Passport-appointment-online

പാസ്‌പോര്‍ട്ടിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം തപാല്‍ ഓഫീസുകളിലും ഏര്‍പ്പെടുത്തും. ആദ്യഘട്ടത്തില്‍ 25 ഓഫീസുകളില്‍ ആയിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുക. പദ്ധതി വിജയിച്ചാല്‍ രാജ്യമെമ്പാടും നടപ്പാക്കാനാണ് തീരുമാനം. പാസ്‌പോര്‍ട്ട് അപേക്ഷ ഓണ്‍ലൈനാക്കിയശേഷവും ഏജന്റുമാരുടെ ഇടപെടല്‍ ഉണ്ടാകുന്ന സാഹചര്യം മറികടക്കുകയാണ് ലക്ഷ്യമാക്കുന്നത്. ആവശ്യമായ രേഖകളുമായി വരുന്നവര്‍ക്ക് അപേക്ഷ പൂരിപ്പിക്കുന്നതിനും മറ്റും സഹായിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ തപാല്‍ ഓഫീസുകളില്‍ സ്ഥാപിക്കും.

അപേക്ഷയുടെ പ്രിന്റ് ഔട്ടുകള്‍ കിട്ടാനും സൗകര്യമൊരുക്കും. അപേക്ഷ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിലെ അപ്പോയന്റ്‌മെന്റും ലഭ്യമാക്കുന്നതാണ്. നൂറുരൂപയാണ് ഇതിനെല്ലാം കൂടി അടയ്‌ക്കേണ്ടിവരിക. പാസ്‌പോര്‍ട്ട്അപേക്ഷാ ഫീസ് കൂടി തപാല്‍വകുപ്പിന്റെ ഇ പേയ്‌മെന്റ് സംവിധാനം വഴി അടയ്ക്കുവാന്‍ കഴിയുന്ന കാര്യം കൂടി പരിഗണനയിലാണ്.ഇതു നടപ്പാക്കാനായാല്‍ ഇപ്പോള്‍ എസ്ബിഐയില്‍ ചലാന്‍ അടയ്ക്കണമെന്ന നടപടിക്രമം ലഘൂകരിക്കപ്പെട്ടു.

രാജ്യത്തിന്റെ മുക്കിലും മൂലയിലും തപാല്‍ ഓഫീസുകള്‍ ഉള്ളതിനാല്‍ പുതിയ സംവിധാനം പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് വലിയ ആശ്വാസമാകും. അപേക്ഷ ഓണ്‍ലൈനാകുന്നതിനുമുമ്പ് തപാല്‍ വകുപ്പില്‍ ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. വൈകാതെ ബാങ്കിംഗ് മേഖലയിലേക്കും തപാല്‍വകുപ്പ് സേവനം ദീര്‍ഘിപ്പിക്കും.

You May Also Like

ഇതാണ് മോനെ “നിരോധനം”.! സിംബാബ്‌വെ യൂണിവേഴ്‌സിറ്റിയില്‍ സെക്‌സും ചുംബനവും നിരോധിച്ചു.

ഇവിടെ വരുന്ന മദ്യ നിരോധനവും പുകവലി നിരോധനവും ഒക്കെ കണ്ടു ബോറടിച്ച മലയാളികള്‍ ഇതൊക്കെ കേട്ടാല്‍ എന്ത് പറയും ?

പൂത്ത റൊട്ടിയിൽ കണ്ടുവന്നിരുന്ന കരിമ്പൻ ഇപ്പൊ കേരളത്തിലും കളി തുടങ്ങി

റൊട്ടിയുടെ നിറവ്യത്യാസം എന്തുകൊണ്ടാണെന്ന് അറിയാനായി വന്ന രാജുമോനോട് അങ്കിൾ പറഞ്ഞു : ” അതൊരു തരം പൂപ്പലാണ് . ഇംഗ്ലീഷിൽ fungus എന്ന് പറയും .” പക്ഷെ റൊട്ടി ( ബ്രെഡ് ) വാങ്ങിയപ്പോൾ അതുണ്ടായിരുന്നില്ല എന്നോർമ്മപ്പെടുത്തിയ

ശിവാജിയുടെ ചരിത്ര വിജയം രജനീകാന്തിനെ എങ്ങനെയൊക്കെ സഹായിച്ചു ?

Bineesh K Achuthan ” കണ്ണാ …. പന്നീങ്കൾ താൻ കൂട്ടമാ വരും …. സിങ്കം…

കൊലയ്ക്കു ശിക്ഷ കൊല തന്നെയോ?

മരണം ജയിച്ചു . ജീവന്‍ നില നിര്‍ത്താനുള്ള പന്ത്രണ്ട് ദിവസം നീണ്ട പോരാട്ടത്തില്‍ അവസാനം ആ പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി. ബോധത്തിന്റെ അവസാന നിമിഷങ്ങളിലും അസാമാന്യമായ ധൈര്യവും ഇച്ഛാശക്തിയും പ്രകടിപ്പിച്ചിരുന്നു ആ ഇരുപത്തി മൂന്നുകാരി എന്ന് ചികില്‍സിച്ച ഡോക്ടര്‍മാര്‍ സാകഷ്യപ്പെടുത്തുന്നു . യാത്രയില്‍ തന്നെ പീഡിപ്പിച്ച ആറു നരാധാമന്‍മാര്‍ക്ക് മുന്നിലും പെണ്‍കുട്ടി ധീരമായി ചെറുത്തു നിന്നിരുന്നിരിക്കണം. ശരീരത്തില്‍ ആകമാനം ഏറ്റ കഠിനമായ പരിക്കുകളും സ്ഥാനം തെറ്റിയ ആന്തരീക അവയവങ്ങളും ആ പോരാട്ടത്തിന്റെ തീവ്രത വെളിവാകുന്നു. ഏതൊരു ഭാരത സ്ത്രീയുടെയും അഭിമാനമായ ഉത്തരാഖണ്ഡിലെ ഈ മഞ്ഞുതുള്ളി ഇന്ത്യയിലെ ഓരോ പുരുഷന്റെയും സഹോദരിയാണ്.