അമിതാഭ്ബച്ചനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത 10 കാര്യങ്ങള്‍

659

 

കഴിഞ്ഞ 4 ദശകങ്ങളായി ഇന്ത്യന്‍ സിനിമയില്‍ ബിഗ്‌ ബി എന്ന പേരിനെ അന്വര്‍ത്ഥമാക്കും വിധം രാജാവായി വാഴുന്ന അമിതാഭ്ബച്ചനെ കുറിച്ച് അല്പം. 1942 ഒക്ടോബര്‍ 11 നാണ് ബച്ചന്റെ ജനനം. സന്‍ജീര്‍ എന്ന ഒറ്റ സിനിമയോടെ ആംഗ്രി യംഗ് മാന്‍ എന്ന വിശേഷണം തന്റെ പേരില്‍ എഴുതിച്ചേര്‍ത്ത ബച്ചന്‍ പിന്നീടു സില്‍സില, കഭി കഭി, ദീവാര്‍, ഡോണ്‍, ഷെഹന്‍ഷാ എന്നീ സിനിമകളിലൂടെ ലോകമറിയുന്ന താരമായി മാറി.

തന്റെ കോ സ്റ്റാര്‍ ആയ ജയ ബച്ചനെ വിവാഹം ചെയ്തതിലൂടെ രേഖയുമായുള്ള ഗോസിപ്പ് വാര്‍ത്തകള്‍ക്ക് തടയിടുകയാണ് ബച്ചന്‍ ചെയ്തത്. ബിഗ്‌ ബിക്കും ജയ ബച്ചനും രണ്ടു മക്കള്‍ ആണുള്ളത്, ശ്വേത നന്ദയും അഭിഷേകും.

നിങ്ങള്‍ ബച്ചനെ കുറിച്ച് ഇതുവരെ കേള്‍ക്കാത്ത 10 കാര്യങ്ങള്‍ ഇവിടെ പങ്കു വെയ്ക്കട്ടെ.

  1. ബച്ചന്റെ മാതാപിതാക്കള്‍ ബച്ചന് ആദ്യ ഇങ്ക്വിലാബ് എന്നായിരുന്നു പേര് കണ്ടു വെച്ചിരുന്നത്.
  2. തന്റെ ആദ്യ ചിത്രത്തിന് ബച്ചന് കിട്ടിയ പ്രതിഫലം 1000 രൂപയായിരുന്നു.
  3. ശബ്ദം കനത്തതാണ് എന്ന കാരണത്താല്‍ ഒരിക്കല്‍ ആള്‍ ഇന്ത്യ റേഡിയോയില്‍ ബച്ചന് ജോലി നിഷേധിച്ചിരുന്നു,
  4. സിനിമയിലെ ആദ്യ കാലത്ത് ബച്ചന്‍ സ്ഥിരമായി ഉറങ്ങിയിരുന്നത് മറൈന്‍ ഡ്രൈവിലെ ഒരു ബെഞ്ചില്‍ ആയിരുന്നു
  5. ബച്ചന്റെ ആദ്യ ചിത്രമായ സാഥ് ഹിന്ദുസ്ഥാനിയാണ് ബച്ചന്റെ ഏക ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രം.
  6. ജാക്കി ഷ്രോഫിന്റെ കിംഗ്‌ അങ്കിള്‍ എന്ന ചിത്രത്തില്‍ ആദ്യം പരിഗണിച്ചിരുന്നത് ബച്ചനെ ആയിരുന്നു
  7. അമിതാഭ്ബച്ചന്‍ രണ്ടു കൈകളും ഒരു പോലെ സ്വാധീനമുള്ള വ്യക്തിയാണ്.
  8. ബ്രൂസ് വില്ലിസ് ഒരിക്കല്‍ പറഞ്ഞത് ഏതൊരു ഹോളിവുഡ് നടനേക്കാളും അമിതാഭ് ആണ് വലുതെന്നാണ്.
  9. ബിഗ്‌ ബിയുടെ ഇഷ്ടപ്പെട്ട വാഹനം ബുള്ളറ്റ്പ്രൂഫ്‌ ലെക്സസ് ആണ്
  10. പേന കളക്ഷന്‍ ആണ് ബച്ചന്റെ ഹോബി. Longines ആണ് ബച്ചന്റെ ഇഷ്ടപ്പെട്ട ബ്രാന്‍ഡ്‌