Connect with us

Narmam

കൂനിന്മേല്‍ കുരു -(Shanku in IT company)

ശങ്കു സകല ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് കുരിശു വരച്ചു ,ഭഗവാനെ കാതോള്ളനെ. ഇന്നാണ് അങ്കം

ഫുള്‍ കൈ ഷര്‍ട്ട് മടക്കി വെച്ച് കൈവിരല്‍ പാഞ്ഞു തുടങ്ങി .ഗൂഗിള്‍ ന്റെ ഡൂഡിലില്‍ അതാ പന്തുകള്‍ വീഴുന്നു വീണു കൊണ്ടിരിക്കുന്നു.

കളി കഴിഞു 53 .. ഹാ !!
വിജയശ്രീലാളീതനായ് ശങ്കു അപ്പുറത്തെ ക്യുബിക്കിളിലെ ഹിന്ദികാരന്‍ ചേതനെ വിളിച്ചു. അവന്റെ 33 എന്നാ റെക്കോര്‍ഡ് ആണ് നിഷ്‌കരുണം ശങ്കു ഭേദിച്ചത്. ശങ്കുവിനു ഉള്പുലകം വന്നു.

 19 total views

Published

on

ശങ്കു സകല ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് കുരിശു വരച്ചു ,ഭഗവാനെ കാതോള്ളനെ. ഇന്നാണ് അങ്കം

ഫുള്‍ കൈ ഷര്‍ട്ട് മടക്കി വെച്ച് കൈവിരല്‍ പാഞ്ഞു തുടങ്ങി .ഗൂഗിള്‍ ന്റെ ഡൂഡിലില്‍ അതാ പന്തുകള്‍ വീഴുന്നു വീണു കൊണ്ടിരിക്കുന്നു.

കളി കഴിഞു 53 .. ഹാ !!
വിജയശ്രീലാളീതനായ് ശങ്കു അപ്പുറത്തെ ക്യുബിക്കിളിലെ ഹിന്ദികാരന്‍ ചേതനെ വിളിച്ചു. അവന്റെ 33 എന്നാ റെക്കോര്‍ഡ് ആണ് നിഷ്‌കരുണം ശങ്കു ഭേദിച്ചത്. ശങ്കുവിനു ഉള്പുലകം വന്നു.

കഠിനാധ്വാനം കഴിഞ്ഞ സ്ഥിതിക്ക് പരവശനായി ശങ്കു കോഫീ മേക്കറില്‍ പോയി കോഫി ഉണ്ടാക്കി തിരിച്ചു പോന്നു. ഇനിയാണ് സ്വസ്ഥമായി പണിയെടുക്കാന്‍ ഉള്ളത് കാപ്പി കുടിച്ചാല്‍ ബുദ്ധിക്കും മനസ്സിനും ഉണര്‍വ് വരും

ബ്രൌസ്സറില്‍ ഫേസ്ബുക്ക് തുറന്നു , ഡൂഡിലിന്റെ സ്‌ക്രീന്‍ഷോട്ട് ഇട്ടു , അപ്പൊ തന്നെ ലൈക്കും വന്നു. ആരിത് പണ്ടത്തെ ക്ലാസ്സ്‌മേറ്റ് കൊയിലണ്ടിക്കാരന്‍ ജാഫര്‍ കെ. കെ. ഗള്‍ഫില്‍ എന്തോ ചെയ്യാ

: അളിയോ ശങ്കു പണിയില്ലേ ?

: ഓ ഇതൊക്കെ തന്നെ പണി.

Advertisement

: അവടെ ഉച്ചയായോ ?

: ഇല്ല , സ്‌മോക്ക് ബ്രേക്ക് കഴിഞ്ഞു. ഒരു മണികൂര്‍ കഴിഞ്ഞാല്‍ ഉച്ചയാകും.

: സ്‌മോക്ക് ബ്രേക്ക് ഓ, അനക്ക് അങ്ങനൊരു ബ്രേക്കോ ?

: ഭയങ്കര ടെന്‍ഷന്‍ അല്ലെ ഈ ഐ. റ്റി ഫീല്‍ഡില്‍, അത് കൊണ്ട് മനസ്സമാധാനത്തോടെ പണിയെടുക്കാന്‍ സായിപ്പ് കണ്ടുപിടിച്ചതാ, വൈകുന്നേരം ബിയര്‍ ബ്രേക്ക് ഉണ്ട്.

: എന്നും കിട്ടുമോ?

: പിന്നെലാണ്ട്, അതൊക്കെയല്ലേ ജീവിതത്തിലെ ഒരു സന്തോഷം. ഐ. റ്റി ഫുള്‍ ടെന്‍ഷന്‍ അല്ലെ അളിയാ, പ്രൊജക്റ്റ് ഡെലിവറി ആകെ പ്രയാസം പിടിച്ച പഠിച്ച പണിയാ. പിന്നെ ഫ്രീ ആയി മോന്താന്‍ കിട്ടുന്നത് ഒരു മഹാ സന്തോഷം തന്നെയാ.

: അന്റെ ഫാഗ്യം 🙂
കുറെ നേരം ചാറ്റി ശങ്കു വിശ്രമിച്ചു. ഇനിയും ഉച്ചയായില്ലേ ഹോ !

Advertisement

ഒരു 11.30 കഴിഞ്ഞപ്പോ നിരൂപ വന്നു, പേര് നിരൂപ എന്നാണെങ്കിലും വിരൂപയായ തെലുങ്കത്തി. അപാര സുന്ദരിയന്ന വിചാരം മുഖം കണ്ടാല്‍ മതി ഒന്നു കൊടുക്കാന്‍ തോന്നും.

: Morning sankar

: Good morning niroopa , You look very beautiful today. Dress also very good !

കഷ്ടപ്പെട്ട് പഠിച്ച ഇംഗ്ലീഷ് കൊണ്ട് ശങ്കു ഒപ്പിച്ചു , നിരൂപ പതിയെ ചിരിച്ചു .ശങ്കുവിന്റെ ശങ്കൂത്ത്ഊതി തുടങ്ങി. കഴിഞ്ഞ മൂന്ന് മാസമായി ശങ്കുവിന്റെ ഈ ഡയലോഗ് അടിയില്‍ വീണു വീണു നിരൂപ സ്വയം അങ്ങ് ഐശ്വര്യാ റായി ആണെന്ന് വിശ്വസിച്ചോ ആവോ.

(ഉവ്വേ കണ്ടാലും മതി പാണ്ടിക്ക് കാപ്പിരിയില്‍ ഉണ്ടായ പോലത്തെ പെണ്ണ്. എന്ത് കുണ്ടാമണ്ടി ഡ്രസ്സ്‌ ഛെ.. )

ശങ്കു അടുത്ത ഡയലോഗ് കാച്ചി

: you see niroopa,my code little damage .Little damage, biggg damage.

Advertisement

കൈയും കാലും വെച്ച് ശങ്കു മുദ്രകള്‍ ഒക്കെ കാണിച്ചു. ഹോ ഈ പെണ്ണിന് മനസിലാകുന്നില്ലേ ?

: Can you fix it Niroopa ? Please Niroopa ?

നിരൂപ വന്നു. എന്നത്തേയും പോലെ ബുദ്ധിമതി ആണെന്ന് കാണിക്കാന്‍ കുറെ ക്ലാസ്സ്‌ എടുത്തു തന്നു.

ശങ്കു അവള്‍ പറയുന്നതിന് ഒക്കെ തലയാട്ടി.

(ഹോ ഇതൊക്കെ മനസിലായാല്‍ ഞാന്‍ വല്ല അമേരിക്കന്‍ പ്രസിഡന്ടും ആയേനെ. ഹോ പെണ്ണിന് ഇപ്പൊ ഞാന്‍ ചെയ്ത കോഡ് കാണണം എന്ന്, കലികാലം !)

ശങ്കുവിന്റെ കോഡ് കണ്ടു നിരൂപ ആദ്യം കുറെ നേരം നോക്കി നിന്നു, പിന്നെ ചിരി തുടങ്ങി അവസാനം മുഖം പൊത്തി പൊത്തി ചിരിക്കലായി.

(എടീ വിരൂപേ കളിയകുന്നോ, ചൊരിഞ്ഞു വന്നതാണ്. പക്ഷെ ഈ പൊട്ടി ഇല്ലെങ്കില്‍ കമ്പനി  ഇല്‍ നിന്ന് എന്നെ പുറത്താകിയേനെ )

Advertisement

രക്തത്തിലെ പഞ്ചാര ഒക്കെ ഉറ്റി മാക്സിമം ഷുഗര്‍ കോട്ടിങ്ങില്‍ പൊതിഞ്ഞു വീണ്ടും ഊതി.

: will you do it for me Niroopaaaa?

:No sankar, you should do it .

(ഹോ ഇവള്‍ക്ക് ബുദ്ധി വെച്ചോ ?)

:Niroopa you are so brainy. I’m പൊട്ടന്‍.

ഓ ഇനി ഇതിന്റെ ഇംഗ്ലീഷ് എന്താ ?

: you big i small, i small brain pleaseee !!!!

Advertisement

ശങ്കുവിന്റെ ഊത്ത് വീണ്ടും ഏറ്റു, നിരൂപ കോഡ് മൊത്തം ചെയ്തു തന്നു പോയി. ഹോ പരമാനന്ദം !

ഉച്ചക്ക് തൊട്ടു മുന്നേ ടീം ലീഡ്  പ്രത്യക്ഷ്യപെട്ടു.

: How you doing sankar?

: Good sir

: how is coding?

: അത് good goood sir

: hmm. nice

Advertisement

ഭഗവാനെ ഇവന്റെ hmm .. nice …ഉം ഒക്കെ അടുത്ത മാസം ഡോളര്‍ ആയി മാറ്റണെ !!

ശങ്കു അഭിമാനത്തോടെ തന്റെ ഓഫീസ് നോക്കി.

മുറ്റ് ഓഫീസ്സ് , ബെസ്റ്റ്  !! പെട!! സൂപ്പര്‍ !! , മിനുമിനാന് വെട്ടിതിളങ്ങുന്ന ഓഫീസ്സ് !

എങ്ങനെ നടന്ന ഞാനാ !!! ആലോചിക്കാന്‍ വയ്‌യ.!!ബാംഗ്ലൂര്‍ മൂന്ന് മാസം മുന്നേ ഒരു ജോലി തപ്പി വന്നതാ. കൂട്ടുകാരന്‍ ടോമി ഇന്‍ഫോസിസില്‍ ആണ്. അവിടുത്തെ ഹിന്ദിക്കാരികളുടെയും ഫുഡിന്റെയും കാര്യം കേട്ടപ്പോ ശങ്കുവിനു കോള്‍മയിര്‍ കോണ്ടു. എങ്ങനെയെങ്ങിലും ഒരു ഐ. റ്റി  കമ്പന്യില്‍ ജോലി വാങ്ങിച്ചു എടുക്കണം, പിന്നെ ഒരു ഹിന്ദിക്കാരിയെ  ഗേള്‍ഫ്രണ്ട് ആയി കിട്ടേം വേണം.

ആദ്യം മൂന്ന് നാല് കമ്പനി ഇന്റര്‍വ്യൂ നു പൊയ് പോളിഞ്ഞു പാളിസായി. അവസാനം എന്തോ ഭാഗ്യത്തിന് എലെക്ട്ക്ട്രോനിക്സ്  സിറ്റിയിലെ അമേരിക്കന്‍ കമ്പനി വിളിച്ചു .,സായിപ്പ്ന്റെ കമ്പനിയാ അന്ന് ആദ്യമായ് കുളിച്ചു പൌഡര്‍ ഇട്ടു പുതിയ ജട്ടി ഇട്ടു ശങ്കു പോയി.

ആനയെ ഉറുന്പ കണ്ട പോലെ പടുകൂടന്‍ ഗ്ലാസ് ബില്‍ഡിംഗ് ന്റെ മുന്നില്‍ ശങ്കു നിന്നു (പുറത്ത് നിന്നു ഇങ്ങനെ ആണേല്‍ അകത്തു എന്താകും <$$$ ?)

(ഹോ രോമഹര്‍ഷം!! ഇവിടെ പണി കിട്ട്യാല്‍ മതി എന്ന് മനസ്സില്‍ ഉറപ്പിച്ചു )

Advertisement

ഒരു കുട്ടി പാവാട ഇട്ട അമ്മച്ചി ഏതോ ഹാള്‍ലേക്ക് ആനയിച്ചു.

:Here you will be having a test, if you pass that will be proceeded by an interview .. എന്തൊക്കെയോ ഇംഗ്ലീഷ് ല പറഞ്ഞു

ടെസ്റിന് പേപ്പര്‍ കിട്ടി , ഒരു ടൈ ഇട്ട സര്‍ വന്നു. കല്യാണം കഴിഞ്ഞേയുള്ളൂ എന്ന് തോന്നുന്നു ഒരു നാണവും , ഒരു കുറുങ്ങലും പുതിയ മോതിരവും ഒക്കെ.ടെസ്റ്റ്‌ തുടങ്ങിയപ്പോ അങ്ങേര്‍ക്കു ഫോണ്‍ വന്നു, ഭാര്യയാ, കൊച്ചു കള്ളാ !!

ശങ്കു കണ്ണ് ഉരുട്ടി

: oh must be disturbing right ? I will be back in 30 minutes and the test must be over by then . Good luck shankarരോഗി ഇചിച്ചതും വൈദ്യന്‍ കുറിച്ചതും MILK,  അപ്പൊ തന്നെ ടോമിയെ കറക്കി.

: ഡാ ടോമി രക്ഷിപണം

: എന്തെ ? ഇതും കിട്ടീലെ?

Advertisement

: അല്ല ഇപ്പൊ ടെസ്റ്റ് ആണ്. ആ ടെസ്റ്റ് നോക്കുന്ന സൂപ്പര്‍ മാന്‍ ..അല്ല സൂപ്പര്‍ വൈസര്‍ പുറത്തോട്ടു പൊയ് എനിയ്ക്കിവിടെ കേറണം , ഹെല്പ് ഡാ !! നീ നന്‍പന്‍ ഡാ !

: ഡാ എനിക്ക് ഓഫീസ് ഉണ്ട് ,ഞാന്‍ എന്ത് ചെയ്യാനാ ?

(കുലദ്രോഹി ,നിനക്ക് ഞാന്‍ എത്ര ഇഞ്ചി മിട്ടായി വാങ്ങി തന്ന്ടുണ്ടെടെ ?)

അടുത്ത അടവ് പ്രയോഗിക്കാം !!

: ഡാ നിനക്ക് ബുദ്ധി ഇല്ലേ , അതോണ്ടല്ലേ നീ ഇന്‍ഫോസിസില്‍ ഒക്കെ കേറിയേ, ഈ പേപ്പര്‍ സോള്‍വ്‌ ചെയ്തു താടാ

(ടോമിയ്ക്ക് പുളകം വന്നോ ആവോ മറുപടി ഒന്നും വന്നില്ല )

: ഡാ പ്ലീസ് ഡാ. പാതി ശംബളം തരാം.

Advertisement

അതേറ്റു !!

:ഡാ നീ എന്താ നോക്കി നില്‍ക്കുന്നെ ? മൊബൈലില്‍ ഫോട്ടോ എടുത്തു അയച്ചു താ ,ബാകി റെഡി ആക്കാം.

കിട്ടിപോയി അടുത്തത് ഇന്റര്‍വ്യൂ

ഇന്റര്‍വ്യൂവിനു കുളിക്കാത്ത സായിപ്പന് കുളിച്ച ശങ്കുവിനെ കണ്ടപ്പോള്‍ ഒരു കൌതുകം. ചോദിച്ചതൊന്നും  പറഞ്ഞില്ലേലും ടെസ്റിന് ഹൈ മാര്‍ക്ക്‌ ഉള്ളത് കൊണ്ടു സായിപ്പു ജോബ്‌ ഓഫര്‍ കൊടുത്തു.

Sucess !!!

ശങ്കു അങ്ങനെ ജോലിക്കാരനായി. അഞ്ചു അക്ക ശമ്പളം , അലവന്‍സ്, ആകെ സന്തോയം.

ടോമിയുടെ വീട്ടില്‍ അന്ന് വെള്ളമടി പാര്‍ട്ടി നടന്നു, ശൂ ഇനി എങ്ങനെ പറയാന്‍ ഒക്കതിലാലോ സോഷ്യല്‍ ഡ്രിംഗ്ങ്ങിഗ് ന്നെ പറയാവു , അപ്പൊ ടോമിടെ റൂംമേറ്റ് ദീപുവിനു കൊണിയം

Advertisement

:അല്ല ഈ സായിപ്പ്‌ന്റെ കമ്പനിയില്‍ ഒക്കെ വര്‍ക്ക് ചെയ്യന്ന്‌നു വെച്ചാ ദേശ ദ്രോഹം അല്ലെ ?സന്ദേശം സിനിമ യിലെ ശ്രീനിവാസനെ പോലെ തലയുയര്‍ത്തി ശങ്കു പറഞ്ഞു.

: ഞാന്‍ സായിപ്പ് ന്റെ കമ്പനി ഇല്‍ ബൂര്ശ്വസികളെയും കൊലോനിസ്റ്റ്വാദികളെയും തുരത്തും അങ്ങനെ ഞാന്‍ ദേശ സ്‌നേഹി ആയി കൊള്ളാം.

: അല്ല ഈ ബൂര്‍ഷ്വാസി എന്നൊക്കെ പറഞ്ഞ എന്താ ?

:ആ ആര്‍ക് അറിയാം എന്നാലും പറഞാല്‍ ഒരു എഫ്ക്റ്റ് അല്ലെ പോടാ ചെക്കാ !പിന്നെ ശങ്കുവിന്റെ കാലം ആയിരുന്നു

എണ്ണ തേച്ചിരുന്ന മുടിയില്‍ ജെലും സ്‌പൈക്കും വന്നു .വള്ളിക്കളസത്തിന്റെ വള്ളി വെട്ടി കളഞ്ഞു കളസം മാത്രം ആയി, ഫഹദ് ഫാസില്‍ ന്റെ പോലെ കളസവും ബോക്‌സ്ര്‍ ന്നതിനെ പറയത്രേ , കൂളിംഗ് ഗ്ലാസും ഒപ്പിച്ചു.

ബ്രാനന്റട് പുള്‍ ഓവര്‍ , ബ്രാനന്റട് കീറിയ ജീന്‍സ് മൊത്തം ബ്രാന്‍ഡ് മായം !!

വള്ളി ചെരുപ്പിന് പകരം നൈക്ക് ഷൂ. പത്താം ക്ലാസില്‍ അമ്മാവന്‍ വാങ്ങി തന്ന HMT വാച്ച് നു പകരം സിടിഇസന്‍ വാച്ച് .. ആകെപ്പാടെ സായിപ്പിന്റെ സ്‌റ്റൈല്‍ !ആദ്യത്തെ ദിവസം സുന്ദര സുമുക കില്ലടിയായി ശങ്കുവിനു ടൊയിലറ്റില്‍ ആണ് അബദ്ധം സംഭവിച്ചത് കാര്യം നിര്‍വഹിച്ചത ശേഷം ബക്കറ്റ് തപ്പിയ ശങ്കുവിനു ബക്കറ്റും ഇല്ല മഗ്ഗും ഇല്ല, ഭഗവാനെ ചതിച്ചല്ലോ !!!

Advertisement

ഹോ സായിപ്പിന് ഈ ശീലം ഒന്നും ഇല്ലാലോ , ശങ്കുവിന്റെ മുഖത്ത് കരുണം, ഭീഭല്‍സം ഒക്കെ നിറഞ്ഞാടി.

ടൊയിലറ്റ് പേപ്പര്‍ ആദ്യം ഉപയോഗിച്ച് വിയര്‍ത്തു വിവശനായി പരവശനായി പോയി ശങ്കു..

അങ്ങനെ മാസങ്ങള്‍ അടിയും പാടിയും സന്തോഷിച്ചും സിലസില ആയി കടന്നു പൊയ്.

ഹോ ഇതാണോ സ്വര്‍ഗം !! ഓഫീസില്‍ മൊത്തം ഫ്രീ ആയി നെറ്റ്. ഫേസ്ബുക്ക്‌, ചാറ്റ്, ഗെയിംസ്, ഫ്രീ ഫുഡ്‌, ഫ്രീ പൊഹ, ഫ്രീ ബിയര്‍. ഹൊ ! ഓര്‍ക്കുമ്പോ കുളിര് വരുന്നു. മാസാവസാനം ഡോളറ്സ് കണ്‍ വേര്‍ട്ടട് റ്റു  ഐ. എന്‍. ആര്‍.

ഹോ കഴിഞ്ഞ ജന്മത്തില്‍ എന്ത് പുണ്യം ചെയ്തോ ആവോ

അമ്മ പറയും : എല്ലാം എന്റെ കുട്ടിടെ അധ്വാനത്തിന്റെയും കഷ്ട്ടപ്പടിന്റെയും ഫലം.

ഹാ അങ്ങനെ നാലാം മാസം അതിരാവിലെ സുന്ദര സുകുമാരനായി ശങ്കു ഓഫീസിലെത്തി, പ്രൊജക്റ്റ്‌ ഡെലിവറി നടത്തണ്ട ഡേ ആണ്.

Advertisement

ആ വിരൂപ എവടെ പൊയ് ? ഹോ നാശം !

അവളുടെ ക്യുബിക്കിളില്‍ പോയി പതുക്കെ ആരഞ്ഞു.

: Niroopaa

(കീടം എവടെ പോയി ? എന്നാലും എന്റെ ഒരു ശബ്ദസൌകുമാര്യമേ !!)

പൊങ്ങി വന്നത് കറുത്ത് തടിച്ച ഉണ്ടക്കണ്ണി നിരൂപ അല്ല.

അല്ല ആരാ ഇത് , കണ്ണ് മഞ്ഞളിച്ചടണോ .ഒരു സൌന്ദര്യ ധാമം മുന്നില്‍ നിക്കുന്നു .നിരൂപ പ്ലാസ്റ്റിക്‌ സര്‍ജറി ചേതോ , വിശ്വസിക്കാനാവാതെ ശങ്കു കൈ പിടിച്ചു നുള്ളി .

നോ നോ ഇതു വിരൂപ അല്ല , മുട്ടോളമെത്തുന്ന ബ്രൌണ്‍ മുടി , ബ്രൌണ്‍ കണ്ണുകള്‍ ഗോതമ്പിന്റെ നിറം, ശങ്കുവിനു കുളിര് വന്നു .

Advertisement

:Hi  are  you  shankar .

:Ya I the shankar i shankar .

: I’m deepika ,Deepika Nakhra. I will be your new team മേറ്റ്‌.”കുളിര്‍ മഴയായി പൊഴിയാം മധുമയമായ് ഞാന്‍ പാടാം.. “ഭഗവാനെ MNC ജോലി, ഹിന്ദിക്കാരി  ഗേള്‍ ഫ്രണ്ട് , ഹോ ഞാന്‍ തകര്‍ക്ക്കും !അവള്‍ ഇരുന്നു ബോക്സ്‌ ഇല്‍ നിന്നും എന്തൊക്കെയോ അടുക്കി വെക്ക്കുണ്ട് .

ഓ മാതാപിതാക്കളുടെ  പടമാ !!

ശങ്കു മൊഴിഞ്ഞു

: Parents aah?

: Yes this is my dad chand nakhra and mom sitara

Advertisement

ഓ Nakhra തന്ത ചോക്ര കണ്ണ് ഉരുട്ടി ഇരിപുണ്ട് , തള്ള ഏതാണ്ട് ഹിമാലയ പര്‍വതം പോലെ

ഇ ഹിടുംബനും ഹിടുംബിയ്ക്കും എങ്ങനെ ഇങ്ങനെ ഒരു മോള് ഉണ്ടായി ?

ആ പോട്ടെ ഫാവി അമ്മായി അപ്പനും അമ്മായി അമ്മയ്ക്കും നമസ്ക്കാരം പറഞ്ഞു പോന്നു.

ചെന്ന പാടെ ദീപികയെ പറ്റി സ്വപ്നം കണ്ടു തുടങ്ങി .ഹോ അപ്പൊ തന്നെ ഫേസ്ബുക്കിള്‍ കേറി റിക്വസ്റ്റ് ഉം കൊടുത്തു.

ഇനി എവള്‍ക്ക് ലൈന്‍ ഉണ്ടാവോ , ഏയ് ഇല്ല മാതാപിതാക്കളെ സ്നേഹിക്കുന്ന കുട്ടിയാ.

ഇനി ഹിന്ദി പറഞ്ഞു ആ ചേതന്‍ അടിച്ചു എടുകുമോ ?

സ്വപ്നത്തില്‍ നിന്നതാ തരുണിമണി ശങ്കുവിന്റെ ക്യുബിക്കിളിലേക്ക് മന്ദം മന്ദം നടന്നടുക്കുന്നു.

Advertisement

: what deepika, any help?

: Actually you know, I came to thank you. You are so friendly. Others are you know ..

(ഭഗവാനെ എനിക്ക് ഹിന്ദികാരന്‍ ചേതന്‍നെക്കാളും സ്കോറോ , ഇതു ഞാന്‍ പോരിച്ചടുക്കും. Nakhra തന്തേ മരുമകന്‍ വന്താച് !!)

:Ya i know know ..

:So you know what shankar, you are special ,charming

:Oh yeah

(ഉള്പുലകം ,ഉള്പുലകം )

Advertisement

: You  are  handsome  too .

: ഹം..

(ചോദിയ്ക്കെടി, വില്‍ യു കം ഫോര്‍ എ ഡേറ്റ് എന്ന് , ചേട്ടന്‍ കുളിര്‍ത്തു നിക്കുവാ)

: Can you fix that code of mine , I have to submit it very soon and actually i haven’t done pretty much. Pleasee shankar.

: മോളെ ഇതാണ് കൂനിന്മേല്‍ കുരു.—ശുഭം—

 20 total views,  1 views today

Advertisement
Advertisement
Entertainment17 hours ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment2 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam3 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment4 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment4 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment5 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment5 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment7 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment7 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 week ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement