രണ്ടാമത്തെ കുഞ്ഞിനായി സര്‍ക്കാരിന് അപേക്ഷ നല്കി കാത്തിരിക്കുന്നത് 10 ലക്ഷം ദമ്പതികള്‍

447

new

തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്കുന്നതിനായി ഗവന്മെന്റിന് അപേക്ഷ നല്കി കത്തിരിക്കുന്നത് ഒരു മില്യണ്‍ ദമ്പതിമാര്‍. ചൈനയിലാണ് കുഞ്ഞിന് ജന്മം നല്കാന്‍ സര്‍ക്കാരിന്റെ കനിവിനായി ദമ്പതികള്‍ കാത്തിരിക്കുന്നത്. ഒറ്റക്കുട്ടിയെന്ന ചൈനീസ് നയപ്രകാരം ഒന്നിലധികം കുട്ടികള്‍ വേണമെങ്കില്‍ ഗവണ്മെന്റിന്റെ അനുമതി ആവശ്യമാണ്. അല്ലാത്തപക്ഷം അത് നിയമ വിരുദ്ധമാണ്.

നിലവില്‍ അച്ഛനോ, അമ്മയോ അവരുടെ മാതാപിതാക്കളുടെ ഏക മകനോ, മകളോ ആണെങ്കില്‍ മാത്രമേ ആ ദമ്പതികള്‍ക്ക് രണ്ടാമത്തെ കുട്ടിക്ക് അപേക്ഷ നല്കാന്‍ പോലും യോഗ്യതയുള്ളു. ഒരോ വര്‍ഷവും ഇത്തരത്തില്‍ രണ്ടാമത്തെ കുട്ടിക്കായി രണ്ട് മില്യണില്‍ താഴെ അപേക്ഷ ലഭിക്കാറുണ്ടെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കുടുംബാസൂത്രണ കമ്മീഷന്‍ വക്താവ് മാവോ ക്വുനാന്‍ പറഞ്ഞു.

ജനസംഖ്യാ നിയന്ത്രണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും, നിലവിലെ നയങ്ങളെ അതിനായി കൂടുതല്‍വ്യവസ്ഥ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.