ചരിത്രത്തിലെ ആദ്യത്തെ ഇമോട്ടികോണ്‍ 1648 ല്‍ !!!

0
180

011648 കാലഘട്ടത്തില്‍ റോബര്‍ട്ട് ഹെറിക്ക് എഴുത്തിയ ‘റ്റു ഫൊര്‍ചൂണ്‍’ എന്ന ഈ ഇംഗ്ലീഷ് കവിത ഒന്നു വായിച്ചു നോക്കു…

ഈ കവിതയില്‍ ഒരു സ്‌മൈലി ഒളിഞ്ഞു കിടപ്പുണ്ട്. അതെ ചരിത്രത്തിലെ ആദ്യത്തെ സ്‌മൈലി. ചിക്കാഗോ സര്‍വകലാശാല പ്രസിന്റെ എഡിറ്റര്‍ കൂടിയായ ലെവി സ്റ്റാല്‍ ആണ് ഈ സ്‌മൈലിയെ തിരിച്ചറിഞ്ഞത്.

‘Tumble me down, and I will sit Upon my ruins, (smiling yet:) ‘ ഈ വരികളിലെ ഒടുവിലത്തെ ഭാഗം നോക്കു. (smiling yet:) ഇത് ഒരു സ്‌മൈലി അല്ലെ ??? സംശയങ്ങളും ചോദ്യങ്ങളും ഇതേ പറ്റി ഉയര്‍ന്നു തുടങ്ങി കഴിഞ്ഞു. ഒരു കുത്തും കോമയും അബദ്ധത്തില്‍ ഈ വരികള്‍ക്ക് ഒടുവില്‍ വന്നതായി കൂടെ എന്ന ചോദ്യത്തില്‍ തുടങ്ങി, ഇതിന്റെ ആധികാരികതയെ പറ്റി അനവധി ചോദ്യങ്ങള്‍ നിലനില്‍ക്കുന്നു.

പക്ഷെ പതിനേഴാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഒരു കവിതയിലെ ഒരു സ്‌മൈലിയെ പറ്റി എന്തിനാണ് ഇത്ര ചര്‍ച്ചയും വിവാദങ്ങളും എന്നു മനസിലാകുന്നില്ല !!! 1982 ല്‍ മാത്രം കണ്ടുപിടിച്ചു എന്ന് കരുതപ്പെട്ട ഒരു സാധനം, 200 വര്‍ഷങ്ങള്‍ക്ക് മുന്നേ നിലവിലുണ്ടായിരുന്നു എന്നതിലപ്പുറം ഇവിടെ എന്ത് ചോദ്യം ആണ് ചര്‍ച്ച ചെയ്യപ്പെടാന്‍ ഉള്ളത് ???