Sumil M

വളരെ കാലത്തിനു ശേഷം കണ്ട മികച്ച സിനിമകളിൽ ഒന്നാണ് വിധു വിനോദ് ചോപ്രയുടെ സംവിധാനത്തിൽ ഇറങ്ങിയ 12th fail. ദാരിദ്ര്യത്തെ അതിജീവിച്ച് ഐപിഎസ് ഓഫീസർ ആയ മനോജ് കുമാർ ശർമയുടെയുടെ യഥാർത്ഥ ജീവിത കഥയാണ് ഈ സിനിമ. കൂടുതൽ കഥയെക്കുറിച്ചു പറയാൻ ആഗ്രഹിക്കുന്നില്ല കണ്ടു അനുഭവിക്കു…

പരമ്പരാഗത കഥപറച്ചിലിന്റെ അതിർവരമ്പുകൾ മറികടന്ന് ശക്തമായ ഒരു സിനിമാറ്റിക് അനുഭവം തരാൻ കഴിയുന്നൊരു ചിത്രം, സ്വയം പ്രതിരോധംകണ്ടെത്താനും പല പല പ്രതികൂല സാഹചര്യങ്ങളിലും നിങ്ങൾക്ക് ഒരു മോട്ടിവേഷൻ ആയിരിക്കും ഈ സിനിമയെന്നു പറയാൻ കഴിയും. വിക്രാന്ത് മാസെയുടെ കരിയർ ബെസ്റ്റ് പെർഫോമൻസും വിധു വിനോദ് ചോപ്രയുടെ വളരെ സ്മൂത്‌ ആയ നറേഷനുമാണ് ഈ സിനിമയുടെ നട്ടെല്ല്.

ഇതിലെ പല സംഭാഷണങ്ങളും വളരെ മികച്ചതായി തോന്നി അത് മനുഷ്യരുടെ വികാരങ്ങളിലൂടെയും യാഥാർത്ഥ്യങ്ങളിലൂടെയും സഞ്ചരിച്ചു അതിലൂടെയുള്ള അനുഭവത്തിലൂടെ നിങ്ങളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്നൊരുതരം മാന്ത്രികസ്പർശം ഈ സിനിമയിൽ ഉണ്ട്.

അതുപോലെ ചമ്പൽ എന്ന ഗ്രാമവും അതിലെ ഓരോ സീനും വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട് ലൈഫിലെ സീരീസ്നസും സൗഹൃദം പ്രണയം സ്നേഹം നായകന്റെ അച്ഛൻ, അമ്മ, സഹോദരൻ അമ്മൂമ്മ അമ്മൂമ്മയുടെ സമ്മാനംഅങ്ങനെ മനുഷ്യന്റെ ഓരോ ഇമോഷൻസും ഓരോ കാഴ്ചക്കാരന്റെയും ഹൃദയതിലോട്ട് ഇറങ്ങി ചെല്ലാൻ കഴിയുന്നുണ്ട്.

കുറെ നാളുകൾക്കു ശേഷമാണ് ഒരു സിനിമ കണ്ടു കണ്ണ് നിറയുന്നേ അതു സങ്കടം കൊണ്ടല്ല സന്തോഷം കൊണ്ടാണ് .ജീവിതലക്ഷ്യങ്ങൾ നേടിയെടുക്കാൻ യാത്രാതിരിച്ചു പാതിവഴിയിൽ തളർന്നിരിക്കുന്നവർ അല്ലെങ്കിൽ ലക്ഷ്യം കാണാൻ കഴിയാത്തവർക്ക് ഒരു റീസ്റ്റാർട്ട് ആയിരിക്കും ഈ ചിത്രം അങ്ങനെ പലർക്കും പ്രചോദനം ഉണ്ടാകാൻ സാധ്യതയുണ്ട് പലരും ഈ സിനിമ കണ്ടു പ്രചോദനം ആയെങ്കിൽ അതു ഈ സിനിമയുടെ വിജയം തന്നെയാണ്.. എനിക്ക് ഉറപ്പാണ് നിങ്ങൾക്കൊരു മോട്ടിവേഷൻ ആയിരിക്കും ഈ സിനിമ. Must watch item..

You May Also Like

കൊലയാളിയെ തേടി എസ് ഐ ആനന്ദ് നാരായണനും സംഘവും ; ആകാംക്ഷ നിറച്ച് ‘അന്വേഷിപ്പിൻ കണ്ടെത്തും’ ബിടിഎസ് വീഡിയോ

കൊലയാളിയെ തേടി എസ് ഐ ആനന്ദ് നാരായണനും സംഘവും ; ആകാംക്ഷ നിറച്ച് ‘അന്വേഷിപ്പിൻ കണ്ടെത്തും’…

എഴുത്തിലൂടെ മാത്രം സ്വത്ത് സമ്പാദിച്ച ആദ്യത്തെ ശതകോടീശ്വരി

പുസ്തകങ്ങൾ എഴുതി കോടീശ്വരിയായ ആദ്യ വ്യക്തിയാര് ? അറിവ് തേടുന്ന പാവം പ്രവാസി പുസ്തകങ്ങൾ എഴുതി…

കമൽ സംവിധാനം ചെയ്യുന്ന വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ

പ്രശസ്ത സംവിധായകനായ കമൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വിവേകാനന്ദൻ വൈറലാണ്.നെടിയത്ത് പ്രൊഡക്ഷൻസിൻ്റെ…

പ്രിയപ്പെട്ട ലോഹിതദാസ്.. നിങ്ങളുടെ നായകർ മനുഷ്യരായിരുന്നു

Sunil Waynz വീട്ടിൽ പോയിട്ട് എന്തേ ഇത്ര വേഗം തിരിച്ചു വന്നതെന്ന് മാള അരവിന്ദന്റെ വേലുഭായ്‌…