111 ‘മക്കള്‍ക്ക്’ മംഗല്യം നടത്തി ഗുജറാത്ത് വ്യവസായി

  174

  109_1333443099_24

  ആഡംബര വിവാഹങ്ങളുടെ കാലത്ത് 111 പെണ്‍കുട്ടികള്‍ക്ക് കല്യാണം നടത്തി സൂററ്റ് വ്യവസായി മാതൃകയായി . സൂററ്റിലെ മഹേഷ് ശവാനി എന്ന വ്യവസായിയാണ് പിതാവ് മരണപ്പെട്ട 111 നിര്‍ധന യുവതികള്‍ക്ക് വിവാഹം നടത്തിക്കൊടുക്കുന്നത്. ഡയമണ്ട്, റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായിയാണ് മഹേഷ്. ജാതിമത പരിഗണനകള്‍ കൂടാതെയാണ് ഇദ്ദേഹം വിവാഹത്തിന് അര്‍ഹരായ പെണ്‍കുട്ടികളെ തെരഞ്ഞെടുത്തത്.3 മുസ്ലീം പെണ്‍കുട്ടികളും ഈ 111 പേരില്‍ പെടും

  ഭര്‍ത്താവുമായി പുതിയ ജീവിതം ആരംഭിക്കുന്ന 111 മക്കള്‍ക്കും സ്വര്‍ണ്ണവും വീട്ടുപകരണങ്ങളുമടക്കം 4.5 ലക്ഷം രൂപ സമ്മാനങ്ങളും ഇദ്ദേഹം വിവാഹ ശേഷം നല്‍കി . തനിക്ക് സമൂഹത്തിന് തിരിച്ച് നല്‍കാനുള്ള നന്മ ഇത് മാത്രമാണെന്നാണ് ശവാനി പറയുന്നത്

  സൂറത്തിലെ അബ്രാമയിലുള്ള സ്‌ക്കൂള്‍ പരിസരത്ത് വെച്ചാണ് വിവാഹം നടന്നത് . വിവാഹത്തിന് വേണ്ടി പണം അനാവശ്യമായി ചിലവഴിക്കരുതെന്ന സന്ദേശം കൈമാറാനായി ര്ണ്ട് പേരുടെ വിവാഹം പൂമാലകള്‍ മാത്രം കൈമാറിയാണ് നടത്തിയത്. 111 പേരുടെ കല്യാണത്തിനായി പടുകൂറ്റന്‍ പന്തലായിരുന്നു ഒരുക്കിയത്

  മഹേഷ്‌ ശവാനി