Connect with us

Featured

സര്‍ക്കാര്‍ ജോലി രാജി വെച്ച മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ് തെരുവില്‍ അലയുന്നു …

പതിനാലു വര്‍ഷം മുമ്പ് കോളയാട് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന തെനിയാടന്‍ ശാന്തയുടെ ജീവിതമാണ്‌ തെരുവില്‍ ആരോരുമില്ലാതെ അലയുന്നത്.

 10 total views

Published

on

350x350_IMAGE34629839

പതിനാലു വര്‍ഷം മുമ്പ് കോളയാട് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന തെനിയാടന്‍ ശാന്തയുടെ ജീവിതമാണ്‌ തെരുവില്‍ ആരോരുമില്ലാതെ അലയുന്നത്. ജില്ലയില്‍ പട്ടികവര്‍ഗത്തില്‍ നിന്നുള്ള ആദ്യ പഞ്ചായത്ത് പ്രസിഡന്റാണ് തെനിയാടന്‍ ശാന്ത. ജില്ലയില്‍ ഏറ്റവുമധികം ആദിവാസികളുള്ള കോളയാട് പഞ്ചായത്തില്‍ 1995 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് പദവി പട്ടിക വര്‍ഗ സ്ത്രീ സംവരണമായിരുന്നു. തുടര്‍ന്ന് ഈ സ്ഥാനത്തേക്കാണ് ശാന്തയെ സി.പി.എം മത്സരിപ്പിക്കുകയും ചെയ്തു. കശുവണ്ടി ഫാക്ടറി തൊഴിലാളിയായിരുന്ന ശാന്ത സര്‍ക്കാര്‍ ജോലി രാജിവെച്ചാണ് മത്സരരംഗത്ത് ഇറങ്ങിയത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച ശാന്ത പഞ്ചായത്ത് പ്രസിഡന്റുമായി.

1995 മുതല്‍ 2000 വരെ കോളയാട് പഞ്ചായത്ത് പ്രസിഡന്റായി. എന്നാല്‍ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ശാന്തയെ മത്സരിപ്പിച്ചില്ല. ഇതോടെ പ്രസിഡന്റ് സ്ഥാനവും സര്‍ക്കാര്‍ ജോലിയും നഷ്ട്ട്ടപ്പെട്ട ശാന്തയ്ക്ക് മാനസികാസ്വാസ്ഥ്യം തുടങ്ങി. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ ശാന്തയെ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് ഏറെ നാള്‍ ചികിത്സിച്ചു. ഇതിനിടെ ശാന്തയുടെ അമ്മ ഉപ്പാട്ടി മരിച്ചു. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി.

എന്നാല്‍ ഇപ്പോഴും ഓര്‍മകളില്‍ പ്രസിഡന്റ് സ്ഥാനം വിട്ടെഴിയാത്ത ശാന്ത എല്ലാ ദിവസവും രാവിലെ കോളയാട് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ എത്തും. മണിക്കൂറോളം കാത്തു നില്‍ക്കും. ശാന്ത ഭരിച്ച സമയത്ത് ഉപയോഗിച്ചിരുന്ന പഴയ ഓഫീസ് ഇപ്പോള്‍ പുട്ടിയിരിക്കുകയാണ്. ഇതിനു മുന്നിലാണ് ബാഗും തൂക്കി ശാന്തയെത്തുന്നത്. പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതൊന്നും ശാന്തയുടെ മനസ്സിലില്ല. ഏറെ നേരം കാത്തിരുന്ന് ഓഫീസ് തുറക്കാതാകുമ്പോള്‍ ടൗണിലും പരിസരങ്ങളിലും അലഞ്ഞു നടന്ന ശേഷം സന്ധ്യയോടെ വീട്ടിലേക്ക് മടങ്ങും.

ഒരു മകനുള്ളത് മയ്യിലിലെ ട്രൈബല്‍ ഹേസ്റ്റലിലാണ്. ആരും ഇല്ലതായതോടെ ഇപ്പോള്‍ ശാന്ത വീണ്ടും അസാധാരണമായി പെരുമാറിതുടങ്ങി. ഇപ്പോള്‍ ഭരിക്കുന്നവരില്‍ ചിലര്‍ക്ക് ശാന്തയെ അറിയാമെങ്കിലും കണ്ടഭാവം നടിക്കാറില്ല.ചില പാര്‍ട്ടി സുഹൃത്തുക്കള്‍ ശാന്തയ്ക്ക് ഭക്ഷണം വാങ്ങി നല്‍കുന്നത് ഒഴിച്ചാല്‍ അസാധാരണമായി പെരുമാറുന്ന ശാന്തയെ സഹായിക്കാനോ ആവശ്യമായ പരിചരണം നല്‍കാനോ ആരും തയ്യാറാവുന്നില്ല.

മാനസികമായി താളം തെറ്റിയ ഇവര്‍ ഇപ്പോഴും പഞ്ചായത്ത് പ്രസിഡന്റ് ആണെന്ന് സ്വയം വിചാരിക്കുന്നുണ്ടാകും. ജോലിയും പ്രസിഡന്റ് സ്ഥാനവും നഷ്ടമായത് തന്നെയാകും ഈ ദുര്‍വിധി തെനിയാടന്‍ ശാന്തക്ക് വന്നു ചേര്‍ന്നത്‌.

 

 11 total views,  1 views today

Advertisement
Continue Reading
Advertisement

Advertisement
Entertainment19 hours ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment1 day ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment2 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment3 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment6 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement