വിഷു ദിനത്തിൽ ആസ്വാദകർക്ക് പുത്തൻ കണിയൊരുക്കി മോഹൻലാൽ – ജിത്തു ജോസഫ് സിനിമ ’12th മാൻ ‘ ഒടിടിയിൽ റിലീസ് ചെയ്യുന്നു. ദൃശ്യത്തിന്റെ രണ്ടു ഭാഗങ്ങളും നേടിയ ഗംഭീര വിജയത്തിന് ശേഷം മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ വലിയ പ്രതീക്ഷയാണ് ആസ്വാദകർ വയ്ക്കുന്നത്. ഏപ്രിൽ 14 ന് ഡിസ്‌നി ഹോട്ട് സ്റ്റാറിൽ ആണ് 12th മാൻ റിലീസ് ചെയുന്നത്. അനുശ്രീ, അനു സിതാര, ശിവദ, അദിതി രവി, പ്രിയങ്ക നായർ എന്നീ അഞ്ചു നായികമാർ ചിത്രത്തിൽ ഉള്ളത്. സൈജു കുറുപ്പ്, ഉണ്ണി മുകുന്ദൻ, രാഹുൽ മാധവ്, നന്ദു, ലിയോണ ലിഷോയ്, ചന്ദുനാഥ് , അനു മോഹൻ എന്നീ താരങ്ങളും അഭിനയിക്കുന്നുണ്ട്. ഒരു ദിവസം നടക്കുന്ന കഥയാണ് ’12th മാൻ ‘ . ഏറെ മിസ്റ്ററി ഫീൽ നൽകുന്ന സിനിമയാകും ഇതെന്ന് സംവിധായകൻ പറയുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രത്തിന്റെ നിർമാണം.

***

Leave a Reply
You May Also Like

ശരിക്കും സിനിമാ താരങ്ങൾ നികുതി വെട്ടിക്കുന്നുണ്ടോ ?

നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപണം .ശരിക്കും സിനിമാ താരങ്ങൾ നികുതി വെട്ടിക്കുന്നുണ്ടോ ? മുൻപ്പും…

ലെയ്സണ്‍ ഓഫീസര്‍ കാര്‍ത്തിക് ചെന്നൈ അന്തരിച്ചു

ലെയ്സണ്‍ ഓഫീസര്‍ കാര്‍ത്തിക് ചെന്നൈ അന്തരിച്ചു. ചെന്നൈയിലെത്തുന്ന മലയാള സിനിമക്ക് അവഗണിക്കാൻ കഴിയാത്ത വ്യക്തിയായിരുന്നു കാർത്തിക്…

ആരാണ് ചിയര്‍ ഗേള്‍സ് ?

ആരാണ് ചിയര്‍ ഗേള്‍സ് ? അറിവ് തേടുന്ന പാവം പ്രവാസി ക്രിക്കറ്റ് കളിക്കിടെ ഫോറും ,…

താൻ ഏതു മറ്റേടത്തെ പോലീസ്‌കാരൻ ആണെടോ ?

രാഗീത് ആർ ബാലൻ ജോർജ് കോര : താൻ ഏതു മറ്റേടത്തെ പോലീസ്‌കാരൻ ആണെടോ ആന്റണി…