പത്രത്തിലെയും ടെലിവിഷനിലെയും സച്ചിന്റെ ആദ്യ അഭിമുഖങ്ങള്‍

0
239

SachinTom
1989ല്‍ മുംബൈയിലെ ജിംഖാന സ്‌റ്റേഡിയത്തില്‍ വെച്ച് പ്രശസ്ത നടന്‍ ടോം അല്‍ട്ടറാണ് സച്ചിനുമായുള്ള ആദ്യ ടെലിവിഷന്‍ അഭിമുഖം നടത്തിയത്. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സച്ചിന്‍, ആ വര്‍ഷത്തെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സച്ചിന്‍ തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് അഭിമുഖം നടന്നത്.

അഭിമുഖത്തിന്റെ ഒരു ഘട്ടത്തില്‍ പത്രവര്‍ത്തകരുടെ ചോദ്യങ്ങളാലും അഭിമുഖത്തിനു സമയം ചോദിച്ചു കൊണ്ടുള്ള അഭ്യര്‍ത്ഥനകളാലും ക്ഷീണിതനാണോ എന്ന ടോമിന്റെ ചോദ്യത്തിന് ഇതൊരു തുടക്കം മാത്രമാണെന്നാണ് പതിനാറുകാരനായ സച്ചിന്റെ മറുപടി! ആ വാക്കുകളുടെ ആഴവും പരപ്പും മനസ്സിലാക്കാന്‍ ക്രിക്കറ്റ് ലോകത്തിന് ഏറെയൊന്നും കാത്തിരിക്കേണ്ടി വന്നില്ലെന്ന് ആ ഇതിഹാസതാരത്തിന്റെ അതിനടുത്ത വര്‍ഷങ്ങളിലെ പ്രകടനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മാല്‍ക്കം മാര്‍ഷലിന്റെയും കോട് ലി ആംബ്രോസിന്റെയും പന്തുകളെ നേരിടുന്നതില്‍ തനിക്കൊരു പ്രയാസവും നേരിടേണ്ടി വരില്ലെന്നും സച്ചിന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

ഈ ടെലിവിഷന്‍ അഭിമുഖത്തിന് 3 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1986ല്‍ സച്ചിന്റെ ആദ്യ അഭിമുഖം 1986ല്‍ മിഡ് ഡെ എന്ന ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.

sachinit-Cover