സ്ത്രീയും പുരുഷനും എന്നൊന്നില്ല ! ചോര കളിയുമായി ദിവ്യ പിള്ള ! ‘അന്ധകാരാ’ ട്രെയ്‌ലർ എത്തി (February 16 Release)

പ്രിയം, ഇരുവട്ടം മണവാട്ടി ,ഗോഡ്സ് ഓൺ കൺട്രി, ഹയ തുടങ്ങിയ സിനിമകൾ ഒരുക്കി ശ്രദ്ധ നേടിയ വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അന്ധകാരായുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ഫെബ്രുവരിയിൽ പ്രേക്ഷകർക്ക് മുന്നിലെത്തും. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ഡാർക്ക് വൈലന്റ് ത്രില്ലർ ചിത്രമാണ് ‘അന്ധകാരാ’. നടി ദിവ്യാ പിള്ള പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഒരുപിടി ശ്രദ്ധേരായ താരങ്ങളും അണിനിരക്കുന്നുണ്ട്. ചന്തുനാഥ്‌, ധീരജ് ഡെന്നി,വിനോദ് സാഗർ,ആൻ്റണി ഹെൻറി,മറീന മൈക്കൽ, അജിഷ പ്രഭാകരൻ, സുധീർ കരമന, കെ ആർ ഭരത് ,ജയരാജ് കോഴിക്കോട് തുടങ്ങിയവരാണ് മറ്റുള്ള മുഖ്യ വേഷങ്ങളിൽ എത്തുന്നത്. ഏറെ വ്യത്യസ്തമായ ടൈറ്റിലാണ് ചിത്രത്തിൻ്റെത്.

ACE OF HEARTS സിനി പ്രൊഡക്ഷന്റെ ബാനറിൽ സജീർ ഗഫൂർ ആണ് അന്ധകാരാ നിർമ്മിക്കുന്നത്.എ എൽ അർജുൻ ശങ്കറും പ്രശാന്ത് നടേശനും ചേർന്നു തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രാഹകൻ മനോ വി നാരായണനാണ്.അനന്ദു വിജയ് എഡിറ്റിംഗ് നിർവഹിക്കുന്നു,ആർട്ട് – ആർക്കൻ എസ് കർമ്മ,പ്രൊജക്റ്റ്‌ ഡിസൈ‍നർ – സണ്ണി തഴുത്തല,പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ.അരുൺ മുരളീധരനാണ് സംഗീത സംവിധാനം,സ്റ്റിൽസ് – ഫസൽ ഉൾ ഹക്ക്, മാർക്കറ്റിംഗ് – എന്റർടൈൻമെന്റ് കോർണർ, മീഡിയ കൺസൽട്ടണ്ട് -വൈശാഖ് വടക്കേവീട്,ജിനു അനിൽകുമാർ, ഡിസൈൻസ് – യെല്ലോ ടൂത്ത്

സ്പെഷ്യലി ഏബിൾഡ് മാരത്തോൺ ഉദ്ഘാടനം ഹക്കീം ഷാജഹാൻ നിർവഹിച്ചു !

എറണാകുളം മഹാരാജാസ് കോളേജ് ​ഗ്രൗണ്ടിൽ ഇന്ന് നടന്ന സ്പെഷ്യലി ഏബിൾഡ് മാരത്തോൺ യുവതാരം ഹക്കീം ഷാജഹാൻ ഫ്ലാ​ഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘കടകൻ’ന്റെ പ്രൊമോഷന്റെ ഭാ​ഗമായ് പങ്കെടുത്ത മാരത്തോണിലെ വിജയികൾക്ക് സമ്മാന​ദാനം നൽകുന്ന ചടങ്ങും ഹക്കീം തന്നെയാണ് നിർവഹിച്ചത്.

നവാഗതനായ സജിൽ മമ്പാട് കഥയും സംവിധാനവും വഹിക്കുന്ന ‘കടകൻ’ ഫാമിലി എന്റർടൈനറാണ്. ബോധി, എസ് കെ മമ്പാട് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രം ഖലീലാണ് നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ഈ ചിത്രം ഫെബ്രുവരിയിൽ തിയറ്ററുകളിലെത്തും. ഗോപി സുന്ദറിന്റെതാണ് സംഗീതം. ജാസിൻ ജസീലാണ് ഛായാ​ഗ്രാഹകൻ‌.

**
യേശുദാസിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ

**
” മലർ മഞ്ഞു തുള്ളിയായ്…”എന്ന മ്യൂസിക്ക് വീഡിയോ ആൽബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഡ്യുസ് വിഷൻസിന്റെ ബാനറിൽ നോബിൾ ആൻ്റണി, അരുണിമ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനോദ് കണ്ണോൽ സംവിധാനം ചെയ്യുന്ന ” മലർ മഞ്ഞു തുള്ളിയായ്…”എന്ന മ്യൂസിക്ക് വീഡിയോ ആൽബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രശസ്ത ചലച്ചിത്ര താരം ബിജുക്കുട്ടന്റെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു. ജയൻ ടി ക്ഷത്രിയ എഴുതിയ വരികൾക്ക് നെൽസ് സംഗീതം പകർന്ന് ഗോകുൽ ഉണ്ണികൃഷ്ണൻ ആലപിച്ച “മലർ മഞ്ഞു തുള്ളിയായ് ” എന്ന വീഡിയോ ഗാനമാണ് റീലിസായത്. മദീന, സിജോ തോമസ്, അനിൽ കുമാർ തങ്കച്ചൻ, രാജേഷ് കെ എസ് വണ്ണപ്പുറം, ഷാജൻ, ഹെൻഡ്രിക് നോബിൾ, നന്ദന സുന്ദർ, വൃന്ദ എസ് ജ്യോതിസ്, കാർത്തിക് കെ മഹേഷ്, വൈഗ നവീൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ പറയുന്ന ഈ മ്യൂസിക്ക് ആൽബത്തിന്റെ ഛായാഗ്രഹണം ഉമേഷ് കുമാർ മാവൂർ നിർവ്വഹിക്കുന്നു. സഹ നിർമ്മാണം- രമേഷ് ഖാൻ,ഷിൻസി സാൻ കോതമംഗലം. എഡിറ്റിംഗ്-ഫസ്റ്റ് കട്ട് സ്റ്റുഡിയോ, വസ്ത്രലങ്കാരം-മന്ത്ര ടെക്സോഫൈൻ വണ്ണപ്പുറം,ചമയം മദീന, സെക്കന്റ് ക്യാമറ- സോനു,സാങ്കേതിക സഹായം- ദീപ കെ എസ്,അരുൺ എസ്. തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ മ്യൂസിക്ക് ആൽബം ഫെബ്രുവരി അവസാന വാരം റിലീസ് ചെയ്യും. പി ആർ ഒ-എ എസ് ദിനേശ്.

**

ട്രെയിലറിന് പിറകെ അടുത്ത ബി​ഗ് അപ്ഡേറ്റുമായ് ടീം ‘മഞ്ഞുമ്മൽ ബോയ്സ്’ ! ചിത്രം ഫെബ്രുവരി 22ന് വേൾഡ് വൈഡ് റിലീസ്.

ചിദംബരത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഫെബ്രുവരി 22 മുതൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. ദുരൂഹതകൾ നിറച്ച്, പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തിയ ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. നിമിഷങ്ങൾക്കുള്ളിൽ മൂന്ന് മില്യണിലധികം കാഴ്ചക്കാർ കണ്ട ട്രെയിലർ ഇപ്പോഴും യൂ ട്യൂബ് ട്രെൻഡിങ്ങിലാണ്. ‘ഗുണാ കേവ്സ്’ ഉം അതിനോടനുബന്ധിച്ച് നടന്ന യഥാർത്ഥ സംഭവത്തെയും ആസ്പദമാക്കി ഒരുങ്ങുന്ന ‌ഒരു സർവൈവൽ ത്രില്ലറാണിത്.

പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് ചിത്രികരിച്ചത്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെ വേൾഡ് വൈഡ് ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് നിർമ്മാതാക്കൾ.

കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ സുഷിൻ ശ്യാം സംഗീതവും പശ്ചാത്തലസംഗീതവും പകരുന്ന ചിത്രത്തിൽ നടൻ സലിം കുമാറിന്റെ മകൻ ചന്തു സുപ്രധാന വേഷം അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം: ഷൈജു ഖാലിദ്, ചിത്രസംയോജനം: വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ: ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്സ്: ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ബാലൻ, കാസ്റ്റിംഗ് ഡയറെക്ടർ: ഗണപതി, വസ്ത്രാലങ്കാരം: മഹ്സർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: വിക്രം ദഹിയ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആർഒ : പി.ശിവപ്രസാദ്

You May Also Like

അരപ്പട്ടക്കെട്ടിയ ഗ്രാമത്തിലെ അച്ചൻകുഞ്ഞ്

അരപ്പട്ടക്കെട്ടിയ ഗ്രാമത്തിലെ അച്ചൻകുഞ്ഞ് Rejeesh Palavila പത്മരാജൻ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവുമൊക്കെ നിർവ്വഹിച്ച ‘അരപ്പട്ട…

പാർവതിക്ക് ജന്മദിനാശംസകൾ നേർന്നു ജയറാമും കാളിദാസും

മലയാളികളുടെ പ്രിയങ്കരിയായിരുന്ന നടി പാർവതിയുടെ അൻപത്തിരണ്ടാം ജന്മദിനമാണിന്ന്. ഈ വേളയിൽ മകൻ കാളിദാസൻ അമ്മയ്ക്ക് പിറന്നാൾ…

സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയയായ ആവണി ആവൂസിനെ മുഖ്യ കഥാപാത്രമാക്കി ഗിരീഷ് കുന്നുമ്മൽ സംവിധാനം ചെയ്യുന്ന “കുറിഞ്ഞി ” യുടെ ഒഫീഷ്യൽ ട്രെയിലർ

“കുറിഞ്ഞി ” ട്രെയിലർ സോഷ്യൽ മീഡിയയിലൂടെ ഏറെ ശ്രദ്ധേയയായ ആവണി ആവൂസിനെ മുഖ്യ കഥാപാത്രമാക്കി ഗിരീഷ്…

‘മാരിവില്ലേ അവളോടു മെല്ലേ…’; പക്വമായ പ്രണയാനുഭവമായ് ‘റാണി ചിത്തിര മാർത്താണ്ഡ’യിലെ മനോഹരമായ ഗാനം

‘മാരിവില്ലേ അവളോടു മെല്ലേ…’; പക്വമായ പ്രണയാനുഭവമായ് ‘റാണി ചിത്തിര മാർത്താണ്ഡ’യിലെ മനോഹരമായ ഗാനം ഓരോരുത്തർക്കും ജീവിതത്തിലൊരിക്കൽ…