പോകാം, എഞ്ചിനീയറിംഗ് പഠനകാലത്തേയ്ക്ക് ഒരു മടക്കയാത്ര

0
233

എഞ്ചിനീയറിംഗ് പഠനം ഒരു സംഭവം തന്നെയാണെന്നാണ് എന്റെ അളവില്ലാത്ത നിരീക്ഷണ-പരീക്ഷണങ്ങളിലൂടെ ഞാന്‍ കണ്ടെത്തിയിട്ടുള്ളത്. ( എഞ്ചിനീയറിംഗ് ക്ലീഷേ ആണെന്നും പറഞ്ഞു ഡിഗ്രി എടുത്തത് കൊണ്ട് അനുഭവ ജ്ഞാനം ഇല്ല.) പിന്നീടെപ്പോഴും എഞ്ചിനീയറിംഗ് കോളേജിലെ അന്തരീക്ഷത്തെക്കുറിച്ചും രസകരമായ സംഭവങ്ങളെക്കുറിച്ചും അവിടെ സംഘടിപ്പിക്കപ്പെടുന്ന വിവിധ പരിപാടികളെക്കുറിച്ചുമൊക്കെ കേള്‍ക്കുമ്പോള്‍, കളിയായിട്ടെങ്കിലും പറഞ്ഞിട്ടുണ്ട് എഞ്ചിനീയറിംഗ് എടുത്താല്‍ മതിയായിരുന്നു എന്നത്. ചുരുക്കത്തില്‍ എഞ്ചിനീയറിംഗ് എന്നതൊരു മരണമാസ് സംഭവം ആണെന്ന് എഞ്ചിനീയറിംഗ് പഠിക്കാത്ത ഞാന്‍ പോലും സമ്മതിക്കുമ്പോള്‍ അത് പഠിച്ചവരുടെ കാര്യം പിന്നെ പറയാനുണ്ടോ!

ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ കോളേജ് ജീവിതത്തിലെ എല്ലാ പ്രധാന നിമിഷങ്ങളിലൂടെയും ഉള്ള ഒരു യാത്രയാണ് ഈ ചെറിയ വീഡിയോ. ക്രിയേറ്റിവ് ലാബ്, സൂററ്റ് ആണ് ഈ വീഡിയോയ്ക്ക് പിന്നിലെ കരങ്ങളുടെ ഉടമകള്‍. റാഗിംഗ്, ആദ്യ പ്രണയം, ആദ്യ വിരഹം, കാന്‍റീനിലെ കൊച്ചുവര്‍ത്തമാനങ്ങള്‍, സമരങ്ങള്‍, ലാബ്, ക്യാമ്പസ് പ്ലെയ്സ്മെന്റ്, സൗഹൃദങ്ങള്‍ – അങ്ങനെ എഞ്ചിനീയറിംഗ് പഠിച്ച എല്ലാവരുടെയും ജീവിതത്തില്‍ സംഭവിച്ച എല്ലാ നല്ല മുഹൂര്‍ത്തങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ടുള്ള ഈ വീഡിയോ തീര്‍ച്ചയായും ആ നല്ല കാലത്തിലേയ്ക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകും.