1148 കോടി രൂപ കൊടുത്ത് വാങ്ങിയ ചിത്രം !

  0
  203

  new

  ലോകത്തിലെ ഏറ്റവും വിലയേറിയ ചിത്രം ഏതെന്ന് നിങ്ങള്‍ക്കറിയാമോ? ഇല്ലേ എങ്കില്‍ കേട്ടോളു വിശ്വപ്രസിദ്ധ ചിത്രകാരന്‍ പിക്കാസോയുടെ വിമണ്‍ ഓഫ് അള്‍ജീരിയ എന്ന ചിത്രം. വില 1148 കോടി രൂപ..!!!

  കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ ക്രിസ്റ്റീസ് ഹാളില്‍ ചിത്രത്തിനായി ലേലം നടന്നിരുന്നു. 2013 നവംബറില്‍ ഫ്രാന്‍സിസ് ബോക്കന്റെ ത്രീ സ്റ്റിസ് ഓഫ് നൂഷ്യന്‍ ഫ്രോയിഡ് എന്ന ചിത്രത്തിന് ലഭിച്ച 14.24 കോടി ഡോളര്‍ എന്ന റെക്കോര്‍ഡാണ് പിക്കാസോയുടെ ചിത്രം മറികടന്നത്.

  1997ല്‍ ഇതേ ചിത്രം ലേലം ചെയ്തപ്പോള്‍ 3.19 കോട് ഡോളറാണ് ലഭിച്ചത്. 18 വര്‍ഷം കൊണ്ട് വില 462 ശതമാനമാണ് വര്‍ധിച്ചത്.  ആരാണ് ചിത്രം വാങ്ങിയതെന്ന് പുറത്തായിട്ടില്ല.