Boolokam
10,000 ഫേസ്ബുക്ക് ഫാന്‍സ്, ഏവര്‍ക്കും നന്ദി !
2011 നവംബര്‍ 23 – നു ഫേസ്ബുക്കില്‍ സാവധാനം ഓടി തുടങ്ങിയ ബൂലോകം ഫാന്‍ പേജ് ഇന്ന് 2012 ഏപ്രില്‍ 2 – ല്‍ എത്തി നില്ക്കുമ്പോള് 10k അഥവാ 10,000 ഫാന്‍സ് എന്ന സമാനതകള്‍ ഇല്ലാത്ത വളര്‍ച്ച നേടിയ വിവരം സസന്തോഷം ബൂലോകം.കോമിന്റെ പ്രബുദ്ധ വായനക്കാരെ അറിയിക്കുന്നു. മലയാളത്തില്‍ അങ്ങ് ചുരുക്കി പറയുകയാണെങ്കില്‍ 4 മാസം എന്ന ചുരുങ്ങിയ കാലയളവ് കൊണ്ട് 10k ഫാന്‍സ്!. ആഘോഷങ്ങള്‍ തുടങ്ങട്ടെ, വെടിക്കെട്ടുകള്‍ ആരംഭിക്കട്ടെ.
92 total views
2011 നവംബര്‍ 23 – നു ഫേസ്ബുക്കില്‍ സാവധാനം ഓടി തുടങ്ങിയ ബൂലോകം ഫാന്‍ പേജ് ഇന്ന് 2012 ഏപ്രില്‍ 2 – ല്‍ എത്തി നില്ക്കുമ്പോള് 10k അഥവാ 10,000 ഫാന്‍സ് എന്ന സമാനതകള്‍ ഇല്ലാത്ത വളര്‍ച്ച നേടിയ വിവരം സസന്തോഷം ബൂലോകം.കോമിന്റെ പ്രബുദ്ധ വായനക്കാരെ അറിയിക്കുന്നു. മലയാളത്തില്‍ അങ്ങ് ചുരുക്കി പറയുകയാണെങ്കില്‍ 4 മാസം എന്ന ചുരുങ്ങിയ കാലയളവ് കൊണ്ട് 10k ഫാന്‍സ്!. ആഘോഷങ്ങള്‍ തുടങ്ങട്ടെ, വെടിക്കെട്ടുകള്‍ ആരംഭിക്കട്ടെ.
വളരെ ആസൂത്രണങ്ങളോടെ ടീം ബൂലോകം ഒന്നിച്ചു നടത്തിയ ചുവടുവെപ്പുകള്‍ ആണ് നമ്മളെ ഈ വിജയം നേടാന്‍ സഹായിച്ചത്. ഫേസ്ബുക്കിന്റെ ഓരോ മാറ്റങ്ങളും ഉള്‍ക്കൊണ്ട് തന്നെ ആയിരുന്നു ആ ചുവടു വെപ്പുകള്‍. അതിനിയും അങ്ങിനെ അങ്ങിനെ തന്നെ ആവുകയും ചെയ്യും. നമ്മളെക്കാള്‍ മുന്നേ ഇവിടെ ഉള്ള മറ്റു പല സമാന വെബ്സൈറ്റുകളെയും കാതങ്ങള്‍ പിന്നിലാക്കി എന്ന സത്യവും മറച്ചു വെക്കുന്നില്ല.
ഈ സാഹചര്യത്തില്‍ ബൂലോകത്തിന്റെ പ്രബുദ്ധ ഫാന്‍സിനെ ഒരിക്കലും മറക്കുന്നില്ല. നമ്മള് ആദ്യം സൂചിപ്പിച്ച എല്ലാ ആസൂത്രണങ്ങളും ഇങ്ങനെ വിജയകരമാക്കിയത് തീര്‍ച്ചയായും അതിന്റെ ഫാന്‍സ് ആണ്. ബൂലോകം ഷെയര്‍ ചെയ്യുന്ന ഓരോ ആര്‍ട്ടിക്കിളും അല്ലെങ്കില്‍ രസകരമായ, കാലിക പ്രസക്തമായ ചിത്രങ്ങളും ലൈക്ക് ചെയ്തും ഷെയര്‍ ചെയ്തും കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചത് തീര്‍ച്ചയായും ഇത് വായിക്കുന്ന നിങ്ങള്‍ തന്നെ ആണ്. അത് കൊണ്ട് തന്നെ നിങ്ങളെ വെറും കയ്യോടെ നമ്മള് മടക്കി അയക്കുമെന്ന ഭീതിയും വേണ്ട തന്നെ.
അതെ, ഒന്ന് രണ്ടു മാസങ്ങള്‍ക്കകം തന്നെ ബൂലോകത്തിന്റെ എല്ലാ ഫാന്‍സിനും വായനക്കാര്‍ക്കും ആയി രസകരമായ പലതും ഒരുക്കും എന്ന കാര്യം സസന്തോഷം അറിയിക്കുന്നു. അതെന്താണെന്ന കാര്യം അറിയാന്‍ ബൂലോകത്തെ വിടാതെ പിന്തുടരുമല്ലോ?
അവസാനമായി പറയാനുള്ളത് ഇതാണ്. ബൂലോകം നിലനില്‍ക്കുന്നത് അതില്‍ എഴുതുന്ന എഴുത്തുകാരാലും അഥവാ ബ്ലോഗ്ഗര്മാരാലും അതിന്റെ പ്രബുദ്ധ വായനക്കാരാലും ആണ്. നിങ്ങള്‍ തന്നെ ആണ് ഈ വളര്‍ന്നു പന്തലിച്ചു നില്ക്കുന്ന മഹാ പ്രസ്ഥാനത്തെ ഇനിയും പിന്തുണക്കേണ്ടതും. സോഷ്യല്‍ മീഡിയയിലൂടെ നമ്മള് നേടിയ ഈ വിജയം വീണ്ടും തുടരാന്‍ നിങ്ങള്‍ സഹായിക്കുമല്ലോ? അതിനായി ചെയ്യണ്ടത് ഇത് മാത്രം ആണ്, നിങ്ങള്‍ ബൂലോകത്തില്‍ വായിക്കുന്ന ആര്‍ട്ടിക്കിള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത് ആണെങ്കില്‍ അത് ദയവായി താങ്കളുടെ ഫേസ്ബുക്ക് അക്കൌണ്ടില്‍ ഷെയര്‍ ചെയ്യുക. അതിനായി നമ്മള് ഷെയര്‍ ബട്ടണുകള്‍ ഒരുക്കിയത് കണ്ടിട്ടുണ്ടാകുമല്ലോ? ഇങ്ങനെ മാത്രമേ ഈ പ്രസ്ഥാനത്തെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കാന്‍ സാധിക്കൂ.
കൂടാതെ കൂടുതല്‍ ആളുകളെ ബൂലോകത്തിന്റെ ഫേസ്ബുക്ക്, ട്വിറ്റെര്‍, ഗൂഗിള്‍ പ്ലസ് പേജുകളിലേക്ക് എത്തിക്കാനും ദയവായി ശ്രമിക്കുമല്ലോ? നിങ്ങള്‍ തരുന്ന ഓരോ ഷെയര്‍, ലൈക്ക്, റീട്വീറ്റ് കൂടാതെ ഗൂഗിള്‍ പ്ലസ് വണ്‍ എന്നിവയിലൂടെ ആണ് നമ്മള്‍ക്കും ഊര്‍ജ്ജം കിട്ടുന്നത്.
സന്തോഷത്തോടെ, വീണ്ടും ഇങ്ങനെ ഒരു പോസ്റ്റ് അതായത് വീണ്ടും ഉയരങ്ങള്‍ കീഴടക്കുന്ന പോസ്റ്റുകള്‍ ഇടാമെന്ന വിശ്വാസത്തോടെ നിര്‍ത്തുന്നു.
ടീം ബൂലോകം
93 total views, 1 views today