ഈ യുവതിയുവാക്കള്‍ ചെയ്യുന്ന പ്രവര്‍ത്തി കണ്ടാല്‍ നിങ്ങളുടെ കണ്ണുകളില്‍ നിന്നും കണ്ണീര്‍ പൊഴിയും !

0
221

03

അഞ്ച് ദിവസം നീണ്ട ജോലി ദിനങ്ങള്‍ക്ക് ശേഷം വീക്കെന്‍ഡില്‍ നിങ്ങളെന്താണ്‌ ചെയ്യുക ? ഭാര്യയോടും മക്കളോടും അല്ലെങ്കില്‍ സുഹൃത്തുക്കളോടും ഒപ്പം പാര്‍ക്കിലോ ബീച്ചിലോ ആയിരിക്കും ശനിയും ഞായറും നമ്മള്‍ ചിലവഴിക്കുക. അതുമല്ലെങ്കില്‍ സിനിമക്ക് പോയായിരിക്കും ആ വിലപ്പെട്ട രണ്ടു ദിനങ്ങള്‍ നമ്മള്‍ തീര്‍ക്കുക. എന്നാലിവിടെ ഒരു സംഘം യുവതിയുവാക്കള്‍ ചെയ്യുന്ന പ്രവര്‍ത്തി കണ്ടാല്‍ നിങ്ങളുടെ കണ്ണുകള്‍ നിറയും. ഹൈദരാബാദില്‍ നിന്നുമാണ് ഈ കാഴ്ച.

ശനിയാഴ്ച അവര്‍ ചെയ്യുന്നത്

01

ഈ യുവതിയുവാക്കള്‍ അന്ന് പാവപ്പെട്ട കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളിലെത്തി അവരുടെ മക്കളെ വിദ്യാഭ്യാസത്തില്‍ സഹായിക്കുകയും മറ്റു ക്രിയേറ്റീവ് ആയ കാര്യങ്ങളായ നൃത്തം, സംഗീതം എന്നിവ അഭ്യസിപ്പിക്കുകയും ചെയ്യും.

ഞായറാഴ്ച അവര്‍ ചെയ്യുന്നത്

02

എല്ലാ ഞായറാഴ്ചയും അവര്‍ 800 ഓളം പേര്‍ക്കുള്ള ഭക്ഷണം പാകം ചെയ്യുകയും അത് ഹൈദരാബാദിലെയും സെക്കന്ദരാബാദിലെയും തെരുവുകളില്‍ കഴിയുന്ന മുഴുപട്ടിണിക്കാരായ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യും. അവര്‍ക്ക് വേണ്ട വൈദ്യ സഹായങ്ങളും അന്നവര്‍ ചെയ്തു കൊടുക്കും.

പിച്ചക്കാരില്‍ ചെയ്യുന്നത്

04

അവരുടെ പ്രവര്‍ത്തന പരിധിയില്‍ പെട്ട മറ്റൊരു പ്രധാന കാര്യമാണ് പിച്ചക്കാരെ വൃത്തിയുടെ പ്രാധാന്യത്തെ കുറിച്ച് പഠിപ്പിക്കുക എന്നത്. ഏതെങ്കിലും ഒരാളെ കണ്ടെത്തി അവര്‍ അയാളുടെ പ്രശ്നങ്ങളെ കുറിച്ച് ചോദിച്ചു മനസിലാക്കുകയും അവര്‍ അദ്ധേഹത്തെ കുളിപ്പിച്ചു ഷേവ് ചെയ്ത് നല്ല വസ്ത്രങ്ങള്‍ ധരിപ്പിക്കുകയും ചെയ്യും. കൂടാതെ ഭിക്ഷാടന ലോകത്ത് നിന്നും അവരെ നേരായ പാതയിലേക്ക് നടത്തുവാനും അവര്‍ ശ്രമിക്കും.

05

യംഗിസ്ഥാന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘത്തിന്റെ ഫേസ്ബുക്ക് പേജില്‍ കയറിയാല്‍ അവരെക്കുറിച്ച് കൂടുതല്‍ അറിയാം.