തീവ്രവാദ സംഘടനയായ ഐഎസ്സിലേക്ക് ആളെ വേണം; ശമ്പളം ലക്ഷങ്ങള്‍ !

  0
  215

  terrorism-isis
  ലോകത്തിലെ ഏറ്റവും ഭീകരന്‍മാരാണെങ്കിലും ഐഎസിനും അത്യാവശ്യം ജോലിക്കാരെയൊക്കെ വേണം. തങ്ങള്‍ക്ക് പല ജോലികള്‍ ചെയ്യാന്‍ ആളുകളെ ആവശ്യമുണ്ടെന്ന് കാണിച്ച് ഐഎസ്സിന്  വേണ്ടി ജിഹാദിയായ ബ്രിട്ടീഷ് ജിഹാദിയായ അബു സയീദ് അല്‍ ബ്രിട്ടാനിയാണ് ഓണ്‍ലൈനില്‍ ജോലി ഒഴിവുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  അവര്‍ക്ക് ആവശ്യമായ ചില ജോലിക്കാരെ ഇവിടെ പരിചയപ്പെടാം…

  മാധ്യമ പ്രവര്‍ത്തകര്‍

  ഐസിസിന്റെ മീഡിയ സെന്ററില്‍ മാധ്യമ പ്രവര്‍ത്തകരെ വേണം. ആഗോള തലത്തില്‍ തന്നെ തങ്ങള്‍ക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ തടയുകയാണ് ലക്ഷ്യം. മാധ്യമ മേഖലയില്‍ ഐസിസിന് അത്യാവശ്യം ആളുകള്‍ ഇല്ലാഞ്ഞിട്ടല്ല ഇത്. വിദേശ പൗരന്‍മാരെ കഴുത്തറുത്ത് കൊല്ലുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചതും അത് പുറത്ത് വിട്ടതും ഒക്കെ ഈ മാധ്യമ വിഭാഗം തന്നെയാണ്.

  ഡോക്ടര്‍മാര്‍

  യുദ്ധമാകുമ്പോള്‍ പരിക്കേല്‍ക്കുന്നത് പതിവാണല്ലോ… അപ്പോള്‍ അവരെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ അത്യാവശ്യമാണ്.

  പാചക വിദഗ്ധര്‍

  പാചക കലയില്‍ നിപുണരായവര്‍ക്കും ഐസിസില്‍ ജോലിക്ക് അപേക്ഷിക്കാം കെട്ടോ.

  മെക്കാനിക്കുകള്‍

  എപ്പോഴും യുദ്ധാന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ മെക്കാനിക്കുകളും അത്യാവശ്യമാണത്രെ.