ ചെറിയ വിലയേ ഉള്ളു. അത് വാങ്ങി ഉപയോഗിക്കുക. പൊള്ളൽ കൂടുതൽ ഉണ്ടെങ്കിൽ എത്രയും പെട്ടന്ന് അടുത്ത മോഡേൺ മെഡിസിൻ ആശുപത്രിയിയിലേക്ക് പോവുക. അത് പോലെ പ്രളയം വരുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ, ഇനി തൊട്ട് അങ്ങോട്ട് പാൻഡെമിക്കിനെ എങ്ങനെ ഫേസ് ചെയ്യണം എന്നതൊക്കെ ലൈഫ് സ്‌കിൽസിൽ ഉൾപ്പെടുത്താം.

6 .) Gender Studies : ഈ പറയുന്ന സെക്സ് എജുകേഷന്റെ തന്നെ പാർട്ട് ആയിട്ടോ, സെപ്പറേറ്റ് ആയോ പഠിപ്പിക്കാവുന്ന ഒന്നാണ് ഇത്. ജൻഡർ ബയസുകളെ unlearn ചെയ്യാൻ കുട്ടികളെ പഠിപ്പിക്കണം. ഒന്നാം ക്ലാസ്സിലെ സ്‌കൂളിൽ പഠിപ്പിക്കുന്ന ബുക്കുകളിൽ വരെ ജൻഡർ ബയാസുകൾ കാണാൻ സാധിക്കും. അ, അമ്മ എന്ന് പറഞ്ഞിടത്ത് കാണിക്കുക ഒരു വീട്ട് ജോലി ചെയ്തു നിൽക്കുന്ന സ്ത്രീയെയോ, ഭർത്താവിനെ കാറിൽ ജോലിക്ക് യാത്ര ആക്കുന്ന സ്ത്രീയെയോ ഒക്കെ ആയിരിക്കും. അച്ഛൻ എന്ന് പറഞ്ഞു കാണിക്കുന്ന ചിത്രം ജോലിക്ക് പോകുന്ന ഒരു മനുഷ്യന്റെയും. ഇത് കണ്ട് വളരുന്ന കുട്ടികൾ മനസിലാക്കുന്നത് സന്തുഷ്ട കുടുംബം എന്നാൽ സ്ത്രീ വീട്ട് ജോലി നോക്കുന്നതും, പുരുഷൻ ജോലിക്ക് പോകുന്നതും ആണെന്നാണ്. ഇത്തരം സാമൂഹിക മുൻവിധികൾ വളർച്ചയുടെ എല്ലാ ഘട്ടത്തിലും അവരിൽ അടിച്ചേല്പിക്കപ്പെടുന്നു.
എന്ത് മാത്രം ബുദ്ധിമുട്ടുകളാണ് അവ പലരുടെയും ജീവതത്തിൽ ഉണ്ടാക്കുന്നത്! പറ്റുമെങ്കിൽ കുറച്ചു ജൻഡർ സ്റ്റഡീസും ഫെമിനിസവും ഒക്കെ കുട്ടികളെ പഠിപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം.

7 .) ഭരണഘടന ധാർമ്മികത, അഫീർമേറ്റിവ് ആക്ഷൻ : സമൂഹം എന്നത് പല തട്ടുകളായി വിഭജിക്കപ്പെട്ട ഒന്നാണ് എന്നും, നീതി എന്നത് അത്തരം സമൂഹങ്ങളിൽ സ്വാഭാവികമായി വിതരണം ചെയ്യപ്പെടില്ല എന്നും കുട്ടികളെ പഠിപ്പിച്ചു കൊടുക്കുക തന്നെ വേണം. പലപ്പോഴും സയൻസോ, എഞ്ചിനീയറിങ്ങോ പഠിക്കുന്നതിനേക്കാൾ കുറച്ചു കൂടി ബുദ്ധിമുട്ടാണ് ഇത്തരം സാമൂഹിക വിഷയങ്ങളെ കൃത്യമായി മനസിലാക്കാൻ പറ്റുക എന്നത്. തുല്യത എന്നത് ഭരണ ഘടനയിൽ പറയുന്ന ഒന്നാണ് എങ്കിലും, അത് സ്വാഭാവികമായി എക്സിസ്റ്റ് ചെയ്യുന്ന ഒന്നല്ല എന്ന് പലർക്കും അറിയില്ല. അത് നേടിയെടുക്കേണ്ട ഒന്നാണ്. അവസര സമത്വം ഉറപ്പ് വരുത്താൻ, ജന സംഖ്യാ ആനുപാതികമായ പ്രാധിനിത്യം വേണം എന്നും, എങ്കിൽ മാത്രമേ സോഷ്യൽ ക്യാപിറ്റലിന്റെ അഭാവം മൂലമുള്ള സാമൂഹിക അസമത്വം കുറക്കാൻ പറ്റു എന്നതും ഒന്നും പലർക്കും മനസിലാക്കാൻ പറ്റാറില്ല. ജാതി എന്ത്, എങ്ങനെ പ്രവർത്തിക്കുന്നു എന്നൊക്കെ പലർക്കും അറിയില്ല. ഹിസ്റ്ററിയും, സിവിക്‌സും ഒക്കെ പഠിപ്പിക്കുന്ന കൂട്ടത്തിൽ വളരെ അധികം പ്രാധാന്യത്തോടെ പഠിപ്പിക്കേണ്ട ഒരു സോഷ്യൽ സയൻസ് വിഷയമാണിത്.

ഇതിൽ പലതും പല സ്‌കൂളുകളിലായി ചെറുതായി എങ്കിലും പഠിപ്പിക്കുന്നുണ്ടാകാം. അത് എത്രത്തോളം എഫക്റ്റിവ് ആണ് എന്നത് വേറെ കാര്യം . ജാതി ചോദിക്കുന്നില്ല ഞാൻ സോദരി എന്ന ആശാന്റെ ചണ്ടാല ഭിക്ഷുകി പഠിപ്പിക്കാൻ വന്നത് വല്ല “മേനോൻ” സാറും ആയത് കൊണ്ടാണ് അതൊക്കെ ഒരു കവിത മാത്രമായി അവശേഷിച്ചത്! ആശയം മാത്രം പോരാ, ഇമ്പ്ലിമെന്റേഷൻ കൂടി പ്രോപ്പർ അയാൽ മാത്രമേ കാര്യമുള്ളൂ എന്നാണ് ഞാൻ കരുതുന്നത്. എന്തായാലും നാഷണൽ എജുക്കേഷൻ പോളിസി ഒക്കെ ചർച്ച ചെയ്തു കൊണ്ടിരിക്കുകയല്ലേ, നമുക്ക് കുറച്ചു പേർക്ക് ഇതിനെ പറ്റിയും ചർച്ച ചെയ്യാം.