“12th Fail”എന്ന സിനിമയുടെ പ്രചോദനമായ ഐപിഎസ് ഓഫീസർ മനോജ്കുമാര്‍ ശര്‍മ്മയുടെ ജീവിത കഥ

അറിവ് തേടുന്ന പാവം പ്രവാസി

രാജ്യത്തെ ഏറ്റവും കഠിനമായ റിക്രൂട്ട്മെന്റ് പരീക്ഷയായ യുപിഎസ്സി-സിഎസ്ഇയെ മറികടക്കുന്ന ചുരുക്കം ചിലരുടെ വിജയ ഗാഥകള്‍ക്ക് പിന്നില്‍ എല്ലായ്‌പ്പോഴും സവിശേഷവും, അസാധാരണവുമായ ഒരു കഥയുണ്ട്. മിക്ക ഉദ്യോഗാര്‍ത്ഥികളും ഒന്നുകില്‍ ഒരു അക്കാദമിക് പ്രതിഭയാണ് കൂടാതെ/അല്ലെങ്കില്‍ സിവില്‍ സര്‍വീസ് പരീക്ഷകളില്‍ വിജയിക്കാനും ഐഎഎസ് അല്ലെങ്കില്‍ ഐപിഎസ് കേഡറില്‍ ചേരാനുള്ള അവരുടെ സ്വപ്നങ്ങള്‍ നിറവേറ്റാനും വര്‍ഷങ്ങളോളം കഠിനമായി പരിശ്രമിക്കുന്നവരുമാണ്.

12th Fail
12th Fail

എന്നാല്‍ മുംബൈ പോലീസിന്റെ അഡീഷണല്‍ കമ്മീഷണറായി സേവനമനുഷ്ഠിക്കുന്ന 12-ാം ക്ലാസ് പരീക്ഷയില്‍ പോലും വിജയിക്കാന്‍ കഴിയാത്ത ശരാശരിയില്‍ താഴെയുള്ള വിദ്യാര്‍ത്ഥിയായിരുന്ന ഐപിഎസ് മനോജ് കുമാര്‍ ശര്‍മ്മയുടെ ജീവിതം ത്രസിപ്പിക്കുന്ന താണ്.മനോജ് കുമാറിന്റെ കഥയാണ് 12th Fail എന്ന പുതിയ ബോളിവുഡ് സിനിമയുടെ പ്രമേയം.

1977-ല്‍ മധ്യപ്രദേശിലെ മൊറേന ജില്ലയിലെ ബിലഗാവില്‍ വളരെ പിന്നാക്കാവസ്ഥയിലുള്ള ഒരു കുടുംബത്തിലായിരുന്നു മനോജ് കുമാര്‍ ശര്‍മയുടെ ജനനം. കൃഷിവകുപ്പിലായിരുന്നു പിതാവിന് ജോലി. പക്ഷേ സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലായിരുന്നു കുടുംബം.ഒരിക്കലും പഠനത്തില്‍ താല്‍പ്പര്യമില്ലായിരുന്നു. ഒമ്പതാം തരവും , പത്താംതരവും തട്ടിമുട്ടിയായിരുന്നു മനോജ് പാസായത്. പതിനൊന്നാംതരം ഒരുവിധം കടന്നുകൂടിയെങ്കിലും പന്ത്രണ്ടാംതരം മനോജിനെ ചതിച്ചു.ഹിന്ദി ഒഴികെയുള്ള എല്ലാ വിഷയങ്ങളിലും അദ്ദേഹം പരാജയപ്പെട്ടു.

12th Fail
12th Fail

എന്നാല്‍ താമസിയാതെ മനോജിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായത് സംഭവിച്ചു. അത് അവന്റെ ഉള്ളില്‍ ഒരു തീപ്പൊരിയാകു കയും അദ്ദേഹത്തെ മഹത്വത്തിന്റെ ഉയരങ്ങളില്‍ എത്തിക്കുകയും ചെയ്തു.മനോജ് കുമാര്‍ ശര്‍മ്മ തന്റെ ഭാവി ഭാര്യ ശ്രദ്ധ ജോഷിയെ 12-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ കണ്ടുമുട്ടി. വളരെ നന്നായി പടിക്കുന്ന കുട്ടി യായിരുന്നു ശ്രദ്ധ. സ്വതവേ അന്തര്‍മുഖ നായ മനോജ് 12-ാം ക്ലാസ് പരീക്ഷകളില്‍ പോലും വിജയിക്കാതെ പോയപ്പോള്‍ ശ്രദ്ധയോട് തന്റെ പ്രണയം തുറന്നുപറയാന്‍ ഭയപ്പെട്ടിരുന്നു . അവള്‍ തന്നെ തഴയുമെന്ന് അയാള്‍ ഭയപ്പെട്ടു.

മനോജ് കുമാര്‍ ഒടുവില്‍ ധൈര്യം സംഭരിച്ച് ശ്രദ്ധയോട് വിവാഹാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ മനോജിനെപ്പോലും അദ്ഭുതപ്പെടുത്തി സമ്മതം എന്നായിരുന്നു ശ്രദ്ദയുടെ മറുപടി. ഈ സംഭവം അക്ഷരാര്‍ത്ഥത്തില്‍ തന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുമെന്നും ഒരു ദിവസം രാജ്യത്തെ ഏറ്റവും ആദരണീയനായ ഐപിഎസ് ഓഫീസര്‍മാരില്‍ ഒരാളായി താന്‍ മാറുമെന്നും അദ്ദേഹം അറിഞ്ഞിരുന്നില്ല.

മനോജ് പിന്നീട് തന്റെ പഠനത്തില്‍ സമ്പൂര്‍ണ ശ്രദ്ധ ചെലുത്താന്‍ തുടങ്ങി. പരാജയപ്പെട്ട വിഷയങ്ങൾ എഴുതിയെടുത്തു 12 പാസ്സായി.പരീക്ഷയില്‍ കോപ്പിയടിക്കാതെ, സത്യസന്ധ മായ മാര്‍ഗത്തിലൂടെ കുടുംബത്തിന്റെ സാമ്പത്തികാവസ്ഥയില്‍ മാറ്റം കൊണ്ടു വരണമെന്ന് വളരെ ചെറുപ്പത്തിലേ മനോജ് ആഗ്രഹിച്ചിരുന്നു. ദാരിദ്ര്യവും ഇല്ലായ്മയും അപമാനവും നേരിട്ടാണ് മനോജ് ശര്‍മ്മ വളര്‍ന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും അഴിമതിയും കണ്മുന്നില്‍ കണ്ടു.

Manoj Kumar Sharma (IPS)
Manoj Kumar Sharma (IPS)

നല്ലൊരു നിലയിലെത്തി തിരിച്ചുവരണമെന്ന അടങ്ങാത്ത ആഗ്രഹം മാത്രമേ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ആ ചെറുപ്പക്കാരന്റെ മനസിലുണ്ടായിരുന്നുള്ളൂ. അങ്ങനെ തികച്ചും അപരിചിതനായി അയാള്‍ ഡല്‍ഹിയിലെത്തി. അതുകൊണ്ടുതന്നെ മനോജിന്റെ ഡല്‍ഹി ദിനങ്ങള്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരു ന്നെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ജീവിതം മുന്നോട്ടുനയിക്കാനും ട്യൂഷന്‍ ഫീസിനുമായി പല ജോലികളും ചെയ്തു. ടെമ്പോ ഡ്രൈവറായി, ലൈബ്രറിയിലെ തൂപ്പുകാരനായി, വലിയ വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളെ നടത്താന്‍ കൊണ്ടു പോകുന്ന ജോലി വരെ ചെയ്തു.യു.പി.എസ്.സി കോച്ചിങ് സെന്ററില്‍ പഠനം ആരംഭിക്കുമ്പോള്‍ ചുറ്റുമുണ്ടായിരുന്ന പലരും കരുതിയിരുന്നത് മനോജ് തന്റെ നാലു കൊല്ലം ചവറ്റുകൊട്ടയിലെറിയുമെന്നായിരുന്നു. പക്ഷേ ലക്ഷ്യം നേടാനുള്ള ഒരുതരം അടങ്ങാത്ത അഭിനിവേശമായിരുന്നു അയാള്‍ക്ക്. തെരുവിലായിരുന്നു പലദിവസങ്ങളിലും കിടന്നുറങ്ങിയിരുന്നത്.
ഇതിനിടയില്‍ ജോലി ചെയ്തുകിട്ടുന്ന പണത്തില്‍ ഒരുപങ്ക് വീട്ടിലേക്കും അയക്കുന്നുണ്ടായിരുന്നു.

മുത്തശ്ശിയുടെ മരണം, തുടര്‍ച്ചയായുള്ള മൂന്ന് സിവില്‍ സര്‍വീസ് തോല്‍വികള്‍ എന്നിവയെല്ലാം മനോജിന്റെ ജീവിതത്തില്‍ സംഭവിച്ചു. പക്ഷേ വിജയിക്കണം എന്ന വാശി ആ പഠിതാവിന്റെ മനസിനെ തളരാതെ പരിശ്രമിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു.ലൈബ്രറിയില്‍ ജോലി ചെയ്തുകൊണ്ടിരി ക്കുമ്പോഴായിരുന്നു പുസ്തകങ്ങളുമായി കൂടുതല്‍ അടുത്തിടപഴകാന്‍ മനോജിനെ സഹായിച്ചത്. മാക്‌സിം ഗോര്‍ക്കി, എബ്രഹാം ലിങ്കണ്‍ എന്നിവരുടെ ജീവിതം കൂടുതലറിയാന്‍ ഈ ലൈബ്രറി വാസമാണ് മനോജ് കുമാറിനെ പ്രാപ്തനാക്കിയത്. അതുവഴി ജീവിതത്തിന്റെ യഥാര്‍ഥ അര്‍ഥവും ലക്ഷ്യവുമെന്തെന്ന് ആ ചെറുപ്പക്കാരന്‍ മനസിലാക്കുകയായിരുന്നു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആവാനാ യിരുന്നു മനോജിന്റെ ആഗ്രഹം. പക്ഷേ അതിനേക്കാള്‍ ഉയര്‍ന്നതാണ് ജില്ലാ മജിസ്‌ട്രേറ്റ് എന്നറിഞ്ഞതോടെ അവിടെയെത്താനായി മനോജിന്റെ ശ്രമം. അതിന് യു.പി.എസ്.സി പരീക്ഷ പാസാവണമായിരുന്നു. ഇതാണ് നാടുവിട്ട് ഡല്‍ഹിയിലെത്താനും സിവില്‍ സര്‍വീസ് കോച്ചിങ്ങിന് ചേരാനും മനോജ് ശര്‍മയെ പ്രേരിപ്പിച്ച യഥാര്‍ഥ വസ്തുത.

നാലാമത്തേയും അവസാനത്തേയും ശ്രമത്തിലാണ് മനോജ് കുമാര്‍ ശര്‍മ എന്ന പരിശ്രമശാലി സിവില്‍ സര്‍വീസ് കടമ്പ കടക്കുന്നത്, 121-ാം റാങ്കോടെ. പഠനംകഴിഞ്ഞ്, വിജയിച്ച് തിരികെ പോലീസ് യൂണിഫോമിലാണ് മനോജ് കുമാര്‍ തിരികെ തന്റെ ഗ്രാമത്തിലെ ത്തിയത്. അതുവഴി അമ്മയ്ക്ക് നല്‍കിയ വാക്കും അദ്ദേഹം പാലിച്ചു. എല്ലാ സമരങ്ങളെയും, വിമര്‍ശനങ്ങളെയും , അപമാനങ്ങളെയും അതിജീവിച്ച് മനോജ് തന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയിക്കുകയായിരുന്നു.നിലവില്‍ മുംബൈ പോലീസില്‍ അസിസ്റ്റന്റ് കമ്മീഷണറാണ് മനോജ് ശര്‍മ. ഐ.ആര്‍.എസ് ഉദ്യോഗസ്ഥയാണ് ഭാര്യ ശ്രദ്ധ ഇപ്പോള്‍. സിവില്‍ സര്‍വീസ് പരീക്ഷ ആദ്യശ്രമത്തില്‍ത്തന്നെ വിജയിച്ചയാളാണ് ശ്രദ്ധാ ജോഷി.പുസ്തക ത്താളുകളില്‍നിന്ന് മാത്രം കിട്ടുന്നത് മാത്രമല്ല, അതിലുപരി ജീവിതാനുഭവങ്ങള്‍ കൂടിയാണ് ഒരുമനുഷ്യനെ അറിവുള്ളവനാക്കുന്നത് എന്നാണ് മനോജിന്റെ ജീവിതം നമ്മോടു പറയുന്നത്.

മനോജ് കുമാര്‍ ശര്‍മയുടേയും , ശ്രദ്ധാജോഷി യുടേയും ജീവിതത്തിന്റെ നേര്‍സാക്ഷ്യ മല്ല യഥാര്‍ഥത്തില്‍ 12ത് ഫെയില്‍ എന്ന സിനിമ. ബോളിവുഡിലെ യുവനടന്മാരില്‍ ശ്രദ്ധേയനായ വിക്രാന്ത് മാസിയാണ് മനോജ് കുമാര്‍ ശര്‍മ യായി സിനിമയിലെത്തിയത്. മേധ ശങ്കര്‍ അവതരിപ്പിച്ച ശ്രദ്ധാ ജോഷിയേക്കുറിച്ച് പറയാതെ 12ത് ഫെയിലിനേക്കുറിച്ച് എന്തു പറഞ്ഞാലും എഴുതിയാലും പൂര്‍ണമാവില്ല. കാരണം പ്രണയിനി എന്നതിലപ്പുറം മനോജ് കുമാറിന്റെ പ്രചോദനംകൂടിയാണ് ശ്രദ്ധ. മെഡിക്കല്‍ രംഗം ഉപേക്ഷിച്ച് സിവില്‍ സര്‍വീസ് പഠനത്തിനിറങ്ങി ആദ്യ ശ്രമത്തില്‍ത്തന്നെ വിജയിച്ച് കാട്ടിക്കൊടുത്തവളാണ് ശ്രദ്ധ. ആ അര്‍ഥത്തില്‍ തന്റെ ജീവിതംകൊണ്ടും പ്രണയം കൊണ്ടും മനോജിന് പ്രേരണയാവുകയായി രുന്നു ശ്രദ്ധാ ജോഷി.

അവരുടെ ജീവിതത്തില്‍ നിന്നും പ്രചോദനം കൊണ്ട് വിധു വിനോദ് ചോപ്ര പുതിയൊരു കഥാന്തരീക്ഷം രൂപപ്പെടുത്തുകയായിരുന്നു. പക്ഷേ കഥാപാത്രങ്ങളുടെ പേരുകളെല്ലാം യഥാര്‍ഥത്തിലുള്ളവരുടേത് തന്നെ. വേണ്ടിടത്ത് ആവശ്യമായ അളവില്‍ സിനിമാറ്റിക് ആക്കിയിട്ടുമുണ്ട് സംവിധായകന്‍ ചോപ്ര. സിനിമയിലെ മനോജിന് പോലീസ് യൂണിഫോ മിലേക്ക് ആഗ്രഹം തോന്നാന്‍ കാരണമായ ദുഷ്യന്ത് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ യഥാര്‍ഥ വ്യക്തിയല്ല. പക്ഷേ എല്ലാത്തിന്റെയും തുടക്കം ദുഷ്യന്ത് ആയിരുന്നെന്നാണ് സിനിമയില്‍ പറയുന്നത്. നിശ്ചയദാര്‍ഢ്യമുള്ള, അജയ്യനായ മനോജ് ജീവിതത്തില്‍ വലിയ അഭിലാഷങ്ങളുള്ള എല്ലാ സാധാരണക്കാര്‍ക്കും പ്രചോദനമാണ്. പ്രത്യേ കിച്ച് മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടു ക്കുന്ന വിദ്യാര്‍ഥികള്‍ക്ക്. മനോജിന്റെ യാത്ര അവരെ സ്വപ്നം കാണാനും ആ സ്വപ്നം സാക്ഷാത്ക രിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യാനും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. മനോജിന്റെ ജീവിതത്തെയും , യാത്രയെയും ആസ്പദമാക്കിയുള്ള ’12 th Fail ‘ എന്ന പുസ്തകത്തിലും ഉദ്യോഗസ്ഥനാകാന്‍ താൻ അനുഭവിക്കേണ്ടി വന്ന കഠിനമായ പോരാട്ട ത്തെക്കുറിച്ച് വെളിപ്പെടുത്തുന്നുണ്ട്.

You May Also Like

‘ബ്ലൗസ് തിരിച്ചു ഇട്ടാൽ നന്നായിരുന്നു’, പിൻവശം ഓപ്പണായ ബ്ലൗസ് ധരിച്ച ‘ബഡായി’ ആര്യയുടെ ഫോട്ടോക്ക് പരിഹാസവും വിമർശനവും, താരം നൽകിയ മറുപടി

മിനി സ്‌ക്രീനിൽ അരങ്ങേറി ബിഗ് സ്‌ക്രീനിലെത്തിയ ശ്രദ്ധേയ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി.…

ഇന്റർവ്യൂ ചെയ്യാനെത്തിയ വ്യക്തിയുടെ പേര് ലക്ഷ്മി എന്നറിഞ്ഞപ്പോൾ മക്കളോടുള്ള ഇഷ്ടം അയാളിൽ വീണ്ടും നിറഞ്ഞൊഴുകി

Hari Mohan 30 വർഷമായിട്ടുണ്ട് സുരേഷ് ഗോപിയുടെ ഒന്നര വയസ്സുള്ള മകൾ ലക്ഷ്മി ഒരു വാഹനാപകടത്തിൽ…

വീണ്ടും ആരാധകരുടെ മനംകവരുന്ന ഫോട്ടോയുമായി പ്രിയവാര്യർ. എന്തൊരു ക്യൂട്ട് ആണെന്ന് ആരാധകർ.

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് നിറസാന്നിധ്യമായി മാറിയ താരമാണ് പ്രിയവാര്യർ. പിന്നീട് സിനിമയിൽ അത്ര സജീവമായില്ലെങ്കിലും താരം ഇൻസ്റ്റാഗ്രാമിലും സമൂഹമാധ്യമങ്ങളിലും ആരാധകരുടെ പ്രിയപ്പെട്ട താരമാണ്.

ആലിയ രൺബീർ വിവാഹത്തിനു വരുന്നവരുടെ ഫോൺ ക്യാമറകളിൽ ചുവന്ന സ്റ്റിക്കർ ഒട്ടിക്കുന്ന സുരക്ഷാ ജീവനക്കാർ

ബോളീവുഡ് സൂപ്പർ താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയാ ഭട്ടും തമ്മിലുള്ള വിവാഹം കാണാൻ ഇന്ത്യൻ സിനിമാലോകം…