സെക്സിൽ അരുതാത്ത 10 കാര്യങ്ങൾ

shanmubeena

1. ചുംബിക്കാൻ താത്പര്യമേയില്ല
ചിലർ അങ്ങനെയാണ്. അവിശ്വസനീയമായി തോന്നാം. ലൈംഗികബന്ധത്തിനിടയിൽ ഇണയെ ചുംബിക്കാത്തവർ ധാരാളമുണ്ട്. എന്തുകൊണ്ട്? ആസ്വാദ്യത നിറഞ്ഞ ലൈംഗികബന്ധത്തിന്റെ ഉന്മാദം അതിന്റെ പാരമ്യത്തിലെത്തിക്കാനുള്ള ആഗ്രഹമാകാം ഒരു കാരണം. ലൈംഗികബന്ധത്തിലെ ചില പൊസിഷനുകൾ ചുംബനത്തിനു സൗകര്യപ്രദമല്ലാത്തതും കാരണമാകാം. ഉയരത്തിൽ ഏറെ വ്യത്യാസമുള്ള ഇണകൾക്കു ചുംബനം ബുദ്ധിമുട്ടായിരിക്കും.
എന്തായാലും ലൈംഗികബന്ധത്തിലേർപ്പെടുന്നവർ ഇണയ്ക്കു പരമാവധി ചുംബനങ്ങൾ നൽകുക. ചുംബനം എല്ലാ അർത്ഥത്തിലും ലൈംഗികബന്ധത്തിന്റെ തീവ്രത കൂട്ടും. വിദഗ്ധരായ സെക്സോളജിസ്റ്റുകൾ പലരും ഈ അഭിപ്രായക്കാരാണ്.

2. അനവസരത്തിൽ ദന്തക്ഷതമേൽപ്പിക്കൽ
എന്തിനും ഒരു സമയമുണ്ട്. ആ സമയത്തേ അത് ആകാവൂ. വികാരതീവ്രത കൊണ്ട് ഇണയെ പാരമ്യത്തിലെത്തിക്കാൻ ഓരോ പങ്കാളിയും മോഹിക്കുന്നു. ചുംബനം, കരലാളനം, പ്രണയഭാഷണങ്ങൾ ഇവയെപ്പോലെ നഖദന്തക്ഷതമേൽപ്പിക്കലും വികാരങ്ങളെ ഇളക്കിമറിക്കും. എന്നാൽ ഇത് ഇണയുടെ വികാരം ഉത്തേജിതമായിട്ടു മാത്രം മതി. ഇല്ലെങ്കിൽ പങ്കാളിക്കു വേദനയും അസ്വാസ്ഥ്യവും മടുപ്പും ഒടുവിൽ കലഹവുമായിരിക്കും ഫലം . ലൈംഗികബന്ധത്തിനിടെ ഇണയെ വേദനിപ്പിച്ചു ലൈംഗികസുഖം നേടുന്ന മാനസിക രോഗത്തെ സാഡിസം എന്നാണു പറയുന്നത്.

3. ഉത്തേജനകേന്ദ്രങ്ങളിൽ സ്പർശിക്കില്ല
ജനനേന്ദ്രിയം, അതിന്റെ പരിസരങ്ങൾ, സ്തനമേഖലകൾ, സ്തനാഗ്രം ഇവയൊക്കെ ഉശിൻ ഉത്തേജനകേന്ദ്രങ്ങൾ തന്നെ. എന്നാൽ ഇണയ്ക്കു വികാരോത്തേജനം പകരുന്ന മറ്റു കേന്ദ്രങ്ങളും ശരീരത്തിലുണ്ടെന്ന് അറിയുക. കാൽമുട്ടുകൾ, കൈത്തണ്ടകൾ, വയർ, പിൻഭാഗം, നിതംബം ഇവയെല്ലാമാണ് പ്രചോദന സ്ഥാനങ്ങൾ.
ഇത്തരം സ്ഥലങ്ങളിൽ സൗമ്യമായി സ്പർശിക്കുകയോ, തലോടുകയോ, നഖക്ഷതമേല്പിക്കുകയോ ചെയ്തുകൊണ്ടു ബന്ധപ്പെട്ടാൽ ഇണയെ ആനന്ദത്തിലേക്കു നയിക്കാൻ കഴിയും. മാത്രമല്ല ഇണയ്ക്കു പകരുന്ന ഈ ലാളനകളിൽ പലതും തിരികെ കിട്ടുകയും ചെയ്യും.

4. ഭാരം മുഴുവൻ ഇണയുടെ മേൽ!
അരുത് ! നിങ്ങളുടെ ഭാരം താങ്ങുന്ന ഒരു ചുമടുതാങ്ങിയല്ല പങ്കാളി. അതുകൊണ്ടുതന്നെ കരുതലോടെ കൈകളോ കൈമുട്ടുകളോ കിടക്കയിൽ അമർത്തുകയോ കാൽമുട്ടുകൾ കിടക്കയിലൂന്നി ഭാരം പങ്കാളിക്ക് അസൗകര്യമാകാത്തവിധം ക്രമീകരിക്കുകയോ ചെയ്യുക. ശ്വസനം തടസപ്പെട്ടാൽ ബന്ധപ്പെടലിന്റെ ആസ്വാദ്യത നഷ്ടമാകും എന്നോർക്കുക. ഇണയുടെ സഹകരണത്തിന് അതു തടസമാകും.

Sexy couple, female unbutton male jeans

5. സ്ഖലനം ഒന്നുകിൽ നേരത്തെ അല്ലെങ്കിൽ വളരെ വൈകി
രണ്ടുമല്ലേ വേണ്ടത്. ഇരുവർക്കും ഏറെക്കുറെ ഒരുപോലെ രതിമൂർഛയിലെത്താനാവും വിധം സമയം ക്രമീകരിക്കുക. നിരന്തര പരിശീലനം കൊണ്ടു പേശികളെ നിയന്ത്രിച്ചാൽ പുരുഷന്മാർക്കു സമയം കൂട്ടുകയോ കുറയ്ക്കുകയോ രണ്ടിനുമിടയിൽ നിർത്തുകയോ ചെയ്യാം. ബന്ധപ്പെടാൻ തുടങ്ങിയശേഷം വളരെപ്പെട്ടെന്നു സ്ഖലനം ഉണ്ടായാൽ അത് ഇണയെ നിരാശപ്പെടുത്തിയേക്കാം. വളരെ വൈകിപ്പോയാലോ? ബന്ധപ്പെടൽ ഇണയ്ക്കു വിരസമായും തീരാം. ആവുന്നത്ര സമയം ബാഹ്യലീലകളുമായി കഴിച്ചു കൂട്ടുകയും ഒടുവിൽ ബന്ധപ്പെടുകയും ചെയ്താൽ ഈ പ്രശ്നം സമ്പൂർണ്ണായി പരിഹരിക്കാം.

6. സ്വന്തം കാര്യം കഴിയുമ്പോൾ കിടന്നുറങ്ങുക
ഇണയോടു കാണിക്കാവുന്ന ഏറ്റവും വലിയ അവഗണനയാണിത്. ഇണ പൂർണ സംതൃപ്തി ആഗ്രഹിക്കുന്നു എങ്കിൽ ആ ആഗ്രഹം നിറവേറ്റാനുള്ള കടമ പങ്കാളിക്കുണ്ട്. ലൈംഗികബന്ധത്തിലേർപ്പെട്ടാലും സ്ഖലനം ഉണ്ടാവാത്ത അപൂർവം പേരുണ്ട്. ഇവർക്കു ചില പ്രത്യേക രീതിയിലുള്ള ഉത്തേജനം ചിലപ്പോൾ വേണ്ടിവന്നേക്കാം. അത്തരക്കാർക്ക് ആദ്യം പങ്കാളിയെ രതിമൂർഛയിലെത്തിക്കുക. അതിനുശേഷം മാത്രം, നൽകിയതു പങ്കാളിയോടു തിരിച്ചു വാങ്ങുക.

7. ക്ലൈമാക്സ്: മുന്നറിയിപ്പു നൽകാതിരിക്കൽ
ഈ രീതി ലൈംഗികബന്ധത്തിന്റെ ആസ്വാദ്യത കുറയ്ക്കും. സ്വാഭാവിക ബന്ധപ്പെടൽ സമീപനത്തിലും കാമലീലകളിലും ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. രതിമൂർഛ സമീപിക്കുമ്പോൾ അതേക്കുറിച്ചു പങ്കാളിയ്ക്കു മുന്നറിയിപ്പു നൽകുക. വികാര മൂർഛ പ്രകടിപ്പിക്കുന്ന പ്രത്യേകതരം ശബ്ദങ്ങൾ, ആലിംഗനങ്ങൾ. ചുംബനങ്ങൾ ഇവ കൊണ്ടൊക്കെ സൂചന നൽകാം. അല്ലെങ്കിൽ രതിമൂർഛയിലേക്കെത്തുന്നു എന്നു വാക്കുകളിലൂടെ സൂചന നൽകാൻ ശ്രമിക്കുക.

8. വൈവിധ്യത്തിന് എതിരുനിൽക്കുക
ലൈംഗികതയിലെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും വ്യക്തിഗതമാണ്. സാമൂഹ്യസ്ഥിതി , കുടുംബപശ്ചാത്തലം ഇവയൊക്കെ ലൈംഗികതയിൽ സ്വാധീനം ചെലുത്തും. വിചിത്രമായ രീതികളിൽ ലൈംഗിക സംതപ്തി കണ്ടെത്തുന്ന ധാരാളം പേർ പുതിയ സമൂഹത്തിലുണ്ട്. മുമ്പു ഉണ്ടായിരുന്നുതാനും. എന്തായാലും നിങ്ങൾക്കു വൈചിത്രമുള്ള ലൈംഗികരീതികളും സങ്കല്പങ്ങളുമുണ്ടെങ്കിൽ നിർബന്ധമായും അക്കാര്യം പങ്കാളിയെ നേരത്തേ അറിയിച്ചിരിക്കണം. അസ്വാഭാവികമായ രീതിയിൽ ഇഷ്ടപ്പെടുന്ന ഒരാൾ ആദ്യ ദിവസം ഭാര്യയെ അതിനു പ്രേരിപ്പിച്ചാൽ ആഗ്രഹിക്കുന്ന പ്രതികരണമാവില്ല ലഭിക്കുക. ചിലപ്പോഴതു ആയുഷ്കാല പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.

9. നിശ്ശബ്ദമായി ബന്ധപ്പെടൽ
ഈ ധാരണ ശരിയല്ല. ലൈംഗികബന്ധം ദിവ്യമായ ഒരു സഖ്യവും സംയോജനവും കൂടിയാണ്. പങ്കാളികളുടെ ഇഷ്ടാനിഷ്ടങ്ങൾ, ആഹ്ലാദങ്ങൾ ഒക്കെ പരസ്പരം സംക്രമിപ്പിച്ചാൽ അതിന് ആസ്വാദ്യത വർധിക്കും. നിങ്ങൾ ആനന്ദത്തിന്റെ പരകോടിയിലെത്തുമ്പോൾ അക്കാര്യം ഇണയെ അറിയിക്കാൻ മടിക്കുകയേ വേണ്ട. “വേഗം”, “നന്നായി” എന്നിങ്ങനെ വികാരതീവ്രമായ ശബ്ദങ്ങളിലൂടെ നിങ്ങളുടെ ആഹ്ലാദം ഇണ മനസിലാക്കുമ്പോൾ പങ്കാളിക്കും ലൈംഗികാഹ്ലാദത്തിനു പുറമേ മാനസികോല്ലാസവും ലഭിക്കുന്നു. ഇതു ബന്ധത്തെ സമ്പൂർണമാക്കാൻ ഉപകരിക്കും.

10. വെറുമൊരു യാന്ത്രികമായ പ്രവൃത്തി
ഒരിക്കലുമല്ല. കേവലമായ ലിംഗയോനിയോഗം മാത്രമല്ല ലൈംഗികബന്ധം. അതു വെറുമൊരു പ്രവൃത്തിയല്ല. ഇതിനു വ്യക്തിപരം, കുടുംബപരം, സാമൂഹികം എന്നിങ്ങനെ വിവിധ തലങ്ങളുണ്ട്. അത് ആഹ്ലാദകരമായി നിറവേറ്റുക എന്നതു വ്യക്തിയുടെ കടമ കൂടിയാണ്. നിമിഷങ്ങൾക്കുള്ളിൽ ബന്ധപ്പെടൽ അവസാനിപ്പിക്കുന്നത് ചില പുരുഷന്മാരുടെ ആയാസം കുറച്ചേക്കാം. എന്നാൽ പല സ്ത്രീകളും അതിഷ്ടപ്പെടുന്നില്ല. ചിലപ്പോൾ വേഗത കൂട്ടി. ചിലപ്പോൾ സാവധാനം. അങ്ങനെ നിങ്ങളും പങ്കാളിയും ഇഷ്ടപ്പെടുന്ന രീതിയിൽ അഡ്ജസ്റ്റ് ചെയ്യുക. ശാരീരികശേഷി കൂട്ടാനും തെളിയിക്കാനുമുള്ള സ്ഥലമല്ല കിടപ്പറയെന്നറിയുക.

Leave a Reply
You May Also Like

സെക്സിനെ സീരിയസായി കാണാതെ ചിരിയും കളിയുമായി നേരിടാനാണ് ഭൂരിഭാഗം സ്ത്രീകളും ആഗ്രഹിക്കുന്നത്

സ്ത്രീയെ നേടിയെടുക്കാനും അവളെ സന്തോഷിപ്പിക്കുവാനുമുള്ള പുരുഷന്‍റെ ശ്രമങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒരര്‍ഥത്തില്‍ ഹവ്വയെ സന്തോഷിപ്പിക്കാനുള്ള ആദത്തിന്‍റെ…

ജി സ്പോട്ട് ഉദ്ധരിക്കുന്നതെങ്ങനെ ?

ക്ലിറ്റോറിസിലെ നാഡികള്‍ യോനീഭീത്തിയുമായി സന്ധിക്കുന്ന പ്രദേശമാണ് ജി സ്പോട്ട്. ലൈംഗിക വികാരമുണ്ടാകുമ്പോള്‍ പുരുഷ ലിംഗം ഉദ്ധരിക്കുന്നതിന്…

സ്ത്രീ ശരീരത്തില്‍ സെക്‌സിനിടെ സ്പര്‍ശിക്കാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളും ഉണ്ട്

സെക്‌സിന്റെ ഭാഗമാണ് പരസ്പരമുള്ള തഴുകലും തലോടലുമെല്ലാം. എന്നാല്‍ സ്ത്രീ ശരീരത്തില്‍ സെക്‌സിനിടെ സ്പര്‍ശിക്കാന്‍ പാടില്ലാത്ത ചില…

കാമ വികാരക്കുറവിനെ കുറിച്ച് പുരുഷന്‍മാര്‍ അറിയേണ്ടതെല്ലാം

കാമ വികാരക്കുറവിനെ കുറിച്ച് പുരുഷന്‍മാര്‍ അറിയേണ്ടതെല്ലാം: എട്ട് പരിഹാര മാര്‍ഗങ്ങളും പുരുഷന്‍മാര്‍ പൊതുവില്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത…