ഇയാള്‍ ഒന്ന് ഒരുങ്ങി ഇറങ്ങാന്‍ കുറഞ്ഞത് 2 കോടി രൂപയെങ്കിലും ആകും..!!!

0
320

f947775b-2e79-40b9-9a9c-36715a7ba141wallpaper1

മുബൈക്കാരന്‍ പങ്കജ് പരഖ്, ഒന്ന് ഒരുങ്ങി ഇറങ്ങിയാല്‍ 2 കോടി ‘ഠിം’..!!! പരഖിന്റെ ഷര്‍ട്ടിന്റെ വില, .1.3 കോടി രൂപ..!!! നമ്മള്‍ ചോദിക്കും, ഇത്ര വില വരാന്‍ ഇതെന്താ സ്വര്‍ണത്തില്‍ ഉണ്ടാകിയ ഷര്‍ട്ട് ആണോ എന്ന്??? അതെ, അതു തന്നെയാണ് കാര്യം,നാലു കിലോ തൂക്കം വരുന്ന പൂര്‍ണ്ണമായും പത്തരമാറ്റ് തങ്കത്തില്‍ തീര്‍ത്തതാണ് ഷര്‍ട്ട്.

നാസിക്കിലെ ബാഫ്‌നാ ജ്വല്ലേഴ്‌സ് ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ ഷര്‍ട്ട്, മുംബൈയിലെ പാരെലില്‍ ഉള്ള ശാന്തി ജ്വല്ലേഴ്‌സിലെ 20 തെരഞ്ഞെടുക്കപ്പെട്ട പണിക്കാര്‍ രണ്ടു മാസം കൊണ്ട് ഉണ്ടാക്കിയതാണ്. ഷര്‍ട്ടിന്റെ ഏഴ് ബട്ടനുകളും സ്വര്‍ണ്ണം കൊണ്ടുവേണം എന്ന് പരഖ് പ്രതേകം നിര്‍ദ്ദേശിച്ചിരുന്നു. നാളെ നടക്കുന്ന തന്റെ 45ആം ജന്മദിനാഘോഷത്തില്‍ പരഖ് ഈ ഷര്‍ട്ട് ഇട്ടു ഒരു വിലസുവിലസും..!!!

1822 കാരറ്റ് തങ്കം ഉപയോഗിച്ചാണ് ഷര്‍ട്ട് നിര്‍മ്മിച്ചതെന്നും മറ്റൊരു ലോഹവും ഇതില്‍ ഇല്ല എന്നും പറയുന്ന പരഖിന്റെ ലക്ഷ്യം ലിംക ബുക്കും അതുകഴിഞ്ഞു ഗിന്നസുമാണ്. കഴിഞ്ഞ വര്‍ഷം 1.27 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണ ഷര്‍ട്ട് ധരിച്ച് ലോകറെക്കോഡ് ഇട്ട പിമ്പ്രി ചിഞ്ചുവാഡിലെ ദത്താ ഫുഗേയെ മറികടക്കുകയാണ് പങ്കജിന്റെ ലക്ഷ്യം.