Entertainment
‘വിധി അദൃശ്യൻ ആക്കിയ മനുഷ്യൻ’, എന്നാ സിനിമയാ…. ഇത് ഇവിടത്തെ 12TH മാൻ അല്ല കേട്ടോ

വിധി അദൃശ്യൻ ആക്കിയ മനുഷ്യൻ
നിള
മൈനസ് 1.3°C നും പൂജ്യത്തിനും ഇടയിലുള്ള കൊടിയ തണുത്ത ലവണ ജലത്തിൽ നിങ്ങൾക്കു എത്ര നേരം മുങ്ങി കിടക്കുവാൻ കഴിയും ? അനന്തമായി കിടക്കുന്ന മഞ്ഞു മലനിരകളിൽ കൂടി പാദരക്ഷകളില്ലാതെ ദിക്കറിയാതെ നിങ്ങൾ എത്ര നേരം ഉഴലും ? തന്റെ ജീവന് വേണ്ടി കൂടെയുള്ളവർ ഏതോ നാസി ക്യാമ്പിൽ കൊടിയ പീഡനങ്ങൾക്കു വിധേയരായി മരണം ആഗ്രഹിക്കുന്ന നിമിഷത്തെ കുറിച്ച് ഓർക്കുമ്പോൾ നിങ്ങൾക്ക് ഭയമുണ്ടാകുമോ കണ്ണുനീർ പോലും ഹിമക്കട്ടകൾ ആയി തീരുന്ന തണുപ്പിൽ ഭക്ഷണമില്ലാതെ ഒന്ന് നിരങ്ങി നീങ്ങുവാൻ കഴിയാതെ ഏകനായി എത്ര ദിവസം നിങ്ങൾ തള്ളിനീക്കും ഇത് അവന്റെ ജീവിതം ആണ്
പരാജയം സമ്മതിക്കാതെ പ്രകൃതിയുടെ പ്രതികൂല സാഹചര്യങ്ങളെയും ജർമ്മനിയുടെ നാസിപ്പടയോടും പൊരുതി ഓരോ നിമിഷത്തിലും മരിച്ചു ജീവിച്ചവന്റെ അർപ്പണ ബോധത്തിന്റെ കഥ. മരണം മാടിവിളിക്കുമ്പോഴെല്ലാം പിന്തിരിഞ്ഞു പുഞ്ചിരിയോടെ സ്വരാജ്യത്തിന്റെ സ്വാതന്ത്ര്യം വരമായി ചോദിച്ച “ജാൻ ബാലസ് റൂദ്” എന്ന രാജ്യസ്നേഹിയുടെ ജീവിത കഥ
The 12th Man (2017), സംവിധായകൻ: ഹരാൾഡ് സ്വാർട്ട് .
1949 മാർച്ച് 29 ബ്രിട്ടനിൽ നിന്നും 12 പേരടങ്ങുന്ന സംഗം “ഓപ്പറേഷൻ റെഡ് മാർട്ടിനായി” സമുദ്രമാർഗം നോർവേയിലേക്കു നീങ്ങുന്നു അപ്രതീക്ഷിതമായി ആസൂത്രണത്തിലെ ചില കണക്കുകൂട്ടലുകൾ തെറ്റി അവർ ചതിക്കപ്പെടുന്നു തുടർന്ന് ജർമ്മൻ പ്രതിരോധസേനയുടെ നാവിക കപ്പൽ അവരെ കണ്ടുപിടിക്കുന്നു , സ്ഫോടകശേഖരങ്ങളും രാജ്യത്തിൻറെ സുരക്ഷാസംബദ്ധമായ രേഖകളും കപ്പലുൾപ്പെടെ നശിപ്പിച്ചു വെള്ളത്തിൽ ചാടി രക്ഷപെടാൻ ആ പന്ത്രണ്ടംഗ സേന തീരുമാനിക്കുന്നു
അവരെ പിന്തുടർന്ന ജർമ്മൻ സൈന്യം 10 പേരെ കരയിൽ വെച്ച് ബന്ദികളാക്കുന്നു. രക്ഷപെടാൻ ശ്രെമിച്ച പതിനൊന്നാമന്റെ നെഞ്ചിൽ നിറയൊഴിക്കുന്നു രക്ഷപെടുന്നതിനിടയിൽ പന്ത്രണ്ടാമനായ ജാൻ ബാലസ് റൂദ്ന്റെ കാലിൽ വെടിയേറ്റ് തള്ളവിരൽ തൽക്ഷണം മുറിഞ്ഞു പോകുന്നു, പ്രാണരക്ഷാർത്ഥം മഞ്ഞിലേക്കു, നോർവീജിയൻ മഞ്ഞു കാടുകളിലേക്കു അയാൾ ഊളിയിടുന്നു. രാത്രി ഏറെ വൈകിയും ജാലസിനായുള്ള അന്വഷണം തുടരുന്നു എങ്കിലുംകൊടും തണുപ്പിൽ അയാൾ മരണപ്പെട്ടുവെന്ന നിഗമനത്തിൽ സംഘത്തിലെ കുറച്ചു പേര് എത്തുന്നു
പക്ഷെ അത് വിശ്വസിക്കാത്ത ഒരാൾ ഉണ്ടായിരുന്നു! ജർമ്മൻ പ്രധിരോധന്റെ വജ്രായുദ്ധം എന്ന് അറിയപ്പെട്ട , ഒരു നുഴഞ്ഞുകയറ്റക്കാരനെ പോലും തന്റെ ഔദ്യോഗിക ജീവിതത്തിൽ രക്ഷപെടാൻ അനുവദിക്കാത്ത മരിയസ് ഗ്രൻവോൾ എന്ന സൈന്യക മേധാവി. നോർവേയിലെ ഓരോ പുൽകൊടിയിലും അയാൾ ജാലസിനെ അന്വഷിച്ചു കണ്ടുപിടിക്കാൻ ഉത്തരവിടുന്നു തുടർന്ന് കാണുക .
നോർവീജിയൻ ഭൂപ്രകൃതി ഒപ്പിയെടുത്ത കാമറ കണ്ണുകൾ കണ്ടു നിങ്ങൾ അത്ഭുതപ്പെടുമ്പോഴും. ഒരു പക്ഷെ ആലോചിക്കും , ഈ കൊടും തണുപ്പിൽ ഈ സിനിമ എങ്ങനെ ചിത്രീകരിച്ചു എന്നത് ഇതിലെ നായകന്റെ പ്രകടനം അസാധ്യം ആണ്. അവിശ്വസിനീയവും മരവിച്ചു മരിച്ചു പോകുന്ന തണുപ്പിൽ അയാൾ അനുഭവിക്കുന്ന യാതനകൾ നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല എന്നുള്ളതാണ് വാസ്തവം. തുടക്കം മുതൽ അവസാനം വരെ ഒരു സീറ്റ് എഡ്ജ് ത്രില്ലെർ അനുഭവം ആണ് യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ഈ ചിത്രം നിങ്ങൾ സമ്മാനിക്കുക. ഇനിയും ഒരു യുദ്ധമുണ്ടാകരുതേ എന്ന് ആഗ്രഹിച്ചു പറഞ്ഞു നിർത്തുന്നു.
619 total views, 4 views today