Connect with us

യുക്തിവാദത്തെ സാധുകരിച്ചു ക്രിക്കറ്റ്‌ ‘ദൈവം’

ഇതില്‍ നിന്നെല്ലാം നാം മനസ്സിലാക്കേണ്ട കാര്യം പൊതു ജനം എന്ന് പറയുന്ന അസ്സല്‍ കഴുതകള്‍ യഥാര്‍ത്ഥ രക്ഷകന്മാരെയല്ല മറിച്ചു അവരുടെ മൂടസ്വര്‍ഗ്ഗത്തിലെ കപട നായകന്മാരെയാണ് വാഴ്ത്തുന്നത് എന്നുള്ള പരമമായ സത്യമാണ്.താങ്കളെ ഒരിക്കലും രക്ഷിക്കാത്ത കപട രക്ഷകനെ അവര്‍ ദൈവം എന്ന് വിളിച്ചു പൂജിക്കുന്നു.സ്വന്തം ടീമിനെ ഒരു അപകട അവസ്സരങ്ങളിലും രക്ഷിക്കാത്ത സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന കളിക്കാരനെ അവര്‍ ക്രിക്കറ്റ്‌ ദൈവം എന്ന് വിളിക്കുന്നു.

 38 total views

Published

on

01

രാഷ്ട്രീയ മത വീക്ഷണങ്ങള്‍ ഉള്ള ലേഖനങ്ങള്‍ അതാത് ലേഖകരുടെ മാത്രം അഭിപ്രായമാണ്: എഡിറ്റര്‍

ഈ ലേഖനം ഒരിക്കലും ലോകം കണ്ട എക്കാലതയും മഹാനായ ക്രിക്കറ്റ്‌ കളിക്കാരില്‍ ഒരാളായ സച്ചിന്‍ ടെണ്ടുല്‍ക്കരെ അവഹെളികാന്‍ വേണ്ടി ഉള്ളതല്ല.മറിച്ചു പൊതു ജനങ്ങളുടെ വിവേക ബുദ്ധി ഇല്ലായ്മയെ പച്ചയായി ആവിഷ്ക്കരിക്കുകമാത്രമാണ് ചെയ്യുന്നത്.അത് നിങ്ങളെ വേദനിപ്പിക്കുണ്ടെങ്കില്‍ ദയവു ചെയ്തു ക്ഷമിക്കുക.

ഇന്നായിരുന്നു ആ ദിനം.നീണ്ട ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്കു ശേഷം ക്രിക്കറ്റ്‌ ദൈവം എന്ന് ആരാധകര്‍(വിവേകം കുറഞ്ഞ ആരാധകര്‍) വാഴ്ത്തിപാടി നടന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ജീവിക്കുന്ന ക്രിക്കറ്റ്‌ ഇതിഹാസം തന്‍റെ ക്രിക്കറ്റ്‌ ജീവിതം അവസാനിപ്പിച്ച ചരിത്രപരമായ ദിനം.ഇന്ത്യയില്‍ ഒരു പക്ഷെ ലോകത്തില്‍ തന്നെ ഒരു കായിക താരത്തിനും ലഭികാത്ത വന്‍ യാത്രഅയപ്പോട് കൂടി ആരാധകരും,സുഹൃത്തുകളും,സഹ കളിക്കാരും അദ്ദേഹത്തെ ആദരിച്ചു.ഏറ്റവും പുതിയ വിവരം അനുസരിച്ച് ഇന്ത്യ ഗവണ്മെന്റ്‌ അദ്ദേഹത്തെ ഭാരത രത്നം നല്‍കി ഈ ദിനത്തിന് ഇരട്ടി തിളക്കം നല്‍കിയിരിക്കുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരു മഹാനായ കളിക്കാരനാണ് എന്നുള്ളതിന് അദ്ദേഹത്തിന്റെ ഏറ്റവും കടുത്ത വിധ്വഷികള്‍ പോലും സമ്മതിക്കും.അദ്ദേഹത്തിന്റെ ബാറ്റിംഗ് പാടവം,ഷോട്ടുകള്‍ ഇനി ഒരു പക്ഷെ മറ്റൊരാള്‍ക്ക് അനുകരിക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ മനോഹരങ്ങളാണ്.അദ്ദേഹം വാരിക്കൂട്ടിയ പല റെക്കോര്‍ഡുകളും ഇനി ഒരിക്കലും തിരുത്താന്‍ പോലും സാധിക്കാത്ത വിധത്തില്‍ ഉയരത്തില്‍ ഉള്ളവയാണ്.തന്‍റെ മേഖലയില്‍ ഇത്രയും നേട്ടങ്ങള്‍ വാരി കൂട്ടിയത് കൊണ്ടാവാം അദ്ദേഹത്തിന്റെ കടുത്ത ആരാധകര്‍ അദ്ദേഹത്തെ ‘ദൈവം’ എന്ന് പോലും വിശേഷിപ്പിക്കുന്നത്.

ആരാണ് ഈ ദൈവം?ഈ ലോകത്തിലെ ബഹു ഭൂരിപക്ഷം പേരും ആദരിക്കുന്ന,ഭയപ്പെടുന്ന ഒരു പദമാണാതു.പക്ഷെ നമ്മള്‍ യുക്തിവാദികള്‍ക്ക് ദൈവം എന്ന് പറയുന്നത് ഒരു മറയാണ്.ആളുകളുടെ വിവേക ബുദ്ധിയെ പുറത്തു വരാത്ത വിധത്തില്‍ അവന്‍റെ മനസ്സിനെ ചങ്ങലയ്ക്ക് തളയ്ക്കുന്ന ഒരു കറുത്ത മറ.അതെ നമ്മള്‍ യുക്തിവാദികള്‍ ദൈവസങ്കല്‍പ്പത്തിനു എതിരാണ്.സമ്പന്നനെ കയ്യിയഴിച്ചു സഹായിക്കുകയും,പട്ടിണി പാവങ്ങളെ നരകിപിച്ചു കൊല്ലുകയും ചെയ്യുന്ന ദൈവത്തെ നമ്മുക്ക് അറപ്പാണ് വെറുപ്പാണ്.

അതെ ഇവിടെയാണ്‌ വിവകബുദ്ധി കുറഞ്ഞവരായ നമ്മുടെ രാജ്യത്തെ ബഹുഭുരിപക്ഷം വരുന്ന ആരാധകര്‍ ക്രിക്കറ്റ്‌ ദൈവം എന്ന് വിശേഷിപ്പിക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നമ്മള്‍ യുക്തിവാദികളുടെ പ്രസ്താവനകളെ സാധുകരിക്കുന്നത്.അതെ ക്രിക്കറ്റ്‌ ദൈവം എന്ന് വിശേഷിപ്പിക്കുന്ന മഹാനായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പക്ഷെ അപകടവസ്തയില്‍ താന്‍ പ്രതിനീകരിചിരുന്ന എല്ലാ ടീമുകളെയും നിഷ്കരുണം കയ്യൊഴിയുന്ന കാഴ്ച നാം പല കുറി കണ്ടിട്ടുണ്ട്.അദ്ദേഹത്തിന്റെ അവസാന കാലയളവില്‍ താന്‍ കളിക്കുന്ന കളികള്‍ എല്ലാം തന്നെ ടീം തോക്കുന്നു എന്ന പഴി പോലും കേള്‍പ്പിചിരിക്കുന്നു.ഈ കഴിഞ്ഞ ലോക കപ്പില്‍ പോലും അത് നാം കണ്ടതുമാണ്.അദ്ദേഹത്തിന്റെ നൂറാം സെഞ്ച്വറി ഒന്ന് കൊണ്ട് മാത്രം ഒരു ഏഷ്യ കപ്പ്‌ ഇന്ത്യയ്ക്ക് നഷ്ടമായത് ഈ അവസ്സരത്തില്‍ എടുത്തു പറയേണ്ടിയിരിക്കുന്നു.നിര്‍ണായക വേളകളില്‍ ടീമിനെ മുഴുവന്‍ സമ്മര്‍ദത്തിലാക്കി യാതൊരു കൂസലുമില്ലാതെ പോകുന്ന ക്രിക്കറ്റ്‌ ദൈവം യഥാര്‍ത്ഥത്തില്‍ ദൈവം എന്ന സങ്കല്പം തന്നെ എന്ത് മാത്രം വിഡ്ഢിത്തരമാണ് എന്ന് കാട്ടി തരികയാണ് ചെയ്തത്.അതെ ഇതാണ് ശരിക്കും ദൈവം.അയാള്‍ ആളുകളെ ഒരിക്കലും രക്ഷിക്കില്ല.മറിച്ചു താന്‍ ആണ് രക്ഷകന്‍ എന്ന് ബോധമില്ലാത്ത വലിയൊരു സമൂഹത്തെ കബളിപ്പിച്ചു വാഴുന്നു.ദൈവം ആളുകളുടെ ചിന്ത ശേഷിയെ വില്യ്ക്കേടുക്കുമ്പോള്‍ ക്രിക്കറ്റ്‌ ദൈവം വിലയ്ക്കെടുക്കുന്നത് എം പി സ്ഥാനവും ഭാരത രത്നവുമോക്കെയാവുന്നു.പൊതു ജനങ്ങള്‍ എന്ന വിഡ്ഢികള്‍ ഇതൊക്കെ കണ്ടു ആര്‍ത്തു വിളിക്കുന്നു.

ഇതില്‍ നിന്നെല്ലാം നാം മനസ്സിലാക്കേണ്ട കാര്യം പൊതു ജനം എന്ന് പറയുന്ന അസ്സല്‍ കഴുതകള്‍ യഥാര്‍ത്ഥ രക്ഷകന്മാരെയല്ല മറിച്ചു അവരുടെ മൂടസ്വര്‍ഗ്ഗത്തിലെ കപട നായകന്മാരെയാണ് വാഴ്ത്തുന്നത് എന്നുള്ള പരമമായ സത്യമാണ്.താങ്കളെ ഒരിക്കലും രക്ഷിക്കാത്ത കപട രക്ഷകനെ അവര്‍ ദൈവം എന്ന് വിളിച്ചു പൂജിക്കുന്നു.സ്വന്തം ടീമിനെ ഒരു അപകട അവസ്സരങ്ങളിലും രക്ഷിക്കാത്ത സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന കളിക്കാരനെ അവര്‍ ക്രിക്കറ്റ്‌ ദൈവം എന്ന് വിളിക്കുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന മഹാനായ കളിക്കാരനെ ഞാനും ആദരിക്കുന്നു.പക്ഷെ അദ്ദേഹം ഒരു രക്ഷകനല്ല മറിച്ചു സ്വന്തം കാരിയര്‍ ശക്തിപെടാന്‍ വേണ്ടി മാത്രം കളിച്ചിരുന്ന ഒരു കഴിവുള്ള കളിക്കാരന്‍ മാത്രമാകുന്നു.തന്‍റെ നീണ്ട ഇരുപത്തിനാല് വര്‍ഷത്തെ ക്രിക്കറ്റ്‌ ജീവിതം ആവസാനിപ്പിച്ചു വിരമിച്ച അദ്ദേഹത്തെ ഈ അവസ്സരത്തില്‍ ഞാനും ആദരിക്കുന്നു.

Advertisement

ഈ ലേഖനത്തെ പറ്റിയുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായം കേള്‍ക്കുവാന്‍ ഈയുള്ളവന്‍ ആഗ്രഹിക്കുന്നു.നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപെടുത്തുക അഭിപ്രായങ്ങള്‍ നല്ല ഭാഷയില്‍ മാത്രമാവാന്‍ താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു.

 39 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment4 hours ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment8 hours ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 day ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment2 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement