Connect with us

Featured

താജ്മഹലിന് നേരെ നീങ്ങുന്ന നുണക്കഥകളുടെ രാഷ്ട്രീയം

രാജ്യത്തിലെ ഹിന്ദുകളെ എല്ലാം ഒരു പൊതു ശത്രുവിനെ കാണിച്ചു ഒന്നിച്ചു നിര്‍ത്തുവാന്‍ ആണ് അവര്‍ ശ്രമിച്ചത്. ഇതില്‍ ഏറിയ പങ്കും അവര്‍ വിജയിക്കുകയും ചെയ്തു എന്നതാണ് വസ്തുത

 54 total views

Published

on

 

 

 

ഇന്ത്യയുടെ മുഖ്യാധാര രാഷ്ട്രീയത്തില്‍ നിന്ന് ഗാന്ധിവധം ഉള്‍പ്പടെയുള്ള തങ്ങളുടെ നടപ്പടികള്‍ കൊണ്ട് അപ്രസക്തമായി പോയ ഹിന്ദുത്വ ഭീകരതയുടെ ശക്തമായ തിരിച്ചു വരവ് ബാബരി മസ്ജിദിന് നേരെ നടത്തിയ ആക്രമണങ്ങള്‍ വഴി ആയിരുന്നു.

ഇന്ത്യയിലെ ഹിന്ദുക്കളുടെ നിലനില്‍പ്പിന് ഏറ്റവും വലിയ അപായം ബാബരി മസ്ജിദ്‌ ആണെന്ന തരത്തില്‍ മിഥ്യ പ്രചാരങ്ങള്‍ സംഘപരിവാറും, ബി.ജെ.പിയും ഉന്നയിച്ചു , അതിനായി അവര്‍ രഥയാത്രകള്‍ രാജ്യത്തില്‍ ഉടനീളം നടത്തി ഒടുവില്‍ 1992 ഡിസംബർ 6യിന് ബാബരി മസ്ജിദതകര്‍ത്തു!

രാജ്യത്തിലെ ഹിന്ദുകളെ എല്ലാം ഒരു പൊതു ശത്രുവിനെ കാണിച്ചു ഒന്നിച്ചു നിര്‍ത്തുവാന്‍ ആണ് അവര്‍ ശ്രമിച്ചത്. ഇതില്‍ ഏറിയ പങ്കും അവര്‍ വിജയിക്കുകയും ചെയ്തു എന്നതാണ് വസ്തുത

മനുഷ്യരുടെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് അവരുടെ ചിന്തയെ വഴി തെറ്റിച്ചു മതവാദങ്ങള്‍ക്ക് വേണ്ടി അവരെ ചാവേര്‍ പട ആക്കുന്നതും അത് വഴി തങ്ങളുടെ അധികാര സ്ഥാനങ്ങളെ ഭദ്രം ആക്കുന്നതിലും ഉള്ള പ്രാവീണ്യം ബി.ജെ.പി നേടി കൊണ്ടിരുന്നു. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി ആയതും മോഡി ഇന്ന് രാജ്യത്തിന്‍റെ പ്രധാനമന്ത്രി ആയതിലും അവര്‍ നല്‍ക്കിയ അയോദ്ധ്യയിലെ രാമക്ഷേത്ര വാഗ്ദാനങ്ങളുടെ പങ്ക് നിരീക്ഷിക്കാവുന്നതാണ്.

Advertisement

1992 സെപ്റ്റംബർ 6-ന് അയോദ്ധ്യയിലെ ബാബറി മസ്ജിദ് പൊളിക്കപ്പെട്ടത് എൽ.കെ. അഡ്വാണി നേതൃത്വത്തില്‍ നടത്തിയ രഥയാത്രയുടെ അനന്തരഫലം ആയിരുന്നു. ഇത് വഴി ഗുജറാത്ത്, ഉത്തർ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഉള്‍പ്പടെ രാജ്യത്ത് പല ഇടങ്ങളിലും വർഗ്ഗീയകലാപങ്ങൾ നടന്നു. ഹിന്ദുത്വഭീകരതയില്‍ ഇസ്ലാമിക ഭീകരത കൂടുതല്‍ ശക്തി പ്രാപിച്ചു. ഇത് കാണിച്ചു ഹിന്ദുത്വവാദികള്‍ കൂടുതല്‍ പ്രഭാവം നേടി കൊണ്ടിരുന്നു. അവിടെ മുതല്‍ ഇന്ന് വരെ നടന്ന കാവി ഫാഷിസത്തിന്റെ മുന്നേറ്റത്തിൽ ഇത്തരം റെസിപ്രോകള്‍ അഗ്രിഗേഷന്‍ കാണാവുന്നതാണ്.

ഇന്ന് ബി.ജെ.പിയ്ക്കും അതിനെ താങ്ങി നില്‍ക്കുന്ന കാവി ഭീകരതപ്പടയ്ക്കും പുതിയ ഒരു ബാബരി മസ്ജിദ്‌ അവിശ്യമുണ്ട്. മൂന്ന്‍ വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥ, ആരോഗ്യരംഗം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസ വ്യവസ്ഥ തുടങ്ങി സമസ്ത മേഖലകളും തകര്‍ന്നു തരിപ്പണം ആയി കൊണ്ടിരിക്കുന്നു. ജനം തൊഴിലില്ലായ്മയും പട്ടിണിയും കൊണ്ട് വലയുന്നു. കണ്ണ്‍ മുന്‍പില്‍ കുഞ്ഞുങ്ങള്‍ പട്ടിണി കിടന്നു മരിക്കുകയും സര്‍ക്കാര്‍ അഴിമതികള്‍ ദിനംപ്രതി പുറത്ത് വന്നു കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ‘വികസന നായകന്‍’ എന്ന മോഡിയുടെ പരിവേഷത്തിന് പ്രസക്തി ഇല്ലാതെ ആകുന്നു.

ഗോരക്ഷയുടെയും രാജ്യസ്നേഹത്തിന്റെയും പുകമറ സൃഷ്ടിച്ചുകൊണ്ട് കൊന്നുതള്ളുന്ന എതിര്‍സ്വരങ്ങളാല്‍ മാത്രം രക്ഷയില്ല എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഇന്ന് പുതു – ബാബരി മസ്ജിദ്‌ ആക്കി താജ്മഹലിലോട് ശ്രദ്ധ വഴി തിരിക്കുന്നത്

ആഗോളരംഗത്ത് നമ്മുടെ രാജ്യത്തിന്‍റെ മുദ്രകളില്‍ ഒന്നാണ് ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ. 1983 യില്‍ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ യുനെസ്കോയുടെ പട്ടികയിൽ താജ് മഹലിനെ ഉള്‍പ്പെടുത്തി . വെണ്ണക്കല്ലിൽ പണിത സൌധം!

താജ്മഹലിനെ തകര്‍ത്താല്‍ സിറിയിലെ ചരിത്ര സ്മാരകങ്ങള്‍ തകര്‍ത്തു എറിഞ്ഞ ISISയിന്റെ മറ്റൊരു രൂപം മാത്രമാണ് ബി.ജെ.പി എന്ന് ലോകം അറിയും. പക്ഷെ താജ്മഹലിന് വ്യാജപ്രചാരങ്ങള്‍ വഴി ഇന്ത്യന്‍ ഹിന്ദുകളുടെ നിലനില്‍പ്പിന് എതിരെയുള്ള ഏറ്റവും വലിയ ഭീക്ഷണിയായി ചിത്രീകരിച്ചാല്‍ ഹിന്ദുകളെ ഒന്നിപ്പിക്കാന്‍ സാധിക്കും, അവരെ കൊണ്ട് താജ്മഹലിന് തകര്‍ക്കാനും. ശേഷം സംഭവിക്കുന്ന കാലപത്തില്‍ ജനം പട്ടിണിയും, തൊഴില്‍രാഹിത്യവും അനരോഗ്യതയും ഭരണകൂടത്തിന്റെ അഴിമതിയും എല്ലാം അല്പം നാളത്തെയ്ക്കു മറക്കും.

ഷാജഹാൻ ചക്രവർത്തിയുടെ കാലഘട്ടം മുഗൾ വാസ്തുവിദ്യയുടെ സുവർണ്ണ കാലഘട്ടമെന്ന് അറിയപ്പെടുന്നു. മുഗൾ വാസ്തുവിദ്യയുടെ മകുടോദാഹരണങ്ങളായ താജ് മഹൽ, ആഗ്രയിലെ മോത്തി മസ്‌ജിദ്, ദില്ലിയിലെ ചെങ്കോട്ട, ജുമാ മസ്‌ജിദ് എന്നിവ സ്ഥാപിച്ചത് ഇദ്ദേഹമാണ്.

താജ്മഹലിന് നേരെ വ്യത്യസ്തമായ നുണക്കഥകള്‍ ആണ് പ്രചരിക്കുന്നത്. ഷാജഹാന്‍ മുംതാസിന്‍റെ ഓര്‍മ്മയ്ക്കായി നല്‍ക്കിയ പ്രണയ ഗോപുരമാണ് താജ്മഹല്‍ എന്നാണ് പാരബര്യം. അനശ്വര പ്രണയങ്ങളുടെ ചിഹ്നമായി താജ്മഹല്‍ മാറുന്നത് ഇങ്ങനെയാണ്.

Advertisement

ഷാജഹാന്റെ വ്യക്തി പ്രഭ ഇലായ്മ ചെയ്യുന്നത് വഴി താജ്മഹലിന്‍റെ മഹാത്മ്യം നശിപ്പിക്കാം എന്ന ഉദ്ദേശത്തില്‍ character assasination നുള്ള ചില വ്യാജപ്രചാരണങ്ങള്‍ ആണ് അവര്‍ ആദ്യം മുന്നോട്ട് വച്ചത്. അവ ഓരോന്നും നമ്മള്‍ക്ക് നോക്കാം :

1. Mumtaz Was Shahjahan’s 7th Wife Out Of His 14 Wives
2. Shahjahan Killed Mumtaz’s Husband To Marry Her !
3. Mumtaz Died In Her 14th Delivery !
4. He Then Married Mumtaz’s Sister .

ഇതില്‍ മൂന്നാമത്തെ പോയിന്റെ ഒഴിച്ച് ബാക്കിയെല്ലാം നുണയാണ്. ഫലപ്രമായ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളോ പ്രസവ സുരക്ഷ സംവിധാനങ്ങളോ ഇല്ലാതെ ഇരുന്ന ഒരു കാലത്ത് പതിനാലാം പ്രസവത്തില്‍ മുംതാസ് മരിച്ചു എന്നത് അസ്വാഭാവികത ഒന്നുമില്ല. ആധുനിക വൈദ്യശാസ്ത്രം എങ്ങനെയാണ് ഇവയില്‍ മാറ്റം വരുത്തിയത് എന്ന് ഇപ്പോഴത്തെ അവസ്ഥകള്‍ ആയി തട്ടിച്ചു നോക്കുമ്പോള്‍ മനസ്സില്‍ ആകുകയും ചെയ്യും.

1607 യില്‍ ആണ് ഷാബുദ്ദീൻ മൊഹമ്മദ് ഷാജഹാൻ ഖുരാം എന്ന ഷാജഹാനും അർജുമാന്ദ് ബാനു ബീഗം എന്ന മുംതാസും ആയുള്ള വിവാഹ നിശ്ചയം നടക്കുന്നത്. അന്ന് ഷാജഹാന്‍ പതിനഞ്ച് വയസ്സും അർജുമാന്ദ് ബീഗത്തിന്റെ പതിനാല് വയസ്സും ആയിരുന്നു പ്രായം.

ഷാജഹാന്റെ പിതാവായ ജഹാംഗീര്‍ ചാക്രവര്‍ത്തിയുടെ ഭാര്യ നൂർ ജഹാന്റെ മുതിർന്ന സഹോദരനായ അബ്ദുൾഹസ്സന്റെ മക്കളായിരുന്നു അര്‍ജുമാന്ദ് ബീഗം. ഷാജഹാനും ഇവരും തമ്മില്‍ ഉള്ള ഔദ്യോഗിക വിവാഹം നടക്കുന്നത് 1612യില്‍ ആണ്. മുംതാസ് എന്ന പേര് നല്‍ക്കുന്നത് ഷാജഹാന്‍ തന്നെയാണ്.

ഷാജഹാന്‍ മുംതാസിനെ കൂടാതെ രണ്ട് ഭാര്യമാര്‍ കൂടി ഉണ്ടായിരുന്നു, ഈ ബന്ധനങ്ങള്‍ ചരിത്ര രേഖകള്‍ പ്രകാരം രാഷ്ട്രീയ ആവിശ്യങ്ങള്‍ക്ക് വേണ്ടി ആയിരുന്നു. എന്തായാലും ഷാജഹാന്‍ ഇവര്‍ വാദിക്കുന്നത് പോലെ 14 പേരെ ഭാര്യ ആക്കി എന്നത് അസത്യമാണ്.

പക്ഷെ മുംതാംസ് ജീവിതത്തില്‍ ഷാജഹാനുമായി മാത്രമേ വിവാഹം ചെയ്തിരുന്നുള്ളൂ. മുംതാസിന്റെ ആദ്യ ഭര്‍ത്താവിനെ കൊന്നാണ് ഷാജഹാന്‍ മുംതാസിനെ സ്വന്തം ആക്കുന്നത് എന്നത് നുണയാണ്. ചക്രവര്‍ത്തി ആകും മുന്‍പ് ഖുരാം രാജകുമാരന്‍ എന്ന പേരില്‍ ആയിരുന്നു ഷാജഹാന്‍ അറിയപ്പെട്ടിരുന്നത്. ഖുരാം രാജകുമാരന്‍ മറ്റാരോ ആണെന്ന് തെറ്റുധരിച്ചു ആരെങ്കിലും ഉണ്ടാക്കിയ കഥയാണ് ഇതെന്ന് തോന്നുന്നു.

Advertisement

മുംതാസിന്റെ മരണ ശേഷം ആകെ തളര്‍ന്നു പോയ ഷാജഹാന്‍ താജ്മഹലലിന്റെ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രികരിക്കുകയും മറ്റ് രാജ്യ ഭരണങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയം ആണ് ചെയ്തത്. ഈ സമയങ്ങളില്‍ ഒന്നും മുംതാസിന്റെ ഒരു പെങ്ങളെയും ഷാജഹാന്‍ വിവാഹം കഴിക്കയോ, അതിനു ശ്രമിക്കയോ ചെയ്തില്ല. 1666 ജനുവരിയിൽ ഉദരരോഗത്താല്‍ മരിച്ച ഷാജഹാന്‍ താജ് മഹലിൽ, തന്റെ പ്രിയ പത്നി മുംതാസ് മഹലിന്റെ കബറിടത്തിൽ ഷാജഹാനും അടക്കപ്പെട്ടു!

താജ്മഹല്‍ ശരിക്കും ശിവക്ഷേത്രം ആയിരുന്നു എന്നതാണ് മറ്റൊരു പ്രചാരം. ആര്‍ക്കിയോളജി വകുപ്പ് അന്വേഷിച്ചാല്‍ ഇത് കണ്ടെത്താം എന്നാണ് കൌ ഡംഗ്സിനെ പോലെയുള്ളവരുടെ വാദം.

പക്ഷെ താജ്മഹൽ ശിവക്ഷേത്രമല്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ താജ് സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. ആഗ്ര ജില്ലാ കോടതിയിലാണ് താജ്മഹൽ ശിവക്ഷേത്രമല്ല ശവകൂടിരമാണെന്ന സത്യവാങ്മൂലം ആർക്കിയോളജി വകുപ്പ് നൽകിയത്. 2015 നവംബറിൽ കേന്ദ്ര സാംസ്കാരിക വകുപ്പ് താജ്മഹൽ നിന്നിരുന്ന സ്ഥലത്ത് ശിവക്ഷേത്രമുള്ളതിന് തെളിവുകളില്ലെന്ന് ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു.

2015 ഏപ്രിലിൽ ആഗ്ര ജില്ല കോടതിയിൽ ആറ് അഭിഭാഷകർ താജ്മഹൽ ശിവക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ഹരജി സമർപ്പിച്ചിരുന്നു. ഇൗ ഹരജിയിൽ കേന്ദ്രസർക്കാർ, സാംസ്കാരിക വകുപ്പ്, ആഭ്യന്തര സെക്രട്ടറി, ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ എന്നിവർക്ക് നോട്ടീസയച്ചിരുന്നു. ഇൗ നോട്ടീസിലാണ് ആർക്കിയോളജി വകുപ്പ് മറുപടി നൽകിയിരിക്കുന്നത്.

1920 ഡിസംബർ 22യിലെ ലെ ഉത്തരവ് പ്രകാരം ആർക്കിയോളജി ഡിപ്പാർട്ട്മെന്റ്റ് താജ്മഹൽ സംരക്ഷിത സ്മാരകമായി സംരക്ഷിക്കുകയാണ്. താജ്മഹൽ നിന്നിരുന്ന സ്ഥാനത്ത് ശിവക്ഷേത്രമോ ശിവലിംഗമോ ഉണ്ടായിരുന്നില്ലെന്ന് വകുപ്പിന്‍റെ രേഖകൾ വ്യക്തമാക്കുന്നു.

Reference :

Richards, J.F. (1995). Mughal empire Cambridge, Eng.: Cambridge University Press

Advertisement

Faruqui, Munis D. Princes of the Mughal Empire, 1504–1719. Cambridge University Press.

Sarker, Kobita (2007). Shah Jahan and his paradise on earth : the story of Shah Jahan’s creations in Agra and Shahjahanabad in the golden days of the Mughals , Kolkata: K.P. Bagchi & Co.

Taj Mahal is a tomb, not a Shiva temple: Archaeological Survey of India tells court – Scroll

https://scroll.in/latest/848574/taj-mahal-is-a-tomb-not-a-shiva-temple-archaeological-survey-of-india-tells-court

 55 total views,  1 views today

Continue Reading
Advertisement

Advertisement
Entertainment3 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment3 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam5 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment5 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment5 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment6 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 week ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 week ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 week ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement