മികച്ച 10 ഇറോട്ടിക് മൂവീസ് (ഭാഗം 2 )
Unni Krishnan TR
Fanfan (1993)🔞🔞🔞
ഒരു ഫ്രഞ്ച് റൊമാൻറിക് സിനിമ പരിചയപ്പെടാം. അലക്സാണ്ടർ എന്ന ഫ്രഞ്ച് യുവാവാണ് നമ്മുടെ നായകൻ. അയാൾ തന്റെ അയൽവാസിയുടെ മുറിയിലേക്ക് എത്തിനോക്കാൻ ശ്രമിക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. വീടിനു തൊട്ടടുത്ത് താമസിക്കുന്ന യുവതിയുമായി അടക്കാൻ അയാൾ പല വഴികളും നോക്കുന്നു. അവസാനം അലക്സാണ്ടർ ഉഗ്രനൊരു പദ്ധതിയുമായി മുമ്പോട്ട് വരുന്നു. ഒരു അവധിക്കാലത്ത് അയൽവാസി വീട്ടിലില്ലാത്ത സമയത്ത് അലക്സാണ്ടർ അവരുടെ റൂമിന്റെ ഭിത്തിമാറ്റി ഒരു ടു മിറർ സ്ഥാപിക്കുന്നു. അയൽവാസിയുടെ റൂമിൽ നിന്നും നോക്കിയാൽ സാധാരണ ഒരു കണ്ണാടി പോലെ തോന്നിക്കുകയും അലക്സാണ്ടറിന്റെ റൂമിൽ നിന്നും നോക്കിയാൽ മറുവശം കാണാവുന്ന ഒരു ഗ്ലാസ് പോലെ പ്രവർത്തിക്കുന്ന ഒരു അത്ഭുത കണ്ണാടി. അയൽക്കാരി അവധി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ പുതിയ കണ്ണാടി കാണുകയും അത് ഭൂവുടമ സ്ഥാപിച്ചതാകുമെന്ന് വിചാരിച്ചു. താൻ നിരന്തരം ചാരപ്പണി ചെയ്യപ്പെടുന്നു എന്ന വസ്തുത അറിയാതെ അയൽവാസി തൻ്റെ പതിവ് ദിനചര്യകൾ തുടർന്നുകൊണ്ടേയിരുന്നു. തുടർന്ന് കാണുക
**
Glasshouse🔞🔞🔞
ഒരു പോസ്റ്റ് apocalpyse ലോകത്താണ് കഥ നടക്കുന്നത്. ഷ്രെഡ് എന്നറിയപ്പെടുന്ന ഒരു വിഷവസ്തു ലോകമെമ്പാടും വ്യാപിക്കുകയും ആളുകളുടെ ഓർമ്മ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. സിനിമയുടെ കഥ തുടങ്ങുന്നത് കാടിനുള്ളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരു യുവാവിനെ കാണിച്ചുകൊണ്ടാണ്. കാണാനുള്ളിൽ ഒരു വലിയ ഗ്ലാസ് ഹൗസ് അയാൾ കാണാനിടയാകുന്നു. അതിക്രമിച്ച കടക്കരുത് എന്നുള്ള ഒരു സുരക്ഷാ ബോർഡും അതിനു മുൻപിലുണ്ട്. ഒരു ഒറ്റപ്പെട്ട കുടുംബമാണ് ആ ഗ്ലാസ്ഹൗസിൽ താമസിക്കുന്നത്. അമ്മയും മക്കളും അടങ്ങുന്ന ഒരു ചെറിയ കുടുംബം. പുറത്തിറങ്ങാത്ത ആ കുടുംബത്തിൻറെ ജീവൻ നിലനിർത്തുന്നതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും ആ ഗ്ലാസ് ഹൗസിലുണ്ട്. അതിൽ ഭക്ഷണത്തിനും ശുദ്ധവായുവിനും സ്വന്തമായി പച്ചക്കറികൾ വളർത്തുന്നതും വരെ സൗകര്യങ്ങളുണ്ട്. അവിടേക്കാണ് ഈ അജ്ഞാതൻ അതിക്രമിച്ചു കടക്കാൻ ശ്രമിക്കുന്നത്. എന്നാൽ അതിനിടെ അയാൾ ഗ്ലാസ്ഹൗസിലെ ഒരു യുവതിയുടെ വെടിയേറ്റ് വീഴുകയും, മുറിവേറ്റ അയാളെ ആ യുവതി ഗ്ലാസ്ഹൗസിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു. എന്നാൽ അതുവരെ വളരെ സമാധാനത്തോടെ ഗ്ലാസ്ഹൗസിൽ കഴിഞ്ഞ ആ കുടുംബത്തിലേക്ക് ഒരു അജ്ഞാതൻറെ കടന്നുവരവ് വൻ പ്രത്യാഘാതങ്ങലാണ് ഉണ്ടാക്കിയത്. തുടർന്ന് കാണുക.
**
Shattered (2022)🔞🔞🔞🔞 MPAA
Rated R for violence, bloody images, sexual content, nudity, and language throughout.
2022 ൽ പുറത്തിറങ്ങിയ ഒരു കിടിലൻ ത്രില്ലർ സിനിമയാണ് shattered. കോടീശ്വരനായ ക്രിസ് ഒറ്റയ്ക്കാണ് താമസം. സ്വന്തം സമ്പാദ്യം മുഴുവൻ മറ്റൊരു കമ്പനിക്ക് വിറ്റു വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം. എന്നാൽ അത്ര സന്തോഷകരമായിരുന്നില്ല ക്രിസിൻ്റെ റിട്ടയർമെൻറ് ലൈഫ്. ഭാര്യ ജൈമിയുമയി പിരിഞ്ഞു ജീവിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. അങ്ങനെ ഒരു വൈകുന്നേരം ഒരു ഗ്രോസറി സ്റ്റോറിൽ സ്കൈ എന്നെ സുന്ദരിയായ യുവതിയെ ക്രിസ് കണ്ടുമുട്ടാനിടയാകുന്നു. സ്കൈയുടെ സൗന്ദര്യത്തിന്റെ മുൻപിൽ വീണുപോയ ക്രിസ് അവളുമായി കൂടുതൽ അടുക്കുന്നു. എന്നാൽ അപകടകരമായ മറ്റൊരു മുഖം ആ യുവതിക്കുണ്ടായിരുന്നു. പതിയെ റൊമാൻറിക് മൂഡിൽ തുടങ്ങുന്ന സിനിമ കുറച്ചു കഴിയുമ്പോൾ ഞെട്ടിച്ചുകൊണ്ട് മറ്റൊരു തലത്തിലേക്ക് വഴിമാറുന്നത്.
**
The Woman in the House Across the Street From the Girl in the Window (2022)🔞🔞🔞🔞
2022 ൽ പുറത്തിറങ്ങിയ ഒരു കിടിലൻ വെബ് ത്രില്ലർ സീരീസ് പരിചയപ്പെടാം. തന്റെ ചെറിയ മകളുടെ മരണത്തിൽ ദുഃഖിതയായ ഭർത്താവുമായി അകന്നു കഴിയുകയാണ്. കുടെ ചെറിയ മദ്യപാനശീലവുമുണ്ട്. അങ്ങനെയിരിക്കെ ഒരു ദിവസം, നീൽ എന്ന ഒരു അപരിചിതനും അയാളുടെ ഇളയ മകളും അന്നയുടെ വീടിന് എതിർവശത്തുള്ള വീട്ടിലേക്ക് മാറുന്നു. ഒരു ദിവസം രാവിലെ ഒരു സായാഹ്നത്തിൽ, ജനാലയിലൂടെ പുറത്തേക്ക് നോക്കിയ അന്ന ആ കാഴ്ച കണ്ടു ഞെട്ടി, അയൽവാസിയുടെ ജനാലക്കരികിൽ തൊണ്ടയിൽ രക്തസ്രാവംബ്കൊണ്ട് ശ്വാസം മുട്ടുന്ന ഒരു സ്ത്രീയെ അന്ന കാണുന്നു. ഉടൻ തന്നെ അന്ന പോലീസുകാരെ വിളിച്ചു. എന്നാൽ അയൽവാസിയുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും മൃതദേഹം പോലീസിന് മൃതദേഹം കണ്ടെത്താനായില്ല. അതൊരു ഹാലൂസിനേഷൻ ആയിരുന്നുവെന്നും അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും പോലീസ് സ്ഥിതീകരിക്കുന്നു. നീലിന്റെ വീട്ടിൽ അപകടത്തിൽപ്പെട്ട ഒരു സ്ത്രീയെ കണ്ടുവെന്ന് അന്നയെക്ക് ഉറപ്പുണ്ട്. പക്ഷേ അവളെ ആര് വിശ്വസിക്കും? എല്ലാത്തിനുമുപരി, അന്ന അമിതമായി മദ്യം കുടിക്കുന്നതിനാൽ പോലീസ് അവരുടെ വാക്കുകൾക്ക് വിലകൊടുത്തില്ല. തുടർന്ന് കാണുക.
***
Dont Worry Darling (2022)🔞🔞🔞🔞
2022 ൽ പുറത്തിറങ്ങിയ ഒരു കിടിലൻ സൈക്കോളജിക്കൽ ത്രില്ലർ സിനിമയാണ് Dont Worry Darling. 1950 കളിലാണ് സിനിമ നടക്കുന്നത്. ദമ്പതികളായ ആലിസും ജാക്ക് ചേമ്പേഴ്സും കാലിഫോർണിയിലാണ് താമസിക്കുന്നത്. അവിടെ വിക്ടറി എന്നു പേരുള്ള ഒരു ഫാക്ടറി ഹെഡ്ക്വാർട്ടേഴ്സിലാണു ജാക്കിന് ജോലി .എല്ലാ ദിവസവും, പുരുഷന്മാർ ഫാക്ടറിയിൽ ജോലിക്ക് പോകുന്നു, ഭാര്യമാർ അവരുടെ ഭർത്താക്കന്മാർക്ക് വിശ്രമിക്കാനും അത്താഴം തയ്യാറാക്കാനും മാത്രമുള്ള വെറുമൊരു ഉപകരണമായി വീട്ടിൽ തന്നെ ഒതുങ്ങി കൂടുന്നു. ഇതാണ് 1950 കളിലെ കാലിഫോർണിയിലെ അവസ്ഥ. സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരുടെ ജോലിയെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്നു പോലും അവരെ നിരുത്സാഹപ്പെടുത്തുകയും ഫാക്ടറി ഹെഡ്ക്വാർട്ടേഴ്സിലേക്ക് പോകരുതെന്ന് വിലക്കുകയും ചെയ്യുന്നു. സത്യത്തിൽ എന്താണ് ആ ഫാക്ടറിയിൽ ഉള്ള ദുരൂഹത. എന്തിനാണ് സ്ത്രീകളെ ആ ഫാക്ടറിയിൽ കയറുന്നതിൽ നിന്നും വിലക്കിയിരിക്കുന്നത്. തുടർന്ന് കാണുക. 2022ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച സൈക്കോളജിക്കൽ സിനിമയാണിത്.
ഭാഗം 1 > 10 അടിപൊളി ഇറോട്ടിക് മൂവീസിനെ പരിചയപ്പെടുത്തുന്നു
****
Killing Sarai (2019)🔞🔞🔞🔞
Rated R for bloody violence, sexual content and nudity
2019 പുറത്തിറങ്ങിയ ഒരു മെക്സിക്കൻ ആക്ഷൻ ത്രില്ലർ സിനിമയാണ് killing sarai. മെക്സിക്കോയിൽ കുപ്രസിദ്ധനായ ഒരു മയക്കുമരുന്ന് മാഫിയ തലവനു വേണ്ടി സാറായുടെ അമ്മ ജീവിതം സമർപ്പിച്ചപ്പോൾ സാറായിക്ക് പതിനാല് വയസ്സ് മാത്രം പ്രായം. നീണ്ട ഒമ്പത് വർഷങ്ങൾ ഈ മയക്കുമരുന്ന് മാഫിയകൊപ്പാമയിരുന്നു സാറായുടെ ജീവതം. കാലക്രമേണ, ഒരു സാധാരണ ജീവിതം നയിക്കുന്നത് എന്താണെന്ന് അവൾ മറന്നു,. അങ്ങനെയിരിക്കെ കഴിഞ്ഞ ഒമ്പത് വർഷമായി അവളെ തടവിലാക്കിയ കോമ്പൗണ്ടിൽ നിന്ന് രക്ഷപ്പെടാനുള്ള അവസരം സാറായിക്ക് ലഭിക്കുന്നു. കോമ്പൗണ്ടിൽ ഒഴിഞ്ഞു കിടന്ന ഒരു കാറിൽ കയറി അവൾ രക്ഷപ്പെടുന്നു. എന്നാൽ അതിലും ഭീകരമായ ഒരു അപകടം സാറായെ കാത്തിരിക്കുന്നുണ്ടായിരുന്നു. സാറെയെപ്പോലെ ചെറുപ്പം മുതലേ മരണവും അക്രമവും മാത്രം അറിയാവുന്ന ഒരു വാടക കൊലയാളിയായ വിക്ടറായിരുന്നു ആ കാറിന്റെ ഉടമസ്ഥൻ. തുടർന്ന് കാണുക. ത്രില്ലർ സിനിമകൾ ഇഷ്ടമുള്ളവർ ഉറപ്പായും കാണുക.
**
247°F (2011)🔞🔞🔞🔞
2011ൽ പുറത്തിറങ്ങിയ ഒരു കിടിലൻ ഹൊറർ സിനിമയാണ് 247°F. നാല് സുഹൃത്തുക്കൾ വീക്കെൻഡ് ആഘോഷിക്കാനായി തടാകക്കരയിൽ ഉള്ള ഒരു ഉല്ലാസകേന്ദ്രത്തിൽ എത്തുന്നു. ആഘോഷത്തിനിടയിൽ അവർ ചൂടുള്ള റൂമിൽ കയറി ഇരിക്കുന്നു. എന്നാൽ വളരെ പെട്ടെന്നാണ് അവർ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്. ആരോ റൂം പുറത്തുനിന്ന് കൂട്ടിയിട്ടിരിക്കുന്നു. ഓരോ നിമിഷം കഴിയുംതോറും റൂമിലെ ചൂട് ഉയർന്നുകൊണ്ടിരുന്നു. ചൂട് അവരെ കൊല്ലുന്നതിനുമുമ്പ് അവർക്ക് രക്ഷപ്പെടാൻ ഒരു വഴി കണ്ടെത്തണം.
**
Lady Chatterleys Lover (2022)🔞🔞🔞🔞
ഡി എച്ച് ലോറൻസിൻ്റെ ഇതേ പേരിലുള്ള നോവലിനനേ അടിസ്ഥാനമാക്കി എടുത്ത ഒരു കിടിലൻ പ്രണയ സിനിമ. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. അപ്പർ ക്ലാസ് പട്ടാളക്കാരൻ സർ ക്ലിഫോർഡ് ചാറ്റർലിയുടെ ഭാര്യ ലേഡി ചാറ്റർലിയുടെ കഥയാണ് സിനിമയിൽ പറയുന്നത്. രണ്ടാംലോകമഹായുദ്ധത്തിൽ പങ്കെടുത്ത ശേഷം ക്ലിഫോർഡ് ചാറ്റർലിക്ക് പൂർണ്ണമായും ചലനശേഷി നഷ്ടപ്പെടുന്നു. അങ്ങനെയിരിക്കെ ക്ലിഫോർഡ് ചാറ്റർലിയും ലേഡി ചാറ്റർലിയുമായുള്ള ബന്ധത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുന്നു. അതേ സമയം ലേഡി ചാറ്റർലി, കൃഷിപ്പണിക്കാരനായ ഒലിവർ മെല്ലേഴ്സുമായി പ്രണയത്തിലാകുന്നു. തുടർന്നു കാണുക. ഫീൽഹുഡ് സിനിമകൾ താല്പര്യമുള്ളവർക്ക് ഈ സിനിമ തീർച്ചയായും ഇഷ്ടപ്പെടും. Netflix ൽ ഈ സിനിമ ലഭ്യമാണ്.
*
Blood and Sand(1989)🔞🔞🔞🔞
ഒരു കിടിലൻ റൊമാന്റിക് ത്രില്ലർ സിനിമ . ചെറുപ്പവും കഴിവുറ്റതുമായ കാളപ്പോര് കളിക്കാരൻ ജുവാൻ ഗല്ലാർഡോയെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ. ലോകമറിയപ്പെടുന്ന ഒരു കാളപ്പോരുകാരൻ ആകണമെന്നാണ് ജുവാൻ ഗല്ലാർഡോയുടെ ആഗ്രഹം. എന്നാൽ കാര്യങ്ങൾ മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. ധനികനായ ഭൂടമയുടെ മകളായ ഡോണ സോലുമയി ജുവാൻ പ്രണയത്തിലായി. തുടർന്ന് കാണുക. ഈ സിനിമ ഇതേ പേരിൽ മൂന്നു തവണ റീമേക്ക് ചെയ്തിട്ടുണ്ട്. റൊമാൻ്റിക് സിനിമകൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലും മിസ്സ് ചെയ്യരുത്.
**
Forever Mine(1988)🔞🔞🔞🔞
ഒരു കിടിലൻ റൊമാൻറിക് ത്രില്ലർ സിനിമ . മിയാമിയിലെ ഒരു റിസോർട്ടിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതാണ് രാഷ്ട്രീയക്കാരനായ മാർക്ക് ബ്രൈസും, ഭാര്യ എല്ലയും. അവിടെവെച്ച് പരിചയപ്പെട്ട അലൻ റിപ്ലി എന്ന യുവാവുമായി എല്ല പ്രണയത്തിലാകുന്നു. ഈ വിവരം അറിഞ്ഞ മാർക്ക് അലനെ കൊലപ്പെടുത്തുന്നു. വർഷങ്ങൾക്ക് ശേഷം ചില നിയമപ്രശ്നങ്ങളിൽ സഹായിക്കാൻ മാർക്ക് , മാനുവൽ എസ്ക്യൂമയെ ഉപദേശകണയി നിയമിക്കുന്നു. എന്നാൽ സത്യത്തിൽ മാനുവൽ എസ്ക്യൂമ വർഷങ്ങൾക്കു മുമ്പ് മാർക്ക് കൊലപ്പെടുത്തിയ അലൻ റിപ്ലി ആയിരുന്നു. തുടർന്ന് കാണുക.
**
Palmetto(1988)🔞🔞🔞🔞
ഒരു കിടിലൻ ത്രില്ലർ സിനിമ പരിചയപ്പെടാം. ഫ്ലോറിഡയിലെ ഒരു ന്യൂസ് റിപ്പോർട്ടറായിരുന്നു ഹാരി ബാർബർ. ഫ്ലോറിഡയിലെ ഒരു പ്രാദേശിക ഭരണകൂടത്തിൻ്റേ വ്യാപകമായ അഴിമതി പുറത്തുകൊണ്ടുവന്ന് അദ്ദേഹത്തിനു വധിച്ചത് പക്ഷേ ജയിൽവാസമായിരുന്നു. രണ്ടു വർഷത്തെ ജയിൽ വാസത്തിനുശേഷം തിരിച്ചെത്തിയ ഹാരി, ക്ലോറിലെ ഏറ്റവും വലിയ കോടീശ്വരന്റെ ഭാര്യയായ റിയ മൽറൂക്സിനെ പരിചയപ്പെടുന്നു. ഒരു കിറ്റ്നാപ്പിങ്ങിന് തന്നെ സഹായിച്ചാൽ ചോദിക്കുന്ന പണം നൽകാമെന്ന് റിയ മൽറൂക്സ് ഹാരിക്ക് വാഗ്ദാനം ചെയ്യുന്നു. പണത്തിന് ആവശ്യമുണ്ടായിരുന്ന ഹാരി ആ ഓഫർ സ്വീകരിച്ചു. എന്നാൽ താൻ ചെന്നുപെട്ടത് വൻ അപകടത്തിലാണ് എന്നുള്ള സത്യം പിന്നീടാണ് ഹാരി മനസ്സിലാക്കിയത്. തുടർന്ന് കാണുക.
ഭാഗം 1 > 10 അടിപൊളി ഇറോട്ടിക് മൂവീസിനെ പരിചയപ്പെടുത്തുന്നു
**