Connect with us

Featured

തൂക്കുമരങ്ങളും ആള്‍ക്കൂട്ടനീതിയുമല്ല : വേണ്ടത് ബോധവല്‍ക്കരണം – ഹരിത തമ്പി.

Published

on

Rape-Case
 
ന്നലെയും ഒരുപാട് പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റപ്പെട്ടു. കേരളത്തിന്റെ മുക്കിലും മൂലയിലും നിന്നും പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ന്നു, രാഷ്ട്രീയ മൂരാച്ചികള്‍ ജിഷയെന്ന കലക്കവെള്ളത്തില്‍ നിന്നും വോട്ട് പിടിക്കാന്‍ ഇറങ്ങി. കുറെ മുതലക്കണ്ണീരൊഴുക്കി പുഴകള്‍ തീര്‍ത്തു. ജിഷ ഒരു ലൈംഗിക അതിക്രമത്തിന്റെ ഇര മാത്രമല്ല. ആതുരമായ ഒരു സമൂഹത്തിന്റെ കുഷ്ഠം തുറന്നു കാട്ടിയ ഒരു വേദനിപ്പിക്കുന്ന സത്യം കൂടിയാണ്.

ലൈംഗിക ദാരിദ്ര്യത്തിന്റെ പ്രതിനിധിയായ ആ കൊലയാളി ഒരു അസാധാരണ മനോരോഗി കൂടി ആയിരിക്കണം. അതികഠിനമായ വേദനയും മരണവും അവള്‍ക്കു സമ്മാനിച്ചുകൊണ്ട് ആ കുറ്റവാളി രതിസുഖം ആവോളം ആസ്വദിച്ചുകൊണ്ട് ഇരുട്ടിലേക്ക് ഇറങ്ങിപ്പോയി. ജിഷ എന്ന ദളിത് പെണ്‍കുട്ടി എല്ലാവരിലും ഒരു വേദനയുടെ കടല്‍ സൃഷ്ടിച്ചു. അവളുടെ ജീവിതസമരം പൊലിഞ്ഞു പോയതില്‍ കേരള സമൂഹം ആത്മാര്‍ത്ഥമായി ദുഖിച്ചു. അവളുടെ അടച്ചുറപ്പിലാത്ത വീടിനും തുണികൊണ്ട് മറച്ച കുളിപ്പുരയും കണ്ടു ഓരോരുത്തരും വൈകാരിക ക്ഷോഭത്തില്‍ നീറി. അവള്‍ക്കു നീതി ലഭിക്കണം. അവളുടെ ഈ അവസ്ഥക്ക് കാരണം നമ്മള്‍ ഓരോരുത്തരുമാണ്. അസുഖം ബാധിച്ച നമ്മുടെ സമൂഹമാണ്.

വികരാധീനര്‍ ആയ മലയാളി സമൂഹം ആ കുറ്റവാളിയെ കണ്ടെത്തുവാനും അവനെ നടുറോഡില്‍ തല്ലി ചതയ്ക്കാനും വധശിക്ഷ നേടികൊടുക്കുവാനും വെമ്പല്‍ കൊള്ളുന്നു. പ്രതിഷേധ ജാഥകള്‍ സംഘടിപ്പിക്കുന്നു മെഴുകുതിരികള്‍ കത്തിക്കുന്നു.
ചിലര്‍ വാദിക്കുന്നു നമ്മുടെ നീതി ന്യായ വ്യവസ്ഥ ആണ് കാരണം എന്നും ഗള്‍ഫിലെ ശിക്ഷരീതികള്‍ നടപ്പിലാക്കണം എന്നും. ഖത്തീഫ് ബലാല്‍സംഘ കേസില്‍ ഏഴുപേരാല്‍ ക്രൂരമായി ബലാല്‍സംഘം ചെയ്യപ്പെട്ട് പരാതിപ്പെട്ടപൊള്‍ അന്യപുരുഷനൊടൊപ്പം ഇരുന്ന കുറ്റത്തിന് 90 ചാട്ടവാറടിയും ആറുമാസം തടവും കൊടുത്തതരത്തിലുള്ള നിയമവ്യവസ്ഥിതിയാണൊ വരേണ്ടത്?

ജ്യോതിസിങ്ങിനു വേണ്ടി നമ്മള്‍ ഒരുപാടുപേര്‍ പ്രയത്‌നിച്ചു, മെഴുകുതിരി കത്തിച്ചു, പ്രൊഫൈല്‍ പിക്ചര്‍ മാറ്റി… എന്നാല്‍ ജ്യോതിമാര്‍ ഉണ്ടായിക്കൊണ്ടിരുന്നു, ഇനി ജിഷമാരും ഉണ്ടായിക്കൊണ്ടിരിക്കും..
ജ്യോതി രാത്രി കാമുകനോടൊപ്പം പുറത്തുപോയതിനാല്‍ പീഡനം അര്‍ഹിക്കുന്നവള്‍ ആയിരുന്നെന്ന് പറയാന്‍ ഒരുപാട് മാന്യര്‍ ഇവിടെ ഉണ്ടായിരുന്നു.. ശാരിയുടെ സിനിമാമോഹത്തിന് കിട്ടിയ പണിഷ്മെന്റ് ആണെന്ന് പറഞ്ഞവര്‍ ഒട്ടും കുറവല്ല. സൂര്യനെല്ലി പെണ്‍കുട്ടിയെ ബാലവേശ്യ എന്ന് ഒരു ജഡ്ജി വിശേഷിപ്പിച്ചത് മറക്കാനും കഴിയില്ല. ഇവിടെ ജിഷയും ജ്യോതിയും (നിര്‍ഭയ എന്ന പേരിനെ വ്യാജം എന്ന് വിശേഷിപ്പിക്കുവാനേ സാധിക്കുകയുള്ളൂ) ചര്‍ച്ച ചെയ്യപ്പെടുന്നത് ഈ കേസുകളുടെ ക്രൂരതയുടെ നിലവാരം കൊണ്ടാണ്. ക്രൂരതയുടെ ഏറ്റക്കുറച്ചില്‍ ആവരുത് എന്നാല്‍ കുറ്റകൃത്യത്തിങ്ങളുടെ ഉന്മൂലനം ആവണം നമ്മുടെ ചര്‍ച്ചകള്‍.

ഇന്നുതുടങ്ങി ഒരാഴ്ചക്കുള്ളില്‍ എല്ലാവരും മറക്കുന്ന പ്രതിഷേധങ്ങളോ, നിമിഷങ്ങള്‍ക്കുള്ളില്‍ കെടുന്ന മെഴുകുതിരികളോ അല്ല നമുക്ക് വേണ്ടത്. ഒരു കുറ്റവാളിയെ തൂക്കിക്കൊല്ലുന്നതോ വഴിയില്‍ തല്ലിച്ചതയ്ക്കുന്നതോ അല്ല അവള്‍ക്കു നേടികൊടുക്കേണ്ട പണിഷ്മെന്റ്. ഇനി ഇവിടെ ജിഷമാര്‍ ഉണ്ടാകരുത്. മറ്റൊരു സ്വപ്നം കൂടി വിടരും മുന്‍പ് പൊലിയരുത്. അതിനു വ്യക്തമായ, ശാശ്വതമായ പരിഹാരങ്ങള്‍ വേണം. ശരിയായ ലൈംഗിക ബോധവത്കരണങ്ങള്‍ നമുക്ക് വേണം. വിദ്യാലങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കണം. ഒറ്റപ്പെട്ട പുരുഷ പെര്‍വെര്‍ഷനുകള്‍ക്ക് വേണ്ടപോലെ ഉപയോഗിക്കുവാനും ഭോഗിക്കുവാനും പിച്ചി ചീന്തുവാനും ഉള്ളതല്ല സ്ത്രീ എന്ന തിരിച്ചറിവുണ്ടാക്കണം. അതിനു ലൈംഗിക വിദ്യാഭ്യാസം ആണ് ഏറ്റവും നല്ല പ്രതിവിധി. പുരുഷന് ഒപ്പം സ്ഥാനം ഉള്ളവള്‍ ആണ് എന്നും ബഹുമാനിക്കപ്പെടേണ്ട ഒരു ജീവിതം ആണ് അതെന്നും മനസിലാക്കാന്‍ ഉള്ള മാനസിക വളര്‍ച്ച ആ കുറ്റവാളിക്ക് നല്‍കുവാന്‍ സമൂഹത്തിന് സാധിച്ചിരുന്നെങ്കില്‍ ജിഷ അവളുടെ പഠനം തുടര്‍ന്നേനെ. അവളുടെ അമ്മയുടെ അഭിമാനം ആയി കുടുംബത്തിന് താങ്ങും തണലും ആയേനെ.

അവളുടെ ഇരിപ്പാണ്, നില്‍പ്പാണ്, വസ്ത്രമാണ് കാരണം എന്നൊക്കെ ന്യായീകരണങ്ങള്‍ നിരത്തുന്ന മാന്യരും തുല്യതയ്ക്ക് വാദിക്കുന്ന ഫെമിനിസ്റ്റുകളെ പരിഹസിക്കുന്ന ഓരോരുത്തരും നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന് പഠിപ്പിച്ച സംസ്‌കാരവും കൃഷിയിടങ്ങളോട് ഉപമിക്കുന്ന മതങ്ങളും എല്ലാം അവള്‍ എന്ന നൊമ്പരത്തിന് ഉത്തരവാദികളാണ്.

ഓരോ ദിവസവും ഇന്ത്യയില്‍ ബലാത്സംഗം ചെയ്യപ്പെടുന്നവരുടെ എണ്ണം എന്നും ഞെട്ടിപ്പിച്ചിട്ടേയുള്ളൂ, അതില്‍ സ്ത്രീകള്‍ മാത്രം അല്ല കുട്ടികളും ട്രാന്‍സ്‌ജെന്‍ഡേഴ്‌സും പെടുന്നു. ലൈംഗികത എന്നാല്‍ പരസ്പര സമ്മതപൂര്‍വമുള്ള ഒരാഘോഷം ആണെന്നു മനസിലാക്കാന്‍ നമ്മുടെ സമൂഹത്തിനു ഇനിയും ഒരുപാട് കാലം വേണ്ടി വരും. ഇതേ partiarchy സമൂഹത്തിന്റെ ഇരയാണ് ജിഷയും..!

 24 total views,  3 views today

Advertisement
Advertisement
Entertainment8 hours ago

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Entertainment14 hours ago

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Entertainment18 hours ago

ജിതേഷ് കക്കിടിപ്പുറത്തിന്റെ ‘പാലോം പാലോം നല്ല നടപ്പാലം’, വിനോദ് കോവൂരിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം

Entertainment1 day ago

ഫയൽ ജീവിതം, കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ ദുരിതപർവ്വം

Entertainment1 day ago

‘ദി വീൽ ‘ ശക്തവും വ്യക്തവുമായ അവബോധം

Entertainment2 days ago

കഥയിലെ നായകന് സമയച്ചുറ്റിൽ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ ?

Entertainment2 days ago

ആസ്വാദകരെ പിടിച്ചിരുത്തുന്ന കുരുതിമലയും മഞ്ഞുതുള്ളികളുടെ മരണവും

Entertainment3 days ago

റോളിംഗ് ലൈഫ് , അഹങ്കാരത്തിൽ നിന്നും വിധേയത്വത്തിലേക്കും…തിരിച്ചും

Entertainment3 days ago

കുരുതി മനസിനെ അസ്വസ്ഥമാക്കുന്നു, അവിടെ സിനിമ വിജയിക്കുന്നു

Entertainment4 days ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment4 days ago

മൈതാനം, മൈതാനങ്ങളുടെ തന്നെ കഥയാണ്

Entertainment4 days ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Humour1 month ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

1 month ago

സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

2 months ago

സ്പാനിഷ് മസാല സിനിമ കാരണമാണ് നൗഷാദ് എന്ന വലിയ മനുഷ്യന്റെ താളം തെറ്റിയത്

1 month ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION4 weeks ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

1 month ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

1 month ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

Movie Reviews3 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

3 weeks ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Interviews3 weeks ago

ചിരി മറന്ന കാലത്ത് ചിരിയുടെ കമ്പക്കെട്ടുമായി ഒരു കൂട്ടായ്മ

Featured3 weeks ago

“പാട്രിയാർക്കി എന്നത് ഒരു വാക്കല്ല, അതൊരു ഹാബിറ്റ് ആണ്” , ആർ ജെ ഷാൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു

Advertisement