അജയ് പള്ളിക്കര

ഒട്ടും പിടിതരാത്ത ടീസർ, അത്ര തൃപ്തിപ്പെടാത്ത ട്രൈലർ.എന്നാൽ അതിനൊക്കെ ഉള്ള വക സിനിമ നമുക്ക് തരുമ്പോൾ പിന്നെ ഒന്നും നോക്കേണ്ട കാര്യമില്ലല്ലോ.ഹോട് സ്റ്റാറിൽ ഒടിടി റിലീസ് ചെയ്ത ജിത്തുജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ നായകനായ മലയാള സിനിമ ’12 th man’.

ചെറുപ്പം മുതലേ അറിയാവുന്ന സുഹൃത്തുക്കൾ അവരുടെ ഭാര്യമാർ അതിൽ ഒരു സുഹൃത്തിന്റെ കല്യാണം ഉറപ്പിച്ചു.അത്‌ നടക്കാൻ പോകുകയും അതിന് മുന്നോടിയായി ഒരു ബാച്ചിലർ പാർട്ടി നടത്തുകയും ആ പാർട്ടിയിൽ വളരെ രസകരമായ എന്നാൽ ഇന്റെറസ്റ്റിംഗ് ആയ ഒരു ഗെയിം അവർ എല്ലാവരും കൂടി കളിക്കുകയും അതിന് ശേഷം നടക്കുന്ന സംഭവങ്ങളും ആ സംഭവങ്ങളുടെ യാഥാർഥ്യത്തെ തേടി നടത്തുന്ന യാത്രയുമാണ് സിനിമ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

 

ഇറ്റാലിയൻ സിനിമയായ Perfect Strangers എന്ന സിനിമയുടെ എലമെന്റ് സിനിമയിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിലും കഥയിലും, കഥാപശ്ചാത്തലത്തിലും, കഥാതന്തുവിലും അവതരണത്തിലും എല്ലാം വ്യത്യാസം 12th Man ൽ കാണാമായിരുന്നു. അത്‌ കൊണ്ട് തന്നെ ഒരു നല്ല സിനിമയായാണ് എനിക്ക് അനുഭവപ്പെട്ടത്.തുടക്കം മുതൽ അവസാനം വരെ കണ്ടിരിക്കാനും. ഒരു ത്രിൽ അല്ലെങ്കിൽ ആകാംഷയോടെ, എന്താകും, ആരാകും എന്ന ചോദ്യവുമായി നമ്മെ പിടിച്ചിരുത്താൻ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്.

അതിന് എടുത്ത് പറയാനുള്ളത് മേക്കിങ് തന്നെയാണ്.കഥ നമ്മോട് പറയുമ്പോഴും അതിനെ നമ്മളിലേക്ക് എത്തിക്കുന്ന മേക്കിങ് അത്‌ വ്യത്യസ്തതയോടെ, മികവോടെ എടുക്കാൻ ജീത്തു ജോസഫിനു കഴിഞ്ഞിട്ടുണ്ട്. ഓരോ ഷോട്ടും, സീനുകളും എവിടെ നിർത്തണം ശേഷം എവിടുന്നു തുടങ്ങണം, എങ്ങനെ അവതരിപ്പിക്കണം, ക്യാമറ എവിടെ വെക്കണം എന്നൊക്കെ കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു എന്ന് സിനിമ കാണുമ്പോൾ മനസ്സിലാകും. അതിന്റെ അവതരണവും സിനിമയുടെ കാഴ്ച്ച വെക്കലും പറയാതിരിക്കാൻ വയ്യ.ഒപ്പം ബാക്ഗ്രൗണ്ട് നമ്മെ കൊണ്ടുപോകുന്നുണ്ട്.

 

അഭിനയങ്ങളിൽ ആരും തന്നെ മോശം എന്ന് പറയാനുണ്ടായിരുന്നില്ല. മോഹൻലാൽ ഉൾപ്പെടെ എല്ലാവരും വേഷങ്ങൾ ഭംഗിയായി ചെയ്തു.ഓരോ കഥാപാത്രത്തിനും അവരവരുടെ റോളുകൾ ഭംഗിയായി അവതരിപ്പിക്കാനായി ഒരുപാട് സ്പേസ് ഉണ്ടായിരുന്നു അത്‌ അവർ നന്നായി ഉപയോഗിക്കുകയും ചെയ്തു.
കഴിഞ്ഞ മോഹൻലാൽ സിനിമകളിൽ നിന്നും ഒരു മാറ്റം മോഹൻലാലിൽ കാണാമായിരുന്നു. അത്‌ അഭിനയത്തിൽ ആയാലും, കഥാപാത്രത്തിൽ ആയാലും.

കഥയും, തിരക്കഥയും, സംഭാഷണങ്ങളും, സംവിധാനവും, അഭിനയങ്ങളും എല്ലാം നന്നായിരുന്നു. തുടക്കത്തിൽ എല്ലാവരെയും പരിചയപ്പെടുത്തിയതും, ശേഷം ഓരോ കഥാപാത്രങ്ങളിലേക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടും, മോഹൻലാലിൻറെ എൻട്രിയും, ശേഷം കഥയോടും, ആ അന്വേഷണങ്ങളോടും ഒപ്പം നമ്മളും ആകാംഷയിൽ പോകുമ്പോൾ അവസാനം നമ്മളുടെയും കൂടി ആവശ്യമായി തീരുകയാണ് മറഞ്ഞു കിടക്കുന്നവനെ അല്ലെങ്കിൽ അവളെ പുറത്ത് കൊണ്ട് വരാൻ വേണ്ടി.

 

എല്ലാവരിലും എന്തെങ്കിലും ഒക്കെ മറച്ചു വെക്കാനുണ്ടാകും അത്‌ പരസ്യമാക്കിയാൽ,അങ്ങനെ മറഞ്ഞു കിടക്കുന്ന സത്യങ്ങളും, ഒപ്പം ഇപ്പോഴത്തെ ജീവിത കാഴ്ച്ചകളും, ചിന്താ രീതികളും, ജീവിതത്തിൽ ഉണ്ടാകുന്ന തർക്കങ്ങളും, സന്തോഷങ്ങളും, രഹസ്യങ്ങളും, എല്ലാം നമ്മോട് തുറന്ന് കാണിച്ചു തരുകയും കൂടിയാണ് സിനിമ.നല്ല സിനിമകളുമായി അണിയറക്കാർ ഇനിയും വരട്ടെ.

Leave a Reply
You May Also Like

ഏറ്റവും മികച്ച ഹിന്ദി കോമഡി സിനിമയുടെ 28 വർഷങ്ങൾ

28 Yeaes of Andaz Apna Apna Kannan Abi Mfc  ഏറ്റവും മികച്ച ഹിന്ദി…

ജോൺ ലൂഥർ ട്രെയ്‌ലർ നൽകുന്ന സൂചന എന്താണ് ? വീണ്ടുമൊരു ‘ആന്റണി മോസസ്’ ?

Libin John എക്സ്ട്രാ ഓഡിനറി കഴിവുകളുള്ള എല്ലാം തികഞ്ഞ നായകന്‍ കണ്‍സെപ്പറ്റിന് തീര്‍ത്തും വിരുദ്ധമായ.. പലവിധം…

സോഷ്യൽ മീഡിയയിൽ തരംഗം തീർത്ത് ആഭാ പോളിന്റെ മാരക ഗ്ലാമർചിത്രങ്ങൾ

ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് ആഭാ പോൾ. 2013 ലെ കാൻസ്…

ബോളിവുഡ് താരമായ കിയാര അദ്വാനിയുടെ ചിത്രങ്ങളാണ് സോയിൽ മീഡിയ കീഴടക്കുന്നത്

ബോളിവുഡ് താരമായ കിയാര അദ്വാനിയുടെ ചിത്രങ്ങളാണ് സോയിൽ മീഡിയ കീഴടക്കുന്നത്.  2014-ൽ ഫഗ്ലി എന്ന ചിത്രത്തിലൂടെയാണ്…