Sree Raj PK

12th faill എന്ന ഗംഭീര ചിത്രത്തിലെ ഗൗരി ഭായ് ഉള്ളു നിറഞ്ഞു അങ്ങ് നിൽക്കുവായിരുന്നു. ഇന്നലെ പേരില്ലൂർ പ്രീമിയർ ലീഗ് ലെ കേമൻ സോമനെ കണ്ടപ്പോൾ രണ്ടു പേരും തമ്മിൽ ചില സാമ്യതകൾ തോന്നി…രണ്ടും രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങൾ ആണെങ്കിലും അവരെ ഒന്നിക്കുന്ന ഒരു കാര്യം ഉണ്ട്. അത് തോൽവികളെ അവർ നേരിടുന്ന രീതിയാണ്. രണ്ട് പേരും തോറ്റു പോയവരാണ്…അതിൽ തളർന്നു പോകാതെ മുന്നോട്ട് പോകുന്നവരും ആണ്….

ജീവിതം ചിലപ്പോൾ നമ്മളെ മുറി വേൽപിക്കും. ആ വേദന എങ്ങനെ നേരിടുന്നു എന്നിടത്താണ്. നമ്മളിൽ ഹീറോയും വില്ലനും ഉണ്ടാകുന്നത്.എനിക്ക് കിട്ടാത്ത ഒന്ന് മറ്റാർക്കും കിട്ടരുത് എന്ന് ഗൗരി ഭായ് ചിന്തിച്ചു ഇരുന്നെങ്കിൽ അവിടെ അയാൾ ഒരു വില്ലൻ ആയേനെ. അതിനു പകരം തനിക് നേടാൻ ആവാതെ പോയത് മറ്റുള്ളവർ നേടുന്നതിൽ സന്തോഷികുകയും അതിന് വേണ്ടി തന്നാൽ കഴിയുന്ന രീതിയിൽ സഹായിക്കുകയും ആണ് അദ്ദേഹം ചെയുന്നത്. അയാൾ ആ ഒരു യൂണിഫോം തയ്യാറാക്കി വെച്ച് കാത്തിരിക്കാൻ തുടങ്ങിയിട്ട് എത്ര കാലം ആയി കാണും.എത്ര തവണ ആ ലിസ്റ്റ്ൽ തന്റെ പേര് അയാൾ അന്വേഷിച്ചു കാണും.നിരാശ പെട്ടിയുണ്ട്. പക്ഷെ അയാൾ തളർന്നു ഇരുന്നിരുന്നില്ല. അയാൾ വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടിരുന്നു. അയാൾ ആ ചിന്ത, തോറ്റാലും വീണ്ടും റീസ്റ്റാർട്ട് ചെയ്യണം എന്നുള്ള ആ ഒരു ചിന്ത കൂടെ ഉള്ളവർക്കും പകർന്നു നൽകി. അവർ ജയിക്കുന്നത് തന്റെ കൂടെ ജയം ആയിരിക്കും എന്ന് വിശ്വാസിച്ചു. അതിന് വേണ്ടി കൂടി പ്രയത്നിച്ചു…

ഗൗരി ഭയ്യയിൽ നിന്ന് പേരൂർ ഗ്രാമത്തിലെ കേമൻ സോമനിലേക്ക് എത്തുമ്പോൾ തോൽവിയെ എങ്ങനെ നേരിടണം എന്ന് അയാൾ മറ്റൊരു രീതിയിൽ നമ്മൾക്കു കാണിച്ചു തരും.ഓരോ തവണ ഇലക്ഷന് തോൽക്കുമ്പോഴും അയാൾ അടുത്ത ഇലക്ഷന് നോക്കാം എന്ന് പറയും. എതിരാളികളെ വീഴ്ത്താൻ കിട്ടുന്ന ഓരോ അവസരങ്ങൾ പരാജയപെടുമ്പോഴും അയാൾ അതിൽ ഒന്നും തളരാതെ അടുത്തതിന് വേണ്ടി കാത്തിരിക്കും.10ആം ക്‌ളാസിൽ തോറ്റ ഒരു പയ്യന്റെ ഡിപ്രെഷൻ മാറ്റാൻ. ഈ കാര്യത്തിന് ഒന്നും ഇങ്ങനെ വിഷമിക്കരുത് ദേ എന്നെ നോക്കിയേ ഞാൻ സ്കൂളിൽ പോലും പോയിട്ടില്ല എന്നാണ് അങ്ങേര് പറഞ്ഞത്. അങ്ങനെ ഒരോ തോൽവിയിലും തളരാതെ അടുത്തതിൽ പിടിക്കാം എന്ന ചിന്തയിൽ അയാൾ മുന്നോട്ട് പോയി കൊണ്ടിരുന്നു. ഒടുവിൽ താൻ ഒന്നും ചെയ്യാതെ വീട്ടിൽ കേറി വന്ന ഭാഗ്യത്തെ തന്റെ അശ്രദ്ധ കാരണം നഷ്ടമായി എന്നറിഞ്ഞിട്ടും അയാൾ തളരുന്നില്ല. അടുത്ത ഇലക്ഷനിൽ കാണാം എന്ന് പറഞ്ഞു തന്റെ കുടയും ചൂടി ഇറങ്ങി നടക്കുകയാണ്.അയാളുടെ മേശ പുറത്ത് മൂന്നു പുസ്തകങ്ങൾ ഉണ്ടായിരുന്നു… കർണൻ, നെപ്പോളിയൻ, ഭഗത് സിങ്… സോ സോമന് തോൽവി വെറും പുല്ലാണ് .

ഗൗരി ഭയ്യയുടെ പരാജയം പ്രേഷകരുടെ കണ്ണ് നനയ്ക്കുമ്പോൾ കേമൻ സോമന്റെ തോൽവികൾ ചിരി പടർത്തും പക്ഷെ രണ്ടു പേരും ആ പരാജയങ്ങളിൽ തളരാതെ മുന്നോട്ട് പോയി കൊണ്ടിരിക്കും…
ഗൗരി ഭയ്യാ restart പറയുമ്പോൾ കേമൻ സോമൻ അടുത്ത ഇലക്ഷന്ൽ കാണാം എന്ന് പറയും..

You May Also Like

അവറാൻ വിജയരാഘവന് മാത്രമുള്ളതാണ്.. അയാൾ ഇല്ലെങ്കിൽ അവറാൻ ഉണ്ടാവില്ല

Jishnu Sabu പഴകുംതോറും വീഞ്ഞിന് മാത്രമല്ല തനിക്കും തന്റെ നടനത്തിനും ഒരിത്തിരി വീര്യം കൂടും എന്ന്…

വിജയ്‌യുടെ നല്ല സമയം ആ നടൻ അഭിനയിക്കാതെ പോയി… ഗില്ലിയിൽ വിജയ്ക്ക് പകരം നായകനാകാനിരുന്നത് ഈ മാസ്സ് നടനാണോ?

ധരണി സംവിധാനം ചെയ്ത മാസ് ഹിറ്റ് ചിത്രമായ ഗില്ലിയിൽ വിജയ്‌ക്ക് മുമ്പ് നായകനായി തീരുമാനിച്ച മാസ്…

നടന്മാരെ കണ്ടുകൊണ്ടു ഒരേതരം സിനിമകൾ സൃഷ്ടിക്കാതെ വ്യത്യസ്ത രീതികളിലുടെ സഞ്ചരിക്കുന്ന സംവിധായകൻ

രാഗീത് ആർ ബാലൻ മിഷ്കിൻ വിചിത്രമായ ആക്ഷൻ രംഗങ്ങൾ, ശബ്ദം വെളിച്ചം,നിഴൽ ടെക്‌നിക്കുകൾ, അസ്വസ്ഥത മാക്കുന്ന…

മരുഭൂമിയുടെ ബാക്ഡ്രോപിൽ അതിസാഹസികമായ ഒരു സംഭവകഥ, “രാസ്ത” ട്രെയിലർ

“രാസ്ത” ട്രെയിലർ ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലിനു ശ്രീനിവാസ്…