11 ദിവസം 10 അടി താഴ്ചയില്‍ മഞ്ഞിനുള്ളില്‍ കുടുങ്ങിയ ചെമ്മരിയാട് ജീവനോടെ [വീഡിയോ]

0
243

11 ദിവസത്തോളം സ്കോട്ട്‌ലന്‍ഡിലെ കനത്ത മഞ്ഞു വീഴ്ചയില്‍ കുടുങ്ങി ഹിമപാതത്തിനുള്ളില്‍ കുടുങ്ങിപ്പോയ ചെമ്മരിയാടിനെ ജീവനോടെ കണ്ടെത്തിയത് അത്ഭുതമായി. ഒരു കര്‍ഷകനാണ് ഈ രംഗം മൊബൈലില്‍ ഷൂട്ട്‌ ചെയ്തു ലോകത്തെ അറിയിച്ചത്. മഞ്ഞില്‍ 10 അടി താഴ്ച്ചയിലായിരുന്നു ചെമ്മരിയാട് കഴിഞ്ഞിരുന്നത്. ഐസിലെ എയര്‍ ഹോള്‍സിലൂടെ ആവാം ഇത് ശ്വസിച്ചത് എന്ന് ആളുകള്‍ കരുതുന്നു.