കൊതുക് കടിയില്‍ നിന്നും രക്ഷ നേടാന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഈ ബൂലോകത്തുണ്ടാവില്ല.കൊതുക് പരത്തുന്ന രോഗങ്ങള്‍ മൂലം ദിനം പ്രതി അനേകം ആളുകള്‍ക്കാണ് മരണം സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഡങ്കി പനി ചിക്കന്‍ ഗുനിയ മുതലായ രോഗങ്ങള്‍ കൊതുകിലൂടെയാണ് പകരുന്നത്. കൊതുകില്‍ രക്ഷ നേടുവാന്‍ സാധാരണയായി എല്ലാവരും ഉപയോഗിക്കുന്ന വസ്തുവാണ് കൊതുക് തിരി. സാധാരണക്കാരന്റെ കിടപ്പുമുറിയില്‍ ഒഴിവാക്കാനാകാത്ത ഒരു വസ്തുവായി മാറിയിരിക്കുകയാണിത്. വീടുകളില്‍ കൊതുക് തിരി ഉപയോഗിക്കുന്നതിലൂടെ കൊതുകിന്റെ ശല്യം 80 ശതമാനത്തൊളം കുറയുന്നതായി ഗവെഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

പൈറിത്രം എന്ന പ്രകൃതിദത്ത പൊടി ഉപയൊഗിചാണ് കൊതുക് തിരി നിര്‍മ്മിക്കുന്നത്. ടാനാസെറ്റം കോക്കിനിയം എന്ന ശാസ്ത്രിയ നാമമുളള പൂവിന്റെ ഇതളുകള്‍ ഉണക്കി പൊടിചാണ് പൈറിത്രം ഉല്‍പ്പാദിപ്പിക്കുന്നത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തന്നെ പൈറിത്രം ഒരു കീടനാശിനിയായി പേര്‍ഷ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍ ഉപയോഗിച്ചിരുന്നു.1890ല്‍ ജപ്പാനിലെ ഒരു വ്യാപാരിയായ ‘എലിച്ചിറ ഉയെമ’ എന്ന വ്യക്തിയാണ് കൊതുക് തിരി ആദ്യമായി നിര്‍മ്മിച്ചത്. അതു വരെ തീ ചട്ടികളിലും തീ ചൂളകളിലും, പൈറിത്രം മരപ്പൊടിയുമായി കലര്‍ത്തി, പുകച്ചാണ് കൊതുകിനെ തുരത്തിയിരുന്നത്. ആദ്യമൊക്കെ 40 നിമിഷങ്ങള്‍ക്കുളളില്‍ തന്നെ കൊതുക് തിരികള്‍ ചാരമായി മാറിയിരുന്നു.1895ല്‍ യാമയുടെ ഭാര്യയുടെ നിര്‍ദേശ പ്രകാരം വ്യത്യസ്ത ആകൃതികളില്‍ കൊതുക് തിരികള്‍ അദ്ദേഹം നിര്‍മ്മിചു. എന്നിരുന്നാലും ഒരുപാട് പരീക്ഷണങ്ങള്‍ക്ക് ശേഷം 1902 ലാണ് ഇന്നു കാണുന്ന ആകൃതിയിലുളള കൊതുക് തിരി നിര്‍മ്മിക്കപ്പെട്ടത് . ആധുനിക യന്ത്രങ്ങളുടെ സഹായതോടെ 1957ലാണ് വ്യാവസായികമായി കൊതുക് തിരികള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്.രണ്ടാം ലോക മഹായുദ്ധത്തിനു ശെഷം ഉയെമ ഒരു കമ്പനി സ്ഥാപിക്കുകയും, ലോകമെമ്പാടുമുളള മറ്റു കീടനാശിനികള്‍ നിര്‍മ്മിക്കുന്ന കമ്പനികളുമായി സഹകരിച്ച് കൊണ്ട് കൊതുക് തിരി നിര്‍മ്മാണം ആരംഭിച്ചു.

 

പൈറിത്രം കുഴമ്പ് രൂപത്തിലാകി പിരിപിരിയായി വൃത്താകൃതിയില്‍ രൂപപെടുത്തിയാണ് കൊതുക് തിരി നാം കാണുന്ന രൂപത്തില്‍ നിര്‍മ്മിക്കുന്നത്.1998 വരെ ലോകത്തിന് ആവശ്യമായ പൈറിത്രത്തിന്റെ 90 ശതമാനവും കെനിയയില്‍ നിന്നും ലഭിച്ചിരുന്നു. എന്നാല്‍ ഇന്ന് പൈറിത്രം അധികവും ലഭിക്കുന്നത് ടാസ്മാനിയായിലും ഓസ്‌ട്രേലിയയിലും നിന്നാണ്. എന്നാല്‍ പൈറിത്രത്തൊടൊപ്പം മറ്റു രാസവസ്തുക്കളായ അല്ലെത്രിന്‍, എസ്ബിഒത്രിന്‍, ഡൈ ബ്യുട്ടയില്‍ ഹൈഡ്രോക്‌സില്‍ ടോളുവിന്‍ എന്നിവയും കലര്‍ത്തിയാണ് ആധുനികമായ രീതിയില്‍ കൊതുക് തിരി നിര്‍മ്മിക്കുന്നത്. ഒരു കൊതുക് തിരിക്ക് 15 സെന്റി മീറ്റര്‍ വ്യാസം ഉണ്ടാകും.കുറഞ്ഞ അളവില്‍ പുകഞ്ഞുകൊണ്ട് എട്ടു മണിക്കൂര്‍ സമയം വരെ എരിഞ്ഞു നില്‍ക്കുന്ന കൊതുക് തിരി ഇന്ന് വിപണിയില്‍ ലഭ്യമാണ്.

കൊതുക് തിരിയെ കുറിച്ച് അടുത്തിടെ പുറത്ത് വന്ന ഗവേഷണ ഫലങ്ങള്‍, അവ മനുഷ്യരില്‍ സൃഷ്ടിചെയ്ക്കാവുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വിരള്‍ ചൂണ്ടുന്നു. ഒരു കൊതുക് തിരി ചുരുളില്‍ നിന്നും വമിക്കുന്ന പുക 100 സിഗരറ്റില്‍ നിന്നും വമിക്കുന്ന പുകക്കു സമാനമാണെന്ന് ഈ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇതില്‍ നിന്നു തന്നെ കൊതുക് തിരി എത്ര വിഷമയമാണ് എന്ന് അനുമാനിക്കാവുന്നതെ ഉളളു. ആസ്ത്മയും ഹൃദ്രോഗവും മൂലം ബുദ്ധിമുട്ടുന്നവര്‍ കൊതുകുതിരിയുടെ പുക സ്ഥിരമായി ശ്വസിക്കുകയാണെങ്കില്‍ ആരോഗ്യ സ്തിതി കൂടുതല്‍ വഷളാകാന്‍ കാരണമാകും. അന്തര്‍ഗൃഹസ്ഥമായ വായു മലിനീകരണം മൂലം ലോകത്ത് 2 മില്യണൊളം മരണങ്ങള്‍ സംഭവിക്കുന്നുവെന്നും ലോകത്തിലെ 4 ശതമാനതോളം ആളുകള്‍ക്ക് ഹൃദയവും ശ്വാസകോശവും സമ്പന്തമായ രോഗങ്ങള്‍ പിടിപെടുന്നുവെന്നും ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.ഈ പറഞ്ഞ 4 ശതമാനത്തില്‍ അധികവും കുട്ടികളാണെന്നിരിക്കെ ഈ വെളിപ്പെടുത്തലുകള്‍ ഗവുരവമായി തന്നെ എടുക്കെണ്ടിയിരിക്കുന്നു.

 

ഉഷ്ണമേഖലാപ്രദേശത്തുള്ള നാടുകളില്‍ കൊതുക് ശല്യം അധികമാണെന്നിരിക്കെ ഈ രാജ്യങ്ങളിലാണ് കൊതുക് തിരി അധികവും ഉപയോഗിക്കുന്നത്. കൊതുക് തിരിയില്‍ നിന്നും പുറത്ത് വരുന്ന പുക 100 സിഗരറ്റില്‍ നിന്നും വമിക്കുന്ന പുകക്കു സമാനമാണെന്ന് നെരതെ സൂചിപ്പിചിരുന്നലൊ? അപ്പൊള്‍ സിഗരറ്റ് വലിക്കുന്നവരെക്കാളും വേഗത്തില്‍ കരള്‍ രോഗങ്ങള്‍ കൊതുക് തിരി ഉപയോഗിക്കുന്നവര്‍ക്ക് പിടിപെടും എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ?(പുകവലിക്കുന്നവര്‍ ഇതു വായിച്ച് സമാധാനിക്കുകയും സന്തോഷിക്കുകയും വേണ്ട എന്ന് പ്രതേകം ഓര്‍മ്മിപ്പിച്ചുക്കൊളളട്ടെ.പുകവലിക്ക് അതിന്റെതായ മാരക ദൂഷ്യങ്ങള്‍ വേറെയുണ്ട്).

കൊതുക് വല ഉപയോഗിച്ചും, മറ്റ് പ്രകൃതി ദത്തമായ ലേപനങ്ങള്‍ ദേഹത്തു പുരട്ടിയും കൊതുകില്‍ നിന്നും താല്‍ക്കാലിക രക്ഷ നേടാവുന്നതാണ് .നിരന്തരമായി കൊതുകില്‍ നിന്നും രക്ഷ നേടാന്‍ പരിസര ശുചിത്വം പരിപാലിക്കുക തന്നെ വേണം

You May Also Like

ഗുളികകൾ തണുത്ത വെള്ളത്തിനൊപ്പമാണോ ചൂടു വെള്ളത്തിനൊപ്പമാണോ കഴിക്കേണ്ടത് ?

ശീതളപാനീയങ്ങൾ അല്ലെങ്കിൽ എയറേറ്റഡ് പാനീയങ്ങൾ, കോഫി , ചായ, മദ്യം എന്നിവ പോലുള്ളവ പലപ്പോഴും മരുന്നിന്റെ റിയാക്ഷന് കാരണമായേക്കാം

വിവാഹം കഴിച്ചു കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാൻ ആലോചിക്കുന്നവ പുരുഷാരങ്ങൾ വായിച്ചിരിക്കേണ്ട പോസ്റ്റ്

കൊച്ചു കുഞ്ഞുങ്ങളെ അമ്മമാർ കൊലപ്പെടുത്തി എന്നുള്ള വാർത്തകൾ വളരെ വികാര വിക്ഷോഭങ്ങളോടെ വായിച്ച്, അമ്മയായാൽ നിർബന്ധമായും ഉണ്ടാവേണ്ട

“യഥാർത്ഥ വസ്തുത എല്ലാവരിലേക്കും എത്തിക്കൂ, ഈ വീഡിയോ ഇനിയും പാവം കുഞ്ഞുങ്ങളുടെ ജീവനെടുത്തേക്കാം!” , വൈറൽ വീഡിയോയെ കുറിച്ച് ഡോക്ടറുടെ കുറിപ്പ്

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ ആണിത്. ജനിച്ച ഉടനെ കരയാത്ത ശിശുവിനെ കരയിപ്പിക്കാൻ…

സിപ്പറിന്റെ കഥ

അമേരിക്കയിലെ മസാച്ചുസെറ്റില്‍ ജീവിച്ചിരുന്ന ഒരു മെഷീനിസ്റ്റായിരുന്നു എലിയാസ് ഹോവ് (Elias Howe). അദ്ദേഹം കണ്ടുപിടിച്ച തുന്നല്‍യന്ത്രം വിപണി കീഴടക്കിത്തുടങ്ങിയ കാലമായിരുന്നു അത്.